ഇന്നലെ ഞാന്‍ ആ വയല്‍ വരമ്പിലൂടെ
ഒന്ന് കൂടി നടന്നു
നീണ്ട പതിനഞ്ചു വര്ഷത്തിനു ശേഷം
എന്റെ കാലടികള്‍ അപ്പോഴും
അവിടെ പതിഞ്ഞു കിടക്കുന്നു
സ്വര്ണ നിറമാര്ന്ന എന്റെ പാടം
ആരോ കവര്ന്നെടുത്തിരുന്നു
പകരം മഴവില്‍ നിറവില്‍
അവള്‍ അണിഞ്ഞൊരുങ്ങി നില്ക്കു്ന്നു
കോവലും പാവലും മത്തനും ചീരയും
അതിരിട്ടു നില്ക്കുന്ന വയലേലകള്‍
ചാലു കീറി ഒഴുകുന്ന പുഴ
ഒന്നിനും ഒരു മാറ്റവും ഇല്ലാതെ
ഇവള്‍ എന്റെ ഗ്രാമം
ഒരു മഴക്കാര്‍ സമ്മാനിച്ച ഗ്രാമക്കാഴ്ച
ഒരു ദിവസം കൂടി
അമ്മയുടെ മടിത്തട്ടില്‍ തലചായ്ക്കാന്‍
നന്ദി ആരോട് ഞാന്‍ ചൊല്ലണം
എന്റെ മക്കളോട് ഞാന്‍ ചോദിച്ചു
അമ്മയുടെ ഗ്രാമം എങ്ങനെ?
അവര്‍ പറഞ്ഞു കുറച്ചു സമയം കൊണ്ട്
നൂറു കാര്യങ്ങള്‍ പകര്ന്നു തന്നു ഈ യാത്ര
തിരിച്ചു പോരും നേരം
മണി അമ്മയെ ഒന്ന് കൂടി കണ്ടു
ഒടിഞ്ഞ കാലുമായി വടി കുത്തി
എന്നെ ക്കാത്ത് ആ ഇറയത്തു തന്നെ
കയ്യോന്നി പറിച്ചതും ഊഞ്ഞാല്‍ ആടിയതും
ഓര്ത്തെടുത്തു ആ അമ്മയും
വഴിക്കണ്ണ് നട്ടിരിക്കുന്നു
പിണങ്ങിയ കൊച്ചു മക്കളെ ഓര്ത്തു തപിക്കുന്ന
ആ മാതൃഹൃദയം ഏകിയോരാ
ചായ മൊത്തിക്കുടിച്ചപ്പോള്‍
ഓര്മ വന്നുപോയ് വഴി നടന്നു
തളര്ന്നു വരുമ്പോള്‍ കരുതി വച്ച
ആട്ടിന്‍ പാല്‍ ചായയും ചേനപ്പുഴുക്കും
ഇന്നലെ എന്നപോല്‍
അമ്പാടി തന്നിലെ പൈതലായി
ഓടി ക്കളിച്ചോരെന്‍ ബാല്യകാലം
ഇന്ന് ഞാന്‍ നഷ്ടസ്വര്ഗങ്ങള്‍ തന്‍ വിഴുപ്പുഭാണ്ഡം
ചുമന്നു വഴി തെറ്റി നില്ക്കുടന്ന
വെറും മനുഷ്യരൂപം
കൊഴിഞ്ഞുപോയ് ഓജസ്സും തേജസ്സും
ഈ നടപ്പാതയില്‍ എവിടെയോ..............
ഒന്ന് കൂടി നടന്നു
നീണ്ട പതിനഞ്ചു വര്ഷത്തിനു ശേഷം
എന്റെ കാലടികള്‍ അപ്പോഴും
അവിടെ പതിഞ്ഞു കിടക്കുന്നു
സ്വര്ണ നിറമാര്ന്ന എന്റെ പാടം
ആരോ കവര്ന്നെടുത്തിരുന്നു
പകരം മഴവില്‍ നിറവില്‍
അവള്‍ അണിഞ്ഞൊരുങ്ങി നില്ക്കു്ന്നു
കോവലും പാവലും മത്തനും ചീരയും
അതിരിട്ടു നില്ക്കുന്ന വയലേലകള്‍
ചാലു കീറി ഒഴുകുന്ന പുഴ
ഒന്നിനും ഒരു മാറ്റവും ഇല്ലാതെ
ഇവള്‍ എന്റെ ഗ്രാമം
ഒരു മഴക്കാര്‍ സമ്മാനിച്ച ഗ്രാമക്കാഴ്ച
ഒരു ദിവസം കൂടി
അമ്മയുടെ മടിത്തട്ടില്‍ തലചായ്ക്കാന്‍
നന്ദി ആരോട് ഞാന്‍ ചൊല്ലണം
എന്റെ മക്കളോട് ഞാന്‍ ചോദിച്ചു
അമ്മയുടെ ഗ്രാമം എങ്ങനെ?
അവര്‍ പറഞ്ഞു കുറച്ചു സമയം കൊണ്ട്
നൂറു കാര്യങ്ങള്‍ പകര്ന്നു തന്നു ഈ യാത്ര
തിരിച്ചു പോരും നേരം
മണി അമ്മയെ ഒന്ന് കൂടി കണ്ടു
ഒടിഞ്ഞ കാലുമായി വടി കുത്തി
എന്നെ ക്കാത്ത് ആ ഇറയത്തു തന്നെ
കയ്യോന്നി പറിച്ചതും ഊഞ്ഞാല്‍ ആടിയതും
ഓര്ത്തെടുത്തു ആ അമ്മയും
വഴിക്കണ്ണ് നട്ടിരിക്കുന്നു
പിണങ്ങിയ കൊച്ചു മക്കളെ ഓര്ത്തു തപിക്കുന്ന
ആ മാതൃഹൃദയം ഏകിയോരാ
ചായ മൊത്തിക്കുടിച്ചപ്പോള്‍
ഓര്മ വന്നുപോയ് വഴി നടന്നു
തളര്ന്നു വരുമ്പോള്‍ കരുതി വച്ച
ആട്ടിന്‍ പാല്‍ ചായയും ചേനപ്പുഴുക്കും
ഇന്നലെ എന്നപോല്‍
അമ്പാടി തന്നിലെ പൈതലായി
ഓടി ക്കളിച്ചോരെന്‍ ബാല്യകാലം
ഇന്ന് ഞാന്‍ നഷ്ടസ്വര്ഗങ്ങള്‍ തന്‍ വിഴുപ്പുഭാണ്ഡം
ചുമന്നു വഴി തെറ്റി നില്ക്കുടന്ന
വെറും മനുഷ്യരൂപം
കൊഴിഞ്ഞുപോയ് ഓജസ്സും തേജസ്സും
ഈ നടപ്പാതയില്‍ എവിടെയോ..............
No comments:
Post a Comment