എട്ടു പേരുള്ള കുടുംബത്തിലെ അവസാന കണ്ണി ആയിരുന്നു കുഞ്ഞമ്മായി. എല്ലാപേരും ഓരോ വഴിക്ക് തിരിഞ്ഞപ്പോള്‍ വലിയ വീട്ടില്‍ കുഞ്ഞമ്മായി ഒറ്റക്കായി. എപ്പോഴും സിനിമാ ഗാനവും അതെ താളത്തില്‍ മുഴങ്ങുന്ന തയ്യല്‍ മെഷീനും പിന്നെ ഓരോ സഹോദരങ്ങളുടെ വീട്ടിലും മുഴങ്ങിക്കേട്ടു. കുഞ്ഞമ്മായി ഞങ്ങളുടെ അന്നത്തെ ഫാഷന്‍ ഡിസൈനര്‍ ആയിരുന്നു.
അമ്മായി വീട്ടില്‍ വന്നാല്‍ കുട്ടികള്ക്ക് ഉത്സാഹമാണ്. പിന്നെ ധാരാളം കഥകള്‍. വേറിട്ട പലഹാരങ്ങള്‍. ഫാഷന്‍ ഉടുപ്പുകള്‍. അമ്മായി വളരുക ആയിരുന്നു. എല്ലാപേരെയും പോലെ അമ്മായിക്കും വിവാഹലോചനകള്‍ വന്നു തുടങ്ങി.
അമ്മായിക്ക് ഒരു അഭിപ്രായവും ഇല്ലായിരുന്നു. പക്ഷേ ഉള്ളില്‍ ഇപ്പോഴും മൂളി നടക്കുന്ന പാട്ടുകള്‍ പലതും പറയുന്നുണ്ടായിരുന്നു. കോളേജിലെ പാട്ട് ഗ്രൂപ്പില്‍ ഉണ്ടായിരുന്ന ആരെയോ അമ്മായി വല്ലാതെ ആഗ്രഹിച്ചിട്ടുണ്ട് എന്ന് അടുക്കളയില്‍ സംസാരിക്കുന്നത് ഞങ്ങള്‍ കുട്ടികളുടെ ചെവിയിലും കേട്ടു.
വീട്ടുകാര്‍ ഉറപ്പിച്ച കല്യാണത്തിന് അമ്മായി തല കുലുക്കി. അമ്മായി ജോലി ചെയ്ത വകയില്‍ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല. വിവാഹത്തിനു രണ്ടു ദിവസം മുന്പ് അമ്മയാണ് കണ്ടു പിടിച്ചത്. ധാരാളം മുടി ഉണ്ടായിരുന്നതില്‍ നിന്നും കുറേ ഉള്ളില്‍ നിന്ന് മുറിച്ചു മാറ്റിയിരിക്കുന്നു. വല്യമ്മായി ഒപ്പിച്ച പണി. നിശ്ചയം കഴിഞ്ഞ കുട്ടിയല്ലേ ഇത് ചെയ്യാന്‍ പാടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അത് പെട്ടന്ന് വളരും എന്ന് വല്യമ്മായി നിസാരമായി പറഞ്ഞു ഒഴിഞ്ഞു.
അമ്മായിയുടെ ആഭരണങ്ങള്‍ സൂക്ഷിച്ച നേരമ്മായിക്ക് ബാങ്ക് അവധി ആകല്ലേ എന്നായിരുന്നു പ്രാര്ത്ഥ ന. കാരണം സ്വര്ണം എല്ലാം അവിടെ ആണല്ലോ. അങ്ങനെ വിവാഹ ദിവസം നോക്കുമ്പോള്‍ കേട്ട് താലി പോലും ഇല്ലാതെ കുഞ്ഞമ്മായി. ആ മുഖത്ത് ഒരു വിഷമവും ഉണ്ടായിരുന്നില്ല. സമയം അടുക്കുന്തോറും അമ്മക്ക് ആയിരുന്നു ആധി. വിവാഹം മുടങ്ങുമോ എന്നോര്ത്ത്റ. അവസാനം അമ്മയുടെ മാല ഊരി നല്കി കുഞ്ഞമ്മായിയെ സുമംഗലി ആക്കി. അമ്മായിയുടെ സഹോദരങ്ങള്‍ ആരും സഹായിക്കാന്‍ വന്നില്ല.
വാസുവേട്ടനോടൊപ്പം തിരിക്കുമ്പോള്‍ കുഞ്ഞമ്മായി ഒന്നും പറഞ്ഞില്ല, കരഞ്ഞില്ല. അതിനോടകം എല്ലാ വീട്ടിലും നിന്നത് കൊണ്ട് ആയിരിക്കും അമ്മ പറഞ്ഞു. നിനക്ക് ഒന്നും പറയാനില്ലേ എന്ന് അമ്മ ചോദിച്ചപ്പോള്‍ അമ്മായി പറഞ്ഞു. ഒരു അടുക്കളയില്‍ നിന്ന് മറ്റൊന്നിലേക്ക്. അതില്‍ എന്ത് തോന്നാന്‍.
ഒരിക്കല്‍ അമ്മ ഞങ്ങളെ കൂട്ടി അമ്മായിയെ കാണാന്‍ പോയി. മുഷിഞ്ഞ ഒരു വിഴുപ്പുഭാണ്ഡം പോലെ അമ്മായി ഒരു മൂലയ്ക്ക്. ആഹാരം കഴിച്ചിട്ട് രണ്ടു ദിവസം ആയിരിക്കുന്നു. വാസുവേട്ടന്റെ അമ്മ പറഞ്ഞപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ കരഞ്ഞു പോയി. കുട്ടികളെ വളരെ ഇഷ്ടമായ അമ്മായിയെ ഓര്ത്ത്.
പിന്നീടാണ് അറിഞ്ഞത് ഭര്‍ത്താവിനു മദ്യം മാത്രം മതി, ഭാര്യയെ തിരിഞ്ഞു നോക്കാറില്ല എന്നും. അമ്മ പിന്നെ അച്ഛനെ വല്ലാതെ നിര്ബംന്ധിച്ചു. അമ്മായിയുടെ ഭര്ത്താകവിനെ ചികിത്സക്ക് കൊണ്ട് പോകാന്‍.
ചികിത്സ കഴിഞ്ഞു പുതിയ മനുഷ്യനായി വന്ന അമ്മാവനെ സഹോദരന്‍ അദ്ദേഹത്തിന്‍റെ ജോലി സ്ഥലത്തേക്ക് കൊണ്ട് പോയി. നല്ലൊരു ജോലി ശരി ആക്കി. പിന്നീട് അമ്മായിയേം അങ്ങോട്ട് കൊണ്ട് പോയി. പോകാന്‍ നേരം അമ്മയെ കെട്ടിപ്പിടിച്ചു അമ്മായി കുറെ കരഞ്ഞു. സന്തോഷം കൊണ്ട്. കാരണം അമ്മയുടെ ഒറ്റ ആളിന്റെ ശ്രമം കൊണ്ടാണ് കുഞ്ഞമ്മായിക്ക് പുതിയ ഒരു ജീവിതം കിട്ടിയത്. ഭര്ത്താവിന്റെ ബന്ധുക്കളെ എങ്ങനെ സ്നേഹിക്കണം എന്ന് അമ്മ ഞങ്ങളെ പഠിപ്പിക്കുക ആയിരുന്നു അന്ന്.
No comments:
Post a Comment