Thursday, March 12, 2015

ചിന്നമ്മ


ചാച്ചീ ചാച്ചീ ...........
വിളി കേട്ടപ്പോഴേ ആളിനെ മനസ്സിലായി. അടുത്ത ഫ്ലാറ്റിലെ പണിക്കാരി –പണ്ടത്തെ സഹപാഠി. എങ്കിലും പേര് പോലെ ചിന്നത് അവാന്‍ ആയിരുന്നു അവള്ക്കു ഇഷ്ടം. അല്ലെങ്കില്‍ ചേച്ചിയോടൊപ്പം സ്കൂളില്‍ ചേര്ന്ന അവള്‍ എന്നോടൊപ്പവും പിന്നെ മൂന്ന് വയസിനു ഇളയ അനിയത്തി യോടോപ്പവും പഠിക്കില്ലല്ലോ.
ഇവിടെ സ്ഥലം മാറി വന്നപ്പോള്‍ ആദ്യം പരിചയപ്പെട്ടത്‌ ചിന്നയെന്നു വിളിപ്പേരുള്ള ചിന്നമ്മയെ ആണ്. മൂത്ത മോളെ കെട്ടിച്ചു വിട്ടു ഇളയ മകനെ പഠിപ്പിക്കുന്ന കഷ്ടപ്പാട് പറഞ്ഞപ്പോള്‍ ഫ്ലാട്ടുകാരോട് സംസാരിച്ചു ജോലി തരപ്പെടുത്തി ക്കൊടുത്തു. ആ നന്ദി പ്രകടിപ്പിക്കാനാണു ഈ നീട്ടി വിളി. ചിലപ്പോള്‍ അവള്‍ ചില സംശയങ്ങളുമായി എത്താറുണ്ട്. ഇതൊക്കെ രണ്ടു വര്ഷം മുന്പത്തെ കഥയാ.
ഇപ്പോള്‍ ഫ്ലാറ്റിലെ എല്ലാ താമസക്കാര്ക്കും ഇഷ്ടപ്പെട്ട ജോലിക്കാരിയ അവള്‍. നാനോ കാറില്‍ പറന്നു നടന്നു ഞാന്‍ ഒരു മാസം വാങ്ങുന്ന ശമ്പളം അവള്‍ ഒരു ദിവസം കൊണ്ട് വാങ്ങുന്നു.
മകന്‍ എഞ്ചിനീയറിംഗ് നു ചേര്ന്നു്. ഫ്ലാറ്റിലെ അന്തേവാസികള്‍ കൂടുതലും സോഫ്റ്റ്‌വേര്‍ ജോലിക്കാര് ആയതു കൊണ്ട് ആപ്പിലാണ് നിര്ദേശങ്ങള്‍ വരുന്നത്.
``നമ്മള്‍ പഠിച്ചതു പോലെ ആണോ ചാച്ചി എന്തൊക്കെ പഠിക്കാന്‍ ഉണ്ട് പിള്ളാര്ക്ക്'' . അപ്പോള്‍ എനിക്ക് ഓര്മ വന്നത് പിന്‍ ബഞ്ചിലെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചു ``വാട്ട്’’ എന്നതിന്റെ സ്പെല്ലിംഗ് വെട്ടിയും തിരുത്തിയും ഇരുന്ന പഴയ ചിന്നമ്മയെ ആണ്.
ഇന്നലെ അവള്‍ വന്നത് മെസ്സേജ് പോണില്ല എന്ന പരാതിയും ആയിട്ടാണ്. അത് എനിക്ക് ഉപയോഗിക്കാന്‍ അറിയില്ല എന്ന് പറഞ്ഞപ്പോള്‍ അന്യ ഗ്രഹ ജീവിയെ എന്ന പോലെ ഒരു നോട്ടം.
നാനോ ഇല്ലാത്ത, ടച്ച്‌ ഫോണ്‍ ഇല്ലാത്ത ആപ്പു ഉപയോഗിക്കാത്ത വെറും പഴഞ്ജന്‍ ആയ എന്നോട് ഈയിടെ ആയി ചിന്നക്ക് ബഹുമാനം കുറഞ്ഞു വരുന്നോ എന്നത് എന്റെ വെറും തോന്നല്‍ ആയിരിക്കും.
ഇപ്പോള്‍ ചെടി നനക്കല്‍ , മുരിങ്ങയില വൃത്തി ആക്കല്‍ തുടങ്ങിയ ജോലികള്‍ ഞാന്‍ ചിന്ന വരുമ്പോള്‍ ചെയ്യാന്‍ മാറ്റി വക്കും. അപ്പോള്‍ ഒരു ചെവി അവിടെ കൊടുത്തു എന്റെ പണിയും നടക്കുമല്ലോ.
പരിഭ്രമത്തോടെ ഞാന്‍ കര്ട്ടയന്‍ മാറ്റി നോക്കി. പുതിയ എന്തോ സംശയവും ആയി ചിന്ന കടുത്ത ആലോചനയോടെ വാതില്ക്കല്‍...................

No comments: