Monday, April 27, 2015

കുചേലന്‍

ഭിക്ഷയായി നേടിയോരാ
അവില്‍പ്പൊതി പോലും ഇല്ല
കണ്ണാ നിനക്ക് നല്കാന്‍ 
നിന്‍ മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചീടാന്‍
അഭിശപ്തമാം ഈ ശരീരം മാത്രം
കണ്ണാ നീയെന്നെ അറിഞ്ഞിടുമോ
നിന്‍ കാലടികളില്‍ എന്നേയും ചേര്‍ത്തീടുമോ
തുളസീ ദളമായി നിന്‍ മാറില്‍
എന്നെയും കൂട്ടുകില്ലേ
നിന്റെു കണ്‍നോട്ടത്തില്‍
ഞാനും രമിച്ചീടട്ടെ
കൃഷ്ണയ്ക്ക് മീതെ
പൂഞ്ചേലയായി കുമിയുമ്പോഴും
ദൂതനായി പരിഹാസം കേട്ടപ്പോഴും
നിന്‍ പുഞ്ചിരി മായാതെ നിന്നുവല്ലോ
ഏതു ദുര്ഘട സന്ധിയിലും
എന്റെ പുഞ്ചിരിയും
നീയെന്നും കാത്തീടണേ
ഗീതോപദേശം ഏറ്റുവാങ്ങി
നിന്‍ സഖാവും നിര്‍വൃതി നേടി
ഭാഗ്യനക്ഷത്രങ്ങള്‍ അവര്‍
ഭഗവാനെ എങ്ങനെ നേടാം
എന്ന് കാട്ടിയ മാര്ഗതാരകങ്ങള്‍

No comments: