Monday, April 27, 2015

നിഴലുകള്‍



അവളും ഒരു സാധാരണ കുട്ടി ആയിരുന്നു. നിഴലില്‍ മൃഗങ്ങളേയും പക്ഷികളേയും ഒക്കെ ഉണ്ടാക്കി കളിക്കുന്ന ഒരു സാധാരണ കുട്ടി.
പിന്നെപ്പോഴേ അവള്കു നിഴലുകളെ പേടി ആയി തുടങ്ങി.
അമ്മയെ തല്ലാന്‍ എന്ന പോലെ വിരുന്നുവരുന്ന അച്ഛന്‍നിഴലിനെ കണ്ടു ഭയന്നിട്ടോ എന്തോ!! മുന്നില്‍ വരുന്ന നിഴലുകള്‍ എല്ലാം അവളില്‍ ഭയം ജനിപ്പിച്ചത്.
ഓഫീസ് വിട്ടു പുറത്തു കടന്നപ്പോള്‍ അവള്‍ വാച്ച് നോക്കി. കവലയില്‍ നിന്നുള്ള പതിവ് ബസ് പോയിക്കാണും. ഗ്രാമത്തിലേക്കുള്ള ബസ് ഇനി വൈകിയേ കാണൂ. ഭാരം തോന്നിയ കാലുകള്‍ ആഞ്ഞു വച്ച് നടന്നു.
വിശപ്പ്‌ കത്തി കയറുന്നു. ഉച്ചക്ക് ശേഷം ഇരിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. നടുവ് കൊളുത്തിപ്പിടിക്കുന്ന വേദന. അതിനേക്കാള്‍ ഭാരം മനസ്സിന് ആണ്. ഇരുട്ട് വീണു തുടങ്ങി ഇരിക്കുന്നു.
ഇന്ന് ജങ്ക്ഷനില്‍ ഇറങ്ങി തിരക്കിട്ട് പോകുമ്പോള്‍ എന്തൊക്കെ പരിഹാസങ്ങള്‍ ആകും കേള്ക്കേ ണ്ടി വരിക. നേരത്തെ ഇരുട്ട് ആവുന്ന മാസങ്ങള്‍ ഇപ്പോള്‍ പേടി സ്വപ്നം ആണ്.
ഓഫീസിലെ ട്യൂബ് ലൈറ്റ് വെളിച്ചത്തില്‍ ഒന്നും അറിയാതെ പണി തീര്ത്തുഇ മുറ്റത്ത്‌ ഇറങ്ങിയാല്‍ പിന്നെ പേടി ആണ്. യക്ഷിയും മറുതയും ഒന്നും അല്ല, സാക്ഷാല്‍ കപ്പട മീശ വച്ച നിഴലുകളെ. യക്ഷിയും മറുതയും ഒന്നും മനുഷ്യരെ ഉപദ്രവിക്കില്ല എന്നും, ഭൂമിയിലെ നരസിംഹങ്ങളെ ആണ് ഭയക്കേണ്ടത് എന്നും ഇതിനോടകം അവള്ക്കു മനസ്സിലായിട്ടുണ്ടല്ലോ.
ബസ് സ്റ്റോപ്പിലെ മിനുക്ക്‌ വേഷത്തിന്റെ നിഴലില്‍ സ്വയം ഒളിപ്പിച്ചു അകലേക്ക്‌ കണ്ണ് നട്ട് അവള്‍ നിന്നു. ധാരാളം നിഴലുകള്‍ വരുകയും മിനുക്ക്‌ വേഷത്തെ അടിമുടി ഉഴിഞ്ഞു കടന്നു പോകുന്നതും അവള്‍ കണ്ടു.
പെട്ടെന്ന് മുന്നില്‍ നിന്ന ബസിലേക്ക് ആ നിഴലും മറഞ്ഞതോടെ അവളുടെ നെഞ്ച് പട പടാന്ന് മിടിക്കാന്‍ തുടങ്ങി. ചുറ്റും വിവിധ വര്ണത്തിലും വലിപ്പത്തിലും നിഴലുകള്ക്ക് രൂപമാറ്റം സംഭവിക്കുന്നു എങ്കിലും കണ്ണുകളില്‍ മാത്രം ഒരേ ഭാവം. തീയിലാണോ നില്ക്കു ന്നത് എന്ന് അവള്ക്കു തോന്നി.
ചില നിഴലുകള്ക്ക് ഛര്ദി ഉണ്ടാക്കുന്ന മണം. വിശന്നു തല കറങ്ങി നിന്നപ്പോള്‍ അതാ ഒരു സഹ പ്രവര്ത്ത കന്‍. അവള്ക്കു നിന്നിടത്തു നിന്ന് അനങ്ങാന്‍ പോലും കഴിഞ്ഞില്ല. അയാളെ വിളിക്കണം എന്നുണ്ട്. പക്ഷെ കാലുകളും നാക്കും മരവിച്ച പോലെ. തുളഞ്ഞു കയറുന്ന നോട്ടങ്ങള്‍ അവയെല്ലാം മരവിപ്പിച്ചു കളഞ്ഞു.
കൂട്ടുകാരന്‍ അവളെ ക്കണ്ട് അടുത്തേക്ക് നടന്നു. ബസ് വന്നില്ലേ, കണ്ണിലെ ദയനീയ ഭാവം കണ്ടിട്ടാകും കൂടുതല്‍ സംസാരിക്കാന്‍ നില്ക്കാതെ അടുത്ത ബൂത്തില്‍ കയറി അയാള്‍ ഓഫീസിലേക്ക് ഫോണ്‍ ചെയ്തു. എന്തെങ്കിലും ആവശ്യം വന്നാല്‍ ഉപയോഗിക്കാനല്ലേ ഫോണ്‍. സ്നേഹ പൂര് വം ശാസിച്ച നിഴലിനു മറവിലേക്ക് അവള്‍ നീങ്ങി നിന്നു.
ഓഫീസില്‍ നിന്ന് ഡ്രൈവര്‍ വണ്ടിയുമായി വന്നു. അവള്‍ ആശ്വാസത്തോടെ അതില്‍ കയറി. ക്ഷീണം കൊണ്ട് അവള്‍ മയങ്ങിപ്പോയി. ആരോ തൊട്ടു വിളിച്ചപ്പോള്‍ ആണ് അവള്‍ ഉണര്ന്നത്. വണ്ടി പഞ്ചര്‍ ആയിരിക്കുന്നു.
അപ്പോള്‍ ആണ് മുന്നില്‍ നാട്ടിലേക്കുള്ള ഒരു ബസ് വന്നു നിന്നത്. അവളെ അതില്‍ കയറ്റി വിട്ട് വര്‌ക് ഷോപ്പിലേക്ക് ആ ഡ്രൈവര്‍ നിഴല്‍ പോയി.
അടുത്ത പരീക്ഷണത്തിന്‌ വിധേയ ആയി അവള്‍ ആ കമ്പിയില്‍ തൂങ്ങി നിന്നു.
നാലു പാട് നിന്നും കൊത്തി പറിയ്ക്കുന്ന നിഴലുകള്‍. വല്ല വിധേനയും ജങ്ക്ഷനില്‍ എത്തുമ്പോള്‍ കട്ട പിടിച്ച ഇരുട്ട് മാത്രം മുന്നില്‍.
വെപ്രാളത്തോടെ അവള്‍ ആ ഇരുട്ടിലേക്ക് എടുത്തു ചാടി. പവര്‍ കട്ട് ആണെന്ന് തോന്നുന്നു. ഇടയ്ക്കു ചില മണ്ണെണ്ണ വിളക്കുകള്‍ മാത്രം. ആ വെളിച്ചത്തില്‍ തന്റെ പിന്നില്‍ ഏതോ ഒരു നിഴല്‍ വളരുകയും തളരുകയും ചെയ്യുന്നത് ചങ്കിടിപ്പോടെ അവള്‍ ശ്രദ്ധിച്ചു. എന്ത് ചെയ്യണം എന്നറിയാതെ അവള്‍ വേഗം കൂട്ടി.
നീ വീടിനു മുന്നിലൂടെ ഉള്ള ബസിനു വരും എന്നല്ലേ പറഞ്ഞത്. അമ്മ പറയുമ്പോള്‍ അവള്‍ ആ ടോര്ച്ചു് വാങ്ങിച്ചു റോഡിലേക്ക് മിന്നിച്ചു. തനിക്കു കാവലായി വന്ന നിഴല്‍ വീട്ടിലെ തേങ്ങ വെട്ടുകാരന്‍ ആണെന്ന് അറിഞ്ഞപ്പോള്‍ അവള്ക്ക് ചിരിക്കണോ കരയണോ എന്ന് അറിയില്ലായിരുന്നു.

No comments: