കണ്ണനെ ക്കാണാന്‍ ഞാന്‍
അണഞ്ഞ നേരം
നീ പട്ടു കോണകം പോലും
ചുറ്റാതെ!!!!!!......
വെറും കല്ലായി നിന്ന
നിന്നില്‍
ജീവന്‍ നിറയ്‌ക്കുക
ആയിരുന്നു മേല്‍ശാന്തി
`ജയ് ഗണേശ ജയ് ഗണേശ’ എന്ന ഗണേശ
സ്തുതി കഴിഞ്ഞതും
നീ തലയില്‍ പട്ടു കിരീടം
ചൂടി ഗണേശ നൃത്തമാടി നിന്നു.......
ശേഷം `ഗുരു: ബ്രഹ്മ ഗുരു:
വിഷ്ണു’
എന്ന് ഗുരു വന്ദനം കഴിഞ്ഞപ്പോ
ള്‍
പീലി ചാര്‍ത്തി നെറ്റിയില്‍ ഗോരോചന
കുറി വരച്ചു
ഒരുങ്ങി കണ്ണ ന്‍
പിന്നെ .......
`കൃഷ്ണ രാമ ഗോവിന്ദ’ പാടി
ഞാന്‍ ഓരോ വലതു വച്ചപ്പോഴും
നിന്‍റെ കവിള്‍ തുടുപ്പു
തിരിച്ചു വന്നു
ചുണ്ടുകള്‍ തൊണ്ടിപ്പഴത്തി ന്‍
ചോപ്പ് നേടി
പതിയെ കൈകളില്‍ കങ്കണം രൂപം
പൂണ്ടു
അദ്ദേഹം നിന്‍റെ ആലില വയ ര്‍
വടിവ് ഒപ്പിച്ചു
എടുക്കുമ്പോള്‍
`നാരായണ ഹരി’ എന്ന് ഞാന്‍
ഏറ്റു പാടി
പിന്നെ വെണ്ണയാ ല്‍ ചേല ഞോറിഞ്ഞുടുത്തു
നിന്‍ അഴകേറിയപ്പോ ള്‍ ഞാ ന്‍
കേട്ടത്
`മഹാദേവാ ശിവ ശംഭോ’ എന്ന
ശങ്കര സ്തുതി ആയിരുന്നു.
``സ്കന്ദ കുമര വടിവേലാ’’
എന്ന് മുരുകനെ പാടി ഉണര്‍ത്തിയ
പ്പോള്‍
നിന്‍റെ കാ ല്‍ത്തളിരിണകളും
ജനിച്ചു വന്നു
ഞാന്‍ `പ്രഭു രാമ ചന്ദ്ര കേ
ദൂതാ’ എന്ന്
ഹനുമാനെ വന്ദിച്ചു
വന്നപ്പോള്‍
നവനീത കൃഷ്ണനായി നീ
ജ്വലിച്ചു നിന്നു
അപ്പോള്‍ ഞാന്‍
പാടി
``ഓടക്കുഴല്‍ ഊതി കൊണ്ട്
ഓടി വാ കണ്ണാ
ഗോകുല മുരളീ ബാലാ..... ഗോപീ
മാനസ ചോര......’’
No comments:
Post a Comment