Thursday, January 1, 2015

അഭയാര്‍ത്ഥി


എന്നെ കണ്ടതും അനു തല വെട്ടിച്ചു അകത്തു പോയി. ഇന്ന് ചൊവ്വാഴ്ച ആണ് എന്ന് അപ്പോള്‍ ആണ് ഓര്‍ത്തത്‌. എപ്പോഴും ഇങ്ങനെയാ ചൊവ്വാഴ്ച യെ വന്നുകേറൂ. വേണുവേട്ടനോടാകും അവള്‍ പറയുന്നത് കേട്ടു.

ഉത്തമ പൊരുത്തം ഒത്തു വന്നപ്പോള്‍ ഞാന്‍ ആണ് വേണുവേട്ടനെ നിര്‍ബന്ധിച്ചത് അവള്‍ക്കു ഒരു ജീവിതം കൊടുക്കാന്‍. അങ്ങനെ ചൊവ്വാദോഷം എന്ന അന്ധവിശ്വാസത്തെ നേരിട്ടത് ഞങ്ങള്‍ രണ്ടാളും ചേര്‍ന്നാണ്.

ചേച്ചി യുടെ ഉപദേശം എന്ന പോലെ ആ മനസിന്റെ ഇഷ്ടങ്ങള്‍ പറഞ്ഞു കൊടുത്തിട്ട്, വേണുവേട്ടന്‍റെ സങ്കല്പത്തിലെ ഭാര്യ ആക്കി അവളെ മുന്നില്‍ നിര്‍ത്തിയിട്ടു ഒന്നും മറക്കാന്‍ കഴിയാത്തത് കൊണ്ട് ആശ്രമവാസി എന്ന മുഖം മൂടി അണിഞ്ഞത്. അന്ന് അതൊക്കെ ഒരു പൂച്ച കുഞ്ഞിനെ പ്പോലെ കേട്ട് നിന്നവള്‍ ഇത്രേം മാറിയത് ഞാന്‍ അറിഞ്ഞില്ലല്ലോ.

ഞാന്‍ എല്ലാം അമ്മാവനോട് പറയാം, വേണുവേട്ടന്‍ പറഞ്ഞു. അപ്പോഴും തനിക്കു നിര്‍ബന്ധം ആയിരുന്നു രണ്ടാള്‍ക്കും മാത്രം അറിയുന്ന കാര്യം മൂന്നാമത് ഒരാളും അറിയേണ്ട എന്ന്.

ആശ്രമ ജീവിതവും അത്ര സന്തോഷം ഒന്നും അല്ല, ആഗ്രഹങ്ങള്‍ എല്ലാം അടിച്ചമര്‍ത്തി ജീവിക്കുന്നതിന്‍റെ പ്രതിഫലനങ്ങള്‍ അവിടെയും ഉണ്ടാകാറുണ്ട്.

ഓരോ സമയത്തും വരുന്ന സന്യസിനിമാരെ അനുസരിച്ചായിരിക്കും അവിടുത്തെ ചുറ്റുപാട്. അങ്ങനെ മനസ് മടുത്ത് ഇറങ്ങി വന്നതാ—എനിക്കും എല്ലാവരും ഉണ്ടെന്നു വിളിച്ചു പറഞ്ഞ്. ഇന്ന് തന്നെ തിരിച്ചു ചെന്നാല്‍ അവര് കുറെക്കൂടി കുതിര കയറുകയേ ഉള്ളൂ.

തിരിച്ചു പോകുന്ന കാര്യം പറഞ്ഞപ്പോള്‍ ആഗ്രഹിക്കാതെ കാതില്‍ വീണതു ആണ് ``ഏതു വെള്ളി ആഴ്ച ആയാലും ഇറങ്ങി തിരിക്കും. ഇവിടം നശിച്ചാല്‍ ആര്‍ക്കു എന്ത് ചേദം’’.

``അതൊക്കെ നമ്മള്‍ ഉണ്ടാക്കുന്നത് അല്ലെ, അങ്ങനെ ഞാനും വിചാരിച്ചെങ്കില്‍ ........’’ വേണുവേട്ടന്‍ പൂര്‍ത്തി ആക്കിയില്ല.
ഉടനെ വണ്ടി എടുത്തു പുറത്തു പോവുകയും ചെയ്തു. പാവം മന:സമാധാനം അന്വേഷിച്ചു ഇറങ്ങിയതാകും—ഏതെങ്കിലും കൂട്ടുകാരുടെ അടുത്തേക്ക്. പണ്ട് ആയിരുന്നെങ്കില്‍ .........

ഇതാ ചില്ലറ കിട്ടി, അനു തന്ന നോട്ടുകള്‍ വാങ്ങി നടന്നപ്പോള്‍ ഞാന്‍ വിചാരിച്ചു, അവിടുത്തെ ആട്ട് തന്നെ നല്ലത്, ആര്‍ക്കും ഐശ്വര്യക്കേട്‌ ആവില്ലല്ലോ.....


No comments: