Thursday, March 12, 2015

മാനസപൂജ

``നീ ഏട്ക്കാ ന്റെ ശ്രീയേ’’?
പരിചിതമായ ശബ്ദം കേട്ട് ശ്രീദേവി തിരിഞ്ഞു നോക്കി.
സരോജിനി ചേച്ചി ആണ്.
ചേച്ചിയെ ക്കാണുമ്പോള്‍ അവള്ക്ക് ``ഖസാക്കിന്റെവ ഇതിഹാസം’’ ആണ് ഓര്മ വരുക. അതിലെ ഭാഷ ആണ് ചേച്ചി പറയുന്നത്. ഒന്നും മനസ്സിലാകാത്തത് കൊണ്ട് ചിരിച്ചു നില്ക്കാറാണ് പതിവ്.
``ഓള്ക്ക് ഗമയാ’’ ചേച്ചി പലരോടും പറഞ്ഞതായി കേട്ടു.
അപരന്‍ പറയുന്നത് മനസിലായാലേ സൗഹൃദം സാധ്യമാകൂ എന്ന് ചേച്ചി ഉണ്ടോ അറിയുന്നു.
``ഞാന്‍ നാട്ടിലേക്കാ ചേച്ചി’’.
``എന്താ പെട്ടെന്ന് ഒരു യാത്ര’’
``ആറ്റുകാല്‍ പൊങ്കാല’’ ആണ് അതിനു പോകണം.
``ഓ! കേട്ടിട്ടുണ്ട് ``ആട്ടുകാല്‍ പൊങ്കാല’’യെ ക്കുറിച്ച്.
ചേച്ചിക്ക് ``ആറ്റുകാല്‍’’ ``ആട്ടുകാല്‍’’ ഇപ്പോഴും. അവള്‍ ഓര്ത്തു .
``എന്നാ മടക്കം?’’
``മറ്റന്നാള്‍’’ അവള്‍ മറുപടി പറഞ്ഞു.
``അത്ര വലിയ പ്രത്യേകത ആണോ. അങ്ങോട്ടും ഇങ്ങോട്ടും ആയി സമയം തീരല്ലോ’’ സരോജിനി ചേച്ചിക്ക് അതിശയം.
അതെ.
ചേച്ചി പറഞ്ഞത് ശരി ആണ്, ഏഴു മണിക്കൂര്‍ എടുക്കും അവിടെ ഏത്താന്‍. പിന്നെ പൊങ്കാല കഴിഞ്ഞു വെളുപ്പിന് വീണ്ടും തിരികെ. എന്നാലും എല്ലാ വര്ഷചവും കലണ്ടര്‍ കിട്ടിയാല്‍ നോക്കുന്ന രണ്ടു കാര്യങ്ങള്‍ ആണ്. പൊങ്കാല എന്നാണ് എന്നും പിറന്നാള്‍ എന്ന് വരുമെന്നും. പിറന്നാള്‍ വരുന്ന ദിവസം നല്ലത് ആണെങ്കില്‍ ആ വര്ഷം തന്നെ നന്നാകും എന്നൊരു വിശ്വാസം. വെറുതെ ആണെങ്കിലും കുഞ്ഞിലെ ശീലിച്ചു പോയി.
``അന്റെ കയ്യില്‍ എന്താ’’ ചേച്ചി കയ്യില്‍ നോക്കി ചോദിച്ചു.
``പഴയ ഒരു ആല്ബം ആണ് ചേച്ചി’’.
ചേച്ചി കൈനീട്ടി. ``കൊള്ളാലോ. ഇതാരാണ്.’’
``ഞ്യാനാ അത്’’ എന്ന് പറയാന്‍ തുടങ്ങിയതാണ്. അവള്‍ പെട്ടെന്ന് നിര്ത്തി ഇത് അറിഞ്ഞിട്ടു വേണം ചേച്ചി, ഓഫീസില്‍ എല്ലാവരോടും പറഞ്ഞു ചിരിക്കാന്‍.
`നല്ല ഓമനത്തം ഉള്ള കുഞ്ഞു’’ ചേച്ചി പറഞ്ഞു.
