ഇന്നത്തെ തലമുറ ഒരുപാട് വെല്ലുവിളികളിലൂടെ ആണ് കടന്നു പോകുന്നത്. ഒരു വശത്ത് മൂല്യങ്ങൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എങ്കിലും ഒന്നും അറിയാത്ത പ്രാർത്ഥന എന്നാൽ നാണയം എറിഞ്ഞു പോകുന്നത് ആണെന്നുള്ള ധാരണയിൽ ഒരുപാട് ആളുകൾ ഉണ്ട്. തനിക്ക് വേണ്ടി അമ്പലത്തിലെ ശാന്തി ജപിക്കും എന്നുള്ള ചിന്ത മാറ്റുക. ഇതര മതക്കാരുടെ നല്ല മാതൃകകൾ നമ്മൾ കാണാതെ പോകുന്നു. അവർ ആഴത്തിൽ പഠിക്കുന്നു. ഭംഗിയായി സേവനം ചെയ്യുന്നു. ഇടക്കു നോമ്പു നോറ്റ് വിശക്കുന്നവൻ്റെ വേവലാതി അറിയുന്നു. നമ്മുടെ വ്രതം പാലും പഴവും അവലും മലരും കഴിച്ചു മറ്റു ദിവസത്തേക്കാൾ അകത്താക്കി കൊണ്ടാണ്. വിദ്യാഭ്യാസം ഉളളവർ പോലും അന്ധവിശ്വാസത്തിന് പിന്നാലെ ആണ്. തൊട്ട് അടുത്ത് നിൽക്കുന്നവന് 30 രൂപ നൽകാൻ മടിക്കുന്ന നമ്മൾ 3 ലക്ഷം രൂപ മുടക്കി ചുറ്റും നിൽക്കുന്നവരുടെ മനസ് മാറ്റാൻ ശ്രമിക്കുന്നു. നമ്മൾ കാണിച്ച തെറ്റായ മാതൃക ആണ് ചുറ്റും നിൽക്കുന്നവരെ അകറ്റുന്നത് എന്ന് അറിഞ്ഞ് സ്വയം മാറാതെ ജ്യോതിഷിയുടെ പിന്നാലെ കൂടി എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു. ബുദ്ധിയും വിവേകവും കുറെ മണ്ടന്മാർക്ക് പണയം വച്ച് കൂടെ നിൽക്കുന്നവരുടെ ജീവിതം നരകമാക്കുന്ന മാനസിക രോഗികൾ ആയി ഹിന്ദു മാറിയിരിക്കുന്നു.