``പോരുന്നില്ലേ കല്പാത്തിക്ക് രഥോല്സവത്തിനു?’’
ചോദ്യം കേട്ടതും അവള്‍ തല വെട്ടിച്ചു. മുഖം ഒന്ന് കൂടി കൂര്പ്പി ച്ചു.
രാവിലെ മൂന്നു ദിവസം ലീവ് ചോദിച്ചതിനു ആള്ക്കാ രുടെ മുന്നില്‍ കൊന്നു കൊല വിളിച്ചിട്ട് ഇപ്പോള്‍ കൂട്ട്കൂടാന്‍ വരുന്നു. അവള്‍ വേഗം സ്ഥലം കാലി ആക്കി.
സൈര ചേച്ചിയോട് അവള്‍ ചോദിച്ചു ``എന്താ ഞാന്‍ ലീവ് ചോദിക്കുമ്പോള്‍ ഈ ആളിക്കത്തല്‍. വേറെ എല്ലാര്ക്കും കൊടുക്കുന്നല്ലോ’’.
``അത് മോളെ നിന്നെ ആ മനുഷ്യന്‍ അത്ര ഏറെ സ്നേഹിക്കുന്നു’’. ചേച്ചി പറഞ്ഞപ്പോള്‍ അവള്ക്കു ദേഷ്യം കൂടുകയാണ് ചെയ്തത്.
അന്നത്തെ ഉച്ചനേരത്തെ കൊറിക്കല്‍ കഴിയും വരെ അവള്‍ സൈര ചേച്ചിടെ അടുത്ത് തന്നെ ഇരുന്നു.
തിരികെ സീറ്റില്‍ എത്തിയപ്പോള്‍ വര്മ പോകാന്‍ എണീക്കുന്നു, അടുത്ത് എത്തിയതും ചുറ്റുപാട് വൈക്കാതെ ഒരു കയ്യ് മൂക്കിനു നേരെ. പോകാന്‍ എണീറ്റ ആള്‍ വീണ്ടും തിരികെ ഇരുന്നു. കണ്ടോ ആ അറ്റം പിളര്ന്നക മൂക്ക്, ക്ഷത്രിയ ലക്ഷണം തന്നെ അല്ലേ? ഒരു ദിവസം ഞാന്‍ അതില്‍ തൊടും കേട്ടോ.
അവള്‍ തല വെട്ടിച്ചു. ദേഷ്യം കൊണ്ട് മുഖം ചുമന്നു പോയി.
ചന്ദ്രേട്ടന്‍ തല കുലുക്കി, ``അത് പദ്മനാഭന്റെ മണ്ണിന്റെ ഐശ്വര്യം ആണ്’’.
``അയ്യോ ആ ഭാഗത്ത് പോകല്ലേ, പത്തനംതിട്ടയില്‍ എണീക്കാന്‍ വയ്യാതെ അയ്യപ്പനെ കെട്ടി ഇട്ട ഇവര്‍, പദ്മനാഭനെ കിടത്തി’’—സുനിലിന്റെീ വക.
``നാളെ കുട്ടി വരില്ലേ, ഉത്സവത്തിന്’’, ഇന്നലെ ചോദിച്ചപ്പോള്‍ ഓര്ക്കാതെ പറഞ്ഞു പോയി.
``ഇല്ല അന്നാണ് എന്റെ നിശ്ചയം കുഞ്ഞിലേ വീട്ടുകാര്‍ പറഞ്ഞു വച്ചതാ, ഞാന്‍ കിച്ചുവേട്ടന്റെ ആണെന്ന്. അത് സഫലം ആവുക ആണ്’’. അത് കേട്ട ശേഷം തുടങ്ങിയതാണ് ഈ കുതിച്ചു ചാട്ടം.
രാത്രി കിച്ചുവിനോട് അവള്‍ പറഞ്ഞു ``ലീവ് കിട്ടും എന്ന് തോന്നുന്നില്ല’’.
``ആ മനുഷ്യനു എന്തിന്റെ കേടാണ്. നിന്നോട് എന്താ അയാള്ക്ക് . ഒഴിഞ്ഞു നടന്നോ. അല്ലേല്‍ തോളില്‍ കേറി തൂങ്ങും’’. ഏട്ടന്‍ പറഞ്ഞു.
ഏട്ടന്‍ പറഞ്ഞാല്‍ എനിക്ക് വേറെ അഭിപ്രായം ഇല്ല. വര്മ. എന്റെ മനസിലും ഒരു ഭീകരന്‍ ആയി വളരാന്‍ തുടങ്ങി.
``മണപ്പുള്ളിക്കാവ് വേല കാണേണ്ടത് തന്നെ’’. വര്മ. പറഞ്ഞു.
``ഞങ്ങളുടെ നാട്ടിലും അമ്പലവും ഉത്സവവും ഉണ്ട് കേട്ടോ’’ –അവള്‍ വിട്ടു കൊടുത്തില്ല.
``ഞാന്‍ വരും പദ്മനാഭനെക്കാണാന്‍’’. വര്മ പറഞ്ഞു.
