Thursday, January 29, 2015

ചക്കരമാവ്


ഇന്നും എന്നോര്മയി ല്‍ 
മായാതെ നില്ക്കുന്നു 
നെഞ്ചുരുക്കുന്നോരാ കാഴ്ച
ചില്ല വേര്പെട്ടു ഒരു ഊഞ്ഞാല്‍
മണ്ണില്‍ കിടക്കുന്നതും
കൂടില്ലാ പക്ഷികള്‍ ചേക്കേറാന്‍
കലപില കൂട്ടുന്നതും
ചക്കര മാമ്പഴം കൊതിയോടെ
കറുമ്പും അണ്ണാരക്കണ്ണന്‍
വീട് തേടി നടക്കുന്നതും
വ്യഥിതഹൃദയര്‍ അവര്‍
കൂടറ്റ കൂട്ടുകാര്‍
ചക്കരമാവിന്‍ സ്ഥാനത്തെ
പെരും കുഴിയതി ല്‍
കണ്ണ് തറഞ്ഞു നില്ക്കവേ
അവസാന ചില്ലയും ഏറ്റിയാ
ലോറിയും യാത്ര ചൊല്ലിപ്പിരിഞ്ഞതും
ഉള്ളില്‍ തളര്ന്നിരിക്കും അമ്മയും
കണ്ണീര്‍ ഉണങ്ങാതെ ചേച്ചിയും
കൊത്തി വച്ചൊരു ചിത്രത്തില്‍ എന്നപോല്‍

മോഹം



സ്വയം ശപിച്ചിരുന്നു എന്‍ പാഴ് ജന്മത്തെ
നിന്നമ്മ കൈ പിടിക്കും വരെ 
മാഞ്ഞു പോയോരെന്‍ വര്ണ കാഴ്ചകള്‍ 
വാക്കുകളിലൂടവള്‍ തിരിച്ചു തന്നു
ഊന്നുവടി ആയവള്‍ കൂടെ നിന്നു
അന്ന് ലോകം ഉറങ്ങുന്ന നേരം
മാനത്ത് അമ്പിളി ഉദിച്ചു നില്ക്കെ
എന്‍ സ്വപ്നക്കൂട്ടി ല്‍ മറ്റൊരു
പൗര്ണമിയായി ഉദിച്ചോരെന്‍ കുരുന്നെ
നിന്‍ ആദ്യ കരച്ചിലിനൊപ്പം
ഒരു അച്ഛനും ജനിച്ച നിമിഷം
മുന്നോട്ടാഞ്ഞു പോയി ഞാന്‍
വാരി എടുത്ത് ഉമ്മ വയ്ക്കാന്‍
നീ പിച്ച വച്ച് ഇടറി വീണപ്പോള്‍
ഉറക്കം ഉണര്ന്നു കരഞ്ഞപ്പോള്‍
ആദ്യമായി മാമൂട്ടിയപ്പോള്‍
നിന്‍ വളര്ച്ചയുടെ പാതയി ല്‍
ഒക്കെയും നിന്നൊപ്പം
കണ്ണുനീരില്ലാതെ കരഞ്ഞു ഞാനും
അച്ഛ ന്‍ മകള്ക്ക് ‌ തുണ ആകുന്നത്
തിരുത്തിയോരെന്‍ പൊന്നു മുത്തേ
ഇന്ന് ഈ വിവാഹവസ്ത്രത്തില്‍
നീ നിന്നീടുമ്പോള്‍ ഒരു വട്ടം മാത്രം
കാഴ്ച തിരിച്ചു കിട്ടാ ന്‍
പ്രാര്ത്ഥിച്ചു പോകുന്നു ഞാന്‍
എന്നോമലിനെ കൈ പിടിച്ചു നല്കാന്‍
ദൈവം ഒരു വരം എനിക്കും തരുമോ
നടക്കില്ല എന്നറിഞ്ഞിട്ടും
ഉള്ളില്‍ അടക്കാനാവാതെ കേഴുന്നു ഞാന്‍

കേരളം


ഇത് സമ്പത്തിനു നടുവിലും
സ്നേഹത്തിനായി കൊതിക്കുന്ന
യാചകരുടെ ലോകം
ഇത് വൃദ്ധരെയും കുഞ്ഞുങ്ങളേയും
പട്ടിക്കൂട്ടില്‍ അടക്കുന്ന
പട്ടിയെ മെത്തയില്‍ കിടത്തുന്ന
സംസ്കാര സമ്പന്നരുടെ ലോകം
ഇത് അഞ്ചു വര്ഷത്തില്‍ ഒരിക്കല്‍
പുന:പ്രതിഷ്ഠ നടത്തുന്ന
അഴിമതിയുടെ വിഴുപ്പു ഭാണ്ഡം പേറുന്നവനെ
ചുമക്കാന്‍ വിധിക്കപ്പെട്ടവന്റെ ലോകം
ഇത് സഹ ജീവികള്‍ സഹായത്തിനു
കൈനീട്ടുമ്പോള്‍ അവര്ക്ക് നേരെ
മൊബൈല്‍ നീട്ടുന്ന സേവകന്മാരുടെ ലോകം
ഇത് കൊലയും കോഴയും
ഒരു മാസം ചര്ച്ച ചെയ്തു
നേര്പ്പിച്ചു ഇല്ലാതെ ആക്കുന്ന
മാധ്യമ സംസ്കാരത്തിന്റെ ലോകം
ഇത് നട്ടെല്ലു പണയം വച്ച
രാഷ്ട്രീയക്കാരുടെ ലോകം
പൊതുജനം എന്ന കഴുത
എന്നും തോറ്റ് പോകുന്നൊരു ലോകം
ക്ഷമ നശിച്ചൊരു പൌരന്റെ വാക്കുകള്‍
ജല്പനം ആകുന്ന ലോകം.......

Monday, January 26, 2015

ശോഭായാത്ര


നഗരം മറ്റൊരു അമ്പാടിയായി
കൃഷ്ണനും രാധയും നൃത്തമാടി
നല്‍ കൊമ്പനാന തിടമ്പുമേറ്റി
നിറപറ വച്ചു ഞാന്‍ സ്വീകരിച്ചു
പനിനീര്‍ തളിച്ച് നീ ശുദ്ധനാക്കി
എന്നെ പനിനീര്‍ തളിച്ച് നീ ശുദ്ധനാക്കി
താലപ്പൊലിയും കെങ്കേമമായി
ഓരോ മനസിലും നീ നിറഞ്ഞു
ഓരോ മിഴിയും നിറഞ്ഞു തുളുമ്പി
ബാലികമാരുമായി രാസലീല
ആടിതിമിര്‍ക്കുന്നു കണ്ണനുണ്ണി
കാണുന്നു ഞാനിന്നും വൃന്ദാവനം
കണ്ണാ നിന്നോടൊപ്പം കൂടി
ഉറിയടി തന്‍ മേളം ഉയര്‍ന്നു
കണ്ണാ നീ വന്നു നൃത്തമാടൂ
``ആടി വാ ഉറി ചാടി വാ’’
സാദം അകറ്റി നീ നൃത്തമാടൂ

തോഴരുമായ് നീ വെണ്ണ നേടൂ .......

ആറ്റുകാലമ്മ

ആറ്റുകാല്‍ ഉള്ളോരമ്മ
നമ്മെ കാത്തുരക്ഷിക്കും അമ്മ
അമ്മ തന്‍ കുഞ്ഞുങ്ങ ള്‍
നേര്‍ വഴിനടക്കാ ന്‍ 
വ്രതമെടുക്കുന്നോരമ്മ
നാടിന്‍ വിളക്കായോരമ്മ
നാട്ടാര്‍ക്ക് വഴി കാട്ടി അമ്മ
അമ്മയെ കുമ്പിട്ടു നിന്നിടുമ്പോള്‍
എല്ലാം മറക്കുന്നു ഞാനും
ദുഃഖസമുദ്രത്തില്‍ നീന്തി
തളര്‍ന്നു ഓടി അണയുമ്പോ ള്‍
നേര്‍വഴി കാട്ടുന്ന ശ്രീ ലക്ഷ്മി
ദുര്‍ഗ്ഗേ ഭഗവതി ചണ്ഡികേ എന്നു
വിളിച്ചണയുമ്പോ ള്‍ സദ്‌ ഗതി
ഏകുന്ന ലോകേശ്വരി

ഉത്സവമേളം

സ്വര്‍ഗ്ഗ വാതില്‍ ഏകാദശി നാ ള്‍
കാണിക്ക നല്‍കി നീ തുടങ്ങി
സഹസ്രദീപ പ്രഭയില്‍ മകര വിളക്കും
കഴിഞ്ഞു പോയി
തിരുവാതിര നോറ്റും നൃത്തമാടിയും
നീ തളര്‍ന്നോ
സപ്ത ദിനങ്ങളില്‍ നിന്‍ അപദാനങ്ങള്‍
വാഴ്ത്തി എത്തുന്നുണ്ട് സപ്താഹം
അഷ്ടമേ ദിനം വിഷുക്കണി ദര്‍ശനം
ഭക്തര്‍ക്ക്‌ നല്‍കുന്നു ജന്മപുണ്യം
ആറാട്ട് കടവില്‍ മുങ്ങി നിവരുമ്പോള്‍
ആലസ്യം ഒക്കെയും വിട്ടൊഴിയും
തിരുവോണ സദ്യ വിളമ്പി നീ നില്‍ക്കുമ്പോള്‍
എന്‍ പൊന്‍ മകന്‍ നില്‍ക്കുന്ന പോലെ
സമ്മാനം ഏന്തി എന്‍ കുഞ്ഞുങ്ങളും
അഷ്ടമി രോഹിണിയില്‍ നീ പുനര്‍ജനിക്കും
ബാലകന്‍ മാരുടെ ശോഭായാത്ര
പുഞ്ചിരി തൂകി നീ നയിക്കും
പിന്നെയും നീ ഒരു ചെറു മയക്കം
നവരാത്രിയിലേക്ക് തയാറെടുപ്പ്
നവനീത കൃഷ്ണനായി നീ തിളങ്ങും
കണ്ണനെ കണ്‍ നിറയെ കണ്ടു കണ്ടു
തൃക്കാര്‍ത്തികയും കടന്നു പോകും
വൃശ്ചിക മാസത്തില്‍ ശരണം വിളിച്ചു
ഭക്തരെ ശബരീശനു അടുത്ത് അയക്കും
പുഷ്പാഭിഷേകം ഏറ്റു വാങ്ങി

