``ന്റെ വാരസ്യാരെ ആ ശങ്കരനെക്കൂടി കൂട്ടാരുന്നില്ലേ. ആ പയ്യിനെ ഒന്ന് മാറ്റി ക്കെട്ടാനോ, ലേശം പുല്ലരിയാനോ. നിങ്ങള്ക്ക് ഒരു സഹായം ആവല്ലോ’’.
``ചെക്കന്‍ പഠിക്കയാണെ. പരീക്ഷല്ലേ വരണത്’’.
``അക്ഷരം ഒക്കെ മനസ്സിലായാല്‍ പിന്നെന്തിനാ വലിയ പഠിപ്പ്’’
കേട്ടപ്പോള്‍ അവള്കും തോന്നി. ശരിയാണ് അടുക്കളപ്പണിക്കാരിയുടെ മകന്‍ എഴുതാനും വായിക്കാനും പഠിച്ചാല്‍ മതിയല്ലോ.
പിറ്റേ ദിവസം മുതല്‍ ശങ്കരന്‍ പശുക്കളുടെ കാര്യം ഏറ്റെടുത്തു.
കൊല്ല വര്ഷപ്പരീക്ഷയുടെ റിസള്ട്ട് വന്നപ്പോള്‍ വാരസ്യാര്‍ പറഞ്ഞു.
കൊല്ല വര്ഷപ്പരീക്ഷയുടെ റിസള്ട്ട് വന്നപ്പോള്‍ വാരസ്യാര്‍ പറഞ്ഞു.
``പെണ്ണിന് നല്ല മാര്ക്കു ണ്ട്. പട്ടണത്തിലെ കോളേജില്‍ പോണം ന്നാ. സഹായിക്കണം’’.
ഇനി വല്ല തയ്യലോ മറ്റോ പഠിച്ചാല്‍ പോരെ. ഒരു ബ്ലൗസ് തുന്നാന്‍ എന്താ കൂലി. ഒന്ന് തയ്യല് വിട്ടാല്‍ പോലും അത് തച്ചു കിട്ടാന്‍ ഇരുപതു രൂപ കൊടുക്കണം.
വാരസ്യാര്‍ ചിന്തിച്ചു. ശരിയാണ് പെണ്ണ് പഠിച്ചാല്‍ ഒരു തൊഴിലാകുമല്ലോ. തന്റെ് നക്കാപ്പിച്ച ശമ്പളത്തില്‍ രണ്ടു പേരെ എങ്ങനെ പഠിപ്പിക്കും.
വാരസ്യാര്‍ ചിന്തിച്ചു. ശരിയാണ് പെണ്ണ് പഠിച്ചാല്‍ ഒരു തൊഴിലാകുമല്ലോ. തന്റെ് നക്കാപ്പിച്ച ശമ്പളത്തില്‍ രണ്ടു പേരെ എങ്ങനെ പഠിപ്പിക്കും.
അങ്ങനെ പെണ്ണ് അടുത്ത തയ്യല്‍ സ്കൂളില്‍ ചേര്ന്നു .
കാലില് കുഴമ്പ് പുരട്ടി ഉഴിഞ്ഞിരുന്നപ്പോള്‍ വാരസ്യാര്‍ പറഞ്ഞു:
ബാങ്കില്നിന്ന് ചെറിയ ഒരു ലോണ്‍ തരായിട്ടുണ്ട്. എന്തെങ്കിലും സഹായം ഉണ്ടായാല്‍ പുര ഓടു മേഞ്ഞ് ഇടാമായിരുന്നു. ഓലകെട്ടു താങ്ങാന്‍ പറ്റണില്ല.
``ഒന്നോ രണ്ടോ ചട്ടിയും കലവും വക്കാന്‍ ഈ ഓലപ്പുര തന്നെ ധാരാളം’’
പിന്നീട് തറ തുടച്ചിരുന്നപ്പോള്‍ അവള്‍ പറഞ്ഞു പെണ്ണിന് നല്ല ഒരു ആലോചന വന്നിട്ടുണ്ട്, ചെക്കന് തൂപ് ജോലി ഉണ്ട്. സര്ക്കാണര്‍ ഉദ്യോഗസ്ഥന്‍ ആയതു കൊണ്ട്......... ഞാന്‍ കൂട്ടിയാല്‍ കൂടില്ല.
``നീ വല്ല കൂലിപ്പണിക്കാരനെ നോക്കി ആ പെണ്ണിനെ അയയ്ക്കു’’. വല്യമ്മ പറഞ്ഞു.
പിന്നീടു കൊച്ചുമോളെ നഗരത്തിലെ ഉയര്ന്ന കോളേജില്‍ പഠിപ്പിച്ചു എഞ്ചിനീയര്‍ ആക്കി. ജോലി അന്വേഷിച്ചു നടന്നപ്പോള്‍ വല്യമ്മ മകനോട് പറഞ്ഞു, നീ ആ പഴയ ചങ്ങാതിയെ വിളിക്ക്. അവന്‍ പറഞ്ഞാല്‍ ആ ഗവണ്മെണ്ട് ജോലി മോള്ക്ക് കിട്ടും.
വാരസ്യാര്‍ തുണി അലക്കി നിന്നപ്പോള്‍ ആണ് ബ്രോക്കര്‍ പരമുനായര്‍ പടി കടന്നു വന്നത്.
``ചെക്കന് വലിയ ബിസിനസ് ആണ്’’.
വേണ്ട ബിസിനസ് കാരൊന്നും വേണ്ട. ഇവിടുത്തെ കുട്ടിക്ക് ഗവണ്മെന്റ് ജോലി ഉള്ള ചെക്കന്‍ തന്നെ മതി.
വേണ്ട ബിസിനസ് കാരൊന്നും വേണ്ട. ഇവിടുത്തെ കുട്ടിക്ക് ഗവണ്മെന്റ് ജോലി ഉള്ള ചെക്കന്‍ തന്നെ മതി.
മോളെ എഞ്ചിനീയര്ക്ക് കല്യാണം കഴിച്ചു കൊടുത്തപ്പോള്‍ വല്യമ്മ പറഞ്ഞു. നമ്മുടെ വിലക്കും നിലക്കും അനുസരിച്ച് ഉള്ള ബന്ധം അല്ലെങ്കില്‍ ശരി ആകില്ല എന്ന്.
വീടിനു തറക്കല്ല് ഇട്ടപ്പോള്‍ സിറ്റ്ഔട്ട് ഒക്കെ ആയി ഒരു കോടി രൂപയുടെ പ്ലാന്‍ തന്നെ വല്യമ്മ തെരഞ്ഞെടുത്തു.
ഇന്ന് വരസ്യാര്ക്ക് വയസ്സായി. പണ്ടേപ്പോലെ പണി എടുക്കാന്‍ വയ്യ. ശങ്കരനും ഭാര്യയും ആണ് അവിടുത്തെ സഹായികള്‍.
ഒരു ദിവസം ശകരനോട് വല്യമ്മ പറഞ്ഞു ``എവിടെ നിന്റെ കുട്ടിശങ്കരന്‍’’.
``അവന്‍ ആ പാടത്തോ പറമ്പിലോ ഗോട്ടി കളിച്ചു നടക്കാവും. ഒന്നും പറഞ്ഞാല്‍ കേള്ക്കി ല്ലന്നെ’’.
സത്യത്തില്‍ മോനെ എന്ട്രന്സ് കോച്ചിംഗ് നു അയച്ചിട്ടാണ് ശങ്കരന്‍ ഇങ്ങനെ പറഞ്ഞത്.
പഴയ പോലെ ഓടി നടക്കാന്‍ വയ്യാതെ ചക്ക വെട്ടി ഇട്ടപോലെ വല്യമ്മ വീണു കിടന്നപ്പോള്‍ ഡോക്ടര്‍ വന്നു മരുന്ന് കുത്തി വച്ചു. കണ്ണ് തുറന്നപ്പോള്‍ കണ്ടത് കുട്ടിശങ്കരനെ.
``നീയ് അങ്ങേലെ ......’’ അതെ കുട്ടിശങ്കരന്‍ മറുപടി പറഞ്ഞു.
``പണ്ട് മൂക്ക് ഒലിപ്പിച്ചു ഈ മുറ്റത്ത് ഓടി നടന്ന ചെക്കനാ. കാലം പോയ പോക്കെ. വല്യമ്മ മൂക്കത്ത് വിരല്‍ വച്ചു.
No comments:
Post a Comment