ഇങ്ങനെ ഓരോ ഉത്സവത്തിനും വര്മ അവളെ ക്ഷണിച്ചു കൊണ്ടിരുന്നു. ``പിരിയുന്നതിനു മുന്പ് ഒരു ദിവസം വീട്ടില്‍ വരണം’’. കൂട്ടുകാര്‍ പലരും പറഞ്ഞു, അവരെ ഒക്കെ അനുസരിച്ചപ്പോള്‍ വര്മയേയും അവള്‍ ഒഴിവാക്കി ഇല്ല.
കിച്ചുവേട്ടന്‍ അറിയാതെ ആണ് അവള്‍ ആ വീട്ടിലേക്ക് പോയത്.
ഉച്ചയൂണ് കഴിഞ്ഞു വിശ്രമിക്കുമ്പോള്‍ വര്മ പറഞ്ഞു,
‘’കുട്ടി ഒന്ന് വന്നെ’’. അവള്‍ പേടിച്ചു പോയി.
സൈര ചേച്ചിടെ കയ്യ് പിടിച്ചു വലിച്ചു അവള്‍.
ചേച്ചി സമ്മതിച്ചില്ല,
``മോള് പോയിട്ട് വാ’’
പേടിച്ചു പേടിച്ചു അവള്‍ മുറിയിലേക്ക് ചെന്നു. അവിടെ ഒരു നോട്ട് ബുക്ക്. ``തുറന്നു നോക്ക്.’’—വര്മ്മ പറഞ്ഞു.
അവള്‍ അത് തുറന്നു നോക്കി. ആദ്യമൊക്കെ കുഞ്ഞുങ്ങളുടെ ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന കുറെ ചിത്രങ്ങള്‍.
ജനുവരി മാസം മുതല്‍ മുഖത്തിന് അവളുടെ ഛായ.
ഓരോ ദിവസവും കണ്ണും മൂക്കും ഒക്കെ വേറെ വരച്ചു ചേര്ത്തിരിക്കുന്നു. ഓരോ പേജില്‍. അവസാനം ഒരു പാവാടക്കാരിയുടെ പൂര്ണ രൂപം. കൊത്തി വച്ചപോലെ.
അവള്‍ സ്തബ്ധആയി നിന്ന് പോയി. ``ഫോട്ടോ പോലും ഇത്രേം ഒത്തു കിട്ടുമോ’’? അവള്‍ ചിന്തിച്ചു.
ദൈവമേ ഈ മനുഷ്യന്‍ കണ്ണുകളും മൂക്കും ഒക്കെ വര്ണ്ണി ക്കുമ്പോള്‍ ഞാന്‍ എത്ര അവഗണിച്ചിട്ടുണ്ട്. എല്ലാം ഹൃദയം കൊണ്ട് ഒപ്പി എടുത്തിരിക്കുന്നു.
അവസാന പേജില്‍ എഴുതി ചേര്ത്തിരിക്കുന്നു, അങ്ങനെ ഞാന്‍ അവളെ കണ്ടെത്തി—എന്റെ മാലാഖക്കുട്ടിയെ.
അറിയാതെ ആ കാല്ക്കല്‍ നമസ്കരിച്ചു പോയി, കാരണം അമ്മ കഴിഞ്ഞാല്‍ എന്നെ ഇത്ര മാത്രം ഹൃദയം കൊണ്ട് സ്നേഹിച്ച ഒരു മനുഷ്യന്‍ വേറെ കാണില്ല.
പോരാന്‍ നേരം കയ്യില്‍ ഇരുന്നു, വര്മ കൊടുത്ത സ്വര്ണ നിറമുള്ള പേന തിളങ്ങി.
``ബസില്‍ വച്ച് സൈര ചേച്ചി അവളോട് പറഞ്ഞു, വര്മാജിക്ക് മക്കള്‍ ഇല്ല. അദ്ദേഹത്തിന്റെ അനിയന്റെ മകനെ എടുത്തു വളര്ത്തു ന്നു. അവനു കാണാന്‍ ആണ് ഈ ചിത്രങ്ങള്‍ എല്ലാം വരച്ചു വച്ചത്. നിന്നെ അവനു കൊടുക്കണം എന്ന് വര്മാജി വല്ലാതെ ആഗ്രഹിച്ചു. അതാ നിന്റെു നിശ്ചയം അറിഞ്ഞപ്പോള്‍ ഇത്രേം ബഹളം വച്ചത്. ഞങ്ങളോട് വര്മാജി എല്ലാം പറഞ്ഞിട്ടുണ്ട്’’. ചേച്ചി പറഞ്ഞത് കേട്ടു അവ ള്‍ വല്ലാതെ വേദനിച്ചു.
പിന്നീടു കിച്ചുവേട്ടനുമായുള്ള വിവാഹം മുടങ്ങി വെറും ഒരു കണ്ണ് നീര്‍ തുള്ളി ആയി ജീവിച്ചപ്പോള്‍ അവള്‍ മനസ്സിലാക്കി ആ ശുദ്ധ ഹൃദയം തെറ്റായി ധരിച്ചതിന് ദൈവം തന്ന ശിക്ഷ ആണ് അതെന്നു.
ആ ദിവസങ്ങളില്‍ അവള്‍ വല്ലാതെ ആഗ്രഹിച്ചു ``ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ അത് വര്മാജിയുടെ വീട്ടില്‍ ആകണമെന്ന്’’.

No comments:
Post a Comment