പുതു വര്ഷവും വന്നെത്തീടും

സെമിനാര്‍


ഇപ്പോൾ  മോൾ  എന്ത്  ചെയ്യുക   ആകും . രാത്രി  അവളുടെ  കരച്ചിൽ അടക്കാൻ ഹരിയേട്ടന്‍ കഷ്ടപ്പെടും. അമ്മക്ക് കുഞ്ഞിനെ നോക്കാൻ പറ്റുമോ. ഓരോന്നും ഓർത്ത് അവൾക്കു ഉറക്കം വന്നില്ല.
നദിക്കു കുറുകെ പോകുമ്പോൾ ട്രെയിനിന്‍റെ ഞരക്കം സഹിക്കാൻ പറ്റുന്നില്ല. കുലുങ്ങി ക്കുലുങ്ങി അവൾ എപ്പോഴോ ഉറങ്ങി പ്പോയി.
ട്രെയിൻ ഒന്ന് കുലുങ്ങി നിന്നതും മീര ഉണര്ന്നു. വേണ്ടായിരുന്നു, പഠനവും ജോലിയും വെറും വീട്ടമ്മ ആയി കഴിഞ്ഞെങ്കിൽ ഈ മാനസിക വ്യഥ ഒന്നും അറിയേണ്ടായിരുന്നു.
 അവൾ കുപ്പായത്തിൽ    ഒന്ന് കൂടി ചുരുണ്ട് കൂടി. ഹരിയേട്ടന്‍റെ മണം ഉള്ള സ്വെറ്റർ. അത് ഇങ്ങനെ പുതയ്ക്കുമ്പോൾ ഏട്ടൻ അടുത്തുള്ള പോലെ. വിവാഹത്തിന്റെ ആദ്യ നാളുകളിൽ കണ്ടു പിടിച്ച വിദ്യ ആണ്--ഏട്ടൻ ടൂര് പോകുമ്പോൾ സങ്കടം കുറക്കാൻ. ആ ഷർട്ട്‌  കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ വല്ലാത്ത ഒരു ധൈര്യം  ആണ്. ഒറ്റയ്ക്ക് അല്ല എന്നൊരു തോന്നൽ.
പഠിക്കുമ്പോൾ  ഏറ്റവും  ഉയരത്തിൽ  എത്താനാണ്  എല്ലാവര്ക്കും  മോഹം. വിജയത്തിന്റെ പടവുകൾ ഓരോന്നും വാശിയോടെ കയറുമ്പോൾ ഭാവി ഒന്നും ആലോചിച്ചില്ല.
നമ്മുടെ ചിന്നമ്മ തന്നെ പണി കഴിഞ്ഞു എത്ര സന്തോഷം ആയിട്ടാ വൈകിട്ട് വീട്ടിലേക്കു പോകുന്നത്.
മോളുടെ പഠിപ്പിനു അനുസരിച്ച്  നല്ല ഒരു ബന്ധം തന്നെ അച്ഛൻ കണ്ടു വച്ചു. പക്ഷെ രണ്ടാള്ക്കും കൂടെക്കൂടെ മോളെ വിട്ടു നില്ക്കേണ്ടി വരുന്നു. അത് സഹിക്കാൻ പറ്റാത്ത വേദന ആണ്.
രാത്രി വായിക്കാൻ ഏട്ടൻ തന്നു വിട്ട പുസ്തകങ്ങളോ നാളെ അവതരിപ്പിക്കേണ്ട പേപ്പറുകളോ ഒന്നും നോക്കാൻ തോന്നുന്നില്ല. എന്ത് തുറന്നാലും മോള്ടെ മുഖം വന്നു നില്ക്കും.
മോൾ കുടിക്കാതെ  നെഞ്ച് വിങ്ങുന്നു,  ഉച്ചക്ക് സരോജിനി ചേച്ചി ആണ് പറഞ്ഞു തന്നത് ഡ്രസ്സ്‌ അകെ നനഞ്ഞിരിക്കുന്നു. പിന്നെ ഡ്രസ്സ്‌ മാറ്റി വീണ്ടും ഫ്രഷ്‌ ആയി.

ആ സമയം മോൾ ഉണര്ന്നു കരയുക ആയിരുന്നു എന്ന് ഏട്ടൻ വിളിച്ചപ്പോൾ പറഞ്ഞു. സങ്കടം വന്നു കേട്ടപ്പോൾ.
സെമിനാറിൽ  വന്ന ലേഖനങ്ങ ള്‍   ഒന്നും കണ്ടില്ല കേട്ടില്ല,  എങ്ങനേലും ഒന്ന് തീര്ന്നു കിട്ട്യെങ്കിൽ. അമ്മ ആകുന്നതിന്റെ നിർവൃതി സദസ്സ് ഏറ്റു വാങ്ങുമ്പോൾ,  അമ്മയുടെ ഹൃദയ വേദന കൈലേസ് ഏറ്റു വാങ്ങി.  
തന്റെ ഊഴം വന്നപ്പോൾ എന്തോക്കൊയോ പറഞ്ഞു പെട്ടെന്ന് നിറുത്തി. സദസ് കൈ അടിച്ചു. എന്താണ് പറഞ്ഞത് എന്നൊന്നും ഓർമയില്ല. എല്ലാവരും നന്നായി എന്ന് അഭിനന്ദിക്കുമ്പോള്‍ എന്താണ് പറഞ്ഞത് എന്നറിയാതെ നില്‍ക്കുക ആയിരുന്നു. ഒരു വിധം എല്ലാം തീര്‍ത്ത്  റെയിൽവേ സ്റ്റേഷനിലേക്ക് ഓടി.
ചിന്തകള്‍ കാടുകയറാന്‍ തുടങ്ങി. എത്ര തവണ പറഞ്ഞു പോണില്ല എന്ന്,  ഏട്ടനാണ് നിര്‍ബന്ധം പിടിച്ചത്.
``അമ്മാവൻ ആഗ്രഹിച്ചതാ. എന്നും ഒപ്പം നിന്നിട്ടേ ഉള്ളൂ. മോളുടെ കാര്യം ഞങ്ങൾ നോക്കാം’’.
മടക്ക യാത്ര ദുരിതം തന്നെ ആയിരുന്നു. പതിവിലും വൈകി പുറപ്പെട്ട ട്രെയിൻ അവിേടയും ഇവിടെയും കിടന്നു. നഷ്ടമാകുന്ന ഫോണ്‍ ബന്ധം.  
വെള്ളം കിട്ടാതെ അടുത്തിരുക്കുന്ന കുഞ്ഞു നിര്‍ത്താതെ കരയുന്നു. കൂടെ ആരും ഇല്ലാതെ ഒരു അമ്മയും കുഞ്ഞും. ആ കാഴ്ച സങ്കടത്തിനു ആക്കം കൂട്ടി.
സ്റ്റേഷനിൽ ആളുകളെ വകഞ്ഞു മാറ്റി പുറത്തേക്കു ഓടിയെത്തുമ്പോൾ ഏട്ടന്റെ കയ്യില്‍ ചിരിച്ചു കൊണ്ട് മോൾ.
``ഇനി ഇങ്ങനെ ഒരു യാത്ര നിര്‍ബന്ധിക്കരുതേ’’ പറഞ്ഞു തീരും മുന്‍പേ കണ്ണ് നിറഞ്ഞു പോയി. ഏട്ടന്റെയും. മോളെ വാരി എടുത്തു ഉമ്മ വച്ചപ്പോള്‍ ഒരു യുഗം കഴിഞ്ഞു പോയ പോലെ......


നുണകള്‍


എല്ലാം നുണകള്‍ ആയിരുന്നു
അമ്മ കഴിച്ചു എന്നും
മാറ്റി വച്ചിട്ടുണ്ടെന്നും 
പിന്നീടു കഴിക്കാം എന്നും
വിശക്കുന്നില്ല എന്നും
അവസാനം കതിര്‍ മണ്ഡപത്തില്‍
കയറുമ്പോള്‍ പോലും പറഞ്ഞു ഒരു നുണ
``സ്വര്‍ണം ചൊറിച്ചില്‍ ഉണ്ടാക്കുന്നു എന്ന്''
എല്ലാം നുണ എന്ന് മനസിലായത്
ഞാനും അവ പറഞ്ഞു തുടങ്ങിയപ്പോള്‍ ആണ് 
                       

ഒന്നും നേടാത്തവ ന്‍


ഉയിര്‍കൊണ്ടത് വാടക
ഗര്‍ഭ പാത്രത്തി ല്‍
ജനിച്ചത് വാടക വീട്ടില്‍
പിച്ച വച്ചതും പന്തലിച്ചതും
വാടക കെട്ടിടത്തില്‍
സ്നേഹിക്കാനും അവന്‍ വാടകയ്ക്ക്
ഒരു ഹൃദയം കണ്ടു വച്ചു
വാടക കൊടുക്കാഞ്ഞിട്ടോ
ആ ഹൃദയത്തിലിടം നഷ്ടം ആയി
വൈദ്യുത ശ്മശാനത്തിലായത്
കൊണ്ട് ആറടി മണ്ണും
അങ്ങനെ ഒഴുകി തീരുന്ന

വെറും ചാരമായി 
അവ ന്‍ ഒന്നും അകാത്തവന്‍

അച്ഛന്‍

തല്ലു കൊള്ളിയുടെ
കാലിലെ തിണര്പ്പുകളി ല്‍
ആരും കാണാതെ
രാത്രിയില്‍ ഊര്ന്നു വീഴുന്ന
കണ്ണുനീര്‍ തുള്ളിയാണ് എനിക്ക് അച്ഛന്‍

Saturday, January 24, 2015

വാടകവീട്



``വേണ്ട നാണുവേട്ടാ ഞാന്‍ ഇനി വീട് വാടകയ്ക്ക് കൊടുക്കുന്നില്ല’’. ഞാ ന്‍  തീര്‍ത്തു പറഞ്ഞു.
``എന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും ഉണ്ണി ചേട്ട ന്‍ വിടാ ന്‍ ഭാവമില്ല. ലോണ്‍ അടച്ചു തീര്‍ന്നിട്ടില്ല. പിള്ളാരുടെ പഠിത്തം എങ്ങും എത്തിയിട്ടില്ല’’.
``ആരു വന്നാലും നീ ഒരു അകലം പാലിക്കണം പിന്നെ ഒരു പ്രശ്നവും വരില്ല. ഇത് വരുന്നവരെ അടുക്കളേല്‍ കേറ്റി ഭക്ഷണവും വിളമ്പി അവസാനം അവര്‍ തലയി ല്‍ കയറി ഇരിക്കും ഏട്ട ന്‍ പറഞ്ഞു നിറുത്തി’’.
``ഓ! എനക്ക് പറ്റില്ല, മറ്റുള്ളവര്‍ പഷ്ണി കിടക്കുമ്പോള്‍ മൂക്കുമുട്ടെ കഴിച്ചു നടക്കാന്‍’’. അവള്‍ എതി ര്‍ വാദം ഉന്നയിച്ചു.
അവളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ പുതിയ താമസക്കാര്‍ വന്നു. ഞാന്‍  വാശി പിടിച്ചു ആ ഭാഗത്ത്‌ തിരിഞ്ഞു നോക്കിയില്ല.
``അമ്മാ! തണ്ണി കിടൈക്കാത്’’ ജോലിക്കാരി വന്നു പറഞ്ഞപ്പോള്‍ മനസില്ലാ മനസോടെ ആണ് ഞാന്‍ അപ്പുറത്തേക്ക് പോയത്.
അവിടെ ചെന്നപ്പോള്‍ അവള്‍ക്കു കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. അന്ന് ഒന്‍പതാം ക്ലാസില്‍ അടുത്തിരുന്ന ഉറ്റ തോഴി—രേവതി--ഇപ്പോള്‍ വീണ്ടും മുന്നില്‍, ഫ്രോക്ക് ഇട്ടു നില്‍ക്കുന്നോ???
അവള്‍ തിരക്കിട്ട് അകത്തു കയറി, അവിടെ കട്ടിലില്‍ തല വേദന എന്ന് പറഞ്ഞു ചരിഞ്ഞു കിടക്കുന്ന ആളെ അവള്‍ തൊട്ടു വിളിച്ചു.
ഒരു നിമിഷം രണ്ടാളുടെയും കണ്ണ് നിറഞ്ഞു പോയി.
നീണ്ട ഇരുപത്തി അഞ്ചു വര്‍ഷം. അതിനിടക്ക് ഒന്നോ രണ്ടോ തവണ മിന്നായം പോലെ ബസില്‍ വച്ച് കണ്ടിട്ടുണ്ട് ഇവളെ.
അയ്യോ! അത് നീ ആയിരുന്നോ? അതിശയത്തോടെ ഞാന്‍ ചോദിച്ചു. നിന്റെ ചെന്നി ക്കുത്ത് ഇതുവരെ മാറിയില്ലേ.
പിന്നെ വിശേഷം പറഞ്ഞിരുന്നു സമയം പോയത് അറിയാതെ രണ്ടാളും.
``ഇതെവിടെ വീടും തുറന്നിട്ട്’’
ഉണ്ണ്യേട്ട ന്‍ വന്നു അവ ള്‍ വെപ്രാളത്തി ല്‍ വീട്ടിലേക്ക് ഓടി.
എട്ടന്‍റെ വഴക്ക് പേടിച്ചു ഞാ ന്‍ ചായ എടുക്കാം എന്ന് പറഞ്ഞു അടുക്കളയിലേക്ക് പോയി.
ചായ തിളച്ചു തൂവിയത് ഒന്നും അറിയാതെ ആ ഹൈസ്കൂള്‍ മുറ്റത്ത്‌ ചരിത്രം ഹൃദിസ്ഥമാക്കുക ആയിരുന്നു ഞാ ന്‍.
ഇടവേളകളില്‍ പറഞ്ഞു തീരാത്ത വിശേഷങ്ങളുമായി ക്ലാസില്‍ എത്തുന്ന എനിക്കു പത്താം ക്ലാസ്സില്‍ അവളോടൊപ്പം ഒരു ബഞ്ചി ല്‍ അടുത്ത് അടുത്ത് ഇരിക്കാ ന്‍ പറ്റിയപ്പോള്‍ എന്തൊരു സന്തോഷം ആയിരുന്നു.
അച്ഛന്‍ എക്സ്സൈസ് ഇന്‍സ്പെക്ട ര്‍ ആയതും, ട്രാന്‍സ്ഫറും ചെക്ക്‌ പോസ്റ്റ്‌ വിശേഷങ്ങളും അച്ഛന്‍ ലീവിന് വരുമ്പോ ള്‍ കൊണ്ടുവരുന്ന ചോക്ലേറ്റ് പോലെ തന്നെ മധുരം ഉള്ളതായിരുന്നു. ആ കഥകള്‍ ഒക്കെ ആ സ്കൂള്‍ വളപ്പിലെ മരങ്ങള്‍ക്കും കാണാപ്പാഠം ആയിരുന്നു. അങ്ങനെ ആ വര്ഷം പോയതെ അറിഞ്ഞില്ല.
അവസാനം മോഡല്‍ പരീക്ഷക്ക്‌ കണ്ണ് തള്ളി ഇരുന്നപ്പോ ള്‍ ആണ് രണ്ടാള്‍ക്കും ബോധം വന്നത്. ഇനി കളിച്ചു നടന്നാല്‍ ശരിയാകില്ല എന്ന്.
മാര്‍ക്ക് തന്നപ്പോ ള്‍ കേശവ ന്‍ മാഷ് കുറെ ചീത്ത പറഞ്ഞു. ``സ്കൂളിന്റെ റാങ്ക് സ്വപ്നം ഈ ``ലാസ്റ്റ് വണ്ടിയെ’’ കൂട്ട്പിടിച്ചു നീയും ഉഴപ്പി നടന്നോ’’.
പിന്നെ കിട്ടാവുന്നിടത്ത്  നിന്നും നോട്ട് സംഘടിപ്പിച്ചു തനിക്കു തരുന്നതായി അവളുടെ പണി.
അവളുടെ അഭിനയ പാടവത്തി ല്‍  ലോക മഹായുദ്ധങ്ങ ള്‍ വീണ്ടും പുന ര്‍ ജനിച്ചു. അക്ബറും ബാബറും, ഝാന്സിറാണിയും വീറോടെ പൊരുതി ജയിച്ചു.

``നീ ഇതൊക്കെ പഠിച്ചു കഴിഞ്ഞോ. തന്റെ പുതിയ കാമറയില്‍ പടം പിടിച്ചു നടന്ന അവളോട്‌ ഒരു ദിവസം ഞാ ന്‍ ചോദിച്ചു’’.
പൊതുവേ ഒരു കാര്യത്തിലും ടെന്‍ഷന്‍ ഇല്ലാതെ ആണ് അവളെ കണ്ടിട്ടുള്ളത്.
അപ്പോഴും നെഗറ്റിവ് നോക്കി ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു. ``നീ പഠിക്ക്. സ്കൂളിന്റെ റാങ്കു സ്വപ്നമാ’’.
എനിക്ക് വയ്യ കുത്തിയിരുന്ന് കാണാതെ പഠിക്കാ ന്‍.
``ഹോ! ഞാന്‍ ഒരു ആണ്‍കുട്ടി ആയിരുന്നേല്‍ നിന്നേ  കെട്ടുള്ളൂ ആയിരുന്നു’’. ഫോട്ടോയിലെ കറുത്ത മറുക് തടവി അവള്‍ പറഞ്ഞു.
``ഇങ്ങനെ ഒരു പെണ്ണ്’’. നാണം കൊണ്ട് കൂമ്പി എങ്കിലും താ ന്‍ അവളെ അടിക്കാന്‍ ആയി ഓടിച്ചു.
``ഹോ! എങ്കില്‍ ഞാ ന്‍ നിനക്ക് ലൈബ്രറി ബുക്കി ല്‍ വച്ച് എത്ര പ്രേമ ലേഖനം തന്നേനെ’’.
ഞാന്‍ ഇന്ത്യ ന്‍ സംസ്കാരം സ്വായത്തമാക്കുവാ ന്‍ മല്‍പ്പിടുത്തം ശ്രമിക്കുമ്പോള്‍ അവ ള്‍ വേറെ ഏതോ ലോകത്ത് ആണെന്ന് തോന്നി.
ഞാന്‍ `പുസ്തകപ്പുഴു’ ആയി നടന്നപ്പോള്‍ ഒക്കെയും, സ്കൂള്‍ വളപ്പിലെ ചാമ്പയും മാവും എങ്ങനെ ഭാരം കുറയ്ക്കാം എന്ന് ചിന്തിച്ചു അവള്‍ തല പുകച്ചു.

ചായ പാത്രം കരിഞ്ഞ മണം വന്നപ്പോള്‍ അവള്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു.
അയ്യോ ഉണ്ണ്യേട്ട ന്‍  കുളിച്ചിട്ടു വരുമ്പോ ള്‍ എങ്ങനെ ചായ കൊടുക്കും. അവള്‍ തലയി ല്‍ കൈ വച്ച് ഇരുന്നു പോയി. അപ്പോള്‍ അതാ തൊട്ടു മുന്നില്‍ ഒരു കവ ര്‍ പാലും പിടിച്ചു രേവതി.
ഞാന്‍ നേരത്തെ വന്നു. ഇവിടുത്തെ വിശേഷം കണ്ടു വീട്ടില്‍ നിന്നും പാല്‍ എടുത്തു വന്നതാ.
``ആദ്യ ദിവസം നീ എന്തെ അപ്പുറത്തേക്ക് വന്നില്ല’’
അത് പിന്നെ വാക്കുകള്‍ക്കായി അവള്‍ തപ്പി തടഞ്ഞു. അപ്പോള്‍ രേവതി പറഞ്ഞു.
``നാണുവേട്ടന്‍ എല്ലാം പറഞ്ഞു. പക്ഷെ അതിലെ കഥാപാത്രം നീ ആണെന്ന് അറിഞ്ഞില്ല.’’
``ഞാന്‍ പറഞ്ഞിട്ടില്ലേ ആരേയും കൂടുതല്‍ സ്നേഹിക്കേം വേണ്ട ദ്രോഹിക്കേം വേണ്ട എന്ന്’’.
നിന്റെ പരോപകാരം നിനക്ക് വിന ആകും എന്ന് പണ്ടേ ഞാന്‍ പറഞ്ഞു തന്നിട്ടില്ലേ. ഇനി നീ എന്നെ മാത്രം സഹായിച്ചോ. സ്നേഹിച്ചോ.
സ്നേഹ പൂര്‍വ്വം അവ ള്‍ കൂടുകാരിയുടെ മറുകി ല്‍ തലോടിക്കൊണ്ട് പറഞ്ഞു.


പുനര്‍ജന്മം

കോളേജില്‍ വച്ച് വെള്ളി ആഴ്ച
അവള്‍ അവനോടു ചൊല്ലി
വയ്യ, ഇനി രണ്ടു നാള്‍
നിന്നെ കാണാതെ……
അവന്‍ പറഞ്ഞു
എനിക്കും ......
എന്നാലും രണ്ടു ദിവസം അല്ലേ
ഓണാവധിയും ക്രിസ്തുമസ് അവധിയും
തുടങ്ങിയ ദിവസം അവള്‍ മൊഴിഞ്ഞു,
പറ്റില്ല എനിക്ക്......
അപ്പോള്‍ അവന്‍റെ മറു മൊഴി
എനിക്കും..........
എന്നാലും പത്തു ദിവസം അല്ലേ
പിന്നെ .......
പരീക്ഷ തീരുന്ന ദിവസം
ഇലഞ്ഞി ചോട്ടില്‍ അവള്‍ വിതുമ്പി
ഇനി എങ്ങനെ ഞാന്‍ .........
അവന്‍ മൊഴിഞ്ഞു
എനിക്കും.........
എന്നാലും ഒരു ജോലി കിട്ടും വരെ......
ഒടുവില്‍ ........
അവന്‍റെ ജീവിതത്തിന്‍റെ പടിക്കു പുറത്തായപ്പോള്‍
ഓടി എത്തി അവള്‍ തേങ്ങലോടെ......
അപ്പോഴും അവന്‍ പറഞ്ഞു
എനിക്കും........
എന്നാലും ഒരു ജന്മം അല്ലേ ……………….

ഓര്‍ത്തു വയ്ക്കാം അടുത്ത ജന്മത്തിലേക്കു........

പ്രണയമഴ


അത് പെയ്തു കൊണ്ടിരിക്കുന്നു
ഇട തടവില്ലാതെ
കാല ദേശ ഭേദമില്ലാതെ
ചിലര്‍ക്ക് അത് വെറും ഒരു
ചിണുങ്ങി മഴ മാത്രം
ചിലരില്‍ വേന ല്‍മഴ
അനുഭവങ്ങളുടെ തീ ചൂടില്‍
ഒന്ന് തണുപ്പിച്ചു, ഒരു സുഗന്ധം പരത്തി
ഒഴിയുന്ന വേനല്‍ മഴ  
ചിലര്‍ക്ക് അതൊരു വസന്ത മഴ
തളിരിട്ടു പുഷ്പിച്ചു കായിട്ടു
വസന്തം സമ്മാനിച്ചു മടങ്ങുന്നു
ചിലര്‍ക്ക് അതൊരു തുലാമഴ
കാറും കോളും കാറ്റും
ഇടിമുഴക്കവും ഒക്കെ സമ്മാനിച്ച്‌
തിമിര്‍ത്തു ഒഴിയുന്ന തുലാമഴ
അപൂര്‍വ്വം ചിലരി ല്‍
അതൊരു രൗദ്രമഴ
ഉരുള്‍പൊട്ടലും, നാശനഷ്ടവും വിതച്ചു
വേരോടെ പിഴുതെറി യപ്പെടുന്ന രൗദ്രമഴ
അപൂര്‍വ്വം ചിലരില്‍
അതൊരു ചിപ്പിക്കുള്ളിലെ മുത്തുപോ ല്‍ 
ഓര്‍ത്തു വക്കാ ന്‍ കുറെ
ഓര്‍മ്മകള്‍ നിറക്കുന്ന വര്‍ണ്ണമഴ
എങ്ങനെ ആയാലും
പ്രണയമഴ പെയ്തു കൊണ്ടിരിക്കുന്നു

ഇടതടവില്ലാതെ

Tuesday, January 13, 2015

ഫേസ് ബുക്ക്‌

നവവധു–അന്ന്
ഉച്ചക്ക് ശേഷം ഉള്ള കാത്തിരുപ്പ്
ഒരു സൈക്കിളിന്‍റെ മണി ഒച്ച
കാത്തിരുന്ന് കണ്ണ് കഴക്കുമ്പോള്‍
തിരിഞ്ഞു നോക്കാതെ അകലുന്ന തപാ ല്‍ക്കാര ന്‍
കാത്തിരുപ്പാണ് ഒരു ഓണ അവധിക്കായി
കിട്ടാതെ വരുമ്പോള്‍ ഉള്ള നിരാശ ആയിരുന്നു.....
കാത്തിരുപ്പായിരുന്നു ........
അമ്മ ആകുന്നത്‌ ചെവിയി ല്‍ പറയാന്‍
സന്തോഷത്തി ല്‍ വട്ടം കറക്കുന്നത് അറിയാ ന്‍
പക്ഷേ!!!
അത് സുഖമുള്ള നൊമ്പരം ആയിരുന്നു....

നവവധു–ഇന്ന്
വിരല്‍ തുമ്പില്‍ നിന്നെ കെട്ടിയിട്ടു ഞാ ന്‍
കംപ്യുട്ടര്‍ എന്ന ഒറ്റ ചുവരിന് അപ്പുറം
നീ ഉണ്ടെന്നത് എത്ര ആശ്വാസം
നിന്‍റെ പോസ്റ്റ്‌ ഒന്ന് വൈകിയാ ല്‍
നിന്‍റെ ആശംസ ഒന്ന് തെറ്റിയാ ല്‍
ബേജാര്‍ ആകുന്നു എ ന്‍ മനം


Sunday, January 11, 2015

വെള്ളിവെളിച്ചം


ഒടുവില്‍ ഇതാ ലിസിയും.........
ഒരിക്കല്‍ നമ്മെ പ്രണയിക്കാ ന്‍ പ്രേരിപ്പിച്ചവ ര്‍
നമ്മുടെ സിരകളി ല്‍ അഗ്നി പടര്‍ത്തിയവ ര്‍
അവരോടൊപ്പം നമ്മ ള്‍ ചിരിച്ചു
അവര്‍ കരഞ്ഞ പ്പോള്‍ നമ്മളും
ഇന്ന് അവര്‍ കോടതിയി ല്‍  പരസ്പരം
ചെളി വാരി എറിയുന്നു
നമ്മില്‍ പ്രണയം നിറച്ചപ്പോ ള്‍
അവരില്‍ നിന്ന് അത് എന്തേ അകന്നു പോയി
നമ്മള്‍ക്കായി തിരക്ക് വരിച്ചപ്പോ ള്‍
സ്വന്തം കുടുംബത്തിനു അവരെ നഷ്ടമായതോ
നമ്മള്‍ തുരത്തിയ പാശ്ചാത്യ ര്‍
അവരുടെ സംസ്കാരം ഇവിടെ ഉപേക്ഷിച്ചതോ
എന്തായാലും ഒന്നു തീര്‍ച്ച .....
വീണ്ടു വിചാരത്തിന് സമയം ആയി
രോഗാതുരമായ ഒരു സമൂഹം വേണ്ട എന്ന തീര്‍പ്പിന്.......