അമ്മയെ ഒരു നോക്ക് കാണാ ന്‍
നില്പാണു രാവിലെ
വെയിലേറ്റു വാടി എന്‍
ഉണ്ണിയും ഉറക്കമായി
ചെറുവിരല്‍ കൂട്ടിപ്പിടിക്കുമ്പോള്‍
തുള്ളി വിറക്കുന്നു
കാല് പൊള്ളി എന്‍ പോന്നു മോളും
ഉള്ളിലെ തീ ഏറിയിട്ടോ
പുറത്തെ വെയില്‍ ഏറ്റിട്ടോ
വിയര്ത്ത് ഒലിച്ചു ഞാനും ....
തിക്കി തിരക്കി മുന്നിലെത്തിയപ്പോള്‍
`തൊഴുതു മാറൂ’ എന്നൊരു അലര്ച്ചയും
പക്ഷെ അപ്പോഴും കൈമടക്കു നല്കി
ദേവിയെ തൊഴുതു നില്ക്കു ന്നു ആഡ്യന്മാര്‍
കാത്ത് നിന്ന് കാല് കഴച്ചവളെയോ
കൈ മടക്കു കൊടുക്കുന്നവരെയോ
ആരെ ആകും ദേവി `കാണുക’
എന്തിനും കൈക്കൂലി നീട്ടുന്നവന്റെ
ധാര്ഷ്ട്യമോ ഹൃദയ ശുദ്ധിയോ
ദേവി `സ്വീകരിക്കുക'...........
ഉത്തരമില്ലാത്ത ചോദ്യങ്ങള്ക്ക് മുന്നിലും
അവള്‍ കേണു വിളിച്ചു
``അമ്മേ നാരായണ ദേവി നാരായണ‘’
പിന്തിരിഞ്ഞു നടന്നപ്പോള്‍
``ഇപ്പോള്‍ അമ്പലങ്ങളില്‍
ദേവ സാന്നിധ്യം കുറവാണ്’’
ദേവ പ്രശ്നം ഓര്ത്തു പോയവള്‍
No comments:
Post a Comment