അവള്ക്കു ഓര്മ വന്നത് പഴയ ഒരു പാട്ടാണ്. അന്നൊക്കെ ചേച്ചിക്ക് മിക്കവാറും പ്രോഗ്രാം കാണും. അവള്‍ ആണ് കൂട്ടിനു പോകുന്നത്. അനിയത്തിയെ പ്പറ്റി ചേച്ചിയുടെ പാട്ട് സാര്‍ സ്ഥിരമായി പാടുന്ന ഒരു പാട്ട് ``റബര് വള കയ്യില്‍ അണിഞ്ഞ ഉണ്ട ഉമ്പിടി, കണ്ണെഴുതി പൊട്ടു തൊട്ട ഉണ്ട ഉമ്പിടി’’.
ആ ഉണ്ട ഇന്ന് കൊലുന്നനെ ഉള്ള കുട്ടി ആയതു സാര്‍ കാണുന്നില്ലാലോ. അവള്‍ ഓര്ത്തുഉ ചിരിച്ചു പോയി.
``ചേച്ചി എനിക്ക് തല കറങ്ങുന്ന പോലെ’’ ശ്രീദേവി പറഞ്ഞു.
``ഇയ്യ് ഒന്നും കഴിച്ചില്ലാലോ’’ അതാ.
ചേച്ചി കയ്യിലെ വെള്ളം അവള്ക്ക് കൊടുത്തു.
``കാപ്പി കഴിക്കാനുള്ള സ്ഥലം ആകുന്നെ ഉള്ളൂ. ഇയ്യ്‌ ചാരി ഇരുന്നോ’’.
വടക്കാഞ്ചേരി എത്തിയപ്പോള്‍ ചേച്ചി ഇറങ്ങി. അവള്‍ ഉറങ്ങിയും ഉണര്ന്നുംോ ആ ബോറന്‍ യാത്ര തുടര്ന്നു.
വീട്ടിലെത്തിയപ്പോള്‍ സന്ധ്യ ആകുന്നു. വിളക്ക് വന്ദിച്ചു അവള്‍ അകത്തു കയറി.
അമ്മ പൊങ്കാല ഇടാനുള്ള സാധനങ്ങള്‍ അടുക്കി ഒതുക്കി വയ്ക്കുന്ന തിരക്കില്‍.
ശര്ക്കര പൊട്ടിച്ചത്, ചുരണ്ടാന്‍ ഉള്ള തേങ്ങ, വയണ ഇല, അരി, പയര്‍, ഈര്ക്കികലി ഓരോന്നായി അമ്മ ശരി ഇട്ടു വച്ച്. എന്തെങ്കിലും വിട്ടു പോയോ എന്ന് നോക്കി.
``നീ ഒന്ന് കിടന്നു എണീക്ക്. വെളുപ്പിനെ പോകണ്ടതാ’’. അമ്മ പറഞ്ഞു.
``ശരക്കരയുടെ മണം മൂക്ക് തുളച്ചു കയറുന്നു’’.
എല്ലാം നടന്നു കണ്ടിട്ട് അവള്‍ പതിയെ ഉറങ്ങാന്‍ പോയി.
വെളുപ്പിന് മൂന്നു മണി ആയപ്പോള്‍ അമ്മ അവളെ വിളിച്ചുണര്ത്തി .
``ഇതാ സോപ്പ് പോയി കുളിച്ചിട്ടു വന്നു തേങ്ങ ചിരകി വൈക്ക്’’.
യാത്ര ക്ഷീണം കൊണ്ട് അവള്‍ വീണ്ടും ചുരുണ്ട് കൂടാന്‍ തുടങ്ങി. അമ്മ വിട്ടില്ല.
``ഇല്ല ഇനി കിടന്നാല്‍ കോവിലില്‍ നിന്നും ദൂരെ ആയിപ്പോകും’’
മനസ്സില്ലാ മനസോടെ അവള്‍ എണീറ്റു. കുളിച്ചു വന്നപ്പോള്‍ അവള്ക്കു പഴയ ഉത്സാഹം തിരിച്ചു കിട്ടി.
തേങ്ങ ചുരണ്ടുമ്പോള്‍ അവള്‍ കണക്കു കൂട്ടുക ആയിരുന്നു, ആര്ക്ക്് ഒക്കെ തെരളിയും, മണ്ടപ്പുറ്റും, പായസവും കൊടുക്കണം എന്ന്.
അവളുടെ ജീവിതത്തില്‍ ഇത്രേം ഉത്സാഹത്തോടെ ഒരു ലക്ഷ്യത്തോടെ ഇടുന്ന പൊങ്കാലയും അത് ആണല്ലോ.
പാലക്കാടുള്ള പ്രിയപ്പെട്ട കൂട്ടുകാര്ക്ക് കൊടുക്കാന്‍. പലരും ആദ്യമായി ആണ് ഇങ്ങനെ ഒരു വാര്ത്തട കേള്ക്കു ന്നത് പോലും.
``എല്ലാം എടുത്തു വച്ചു, ഞാന്‍ വേഗം കുളിച്ചിട്ടു വരാം. ഇനി എന്തെങ്കിലും വിട്ടു പോയോ എന്ന് നോക്ക്’’. അമ്മ പറഞ്ഞു.
``കുട്ടികള്ക്ക് വെള്ളം വേണേല്‍ കുടിക്കാം. കട്ടന്‍ എടുക്കട്ടെ’’.
അവള്‍ വേണ്ട എന്ന് തല കുലുക്കി. ഈ പൊങ്കാല സകല ശുദ്ധിയോടും കൂടി തന്നെ ആകട്ടെ.
അവള്‍ മനസു കൊണ്ട് ഒരു അമ്മ ആവുക ആയിരുന്നു. കാരണം അമ്മ ആണ് എല്ലാ വ്രതവും നോക്കി, പൊങ്കാല നിവേദിക്കും വരെ ആഹാരം ഉപേക്ഷിക്കുന്നത്. ഈ തവണ ശ്രീദേവിയും അമ്മയെപ്പോലെ വെള്ളം പോലും തൊടാതെ.
റോഡില്‍ സംസാരം കേള്ക്കാം . അകലെ നിന്നും ബസ് പിടിക്കാന്‍ വരുന്നവര്‍ ആണ്.
അവര്‍ റോഡില്‍ ഇറങ്ങിയപ്പോള്‍ രണ്ടു ബസ് കടന്നു പോയി. സൂചി കുത്താന്‍ ഇടം ഇല്ലാതെ. മൂന്നാമത് വന്നതില്‍ വലിയ തിരക്ക് കണ്ടില്ല. അവര്‍ സാധനങ്ങള്‍ ഒരു ഓരത്ത് അടുക്കി വച്ചു. അമ്മ അവള്ക്കു കൂടി ഇ രിപ്പിടം പങ്കിട്ടു.
ഇറങ്ങാന്‍ നേരം ഒരു ഗുസ്തി മത്സരം തന്നെ നടന്നു, വിറകും കൊതുമ്പും പലരുടെ ദേഹത്തും കൊണ്ട് കയറി. പരസ്പരം ഉരസല്‍ പോലും നടക്കുന്നു.
``ഇനിയും ഏറെ നടന്നാലേ അമ്പലത്തിന്റെപ പുറകില്‍ എത്താന്‍ പറ്റൂ’’. അവര്‍ രണ്ടാളും ഉത്സാഹത്തോടെ നടന്നു. അവളുടെ മനസു നിറയെ കൂട്ട്കാര്‍ ആണ്. അവര്ക്ക് നാളെ നല്കാന്‍ പോകുന്ന അദ്ഭുത സമ്മാനത്തെ പ്പറ്റിയും.
വരദ ടീച്ചറിന്റൊ വീട്ടില്‍ എത്തിയപ്പോള്‍ അവിടെയും തിരക്ക് തന്നെ. ടീച്ചര്‍ കോവിലിലെ അനൌണ്സ്മെന്റ് കേള്ക്കാ ന്‍ ടി വി വച്ചിരിക്കുന്നു.
``നീ കൂടെ പ്പോയി ടി വി കണ്ടോ’’. അമ്മ പറഞ്ഞു.
വേണ്ട, പോകാന്‍ തയാറാകാതെ അവള്‍ മടിച്ചു നിന്നു.
``എപ്പോഴും, വെള്ളം കൊണ്ട് തന്നിട്ട് കറങ്ങി നടക്കുന്ന ആളിന് എന്ത് പറ്റി’’. അമ്മയുടെ അതിശയം വാക്കുകള്‍ ആയി.
അവള്‍ കല്ല്‌ വാങ്ങി വന്നു മൂന്നു അടുപ്പ് കൂട്ടി. ഒന്നില്‍ പായസം. ഒന്നില് തിരളി വേവിക്കാന്‍. പിന്നെ ഒന്നില്‍ മഞ്ഞ ചോറ്.
`വെയില് കൊള്ളാതെ. നാളെ തിരിച്ചു പോകണ്ടതല്ലെ’’ അമ്മ എത്ര പറഞ്ഞിട്ടും അവള്‍ കൂട്ടാക്കിയില്ല.
ക്ഷേത്രത്തില്‍ നിന്നും വെടി മുഴങ്ങി, ``സര്വ മംഗള മംഗല്യേ ........’’ അന്തരീക്ഷം പ്രാര്ത്ഥനാ നിര്ഭ രം. വാനിലേക്കുയരുന്ന പുക ചുരുളുകള്‍. അവള്‍ ചിന്തിച്ചു പോയി ``ഈ മണ്ണില്‍ ഇങ്ങനെ ജീവിക്കാന്‍ പറ്റിയത് എന്ത് മഹാഭാഗ്യം ആണ്’’.
പൊങ്കാല തിളച്ചതും തിരളി ഉണ്ടാക്കാനുള്ള വിഭവങ്ങള്‍---മാവു, ശരക്കര, പഴം, നെയ്യ്, ഏലക്കായ, തേങ്ങ എല്ലാം അമ്മ അവള്ക്കുക നേരെ നീട്ടി. എല്ലാം ചേര്ത്ത് കുഴച്ചു മയപ്പെടുത്തുമ്പോള്‍ ഉയരുന്ന ഹൃദ്യമായ ഒരു സുഗന്ധം. വായില്‍ വെള്ളം നിറഞ്ഞു പോയി. ദേവിക്ക് നിവേദിക്കാന്‍ ആണ്, കൊതി പാടില്ല അവള്‍ മനസ്സിനെ ശാസിച്ചു.
ഓരോന്നായി വയണ ഇലയില്‍ നിറച്ചു ഇഡലി പാത്രം അടുപ്പിലേക്ക്, അവള്‍ വെയില്‍ വകവയ്ക്കാതെ തീ കത്തിച്ചു.
അടുത്ത് മണ്ടപ്പുറ്റ്‌ ആണ് കയറ്റുന്നത്. ഇപ്പോള്‍ മാവില്‍ പയര്‍ പൊടി കൂടുതല്‍ ആയി ചേര്ക്കും , ഇലക്ക് പകരം മനുഷ്യ രൂപം സങ്കല്പിച്ചു കണ്ണും മൂക്കും കൊതഞ്ഞു വച്ച് ഇഡ്ഡലി പാത്രത്തില്‍ നിറയ്ക്കും. അമ്മ അവള്ക്കു പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു. വെറുതെ അരി വേവിച്ചു മഞ്ഞള്‍ ഇട്ടു വാങ്ങിയാല്‍ തമ്പുരാന് മഞ്ഞള്‍ചോറ് തയാര്‍.
എല്ലാം പാകം ആയപ്പോള്‍ മൂന്നു മണി.
``മൂന്നരക്ക് ആണേ നിവേദിക്കല്‍’’. അമ്മ പറഞ്ഞു.
``നീ പോയി നടയില്‍ തൊഴുതു വെടി വച്ചിട്ട് വാ’’ അവള്‍ രൂപ വാങ്ങി നടന്നു.
പോകുന്ന വഴിയില്‍ തന്നെ നിവേദിച്ചു തുടങ്ങിയത് അവള്‍ കണ്ടു.
ദേവിയുടെ നടയില്‍ തൊഴുതു നിന്നപ്പോള്‍ അവളുടെ മനസ് നിറയെ തന്റെ പുതിയ കൂട്ടുകാര്‍ മാത്രം ആയിരുന്നു.
``നീ എന്താ പ്രാര്ത്ഥിദച്ചത്‌’’ അമ്മ തിരക്കി.
``ഇല്ല ഒന്നും പ്രാര്ത്ഥിച്ചില്ല’’ അവള്‍ പറഞ്ഞപ്പോള്‍
``അത് പതിവ് ഇല്ലല്ലോ’’ എന്ന് അമ്മയും കൂട്ടിചേര്ത്തു .
``കഴിച്ചിട്ട് പോകാം’’ വരദ ടീച്ചര്‍ ക്ഷണിച്ചു.
മടക്ക യാത്ര ആയിരുന്നു ഏറെ ഖേദകരം. അത് വരെ ഉണ്ടായിരുന്ന ഭക്തി എല്ലാം മത്സരത്തിനു വഴി മാറുന്നപോലെ. ഉന്തും തള്ളും വാക്കേറ്റവും. കുറച്ചു തിരക്ക് മാറിയപ്പോള്‍ അവര്‍ പതിയെ ഒരു ബസില്‍ കടന്നു കൂടി.
വീടിനു മുന്നില്‍ അച്ഛന്‍ കാത്ത് നില്ക്കുരന്നു.
എല്ലാം കൊണ്ട് വച്ച് ക്ഷീണത്തോടെ അവള്‍ കസേരയില്‍ വീണു.
``നിനക്ക് വേണ്ടത് എടുത്തു വച്ചോ‘’ അമ്മ പറഞ്ഞപ്പോള്‍ അവള്‍ അനുസരിച്ചു.
എല്ലാവര്ക്കും പ്രത്യേകം പൊതികള്‍ റെഡി ആക്കി വച്ചു. അവസാനം നോക്കുമ്പോള്‍ വേറെ ആരും ബാക്കി ഇല്ല. എല്ലാവരും പ്രത്യേക പരിഗണന ഉള്ള സുഹൃത്തുക്കള്‍........
ഓഫീസില്‍ എല്ലാവരും ആകാംക്ഷ യോടെ കാത്തിരുന്നു. പലരും ആദ്യമായി ആണ് ഇങ്ങനെ ഒരു ഉത്സവം ഇവിടെ നടക്കുന്നത് കേള്ക്കു ന്നത് പോലും. ചിലര്‍ പറഞ്ഞു `സ്ത്രീകളുടെ ശബരിമല’’ എന്ന് വാര്ത്തസയില്‍ കേട്ടു.
വേറെ ചിലര്‍ ബാക്കി വന്നത് എടുക്കാന്‍ തിടുക്കം കൂട്ടി.
``വേകുന്ന സാധനം പിന്നെ വെയിലേറ്റു കൂടുതല്‍ പാകം ആകുന്നത്‌ കൊണ്ടാണ് ഇത്ര രുചി’’.
ദേവദാസ് രുചിയുടെ രഹസ്യം കണ്ടു പിടിച്ചു.
വയണ ഇല കഴുകി ബുക്കിന് ഉള്ളില്‍ എടുത്തു വച്ചു വിവേകാനന്ദന്‍ മാഷ്.
തന്റെ ഇഷ്ടക്കാരനായ അണ്ണാരക്കണ്ണനു ഒരു ഓഹരി നല്കി ഉണ്ണിത്താന്‍ സാര്‍ നിര് വൃതി അടഞ്ഞു.
അന്ന് മടങ്ങുമ്പോള്‍ അവളും അമ്മ പറയാറുള്ള ``കൊടുത്തു തൃപ്തി അടയുന്നതിന്റെ‍’’ രഹസ്യം അറിയുക ആയിരുന്നു.......

No comments: