Tuesday, April 28, 2015

ഓര്‍മ്മച്ചെപ്പ്

അന്നൊക്കെ സ്കൂള്‍ വെക്കേഷനും ആഴ്ച അവസാനവും അച്ഛന്‍ വീട്ടില്‍ വേണം എന്നായിരുന്നു അച്ഛന്, ഒറ്റക്കായ പെങ്ങള്ക്ക് കൂട്ട് കിട്ടാന്‍ വേണ്ടി.
അങ്ങനെ ഒരു വെക്കേഷന്‍ കാലം. ഒന്നാം ക്ലാസ്സ് കഴിഞ്ഞിട്ടേ ഉള്ളൂ. അന്ന് ഞായറാഴ്ച ആയിരുന്നു. അമ്മയും അച്ഛനും ആശുപത്രിയില്‍ പോയിരിക്കുന്നു.ഏതു മരത്തില്‍ കയറണം എന്ന് ഞങ്ങള്‍ കുട്ടികള്‍ തര്ക്കിണച്ചു നിന്നപ്പോള്‍ അതാ വരുന്നു നേരമ്മായി. പോകാന്‍ നേരം വരുന്നോ കൂടെ തത്തയെ കാണിച്ചു തരാം പശുവിനെ കാണിച്ചു തരാം എന്നൊക്കെ അമ്മായി. അവര്‍ എവിടെ ആണ് താമസം എപ്പോള്‍ തിരിച്ചു വരും എന്നൊന്നും അറിയാതെ ഞാനും കൂടെക്കൂടി.
അമ്മായിക്ക് മൂന്നു മക്കള്‍ ആയിരുന്നു. ഒരാള്‍ കുഞ്ഞിലേ നഷ്ടമായി. എന്റെ പ്രായം ആയിരുന്നു നഷ്ടപ്പെട്ട കുട്ടി. മറ്റു രണ്ടു മക്കളും എന്നേക്കാള്‍ വളരെ മൂത്തവര്‍ ആണ്. പൊക്കക്കുറവു കാരണം പലപ്പോഴും ഞാന്‍ അവരുടെ തോളില്‍ ഇരുന്നാണ് യാത്ര.
അവിടെ ചെന്നപ്പോള്‍ മകള്‍ ഇല്ലാത്ത അമ്മായിക്കും അമ്മാവനും വളരെ സന്തോഷം.അമ്മായി വാക്ക് തെറ്റിച്ചില്ല. അവിടെ സംസാരിക്കുന്ന തത്ത ഉണ്ടായിരുന്നു. തൊഴുത്തില്‍ പശുക്കുട്ടിയും. അടുത്ത വീട്ടിലെ മനുഷ്യനെ ചുമക്കുന്ന കുതിരപ്പട്ടി, താറാവ്. കണ്ടു നില്ക്കാുനല്ലാതെ അടുത്ത് ചെല്ലാന്‍ അമ്മായി സമ്മതിച്ചില്ല. `കൊച്ചിനെ നോക്കണേടാ’ എന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരുന്നു.
കണ്ണെഴുതി പൊട്ടു തൊട്ടു ഒരുക്കി, എവിടെ പോയാലും രണ്ടു കാവല്ക്കാ ര് ഒക്കെ ആയി ദിവസങ്ങള്‍ പറന്നു പോയി. അന്ന് വൈദ്യുതി അധികം വീടുകളില്‍ വന്നിട്ടില്ല. മണ്ണെണ്ണ വിളക്കിന് മുന്നില്‍ നിഴലുകള്‍ ഉണ്ടാക്കി ...........ഒരുപാടു കളിച്ചു മതിവരാതെ. വാച്ച് നോക്കി അല്ല സമയം അറിഞ്ഞിരുന്നത് റേഡിയോയില്‍ ഓരോ പരിപാടികള്‍ വന്നു പോകുന്നത് അനുസരിച്ച് ഉറങ്ങുന്നതിനും ഉണരുന്നതിനും നിശ്ചയിച്ച സമയക്രമം.
തൊട്ടടുത്ത പുഴയില്‍ നിന്ന് തോര്ത്ത്്‌ കൊണ്ട് അവരുടെ മീന്‍ പിടുത്തം കുളത്തിലേക്ക്‌ എടുത്തു ചാടി ഉള്ള കുളി. എല്ലാം കണ്ടിരിക്കാന്‍ മാത്രേ പറ്റിയുള്ളൂ. രണ്ടു ആഴ്ച വരെ അമ്മായി തിരികെ പോകുന്നതിനെ ക്കുറിച്ച് ഓര്മി.പ്പിച്ചില്ല. ആ നാവ് ഭയന്ന് ആരും എന്നെ അന്വേഷിച്ചു വന്നതുമില്ല.
ഞായറാഴ്ച തിരിച്ചു വന്നപ്പോഴേ വഴിയില്‍ വച്ച് കൂട്ടുകാര്‍ പറഞ്ഞു അമ്മ എനിക്കായി നല്ലൊരു സമ്മാനം കരുതി വച്ചിട്ടുണ്ടെന്ന്. എനിക്കാണേല്‍ മുട്ട് വിറച്ചിട്ടു നടക്കാനും പ്രയാസം.
വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ വലിയ കുഴപ്പം ഒന്നും ഉണ്ടായില്ല. അമ്മായി പോയിക്കഴിഞ്ഞ് പിന്നെ പെരുന്നാളായിരുന്നു. കണംകാലില്‍ ദിവസങ്ങള്‍ മായാതെ കിടന്ന സമ്മാനം....സമ്മതം വാങ്ങാതെ പോയതിന്. ഇപ്പോള്‍ എനിക്ക് അറിയാം മക്കളെ ക്കുറിച്ച് ഓര്ത്തു നീറുന്ന അമ്മയുടെ വേദന--- അമ്മയാകുമ്പോള്‍ മാത്രം അറിയുന്നത്.
മുതിര്ന്ന്പ്പോള്‍ അമ്മായിക്ക് മനസ്സില്‍ ചില കണക്കു കൂട്ടലുകള്‍ ഉണ്ടായി. രണ്ടുപേരില്‍ ഒരാളെ തനിക്കു കിട്ടണം എന്ന്‍. ഒരുമിച്ചു കളിച്ചു വളര്ന്ന്തു കൊണ്ട് വേറെ ഒരു ഇഷ്ടം മനസ്സില്‍ തോന്നാതെ......സഹോദരങ്ങളുടെ മക്കള്‍ സഹോദരങ്ങള്‍ ആണെന്ന രക്ഷകര്‍ത്താക്കളുടെ തീരുമാനം കാരണം…………. നടക്കാതെ പോയ ആഗ്രഹം. അമ്മായിക്ക് അത് ഉള്ക്കൊളള്ളാന്‍ കഴിഞ്ഞില്ല. അങ്ങനെ രണ്ടു കോണില്‍ ആയി തീര്ന്ന ബന്ധം.
ഇളയ മകന്‍ പിന്നീടു സംവിധായകന്‍ ഒക്കെ ആയി തിളങ്ങി നില്ക്കുമ്പോള്‍ ആണ് 2012 ലെ ക്രിസ്തുമസ് നാളില്‍--ഉണ്ണിച്ചേട്ടനെ--അമ്മായിക്ക് നഷ്ടമായത്. ഇന്ന് രണ്ടു മക്കള്‍ നഷ്ടപ്പെട്ട അമ്മായിയെ ക്കുറിച്ച് ഓര്ക്കു മ്പോള്‍ ..................
കുട്ടിക്കാലത്തെ ആ നിഷ്കളങ്ക സ്നേഹം നഷ്ടപ്പെട്ടത്...............കുഞ്ഞ്‌ ആയിരുന്നെങ്കില്‍ എന്ന് തോന്നും. കാരണം കുഞ്ഞുങ്ങളെ ഇഷ്ടപ്പെടാതിരിക്കാന്‍ ആര്ക്കും കഴിയില്ല. ഒന്നിനുമായല്ലാതെ സ്നേഹിക്കാന്‍ മാത്രമേ കഴിയൂ അപ്പോള്‍ എന്ന തിരിച്ചറിവ്.................കണ്ണ് നനയിക്കുന്നു.

കുടകള്‍

കുഞ്ഞായിരുന്നപ്പോള്‍
പലവര്ണക്കുടകള്‍ ചുറ്റിനും
മുത്തശ്ശിക്കുട, മുത്തശ്ശന്കുംട,
അമ്മായിക്കുട അമ്മാവന്‍ കുട
കൂട്ടുകുടുംബത്തിന്റെ സമൃദ്ധിക്കുട
ബാല്യത്തില്‍ ഞാന്‍ നനയാതെ
എന്നെ പൊതിഞ്ഞു ചേട്ടന്‍ കുട
സ്കൂളില്‍ ഞാന്‍ ചിരിച്ചു കാണാന്‍
കാത്തിരുന്നൊരു ടീച്ചറമ്മക്കുട
കൗമാരത്തില്‍ കൂട്ട് വന്നു സൌഹൃദക്കുട
യൗവനത്തില്‍ കാത്തു വച്ചൊരു സ്നേഹക്കുട
സുമംഗലി ആയപ്പോള്‍ കിട്ടിയ സിന്ദൂരക്കുട
അമ്മക്കണ്ണ്‍ നനയാതെ കാത്ത മക്കള്ക്കുട
വാര്ദ്ധക്യത്തില്‍ എന്‍ തലക്കു
മുകളില്‍ ഒരു പേരക്കുട
എല്ലാത്തിനും മേളില്‍ പടര്ന്നു പന്തലിച്ചു
ആകാശം പോലെ നില്ക്കുന്നു ഒരു അമ്മക്കുട

അഷ്ടപദി

അരയാല്‍ തറയില്‍ അഷ്ടപദി 
പാടി ഞാന്‍ കണ്ണനെ കാത്തിരുന്നു
ഇനിയും വന്നില്ല കണ്ണന്‍ 
എന്റെ മനസാം വൃന്ദാവനവും ഉണര്ന്നി ല്ല
തിരുനടയില്‍ അഭിഷേക മണിമുഴങ്ങി
എന്‍ മനവും ആനന്ദ നൃത്തമാടി
മുഖം തിരിച്ചൊന്ന് ഉണ്ണി നോക്കിയില്ല
അര്ത്ഥനയൊന്നും കേട്ടതില്ല
നൈവേദ്യമെന്നൊരു നാട്യവുമായി
പടി അടച്ചെന്നെ പുറത്താക്കി
എന്തേ നിനക്ക് ഇത്ര പരിഭവം
ഓടക്കുഴല്‍ വിളി കാതോര്ക്കും
പാവം രാധിക അല്ലേ ഞാന്‍
വെണ്ണ പാല്‍ പഞ്ചസാര നല്കാം
ഒരു നോട്ടമെങ്കിലും എന്റെ നേര്ക്ക്
സന്താപവഹ്നി ഒഴിഞ്ഞിടാനായി
തൃച്ചേവടികള്‍ ധ്യാനിച്ചു വാതില്ക്ക ല്‍
അക്ഷമയോടെ ഞാന്‍ കാത്തു നില്പ്പൂ
നിന്റെ പാല്പ്പുഞ്ചിരി കാണുവാനായി

Monday, April 27, 2015

അമ്മ



അമ്മ അറിഞ്ഞ വേദന ആയിരുന്നു
എന്റെ ചുണ്ടിലെ പാലമൃത്
അമ്മയുടെ ഉറക്കമില്ലായ്മ ആണ് 
എന്റെ ശാന്ത സുന്ദര നിദ്ര
അമ്മയുടെ വിശപ്പായിരുന്നു
എന്റെ മൃഷ്ടാന്നഭോജനം
അമ്മ കൊണ്ട വെയിലായിരുന്നു
ഞാന്‍ അറിഞ്ഞ തണല്‍
അമ്മ കൊണ്ട മഴ ആയിരുന്നു
ഞാന്‍ ചൂടിയ കുട
അമ്മയുടെ കണ്ണുനീര്‍ ആയിരുന്നു
എന്റെ ചുണ്ടിലെ മന്ദഹാസം
അമ്മക്കാലിന്റെ പൊള്ളല്‍ ആയിരുന്നു
ഞാന്‍ അണിഞ്ഞ ചെരുപ്പ്
അമ്മയുടെ `അറിവില്ലായ്മ' ആയിരുന്നു
ഞാന്‍ നേടിയ ആദ്യ അറിവ്
അങ്ങനെ പറഞ്ഞു തീരാതെ
എഴുതിത്തീരാതെ .................
എന്നും അമ്മയ്ക്ക് തുല്യം അമ്മ മാത്രം

വരം

ഒരുവേള ഗുരുവായൂര്‍ കണ്ണന്‍
മുന്നില്‍ വന്നൊരു വരം നല്കിയാല്‍!!!
വേണ്ട എനിക്ക് അച്യുതാ 
അര്ഥവും കീര്ത്തി യും
സൗഖ്യവും മോക്ഷവും
എന്റെ കണ്ണുകള്‍ മറയ്ക്കും
കറുപ്പുകള്‍ ഒക്കെയും
നിന്നെ കാണാന്‍ കൊതിച്ചു
കൃപക്കായി യാചിച്ചു നില്ക്കാന്‍
ദുഃഖങ്ങള്‍ മാത്രം മതി എനിക്ക്
ത്വല്‍ ചേവടികളെ ധ്യാനിച്ച്
നിന്നെ കീര്ത്തിച്ചു
നിനക്കായി താളം പിടിച്ച്
നിന്നോടൊപ്പം ആടിപ്പാടി
ആനന്ദത്താല്‍ സ്വയം മറന്ന്
നിനക്കായി കാത്തിരുന്ന്
ഈ ഭൂമിയില്‍ വെണ്ണപോല്‍
അലിഞ്ഞു ചേരണം
ത്വല്‍ ഭക്തിയും ശ്രവണവും
പാദസേവയും ഏകുന്ന പുണ്യം
മറ്റൊരു ധനവും നല്കില്ല കണ്ണാ.......
കറപുരളാത്ത ഭക്തി മാത്രം 
യാചിക്കും ഞാന്‍

എന്റേത് മാത്രം



നീ എന്റേത് മാത്രമായിരുന്ന ഒരു കാലം
ഞാന്‍ പറഞ്ഞതൊക്കെയും മൂളി ക്കേട്ടു
നമ്മള്‍ നടന്നൊരാ സന്ധ്യകള്‍
തുലാവര്ഷ‍ രാത്രിയില്‍
മണ്ണെണ്ണ വിളക്ക് വച്ച് നമ്മള്‍
പറഞ്ഞു വച്ച ഭാവിയും ഭൂതവും
ഇന്നൊരു പേടിസ്വപ്നമായ്
ഉറക്കം കെടുത്തുന്നു
പാതി വഴിയില്‍ തനിച്ചാക്കി
നിന്റെ നിഴല്‍ അകലവേ
ഞാന്‍ തന്ത്രികള്‍ പൊട്ടിയ
വീണയായ് കേഴവേ
ആകുമോ നിനക്ക് സ്വര്ഗത്തിലും
നമ്മള്‍ ഒരുമിച്ച് ഉള്ളതല്ലേ സ്വര്ഗം
ഒറ്റയ്ക്കാവുമ്പോള്‍ നരകം എന്നല്ലേ
അന്ന് നീ പറഞ്ഞു വച്ചു ????

ചങ്ങല



അന്നാ ആമ്പല്‍ക്കുളത്തിന്‍ അഗാധതയില്‍
വ്യഥകള്‍ പങ്കിട്ടെടുത്ത് പിന്‍ നടത്തിയത്
ഇന്ന് ഈ നടുക്കടലില്‍ ഉപേക്ഷിക്കുവാനോ 
വിശ്വസിക്കില്ല ഞാന്‍ നാട്ടുവര്ത്ത മാനവും
ബന്ധുക്കളുടെ ജല്പനവും
കുണ്ടനിടവഴിയിലെ കരിയില
ഞെരിയുന്നത് അറിയാന്‍
ഭൂമിയില്‍ ചെകിട് ചേര്ത്തു
വെറും നിലത്തു കിടക്കുന്നു ഞാന്‍
കൂട്ടിനു നിന്‍ ഓര്മയും
കാലിലെ വ്രണങ്ങളും മാത്രം
കാലിനേക്കാള്‍ നീറുന്ന
എന്‍ ആത്മാവു കാണാത്തതെന്തേ
കരയുകയോ ചിരിക്കുകയോ
നിലവിളിക്കുകയോ ആവാം
ഈ ചങ്ങല നല്കുന്ന സ്വാതന്ത്ര്യം
ആസ്വദിക്കുന്നു ഞാന്‍....................

തലവര

കാലമേ നീയ് എനിക്ക് കാട്ടി തരണം
എന്റെ തലയില്‍ കോറി വരയ്ക്കാന്‍ 
എടുത്തോരാ ചോക്ക് കഷണം
ഒന്നുകൂടി മാറ്റി എഴുതണം
എനിക്കാ തലവര
മടുത്തു പോയി ഈ നഗരവും
പരിഷ്കാര ഭ്രാന്തും
ശ്വാസം മുട്ടിക്കുന്നു
അഭിനയക്കാഴ്ചയും തിരക്കും
ഞെരിച്ചു കൊല്ലും മുന്പേ
ഒരു തിരിച്ചു പോക്ക് എഴുതി ചേര്ക്കണം
എന്‍ നെറുകയില്‍
എവിടെ നിന്‍ ചോക്ക് കഷണം
ഒരുവേള തിരിച്ചു തരണം ഒരിക്കല്‍ മാത്രം

എന്‍റെ ഗ്രാമം



ഇന്നലെ ഞാന്‍ ആ വയല്‍ വരമ്പിലൂടെ
ഒന്ന് കൂടി നടന്നു
നീണ്ട പതിനഞ്ചു വര്ഷത്തിനു ശേഷം
എന്റെ കാലടികള്‍ അപ്പോഴും
അവിടെ പതിഞ്ഞു കിടക്കുന്നു
സ്വര്ണ നിറമാര്ന്ന എന്റെ പാടം
ആരോ കവര്ന്നെടുത്തിരുന്നു
പകരം മഴവില്‍ നിറവില്‍
അവള്‍ അണിഞ്ഞൊരുങ്ങി നില്ക്കു്ന്നു
കോവലും പാവലും മത്തനും ചീരയും
അതിരിട്ടു നില്ക്കുന്ന വയലേലകള്‍
ചാലു കീറി ഒഴുകുന്ന പുഴ
ഒന്നിനും ഒരു മാറ്റവും ഇല്ലാതെ
ഇവള്‍ എന്റെ ഗ്രാമം
ഒരു മഴക്കാര്‍ സമ്മാനിച്ച ഗ്രാമക്കാഴ്ച
ഒരു ദിവസം കൂടി
അമ്മയുടെ മടിത്തട്ടില്‍ തലചായ്ക്കാന്‍
നന്ദി ആരോട് ഞാന്‍ ചൊല്ലണം
എന്റെ മക്കളോട് ഞാന്‍ ചോദിച്ചു
അമ്മയുടെ ഗ്രാമം എങ്ങനെ?
അവര്‍ പറഞ്ഞു കുറച്ചു സമയം കൊണ്ട്
നൂറു കാര്യങ്ങള്‍ പകര്ന്നു തന്നു ഈ യാത്ര
തിരിച്ചു പോരും നേരം
മണി അമ്മയെ ഒന്ന് കൂടി കണ്ടു
ഒടിഞ്ഞ കാലുമായി വടി കുത്തി
എന്നെ ക്കാത്ത് ആ ഇറയത്തു തന്നെ
കയ്യോന്നി പറിച്ചതും ഊഞ്ഞാല്‍ ആടിയതും
ഓര്ത്തെടുത്തു ആ അമ്മയും
വഴിക്കണ്ണ് നട്ടിരിക്കുന്നു
പിണങ്ങിയ കൊച്ചു മക്കളെ ഓര്ത്തു തപിക്കുന്ന
ആ മാതൃഹൃദയം ഏകിയോരാ
ചായ മൊത്തിക്കുടിച്ചപ്പോള്‍
ഓര്മ വന്നുപോയ് വഴി നടന്നു
തളര്ന്നു വരുമ്പോള്‍ കരുതി വച്ച
ആട്ടിന്‍ പാല്‍ ചായയും ചേനപ്പുഴുക്കും
ഇന്നലെ എന്നപോല്‍
അമ്പാടി തന്നിലെ പൈതലായി
ഓടി ക്കളിച്ചോരെന്‍ ബാല്യകാലം
ഇന്ന് ഞാന്‍ നഷ്ടസ്വര്ഗങ്ങള്‍ തന്‍ വിഴുപ്പുഭാണ്ഡം
ചുമന്നു വഴി തെറ്റി നില്ക്കുടന്ന
വെറും മനുഷ്യരൂപം
കൊഴിഞ്ഞുപോയ് ഓജസ്സും തേജസ്സും
ഈ നടപ്പാതയില്‍ എവിടെയോ..............


മുപ്പത്തഞ്ചു വരെ ടെസ്റ്റ്‌ എഴുതും
അതിനു ശേഷം
ടെസ്റ്റ്‌ ചെയ്തു തുടങ്ങും
നമ്മള്‍ പാവം മല്ലൂസ് ......

കുഞ്ഞമ്മായി



എട്ടു പേരുള്ള കുടുംബത്തിലെ അവസാന കണ്ണി ആയിരുന്നു കുഞ്ഞമ്മായി. എല്ലാപേരും ഓരോ വഴിക്ക് തിരിഞ്ഞപ്പോള്‍ വലിയ വീട്ടില്‍ കുഞ്ഞമ്മായി ഒറ്റക്കായി. എപ്പോഴും സിനിമാ ഗാനവും അതെ താളത്തില്‍ മുഴങ്ങുന്ന തയ്യല്‍ മെഷീനും പിന്നെ ഓരോ സഹോദരങ്ങളുടെ വീട്ടിലും മുഴങ്ങിക്കേട്ടു. കുഞ്ഞമ്മായി ഞങ്ങളുടെ അന്നത്തെ ഫാഷന്‍ ഡിസൈനര്‍ ആയിരുന്നു.
അമ്മായി വീട്ടില്‍ വന്നാല്‍ കുട്ടികള്ക്ക് ഉത്സാഹമാണ്. പിന്നെ ധാരാളം കഥകള്‍. വേറിട്ട പലഹാരങ്ങള്‍. ഫാഷന്‍ ഉടുപ്പുകള്‍. അമ്മായി വളരുക ആയിരുന്നു. എല്ലാപേരെയും പോലെ അമ്മായിക്കും വിവാഹലോചനകള്‍ വന്നു തുടങ്ങി.
അമ്മായിക്ക് ഒരു അഭിപ്രായവും ഇല്ലായിരുന്നു. പക്ഷേ ഉള്ളില്‍ ഇപ്പോഴും മൂളി നടക്കുന്ന പാട്ടുകള്‍ പലതും പറയുന്നുണ്ടായിരുന്നു. കോളേജിലെ പാട്ട് ഗ്രൂപ്പില്‍ ഉണ്ടായിരുന്ന ആരെയോ അമ്മായി വല്ലാതെ ആഗ്രഹിച്ചിട്ടുണ്ട് എന്ന് അടുക്കളയില്‍ സംസാരിക്കുന്നത് ഞങ്ങള്‍ കുട്ടികളുടെ ചെവിയിലും കേട്ടു.
വീട്ടുകാര്‍ ഉറപ്പിച്ച കല്യാണത്തിന് അമ്മായി തല കുലുക്കി. അമ്മായി ജോലി ചെയ്ത വകയില്‍ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല. വിവാഹത്തിനു രണ്ടു ദിവസം മുന്പ് അമ്മയാണ് കണ്ടു പിടിച്ചത്. ധാരാളം മുടി ഉണ്ടായിരുന്നതില്‍ നിന്നും കുറേ ഉള്ളില്‍ നിന്ന് മുറിച്ചു മാറ്റിയിരിക്കുന്നു. വല്യമ്മായി ഒപ്പിച്ച പണി. നിശ്ചയം കഴിഞ്ഞ കുട്ടിയല്ലേ ഇത് ചെയ്യാന്‍ പാടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അത് പെട്ടന്ന് വളരും എന്ന് വല്യമ്മായി നിസാരമായി പറഞ്ഞു ഒഴിഞ്ഞു.
അമ്മായിയുടെ ആഭരണങ്ങള്‍ സൂക്ഷിച്ച നേരമ്മായിക്ക് ബാങ്ക് അവധി ആകല്ലേ എന്നായിരുന്നു പ്രാര്ത്ഥ ന. കാരണം സ്വര്ണം എല്ലാം അവിടെ ആണല്ലോ. അങ്ങനെ വിവാഹ ദിവസം നോക്കുമ്പോള്‍ കേട്ട് താലി പോലും ഇല്ലാതെ കുഞ്ഞമ്മായി. ആ മുഖത്ത് ഒരു വിഷമവും ഉണ്ടായിരുന്നില്ല. സമയം അടുക്കുന്തോറും അമ്മക്ക് ആയിരുന്നു ആധി. വിവാഹം മുടങ്ങുമോ എന്നോര്ത്ത്റ. അവസാനം അമ്മയുടെ മാല ഊരി നല്കി കുഞ്ഞമ്മായിയെ സുമംഗലി ആക്കി. അമ്മായിയുടെ സഹോദരങ്ങള്‍ ആരും സഹായിക്കാന്‍ വന്നില്ല.
വാസുവേട്ടനോടൊപ്പം തിരിക്കുമ്പോള്‍ കുഞ്ഞമ്മായി ഒന്നും പറഞ്ഞില്ല, കരഞ്ഞില്ല. അതിനോടകം എല്ലാ വീട്ടിലും നിന്നത് കൊണ്ട് ആയിരിക്കും അമ്മ പറഞ്ഞു. നിനക്ക് ഒന്നും പറയാനില്ലേ എന്ന് അമ്മ ചോദിച്ചപ്പോള്‍ അമ്മായി പറഞ്ഞു. ഒരു അടുക്കളയില്‍ നിന്ന് മറ്റൊന്നിലേക്ക്. അതില്‍ എന്ത് തോന്നാന്‍.
ഒരിക്കല്‍ അമ്മ ഞങ്ങളെ കൂട്ടി അമ്മായിയെ കാണാന്‍ പോയി. മുഷിഞ്ഞ ഒരു വിഴുപ്പുഭാണ്ഡം പോലെ അമ്മായി ഒരു മൂലയ്ക്ക്. ആഹാരം കഴിച്ചിട്ട് രണ്ടു ദിവസം ആയിരിക്കുന്നു. വാസുവേട്ടന്റെ അമ്മ പറഞ്ഞപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ കരഞ്ഞു പോയി. കുട്ടികളെ വളരെ ഇഷ്ടമായ അമ്മായിയെ ഓര്ത്ത്.
പിന്നീടാണ്‌ അറിഞ്ഞത് ഭര്‍ത്താവിനു മദ്യം മാത്രം മതി, ഭാര്യയെ തിരിഞ്ഞു നോക്കാറില്ല എന്നും. അമ്മ പിന്നെ അച്ഛനെ വല്ലാതെ നിര്ബംന്ധിച്ചു. അമ്മായിയുടെ ഭര്ത്താകവിനെ ചികിത്സക്ക് കൊണ്ട് പോകാന്‍.
ചികിത്സ കഴിഞ്ഞു പുതിയ മനുഷ്യനായി വന്ന അമ്മാവനെ സഹോദരന്‍ അദ്ദേഹത്തിന്‍റെ ജോലി സ്ഥലത്തേക്ക് കൊണ്ട് പോയി. നല്ലൊരു ജോലി ശരി ആക്കി. പിന്നീട് അമ്മായിയേം അങ്ങോട്ട്‌ കൊണ്ട് പോയി. പോകാന്‍ നേരം അമ്മയെ കെട്ടിപ്പിടിച്ചു അമ്മായി കുറെ കരഞ്ഞു. സന്തോഷം കൊണ്ട്. കാരണം അമ്മയുടെ ഒറ്റ ആളിന്റെ ശ്രമം കൊണ്ടാണ് കുഞ്ഞമ്മായിക്ക് പുതിയ ഒരു ജീവിതം കിട്ടിയത്. ഭര്ത്താവിന്റെ ബന്ധുക്കളെ എങ്ങനെ സ്നേഹിക്കണം എന്ന് അമ്മ ഞങ്ങളെ പഠിപ്പിക്കുക ആയിരുന്നു അന്ന്.

ജീവനേക്കാള്‍ പ്രിയം



മഞ്ഞു തുള്ളികള്‍ തൊടുമ്പോള്‍
നിന്‍ വിരലുകള്‍ ഓര്ക്കുന്നു എന്നും
മഴക്കുളിരില്‍ ഒത്തു നടക്കാന്‍ 
കൂട്ടു തിരയുന്നു ഞാന്‍
അസ്തമയത്തിന്‍ അരുണിമയില്‍
അടുത്തൊരു കാല്പെ‍രുമാറ്റം
കേള്ക്കു ന്ന പോലെ
അന്തിയില്‍ കൂടണയും പറവകള്‍
നിന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍
നീയെങ്ങു പോയെന്ന് കാതരമായി തിരയുന്നു
മാനത്ത് കണ്ണ് ചിമ്മുന്ന നക്ഷത്രം കാണാതെ
കണ്‍ നിറച്ചു നില്ക്കു ന്നു ഞാന്‍
ജീവനേക്കാള്‍ പ്രിയം എന്നു
തെളിയിക്കാന്‍ എവിടെ നീ ഒളിച്ചിരിപ്പൂ
അമ്മയെ ഇരുളില്‍ തനിച്ചാക്കി.........
എന്‍ മടിയില്‍ തല ചായ്ച്ചു കാണുന്ന
പൊന്നമ്പിളിയും ഉദിച്ചില്ല വാനില്‍
എന്നു വരും നീ എന്‍റെ ഉണ്ണീ ……………
നിന്‍റെ പ്രിയപ്പെട്ട കാഴ്ചകള്‍
അമ്മയെ കരയിപ്പിക്കുന്നു എന്നും
**********************************************************************************************
നന്ദൂട്ടന്‍ അയല്‍വാസി ആണ്. സുഹൃത്തിന്‍റെ മകന്‍. അമ്മയും അച്ഛനും കൂട്ടുകാരെ പ്പോലെ ആയിരുന്നു അവനു. അവനെ കണ്ടപ്പോള്‍ ഒക്കെ മിടുക്കന്‍ എന്ന് തോന്നിയിട്ടുണ്ട്. പത്തൊന്‍പതാം വയസ്സില്‍ സ്വന്തമായി അധ്വാനിച്ചു പഠിക്കുന്ന കുട്ടിയെ കുറിച്ച് അങ്ങനെ അല്ലെ തോന്നൂ. പക്ഷെ പെട്ടന്ന് ഒരു നാള്‍ കാരണം പറയാതെ അവന്‍ യാത്ര ആയി....... പ്രണയം നഷ്ടമായപ്പോള്‍ .......അവനെ പലരും പരിഹസിച്ചു....ജീവിക്കാന്‍ അറിയാത്തവന്‍ ........പക്ഷെ ഒരു പത്തൊന്‍പതുകാരന്‍റെ മനസ് എത്ര ലോലമാണ്. .......ആലോചിച്ചപ്പോള്‍ ആകെ വിഷമം..................വരച്ച ചിത്രങ്ങള്‍ കണ്ടാല്‍ ............ജീവന്‍ തുടിക്കുന്ന പോലെ ........

തലയണമന്ത്രം



കാപ്പി കുടിച്ച പാത്രങ്ങള്‍ കഴുകി വച്ച് ഓലയും മടലും തൊണ്ടും ആയി ഗുസ്തി പിടിക്കുമ്പോള്‍ ആണ് അശരീരി കേട്ടത്.
എന്താ മോളെ രാവിലെ തുടങ്ങിയോ?
ഇക്കാലത്തും അശരീരി ഉണ്ടാകുമോ? അവള്‍ ചുറ്റും നോക്കി. ആരെയും കാണുന്നില്ല. ഗേറ്റ് അടഞ്ഞു കിടക്കുക ആണ്. പിന്നെ ഈ ശബ്ദം. അന്വേഷണം കഴിഞ്ഞു വന്നപ്പോള്‍ അടുപ്പിലെ തീയ് കെട്ടു.
കുഴലൂത്തുകാരനെപ്പോലെ അടുപ്പിലേക്ക് കമിഴ്ന്നു കിടന്ന് വീണ്ടും ഊത്ത് തുടങ്ങി.
പെട്ടെന്നാണ് കുറച്ചു വിറകു കഷണങ്ങള്‍ കാലിനടുത്തു വന്നു വീണത്. ഇപ്പോള്‍ കള്ളനെ പിടി കിട്ടി.
വന്നിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. ആരെയും പരിചയപ്പെടാന്‍ സമയം കിട്ടിയില്ല. അവള്‍ ക്ഷമാപണം നടത്തി.
എനിക്കറിയാം. മതിലിനു മുകളില്‍ നിന്ന് അമ്മിണി ചേച്ചി ചിരിച്ചു.
അമ്മായി എവിടെ?
താഴെ പോയി.
ഇങ്ങനെ തന്നെ കരുണ ഇല്ലാത്ത കൂട്ടങ്ങളാണ്. അല്ലെങ്കില്‍ ഒരാഴ്ച ആകും മുന്പേ ഒറ്റയ്ക്ക് ആക്കിയിട്ടു പോകുമോ?
അവള്‍ വെറുതേ ചിരിച്ചു.
ഈ ചിരി കൊണ്ടൊന്നും കാര്യമില്ല. ഇവിടെ ആര്ക്കും വേണ്ടാത്ത സാധനം ആണ് അത്.
അപ്പോഴും അവള്‍ ചിരിച്ചു.
ഭാഗ്യം മീന്‍കാരന്റെ രൂപത്തില്‍ അവതരിച്ചു.
അമ്മിണി ചേച്ചി മീന്‍കാരന്റെ പുറകേ കൂടി.
ഒറ്റയ്ക്ക് ആയപ്പോള്‍ അവള്ക്കു തോന്നി. ശരിയാണ് പറഞ്ഞത്. പഠിപ്പ് കഴിഞ്ഞു ഉടനെ നടന്ന കല്യാണം ആണ്.
`വീട്ടു പണി കഷ്ടിച്ചേ അറിയൂ. രണ്ടില്‍ കൂടുതല്‍ ആള്ക്കാര്ക്ക് ചായ കൂട്ടാന്‍ അറിയില്ല’. അച്ഛന്‍ ആദ്യമേ ജാമ്യമെടുത്തു.
അതൊക്കെ ശരി ആകും ഇവിടുത്തെ അച്ഛന്‍ പറഞ്ഞപ്പോള്‍ ഒരു പഠന കളരി തന്നെ മുന്നില്‍ ഇട്ടു തരും എന്ന് കരുതിയില്ല.
വീട്ടില്‍ നിന്ന് അച്ഛന്‍ വന്നപ്പോള്‍ അവള്ക്കു എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു, അച്ഛന്‍ ചായ കുടിച്ചു സുഖമാണോ എന്ന് ചോദിച്ചു മടങ്ങി.
പിന്നീട് അമ്മിണി ചേച്ചി വരുമ്പോള്‍ അവള്‍ കിണറില്‍ നിന്ന് വെള്ളം കോരുക ആണ്.
എന്റെ മോളെ ആലോചിച്ചതാ. ഞങ്ങള്‍ നടത്തിയില്ല. അന്പതു പവനും ഒരു വീടും കൊടുത്ത് നേടിയതാ മരുമകനെ--പട്ടാളക്കാരന്‍ ആണ്. എങ്കിലെന്താ അവന്‍ അവള് പറയുന്നതേ കേള്ക്കൂ. ചേച്ചി അഭിമാനത്തോടെ പറഞ്ഞു.
തുണി കഴുകി തുടങ്ങിയപ്പോള്‍ ഫോണ്‍ വന്നത് കൊണ്ട് ചേച്ചി മുതലക്കണ്ണീര്‍ തുടച്ചു തിരികെ പ്പോയി.
കിണറു നില്ക്കുന്ന ഭാഗം വിറ്റ് വീട് പുതിക്കിപ്പണിയാന്‍ ആളെ തരപ്പെടുത്തി തരാമെന്നും പറഞ്ഞു ചേച്ചി പിന്നെയും പല തവണ അത് വഴി വന്നു.
അന്നൊക്കെ വരച്ച വരയില്‍ ഭര്ത്താതവിനെ നിറുത്താന്‍ കഴിയാത്ത അവളുടെ കഴിവ് കേട് ഓര്ത്തു ചേച്ചി പാശ്ചാത്തപിച്ചു മടങ്ങി.
ഇപ്പോള്‍.......
ചേച്ചിയുടെ മരുമകന്റെ ആഗ്രഹം ആണോ മകളുടെ നിര്ബ്ന്ധം ആണോ എന്ന് അറിയില്ല ജനിച്ചു വളര്ന്ന വീട് തന്നെ നഷ്ടമായിരിക്കുന്നു. മകന്റെ കൂടെ ആണ് ചേച്ചി.
ഇന്ന് അവള്‍ അമ്മിണി ചേച്ചിയെ കാണാന്‍ പോയി. ചേച്ചിയെ പരിചയപ്പെട്ടിട്ട് പത്തു വര്ഷം കഴിഞ്ഞിരിക്കുന്നു. മകനും മരുമകളും ജോലിക്കാര്‍ ആയതു കൊണ്ട് പുതിയ വീട്ടില്‍ ചേച്ചി ഒറ്റക്കാണ് പകല്‍ മുഴുവനും വീട്ടു ജോലിയും പ്രായത്തിന്റെ അവശതകളും വല്ലാതെ തളര്ത്തിയിട്ടുണ്ട് ആ ശരീരത്തെ. പണ്ട് തറവാട്ട്‌ അമ്മയായി ഓടി നടന്ന ചേച്ചിയെ ഓര്‍ത്തപ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞു പോയി.
അവിടുന്ന് മടങ്ങുമ്പോള്‍ ഒരു കാര്യത്തില്‍ മാത്രം അവള്ക്കു് സംശയം തോന്നി. ഭര്ത്താവിനെ വരച്ച വരയില്‍ നിറുത്തുന്ന മകളെ ഓര്‍ത്ത് അഭിമാനിച്ചിരുന്ന ചേച്ചിക്ക് മരുമകളെ ഓര്ത്തു അഭിമാനിക്കാന്‍ ആകാത്തത് എന്തെന്ന്?

വൃദ്ധസദനത്തിലെ അമ്മ



കരുതി വയ്ക്കണം നിന്‍റെ മകന്‍
ഇന്ന് തരുന്ന സ്നേഹവും മുത്തവും
കൊഞ്ചലും കുറച്ചു നിന്‍റെ ഫ്രിഡ്ജില്‍
നീ ഈ പടി കയറുമ്പോള്‍ കരുതണം അതും
വഴിക്കണ്ണ് നട്ടിരിക്കുമ്പോള്‍
സേവിക്കുവാന്‍ ................

ധനികന്‍

അന്ന് ഞാന്‍
മഹാ ധനികന്‍ ആയിരുന്നു
കണ്ണടയും വണ്ടിയും
വാച്ചും തൊപ്പിയും ഒക്കെ
ഉണ്ടായിരുന്ന വലിയ ധനികന്‍ ................

അമ്മയും കുഞ്ഞും



കാലത്തിന്‍ സൂചി പിന്നോട്ട്
തിരിക്കാന്‍ കഴിഞ്ഞെങ്കില്‍
അമ്മയുടെ മകളായി 
ഒന്നുകൂടി ജനിച്ചെങ്കില്‍
വറ്റാത്ത ഉറവയാം
ആ സ്നേഹ ഗംഗയില്‍
ഒന്ന് കൂടി നീരാടി എങ്കില്‍
പിഴച്ചു പോയ ചുവടുകള്‍ തിരുത്തി
കാണാതെ പോയ നന്മകള്‍ കണ്ട്
കേള്ക്കാ തെ ബാക്കി വച്ച
വാക്കുകള്‍ കേട്ട് വളരാന്‍ വീണ്ടും
ഒരു കുഞ്ഞായി മാറി എങ്കില്‍
`കുഞ്ഞു ചവിട്ടിയാല്‍ നോവില്ല’
അമ്മ പറഞ്ഞെങ്കിലും
അമ്മയെ ചവിട്ടാതെ
അമ്മയോട് പിണങ്ങാതെ
ആ കൈകളില്‍ തൂങ്ങി
മതിയാവോളം ഒന്ന് കൂടി നടന്നെങ്കില്‍
ഇനി ഒരു ജന്മം ഞാന്‍ അമ്മയായും
അമ്മ മകളായും വന്നാലും
കൊടുത്തു തീര്ക്കാ ന്‍ ആവുമോ
അമ്മ എനിക്ക് നല്കി്യ
സ്നേഹവും നന്മയും
വേണ്ട മറ്റൊന്നും
ഇനി എത്ര ജന്മം ഉണ്ടെങ്കിലും
അമ്മയുടെ മകള്‍ ആയി മാത്രം
പിറക്കാന്‍ കഴിയട്ടെ എന്ന്
പ്രാര്ത്ഥിപ്പൂ ഞാന്‍

മഴ



കുനു കുനെ മഴ
പെയ്താല്‍ എന്ത് രസം
മഴയോട് കിന്നാരം പറഞ്ഞ്
മഴയത്ത് ഓടിക്കളിച്ചു
ചെളിവെള്ളം തെറിപ്പിച്ചു
അന്ന് അമ്മച്ചൂരല്‍ ഭയന്ന്
നമ്മള്‍ നനഞ്ഞമഴകള്‍..........
ചേമ്പിലക്കുടയ്ക്കുള്ളില്‍
നിന്റെ ചുമലില്‍ തല ചായ്ച്ചു
നാം ഒന്നിച്ചു കണ്ട മഴക്കാഴ്ചകള്‍
ഓര്ത്തുവെന്നാല്‍
ഹൃദയം പെരുമഴ ആയി
പെയ്ത് ഒഴിയും .....................
അപ്പോള്‍ നീ ചൂടണം
കാലം നമ്മളെ പഠിപ്പിച്ച
മറവി തന്‍ കുട ഒരെണ്ണം ...............

നിഴലുകള്‍



അവളും ഒരു സാധാരണ കുട്ടി ആയിരുന്നു. നിഴലില്‍ മൃഗങ്ങളേയും പക്ഷികളേയും ഒക്കെ ഉണ്ടാക്കി കളിക്കുന്ന ഒരു സാധാരണ കുട്ടി.
പിന്നെപ്പോഴേ അവള്കു നിഴലുകളെ പേടി ആയി തുടങ്ങി.
അമ്മയെ തല്ലാന്‍ എന്ന പോലെ വിരുന്നുവരുന്ന അച്ഛന്‍നിഴലിനെ കണ്ടു ഭയന്നിട്ടോ എന്തോ!! മുന്നില്‍ വരുന്ന നിഴലുകള്‍ എല്ലാം അവളില്‍ ഭയം ജനിപ്പിച്ചത്.
ഓഫീസ് വിട്ടു പുറത്തു കടന്നപ്പോള്‍ അവള്‍ വാച്ച് നോക്കി. കവലയില്‍ നിന്നുള്ള പതിവ് ബസ് പോയിക്കാണും. ഗ്രാമത്തിലേക്കുള്ള ബസ് ഇനി വൈകിയേ കാണൂ. ഭാരം തോന്നിയ കാലുകള്‍ ആഞ്ഞു വച്ച് നടന്നു.
വിശപ്പ്‌ കത്തി കയറുന്നു. ഉച്ചക്ക് ശേഷം ഇരിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. നടുവ് കൊളുത്തിപ്പിടിക്കുന്ന വേദന. അതിനേക്കാള്‍ ഭാരം മനസ്സിന് ആണ്. ഇരുട്ട് വീണു തുടങ്ങി ഇരിക്കുന്നു.
ഇന്ന് ജങ്ക്ഷനില്‍ ഇറങ്ങി തിരക്കിട്ട് പോകുമ്പോള്‍ എന്തൊക്കെ പരിഹാസങ്ങള്‍ ആകും കേള്ക്കേ ണ്ടി വരിക. നേരത്തെ ഇരുട്ട് ആവുന്ന മാസങ്ങള്‍ ഇപ്പോള്‍ പേടി സ്വപ്നം ആണ്.
ഓഫീസിലെ ട്യൂബ് ലൈറ്റ് വെളിച്ചത്തില്‍ ഒന്നും അറിയാതെ പണി തീര്ത്തുഇ മുറ്റത്ത്‌ ഇറങ്ങിയാല്‍ പിന്നെ പേടി ആണ്. യക്ഷിയും മറുതയും ഒന്നും അല്ല, സാക്ഷാല്‍ കപ്പട മീശ വച്ച നിഴലുകളെ. യക്ഷിയും മറുതയും ഒന്നും മനുഷ്യരെ ഉപദ്രവിക്കില്ല എന്നും, ഭൂമിയിലെ നരസിംഹങ്ങളെ ആണ് ഭയക്കേണ്ടത് എന്നും ഇതിനോടകം അവള്ക്കു മനസ്സിലായിട്ടുണ്ടല്ലോ.
ബസ് സ്റ്റോപ്പിലെ മിനുക്ക്‌ വേഷത്തിന്റെ നിഴലില്‍ സ്വയം ഒളിപ്പിച്ചു അകലേക്ക്‌ കണ്ണ് നട്ട് അവള്‍ നിന്നു. ധാരാളം നിഴലുകള്‍ വരുകയും മിനുക്ക്‌ വേഷത്തെ അടിമുടി ഉഴിഞ്ഞു കടന്നു പോകുന്നതും അവള്‍ കണ്ടു.
പെട്ടെന്ന് മുന്നില്‍ നിന്ന ബസിലേക്ക് ആ നിഴലും മറഞ്ഞതോടെ അവളുടെ നെഞ്ച് പട പടാന്ന് മിടിക്കാന്‍ തുടങ്ങി. ചുറ്റും വിവിധ വര്ണത്തിലും വലിപ്പത്തിലും നിഴലുകള്ക്ക് രൂപമാറ്റം സംഭവിക്കുന്നു എങ്കിലും കണ്ണുകളില്‍ മാത്രം ഒരേ ഭാവം. തീയിലാണോ നില്ക്കു ന്നത് എന്ന് അവള്ക്കു തോന്നി.
ചില നിഴലുകള്ക്ക് ഛര്ദി ഉണ്ടാക്കുന്ന മണം. വിശന്നു തല കറങ്ങി നിന്നപ്പോള്‍ അതാ ഒരു സഹ പ്രവര്ത്ത കന്‍. അവള്ക്കു നിന്നിടത്തു നിന്ന് അനങ്ങാന്‍ പോലും കഴിഞ്ഞില്ല. അയാളെ വിളിക്കണം എന്നുണ്ട്. പക്ഷെ കാലുകളും നാക്കും മരവിച്ച പോലെ. തുളഞ്ഞു കയറുന്ന നോട്ടങ്ങള്‍ അവയെല്ലാം മരവിപ്പിച്ചു കളഞ്ഞു.
കൂട്ടുകാരന്‍ അവളെ ക്കണ്ട് അടുത്തേക്ക് നടന്നു. ബസ് വന്നില്ലേ, കണ്ണിലെ ദയനീയ ഭാവം കണ്ടിട്ടാകും കൂടുതല്‍ സംസാരിക്കാന്‍ നില്ക്കാതെ അടുത്ത ബൂത്തില്‍ കയറി അയാള്‍ ഓഫീസിലേക്ക് ഫോണ്‍ ചെയ്തു. എന്തെങ്കിലും ആവശ്യം വന്നാല്‍ ഉപയോഗിക്കാനല്ലേ ഫോണ്‍. സ്നേഹ പൂര് വം ശാസിച്ച നിഴലിനു മറവിലേക്ക് അവള്‍ നീങ്ങി നിന്നു.
ഓഫീസില്‍ നിന്ന് ഡ്രൈവര്‍ വണ്ടിയുമായി വന്നു. അവള്‍ ആശ്വാസത്തോടെ അതില്‍ കയറി. ക്ഷീണം കൊണ്ട് അവള്‍ മയങ്ങിപ്പോയി. ആരോ തൊട്ടു വിളിച്ചപ്പോള്‍ ആണ് അവള്‍ ഉണര്ന്നത്. വണ്ടി പഞ്ചര്‍ ആയിരിക്കുന്നു.
അപ്പോള്‍ ആണ് മുന്നില്‍ നാട്ടിലേക്കുള്ള ഒരു ബസ് വന്നു നിന്നത്. അവളെ അതില്‍ കയറ്റി വിട്ട് വര്‌ക് ഷോപ്പിലേക്ക് ആ ഡ്രൈവര്‍ നിഴല്‍ പോയി.
അടുത്ത പരീക്ഷണത്തിന്‌ വിധേയ ആയി അവള്‍ ആ കമ്പിയില്‍ തൂങ്ങി നിന്നു.
നാലു പാട് നിന്നും കൊത്തി പറിയ്ക്കുന്ന നിഴലുകള്‍. വല്ല വിധേനയും ജങ്ക്ഷനില്‍ എത്തുമ്പോള്‍ കട്ട പിടിച്ച ഇരുട്ട് മാത്രം മുന്നില്‍.
വെപ്രാളത്തോടെ അവള്‍ ആ ഇരുട്ടിലേക്ക് എടുത്തു ചാടി. പവര്‍ കട്ട് ആണെന്ന് തോന്നുന്നു. ഇടയ്ക്കു ചില മണ്ണെണ്ണ വിളക്കുകള്‍ മാത്രം. ആ വെളിച്ചത്തില്‍ തന്റെ പിന്നില്‍ ഏതോ ഒരു നിഴല്‍ വളരുകയും തളരുകയും ചെയ്യുന്നത് ചങ്കിടിപ്പോടെ അവള്‍ ശ്രദ്ധിച്ചു. എന്ത് ചെയ്യണം എന്നറിയാതെ അവള്‍ വേഗം കൂട്ടി.
നീ വീടിനു മുന്നിലൂടെ ഉള്ള ബസിനു വരും എന്നല്ലേ പറഞ്ഞത്. അമ്മ പറയുമ്പോള്‍ അവള്‍ ആ ടോര്ച്ചു് വാങ്ങിച്ചു റോഡിലേക്ക് മിന്നിച്ചു. തനിക്കു കാവലായി വന്ന നിഴല്‍ വീട്ടിലെ തേങ്ങ വെട്ടുകാരന്‍ ആണെന്ന് അറിഞ്ഞപ്പോള്‍ അവള്ക്ക് ചിരിക്കണോ കരയണോ എന്ന് അറിയില്ലായിരുന്നു.

വിഷു



തളിര്‍ക്കട്ടെ കൊന്നപ്പൂക്കള്‍ പോല്‍
ഐശ്വര്യവും സമൃദ്ധിയും
നന്മയും സ്നേഹവും യാത്രയില്‍ ഉടനീളം ...........
ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

പ്രണയചിത്രം



പ്രണയത്തിനു നിറം എന്ത്
കടും ചുവപ്പല്ലത് ഉറപ്പാണ്‌
സപ്ത വര്‍ണങ്ങളും സമ്മേളിച്ച 
വെണ്മ അല്ലേ
നീ കൈമാറിയ
താമര താരിന്‍ നിറം
പ്രണയത്തിന്‍ മണം............
നീ ചൂടിച്ച മുല്ല മൊട്ടിന്‍ മണം
പ്രണയത്തിന്‍ ഭാഷ...........
നീ അണിഞ്ഞ
മൌനമാകും അതിന്‍ ഭാഷ
പ്രണയത്തിനു കണ്ണില്ലെന്നാര് പറഞ്ഞു
നാം കരുതി വച്ച മയില്‍‌പ്പീലിക്കണ്ണ്
അതായിരുന്നില്ലേ
നാം വരച്ചിട്ട വള്ളിനിക്കറും
പെറ്റിക്കോട്ടും അണിഞ്ഞവര്‍
എന്നുള്ളിലെ എന്നത്തേയും
പ്രണയ ചിത്രം

ഭക്തി



 ഈയിടെ ഒരു സുഹൃത്ത്‌ പറഞ്ഞു: ഇപ്പോള്‍ ഭക്തി ഒരു മഹാ സംഭവം ആണ്.
സത്യം ആണ്. എവിടെ നോക്കിയാലും എങ്ങോട്ട് തിരിഞ്ഞാലും ഭക്തന്മാരെ തട്ടി വീഴാന്‍ തുടങ്ങും. ഈയിടെ അദ്ഭുതപ്പെടുത്തിയ ഒരു അനുഭവം ഉണ്ടായി. PDC ക്ലാസ്സില്‍ നിരീശ്വര വാദം പ്രസംഗിച്ചു ഒരുപാടു പേരുടെ ആരാധനാപാത്രം ആയിരുന്ന ഒരു പാരലല്‍ കോളേജ് അധ്യാപകന്‍. പുള്ളിക്കാരന്‍ ഇപ്പോള്‍ ജോലി ഒക്കെ നേടി മാന്യനായി. അദ്ഭുതപ്പെടുത്തിയ സംഭവം അതൊന്നും അല്ല, കഴിഞ്ഞ ദിവസം അമ്പലത്തിനു മുന്നില്‍ ചെരിപ്പൂരി ഇട്ടു പ്രാര്ത്ഥിപക്കുന്നു ആ പഴയ അധ്യാപകന്‍.
പിന്നെയും പല മുഖങ്ങള്‍ കണ്ടു—നിരീശ്വര വാദം തലയ്ക്കു പിടിച്ചു നടന്നവര്‍. ഇപ്പോള്‍ രാവിലെയും വൈകിട്ടും അമ്പലത്തില്‍ നിന്നും ഇറങ്ങാതെ. ഒരു കാര്യം വ്യക്തമാണ്‌ മനുഷ്യനെ ക്കൊണ്ട് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ നേരിടുമ്പോള്‍ ആണ് ഒരാള്‍ ഭക്തനായി പ്പോകുന്നത്.
ബന്ധു ബലത്തില്‍ അഭിമാനിച്ചു നടന്ന ഒരു സുഹൃത്ത്‌ ഉണ്ടായിരുന്നു. പെട്ടെന്ന് ഒരു ദിവസം തല ചുറ്റി വീണു. പരിശോധിച്ചപ്പോള്‍ വൃക്കകള്‍ തകരാറില്‍, ഹൃദയത്തിന്റെ് പ്രവര്ത്ത നവും ആശാവഹമല്ല. മൂന്നു മാസം ആശുപത്രിയും മരുന്നും ആയി കടന്നു പോയി. വീട്ടില്‍ അടുപ്പ് പുകയുന്നത് അപൂര്വ്വം ആയി. അമ്മ തിരിച്ചു വന്നപ്പോള്‍ അച്ഛനും മക്കളും പട്ടിണി ക്കോലങ്ങള്‍.
കൂനിന്മേല്‍ കുരു പോലെ അമ്മയോട് ഭാഗം വാങ്ങാന്‍ മൂത്ത മകള്‍ എത്തി. പങ്കു വച്ചപ്പോള്‍ അനിയത്തിയുടെ ഭാഗത്തേക്ക്‌ അര സെന്റ് കൂടുതല്‍ ആയതിനാണ് മകള്‍ അമ്മയോട് പിണങ്ങി ഭാഗം കിട്ടിയ വസ്തു കുറഞ്ഞ വിലക്ക് വിറ്റ് വീട് വിട്ടു പോയത്. അമ്മയുടെ വിയര്പ്പു വീണ മണ്ണ് ഇന്ന്‍ മറ്റാരുടെയോ കയ്യില്‍.
ഇന്ന് അച്ഛനും അമ്മയും ഒരു മകളും കുടുംബവും ഒറ്റ മുറി വീട്ടില്‍ സന്തോഷത്തോടെ കഴിയുന്നു. മൂത്ത മകളുടെ കാര്യം പറയുമ്പോള്‍ ഇന്നും അമ്മയുടെ കണ്ണ് നനയും. അവള്ക്കു കഴിയാന്‍ വച്ച് നല്കി യ വീട്ടില്‍ മറ്റാരോ കഴിയുമ്പോള്‍, മക്കളുടെ ജീവിതം ഭദ്രം ആക്കാന്‍ കഷ്ടപ്പെട്ട അമ്മ ഒറ്റ മുറിയില്‍, ഞെരുങ്ങിക്കഴിയുന്നു. അമ്മയുടെ കണ്ണില്‍ ചോര പൊടിഞ്ഞത് അപ്പോഴോന്നുമല്ല തന്‍ നട്ടുവളര്ത്തിയ മാവിലെ മാങ്ങയ്ക്ക് വേണ്ടി വിലപേശിയപ്പോള്‍ ആണ്.
അച്ഛന്‍ പറഞ്ഞു ``മക്കളെ ക്കണ്ടും മാമ്പൂവു കണ്ടും കൊതിക്കണ്ട എന്ന് പഴമക്കാര്‍ പറയാറില്ലേ. അനുഭവത്തിന്റെി ചൂട് കൊണ്ട് പറഞ്ഞതാ അവര്‍''.
ഇപ്പോള്‍ അമ്മക്ക് അറിയാം എന്ത് കൊടുത്താലും മനുഷ്യന് തൃപ്തി വരില്ല. അപ്പോള്‍ ഭഗവാനെ മാത്രം വിളിക്കുക.
അപ്പോഴും വന്നു ബന്ധുക്കള്‍ അമ്പലത്തില്‍ പോകുന്നതിനെ അവിടിരുന്നു നാമം ജപിക്കുന്നതിനെ എതിര്ക്കാ ന്‍. അമ്മ പറഞ്ഞു: എന്റെ് ഭര്ത്താകവിന്റെ സമ്മതം മാത്രം മതി എനിക്ക്. ഞാന്‍ ആശുപത്രിയില്‍ ആയപ്പോള്‍ തിരിഞ്ഞു നോക്കാത്ത ബന്ധുക്കളെക്കാള്‍ അന്ന് തുണ ആയ ദൈവത്തിലാണ് ഇന്നെനിക്കു വിശ്വാസം എന്ന്.
ചിലര്‍ പറയും 40 വര്ഷം ആയി ഭക്തനാണ് ഞാന്‍. ഭക്തിയില്‍ വര്ഷ്ങ്ങള്ക്ക് വലിയ പ്രസക്തി ഇല്ലെന്നു തോന്നുന്നു. തത്വം അറിഞ്ഞുള്ള നിഷ്കളങ്ക ഭക്തി. അതാണ് വേണ്ടത്. തത്വം അറിഞ്ഞു എന്ന് പറയുമ്പോള്‍, സഹ ജീവികളിലും ദൈവത്തെ കാണാനുള്ള വിവേകം. ആവശ്യമുള്ള സമയത്ത് സഹായിക്കാനുള്ള സന്നദ്ധത.
അല്ലാതെ നമ്മുടെ നാണുവേട്ടന്റെ ഭക്തി അല്ല. നാണുവേട്ടന്റെ അന്പപതാം പിറന്നാള്‍ ആയിരുന്നു. ഗ്രാമവാസികള്ക്ക് ‌ വയറു നിറയെ ആഹാരം, വസ്ത്രം എല്ലാം നല്കി പിറന്നാള്‍ ആഘോഷിച്ചു.
പിറ്റേന്ന് ഒരു ദരിദ്രന്‍ നാണുവേട്ടനെ അന്വേഷിച്ചു വന്നു. ഭക്ഷണം യാചിച്ചു. നാണുവേട്ടന്‍ പറഞ്ഞു: ഇന്നലെ ഇവിടെ വന്നവര്ക്ക് എല്ലാം വാരിക്കോരി കൊടുത്തതാണ്. ഇന്നിനി ഒന്നും തരില്ല. ഇന്നലെ വരാത്തത് എന്താ?
ഇന്നത്തെ വിശപ്പിനു ഉള്ളതും കൂടി ഇന്നലെ കഴിക്കണം എന്നാണോ ആ മനുഷ്യന്‍ ഉദ്ദേശിച്ചത്. പലപ്പോഴും നമ്മുടെ ചുറ്റിനും ഉള്ള ഭക്തന്മാരും ഇതേ മനോഭാവക്കാരാണ്.
വെളുപ്പിനേ വന്നു പ്രഭാഷണം കേട്ടിരിക്കും. അത്യാവശ്യത്തിനു ഒന്ന് പുറത്തു പോകാന്‍ ആ കാല്‍ ല്‍ ഒന്ന് മാറ്റാന്‍ പറഞ്ഞാല്‍ മുഖം മാറും. ഒന്ന് കൈ തട്ടിയാല്‍ തീര്‍ന്നു !!!!!
ഇതെല്ലാം ഓര്ത്ത പ്പോള്‍ ഞാന്‍ അറിയാതെ എന്റെ സുഹൃത്തിനെ നമിച്ചു പോയി. ഇത്രയും ഓര്ത്തെടുക്കാന്‍ ഇടവരുത്തിയതിനു. ആരും അറിയാതെ സേവനം ചെയ്യുന്ന ഒരുപാടുപേര്‍ നമുക്ക് ചുറ്റും ഉണ്ട്. സ്വന്തം മനസിനെ മാത്രം തൃപ്തിപ്പെടുത്താന്‍ ആയി സേവനം ചെയ്യുന്നവര്‍. അവരാണ് യഥാര്ഥത ഭക്തര്‍..........

ബന്ധുക്കള്‍

വിശന്ന വയറിനു നേരെ കണ്ണടച്ചവര്‍ 
പുസ്തകമില്ലാതെ പഠിക്കാന്‍ ഉപദേശിച്ചവര്‍
വസ്ത്രം ഇല്ലാതെയും ജീവിക്കാം 
എന്ന് പഠിപ്പിച്ചവര്‍
കണ്ണുകള്‍ ചുടുചോര വാര്‍ത്ത‍പ്പോള്‍
കയ്യ് കെട്ടി ഇരുന്നവര്‍
ആശ്വാസ വാക്കുകള്‍ ചൊല്ലാന്‍
ചുണ്ട് അനക്കാത്തവര്‍
എന്തെങ്കിലും ചോദിക്കും എന്ന് ഭയന്ന്
ചിരിക്കാന്‍ മറന്നവര്‍
കണ്ണ് നിറയാന്‍ ഒരുപാടു സഹായിച്ചവര്‍
അവര്‍ ആണോ നിന്‍റെ ബന്ധുക്കള്‍ ...................
അതോ ............
വെറും സാധാരണക്കാര്‍
നിന്നെ നോക്കി ചിരിക്കാന്‍ മടിക്കാത്തവര്‍
അവര്ണന്‍ എന്ന് മുദ്ര കുത്തിയവര്‍
ന്യൂനപക്ഷം എന്ന് പറഞ്ഞു ഉപേക്ഷിച്ചവര്‍
നിനക്ക് തുണ ആയി നിന്നവര്‍
നിന്നോട് കരുണ കാണിച്ചവര്‍
ആരാണ് നിന്‍ ബന്ധു
കണ്ണുനീര്‍ ഒപ്പുന്നവനോ?
കണ്ണ് നിറക്കുന്നവനോ?

നേഴ്സ്



മോഹങ്ങളുടെ ശിശിരവും
സ്വപ്നങ്ങളുടെ വസന്തവും
വിരഹത്തിന്‍ വേനലും
നഷ്ടബോധത്തിന്‍ വര്ഷവും
താണ്ടി നമ്മള്‍ വീണ്ടും
കണ്ടു മുട്ടിയത്‌ ആഗ്രഹിക്കാതെ
ഈ ആശുപത്രി കിടക്കയില്‍
എന്റെ കൈയിലെ കെട്ടു
എല്ലാം വ്യര്ത്ഥം എന്ന
ചിന്ത സമ്മാനിച്ചത്‌.......
ഓരോ ദിവസവും
കെട്ടു പുതുക്കിയതിനു ഒപ്പം നീ
എന്നില്‍ ഊതിയ ജീവശ്വാസം
സ്നേഹം എന്നാല്‍ ത്യാഗമെന്നു.......
പരസ്പര വിശ്വാസം എന്ന് ........
അന്യോന്യം മനസിലാക്കല്‍ എന്ന്
വീഴ്ചയിലെ കൈത്താങ്ങ് ആണെന്ന്.........
ഞാന്‍ ഇന്ന് തിരിച്ചു വരവ്
ആഘോഷിക്കുന്നു എങ്കില്‍
കടപ്പാട് നിന്നോട് മാത്രം
ഇന്നു ഞാന്‍ അറിയുന്നു
നമ്മള്‍ സ്നേഹിച്ചവര്‍ അല്ല
നമ്മളെ സ്നേഹിക്കുന്നവരാണ്
എന്നും ഒപ്പം ഉണ്ടാവുക എന്ന്........

ലക്ഷ്മണരേഖ



ചുറ്റും ലക്ഷ്മണരേഖ വരച്ചു
വക്കാന്‍ പാറ്റയോ ഉറുമ്പോ അല്ല
പാവം ഒരു മനുഷ്യക്കോലം

ന്യൂ ജെന്‍



ഇന്നത്തെ കൌമാരക്കാരെ
കാണുമ്പോള്‍ കഷ്ടം തോന്നും
അടുത്തിരിക്കുന്നവനെ കാണാന്‍
സമയം ഇല്ലാതെ
മുഖ പുസ്തകത്തില്‍
മുഖം ഒളിപ്പിച്ചവര്‍
എപ്പോഴും ചെവിയില്‍
ശ്രവണ സഹായി തിരുകി
മുന്നിലുള്ളവരെ കേള്ക്കാ ന്‍
കഴിയാത്തവര്‍
ഒപ്പമുള്ളവനോട് മിണ്ടാന്‍ മറന്നു
വാട്ട്സ് ആപ്പില്‍
പരതുന്നവര്‍
ഓടിച്ചാടി ശരീരം വിയര്ക്കാതെ
ദുര്മോദസ്സ് കയറിയവര്‍
പാവം ഇവര്‍ ന്യൂ ജെന്‍ താരങ്ങള്‍ ................

കൗമാരം



പറഞ്ഞാലും പറഞ്ഞാലും
തീരാത്ത വിശേഷങ്ങള്‍...........
ക്ലാസ്സുകള്‍ കഴിഞ്ഞാലും 
പങ്കുവച്ചു തീരാതെ
എത്ര തവണ ബസില്‍
ഊഞ്ഞാലാടി നിന്നു നമ്മള്‍
മൂന്നുപേരുടെ ഇരിപ്പിടം
നമ്മള്‍ അഞ്ചു പേരും
ഏഴുപേരും ആയി
തിമിര്ത്തു തീര്ത്തു
ഒരാള്ക്ക് ഉണ്ണാന്‍ ഉള്ളത്
ഒന്പതു പേര്ക്കും
പത്തു പേര്ക്കും
നമ്മള്‍ പങ്കു വച്ചു.........
കാലമേ മടക്കി നല്കുമോ
വീട്ടിലേക്ക് മടങ്ങാന്‍
ഇഷ്ടമില്ലാത്ത ആ സ്വപ്നകാലം
ഒന്നു കൂടി...........
ഒരു തവണ കൂടി തരുമോ
സ്വാര്ത്ഥത ഇല്ലാത്ത
ബന്ധനങ്ങള്‍ ഇല്ലാത്ത
ആ നല്ല കാലം.................
ഇനി വന്നു ചേരുമോ
ചിറകുള്ള ആ ദിനങ്ങള്‍
മാനം മുട്ടെ പറക്കും
മോഹത്തിന്‍ വസന്തങ്ങള്‍
ഇനി ഉണ്ടാകുമോ
ആ ശ്രദ്ധയുടെ പങ്കു വക്കലിന്റെ
നിഷ്കളങ്ക സ്നേഹത്തിന്‍ ദിനങ്ങള്‍

സൗഹൃദം



ചില സൌഹൃദങ്ങള്‍ ഉണ്ട്
കണ്ണ് അകന്നാലും
മനസ് അകലാത്തത്
വര്ഷ ങ്ങള്ക്ക് ശേഷവും
ഒന്ന് വിളിച്ചാല്‍ നമ്മില്‍
ഉത്സാഹം നിറയ്ക്കുന്നവര്‍
എപ്പോഴും സമീപിക്കാന്‍
കൈയെത്തും ദൂരത്തു ഒരു മിത്രം
ചിലരുണ്ട് എവിടിരുന്നാലും
നമ്മെ കുത്തി നോവിക്കുന്നവര്‍
നമ്മള്‍ മറന്നത് എല്ലാം ഓര്മിപ്പിച്ചു
ഉണങ്ങിയ മുറിവുകള്‍ ചുരണ്ടി
അതില്‍ മുളക് പുരട്ടുന്നവര്‍
ഇനിയും ഉണ്ട് ചിലര്‍
സ്നേഹം നടിച്ചു ചികഞ്ഞു
ചോര്ത്തി എടുത്ത ശേഷം
അത് പിന്നീട് ആയുധമായി
ഉപയോഗിക്കുന്നവര്‍........
വെറുതെ ഒന്ന് ആലോചിച്ചു നോക്കാം
നാം ഓരോരുത്തരും ഇതില്‍
ഏതു ഗണത്തില്‍ പെടും എന്ന്

കുചേലന്‍

ഭിക്ഷയായി നേടിയോരാ
അവില്‍പ്പൊതി പോലും ഇല്ല
കണ്ണാ നിനക്ക് നല്കാന്‍ 
നിന്‍ മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചീടാന്‍
അഭിശപ്തമാം ഈ ശരീരം മാത്രം
കണ്ണാ നീയെന്നെ അറിഞ്ഞിടുമോ
നിന്‍ കാലടികളില്‍ എന്നേയും ചേര്‍ത്തീടുമോ
തുളസീ ദളമായി നിന്‍ മാറില്‍
എന്നെയും കൂട്ടുകില്ലേ
നിന്റെു കണ്‍നോട്ടത്തില്‍
ഞാനും രമിച്ചീടട്ടെ
കൃഷ്ണയ്ക്ക് മീതെ
പൂഞ്ചേലയായി കുമിയുമ്പോഴും
ദൂതനായി പരിഹാസം കേട്ടപ്പോഴും
നിന്‍ പുഞ്ചിരി മായാതെ നിന്നുവല്ലോ
ഏതു ദുര്ഘട സന്ധിയിലും
എന്റെ പുഞ്ചിരിയും
നീയെന്നും കാത്തീടണേ
ഗീതോപദേശം ഏറ്റുവാങ്ങി
നിന്‍ സഖാവും നിര്‍വൃതി നേടി
ഭാഗ്യനക്ഷത്രങ്ങള്‍ അവര്‍
ഭഗവാനെ എങ്ങനെ നേടാം
എന്ന് കാട്ടിയ മാര്ഗതാരകങ്ങള്‍

വിജയമന്ത്രം



ഒരാളിനെ വെറുക്കാന്‍
നൂറു കാരണങ്ങള്‍
ഇഷ്ടപ്പെടാന്‍ .......
ഒന്നും ഇല്ലെന്നു തോന്നാം
നന്മയുടെ ഒരു കണിക
കണ്ടെത്താന്‍ ശ്രമിക്കുക
അവിടെ പകുതി വിജയിച്ചു
പിന്നെ ഈ ഒന്നും നൂറും
തമ്മില്‍ ആകും വടം വലി
ഒന്നിനെ ഇരട്ടിപ്പിക്കാന്‍ മന:പൂ ര് വം
ശ്രമിച്ചു കൊണ്ടേ ഇരിക്കുക
നീ വിജയിച്ചു കൊണ്ടേ ഇരിക്കും
അവസാനം ഒന്ന് നൂറിലേക്ക് ..........
നീ വിജയിച്ചു കഴിഞ്ഞു

അന്നദാനം മഹാദാനം



അന്നദാനം `സ്പോന്സര്‍’
ചെയ്ത ആളിന്റെ പേര്
അമ്പലത്തില്‍ ഉയരുമ്പോള്‍ 
ആ അമ്മ വിശപ്പ്‌ കൊണ്ട്
മറ്റൊരു ലോകത്തേക്കുള്ള
യാത്ര തുടങ്ങിയിരുന്നു...........
നോടീസിലെ ചുമന്ന അക്ഷരങ്ങള്‍
മനസിനെ ഹരം പിടിപ്പിച്ചപ്പോള്‍
ചരമകോളത്തിലെ അമ്മയുടെ പേരില്‍
മഷി പടരുക ആയിരുന്നു

മരം




നിന്റെ ആഡംബരം
എന്റെ ദാഹമേറ്റി
നിന്റെ സ്വാര്ത്ഥത 
എന്റെ ശ്വാസമെടുത്തു
നിന്റെ അത്യാര്ത്തി
എനിക്ക് മഴു ഒരുക്കി
ഇന്ന് ഞാന്‍ രക്തസാക്ഷി
പക്ഷേ....................
നീ അറിയുന്നുവോ
നിന്റെ ദാഹമേറുന്നതും
ചൂട് കൂടുന്നതും
പുഴ വരളുന്നതും
നിന്റെ ചിത ഒരുങ്ങുന്നതും

മിന്നാമിനുങ്ങ്


വീട്ടില്‍ ഇളയവന്‍ ഞാന്‍ 
കൂട്ട് പോകേണ്ടവനും 
രാത്രി യാത്രകള്‍ എനിക്ക് 
എന്നും പേടിസ്വപ്നം
പറഞ്ഞാല്‍ തല്ലു കിട്ടും
അര്ജുനന്‍ ഫല്ഗു നന്‍
പാര്ഥന്‍ കിരീടി......
എന്ന് ചൊല്ലി വയല്‍ വരമ്പില്‍
കാല്‍ വച്ചപ്പോള്‍ കാലിനൊരു തണുപ്പ്
മുന്നിലൊരു മുരള്ച്ച
കയ്യിലെ ചൂട്ടു മിന്നിച്ചതും കെട്ടു
ഞെട്ടി വിറച്ചു ഞാനാം
പത്തു വയസ്സുകാരന്‍
എത്തിപ്പിടിച്ചു മിന്നാമിനുങ്ങിനെ
ആ വെളിച്ചത്തില്‍
മുന്നോട്ടു നീങ്ങിയ നാളുകള്‍ .........
................................................
വര്ഷങ്ങള്ക്കിപ്പുറം....................
മറ്റൊരു മിന്നാമിനുങ്ങ്
ഒരു വര്ണ വസന്തമായി
മുന്നില്‍ വിരിഞ്ഞിറങ്ങി
ഇന്ന് ആ വര്ണ വസന്തമെന്‍ സ്വന്തം
എന്റെ ജീവിതത്തിലെ വാടാ വിളക്കായി
എന്നെ കൈ പിടിച്ചു നടത്തുന്നു എന്നും
നന്ദി ചൊല്ലുവതു ആരോട്........
വാക്കുകള്‍ തിരയുന്നു ഞാന്
എന്റെ ഇരുട്ട് അകറ്റിയോരാ ദൈവത്തിനോടോ
അതോ എന്നെ മനുഷ്യനായി മാറ്റിയ ആ
മിന്നാമിനുങ്ങിനോടോ

ആപ്പിള്‍ മരം




ഒരിടത്ത് ഒരു ആപ്പിള്‍ മരം ഉണ്ടായിരുന്നു. ഒരു ദിവസം ഒരു കുട്ടി അതിനു മുന്നില്‍ നിന്ന് കരഞ്ഞു.
മരം ചോദിച്ചു എന്തിനാണ് കരയുന്നത്?
വല്ലാത്ത ഏകാന്തത.
മരം പറഞ്ഞു നീ എന്റെ പുറത്തു തല വച്ച് ഉറങ്ങിക്കൊള്ളൂ. മരം അവനു ഒരു കഥ പറഞ്ഞു കൊടുത്തു. കഥ കേട്ട് അവന്‍ സമധാനമായി ഉറങ്ങി. ഉണര്ന്നപ്പോള്‍ ഉന്മേഷത്തോടെ അവന്‍ തിരിച്ചു പോയി.
പിന്നെ കുറെ നാള്‍ അവനെ കണ്ടില്ല.
പിന്നൊരു ദിവസം അവന്‍ വന്നു.
വല്ലാതെ വിശക്കുന്നു –കുട്ടി പറഞ്ഞു
നീ എന്നില്‍ പഴുത്തു നില്ക്കു ന്ന ഈ പഴങ്ങള്‍ കാണുന്നില്ലേ. അവ കഴിച്ചു വിശപ്പ്‌ മാറ്റിക്കൊള്ളൂ.
മതിയാവോളം പഴം തിന്നു സന്തോഷത്തോടെ അവന്‍ തിരിച്ചു പോയി.
കുറേനാളുകള്‍ കഴിഞ്ഞു അവന്‍ മരത്തെ തേടി വന്നു. കാശിനു വല്ലാത്ത ബുദ്ധിമുട്ട്.
മരം പറഞ്ഞു നീ എന്റെ കൊമ്പുകള്‍ മുറിച്ചെടുത്ത് വേണ്ട ധനം സമ്പാദിച്ചു കൊള്ളൂ. അവന്‍ ധനം നേടി സന്തോഷത്തോടെ തിരിച്ചു പോയി.
കുറച്ചു നാള്‍ കഴിഞ്ഞു അവന്‍ വീണ്ടും വന്നു. വളരെ ക്ഷീണിച്ചു നില്‍ക്കുന്ന മരത്തെ കണ്ടപ്പോള്‍ അവനു ഒന്നും പറയാന്‍ തോന്നിയില്ല. നിര്‍ ബന്ധിച്ചപ്പോള്‍ അവന്‍ പറഞ്ഞു.
ഒരു വീട് വേണം എന്ന് കുറെ ആയി വിചാരിക്കുന്നു. പക്ഷെ ഒന്നും ശരി ആകുന്നില്ല.
മരം പറഞ്ഞു എനിക്കും വയസ്സായി. നിന്നെ സഹായിക്കാന്‍ ഒരു വഴി പറഞ്ഞു തരാം. എന്റെ ഈ ശരീരം നീ കൊണ്ട് പൊയ്ക്കോള്ളൂ. നിനക്ക് വീട് വയ്ക്കാന്‍ തികയും ഈ തടി. അവന്‍ ആ മരം മുറിച്ചു യാത്ര ആയി.
ഇനി ചിന്തിച്ചു നോക്കൂ കൂട്ടുകാരെ ഈ ആപ്പിള്‍ മരത്തെ നമുക്ക് അടുത്തു പരിചയം ഇല്ലേ. എന്നും നമ്മളെ സഹായിക്കുന്ന തണല്‍ ആയി നില്ക്കു ന്ന സ്വയം സമര്പ്പി ക്കുന്ന രക്ഷകര്ത്താക്കള്‍ ആണ് ഈ ആപ്പിള്‍ മരം..... പക്ഷേ നമുക്ക് ആ കുട്ടി ആകാതിരിക്കാം...........