കൂട്ടുകാരുടെ വീട്ടിലെ അരളി ചെടിക ള്‍
എന്നും തല ആട്ടി വിളിക്കും
സ്വന്തം ആക്കാന്‍ ശ്രമിച്ചപ്പോള്‍ ഒക്കെ
പരിഭവം നടിച്ചു നിന്നു
വളരെ ശ്രമിച്ചാ ഒരെണ്ണം വഴിപ്പെട്ടത്
എന്നിട്ടും പലരും നെറ്റി ചുളിച്ചു
പാവം ചെടി അത് അറിയുന്നോ
ഈ അയിത്തം......
അങ്ങനെ ഡിസംബറില്‍ മൊട്ടിട്ടു
അപ്പോഴും `സോഫോക്ലിസിന്റെ വാ ള്‍’ ഒരുങ്ങി നിന്നു
മഞ്ഞു വീഴ്ചയില്‍ മൊട്ടുക ള്‍ ചിലത് പൊഴിഞ്ഞു
പിന്നെ ബാക്കി ആയത് നാലെണ്ണം
ഇന്ന് പുലരിയില്‍
നാലു സുന്ദരിമാര്‍ എന്നെ തല ആട്ടി വിളിച്ചു
അങ്ങനെ ....................
സന്ദര്ശകരെ സ്വീകരിക്കാന്‍
എന്റെ മുറ്റത്തും അവ ള്‍ ഒരുങ്ങി നിന്നു.....
No comments:
Post a Comment