Saturday, October 18, 2025

 ഇന്നത്തെ തലമുറ ഒരുപാട് വെല്ലുവിളികളിലൂടെ ആണ് കടന്നു പോകുന്നത്. ഒരു വശത്ത് മൂല്യങ്ങൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എങ്കിലും  ഒന്നും അറിയാത്ത പ്രാർത്ഥന എന്നാൽ നാണയം എറിഞ്ഞു പോകുന്നത് ആണെന്നുള്ള ധാരണയിൽ ഒരുപാട്  ആളുകൾ ഉണ്ട്. തനിക്ക് വേണ്ടി അമ്പലത്തിലെ ശാന്തി ജപിക്കും എന്നുള്ള ചിന്ത മാറ്റുക. ഇതര മതക്കാരുടെ നല്ല മാതൃകകൾ നമ്മൾ കാണാതെ പോകുന്നു. അവർ ആഴത്തിൽ പഠിക്കുന്നു. ഭംഗിയായി സേവനം ചെയ്യുന്നു. ഇടക്കു നോമ്പു നോറ്റ് വിശക്കുന്നവൻ്റെ വേവലാതി അറിയുന്നു. നമ്മുടെ വ്രതം പാലും പഴവും അവലും മലരും കഴിച്ചു മറ്റു ദിവസത്തേക്കാൾ അകത്താക്കി കൊണ്ടാണ്. വിദ്യാഭ്യാസം ഉളളവർ പോലും അന്ധവിശ്വാസത്തിന് പിന്നാലെ ആണ്. തൊട്ട് അടുത്ത് നിൽക്കുന്നവന് 30 രൂപ നൽകാൻ മടിക്കുന്ന നമ്മൾ 3 ലക്ഷം രൂപ മുടക്കി ചുറ്റും നിൽക്കുന്നവരുടെ മനസ് മാറ്റാൻ ശ്രമിക്കുന്നു. നമ്മൾ കാണിച്ച തെറ്റായ മാതൃക ആണ് ചുറ്റും നിൽക്കുന്നവരെ അകറ്റുന്നത് എന്ന് അറിഞ്ഞ് സ്വയം മാറാതെ ജ്യോതിഷിയുടെ പിന്നാലെ കൂടി എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു. ബുദ്ധിയും വിവേകവും കുറെ മണ്ടന്മാർക്ക് പണയം വച്ച് കൂടെ നിൽക്കുന്നവരുടെ ജീവിതം നരകമാക്കുന്ന മാനസിക രോഗികൾ ആയി ഹിന്ദു മാറിയിരിക്കുന്നു.

Monday, October 12, 2015

ഹൃത്തിൽ നീ വന്നാൽ 
വേണ്ട എനിക്ക് അച്യുതാ
അമ്പലവും വ്രത പൂജ
ധ്യാനാദിയും 
നിന്നെ ചിന്തിച്ഛ്, വെണ്ണയൂട്ടി, 
കൊഞ്ചിച്ച്, ഉറക്കി
നിർവൃതി അടയാല്ലോ

ഇക്കാലത്ത് സ്നേഹം
പാലു പോലെ ആണ്
കുറച്ചു സമയം കഴിഞ്ഞ്
പിരിഞ്ഞു പോകുന്നു
പാൽപ്പായസ മധുരമായ്
നീ ബാല്യത്തിൽ..........
കുറച്ചു ചെന്നപ്പോൾ 
കഥ കേൾക്കും കുട്ടിയായ്........
മാല കോർക്കാൻ കൂടിയപ്പോൾ 
നീ മനസ്സിൽ നിറഞ്ഞു

അത്താഴപ്പഷ്ണി തൻ പങ്കാം
അവൽ പ്പൊതി പുഞ്ചിരിയാലെ
വാങ്ങി.......
പടി പടിയായി ഉയർത്തി
ഇന്ന് ജീവിതത്തിലുടനീളം
പൗർണമി നിറച്ചു
അർഹിച്ചതിലും പല മടങ്ങ്
കനിഞ്ഞേകി
കൃഷ്ണയെപ്പോലെന്നെയും
കാത്തു നീ കണ്ണാ........

നേർവഴി

തിരക്ക് കുറഞ്ഞത് കൊണ്ടല്ല
ഈ വഴി തെരഞ്ഞെടുത്തത്
വേറൊന്നും അറിയാഞ്ഞ് ആണ്

ഇന്റര്‍വ്യൂ


അനിയത്തി നീ വന്നോ, നമ്മുടെ വിവേക് ഒക്കെ അവിടെ ആണ് ആദ്യം വര്ക്ക് ചെയ്തത്. പിന്നെയാണ് ഇവിടെ ഓഫീസില്‍ വന്നത്. അന്തരീക്ഷം ഒക്കെ കൊള്ളാം. 
വളര്ച്ചക്ക് നല്ല സ്കോപ് ഉണ്ട്. തുടര്‍ന്ന് പഠിക്കാം .........ഏട്ടന്റെ ലെറ്റര്‍ കിട്ടിയപ്പോള്‍ സമാധാനം ആയി.
ഇന്റര് വ്യു വിനു പോകുന്ന സ്ഥാപനത്തെ ക്കുറിച്ച് ഒരു ഏകദേശ ധാരണ നല്ലതാണല്ലോ.
പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു, പെട്ടി ഒരുക്കി ഞാന്‍ തയാറായി. അവിടെ നിന്ന് പോന്നിട്ട് രണ്ടു മാസം ആയതേ ഉള്ളൂ. ബാഗില്‍ നിന്ന് ഒന്നും മാറ്റിയിട്ടില്ല, എന്നും അങ്ങോട്ടും ഇങ്ങോട്ടും യാത്ര പോകുന്നത് കൊണ്ട് എല്ലാം യഥാ സ്ഥാനത്ത് തന്നെ ഉണ്ട്.
ഓഫീസില്‍ രണ്ടു ദിവസത്തെ ലീവ് കൊടുത്തു. തിരികെ വരേണ്ടി വരല്ലേ എന്ന് പ്രാര്ത്ഥന ആയിരുന്നു, അത്രയ്ക്ക് മടുത്തു പോയി അവിടുത്തെ സാഹചര്യങ്ങള്‍.
********************************************************************************************
കോളിംഗ് ബെല്ലില്‍ വിരല്‍ അമര്ത്തി ഞാന്‍ കാത്ത് നിന്നു.
അപ്പു ഝടുതിയില്‍ കോണി ഇറങ്ങി വന്നു.
എന്റെ കൂട്ടുകാരി `അനൂപ’ എന്ന ഞങ്ങളുടെ `അപ്പു’ അമ്മയായി വളര്ന്നി രിക്കുന്നു.
കുടുക്കുകള്‍ തെറ്റിച്ചാണ് അവള്‍ ഇട്ടിരിക്കുന്നത്. പണ്ടത്തെ അലസതയോക്കെ പോയി മറഞ്ഞിരിക്കുന്നു. സൗന്ദര്യം ഒന്ന് കൂടി കൂടിയിട്ടുണ്ട്. ഞാന്‍ അവളെ അടിമുടി ഉഴിഞ്ഞു അവളിലെ മാറ്റം നോക്കിക്കണ്ടു.
അമ്മയുടെ സാമീപ്യം നഷ്ടമായപ്പോള്‍ വീട്ടിനുള്ളില്‍ നിന്ന് വലിയ വായില്‍ നിലവിളി വന്നു. വാതില്‍ തുറന്നു തന്നിട്ട് വീണ്ടും അവള്‍ അകത്തേക്ക് ഓടിക്കയറി. മകളെ എടുത്തു തിരിച്ചു വന്നു. കുഞ്ഞൂണിനു കണ്ടതാണ്. മകളും ഒരു കൊച്ചു ചുന്ദരി തന്നെ.
വീട്ട് ജോലിയും കുഞ്ഞിനെ നോക്കലും ഒക്കെ ആയി `അപ്പു’ തിരക്കില്‍ ആണ്.
കുഞ്ഞു ഉറങ്ങിയപ്പോള്‍ ഏട്ടന് കഴിക്കാന്‍ വൈകിട്ട് പലഹാരം വരെ അവള്‍ ഉണ്ടാക്കി വച്ചിരിക്കുന്നു. അല്ലെങ്കിലും അവള്‍ പണ്ടേ ഒരു `പാചകറാണി’ തന്നെ ആണ്. തിങ്കളാഴ്ചകളില്‍ എന്നും അവളുടെ കൈപുണ്യം നുണഞ്ഞത് ഞാന്‍ ഓര്ത്തു.
മകളെ ഒക്കത്ത് എടുത്തു...... രണ്ടാളും അടുക്കളയിലേക്കു നടന്നു.
ചായ കുടിച്ചിരുന്നപ്പോള്‍ ഏട്ടന്റെ ഫോണ്‍ വന്നു. വിരുന്നുകാരി എത്തിയോ, സ്പെഷ്യല്‍ ആയി എന്ത് വാങ്ങണം എന്നറിയാന്‍.
``ഏട്ടന്‍ വേഗം വന്നാല്‍ മതി’’ ഞാന്‍ മറുപടി പറഞ്ഞു.
മകളെ കളി ഊഞ്ഞാലില്‍ ഇരുത്തി ആട്ടിയപ്പോള്‍ ഞാന്‍ കണ്ടു കഴിഞ്ഞ തവണ വന്നപ്പോള്‍ ഷോ കേസില്‍ വച്ച് പോയ കുപ്പിവളകള്‍.
അത് എന്നും ഒരു ഹോബി ആണ്, വള ഉപയോഗിച്ചില്ല എങ്കിലും എവിടെ കുപ്പിവള കണ്ടാലും വാങ്ങുക , പല കളര്‍ ഇട കലര്ത്തിഞ വക്കുമ്പോള്‍ ഉള്ള ഭംഗി നോക്കി ഇരിക്കുക. എത്ര വാങ്ങിയാലും അടുക്കിയാലും മടുക്കാതെ.
ഏട്ടന്‍ വന്നപ്പോള്‍ നേരം സന്ധ്യയായി. ടൌണില്‍ നിന്നും പഴുത്ത വാഴക്ക വറ്റല്‍, പിന്നെ സപ്പോട്ട അങ്ങനെ ഇഷ്ടപ്പെട്ട സാധനങ്ങളുടെ നീണ്ട നിര.
കിടക്കാന്‍ സമയം അപ്പു ഓര്മിപ്പിച്ചു, സര്ട്ടിഫിക്കറ്റ് എല്ലാം എടുത്തു വച്ച് നേരത്തെ കിടക്കു, രാവിലെ ഏട്ടന്‍ റെയില് വേ സ്റ്റേഷനില്‍ വിട്ടു തരും.
ബാഗ്‌ തുറന്നപ്പോള്‍ ആണ് ഒരു കവര്‍ ശ്രദ്ധിച്ചത്, ഇന്റര് വ്യു വിനു ഇടാന്‍ പുതിയ ഡ്രസ്സ്‌.
``ഈ അമ്മയുടെ ഒരു കാര്യം, ഇപ്പോള്‍ ഇതിന്റെ ആവശ്യം ഉ ഉണ്ടായിരുന്നോ. പാവം അമ്മ....... മകള്‍ ആദ്യമായി ജോലിക്ക് പോകുമ്പോള്‍ മോശം ആകേണ്ട എന്ന് ആയിരിക്കും.......’’
രാത്രി അല്പം പോലും ഉറങ്ങിയില്ല, ഓരോന്ന് ഓര്ത്തു കിടന്നു. ഇവിടെ ജോലി കിട്ടിയാല്‍ അമ്മയെക്കൂടെ കൊണ്ട് വരണം......ചെറിയ ഒരു വീട്.....പട്ടിക നീണ്ടതാണ് ....
രാവിലെ കട്ടന്ചായയും ആയി അപ്പു വന്നു വിളിച്ചപ്പോള്‍ ഞാന്‍ കുളി ഒക്കെ കഴിഞ്ഞിരിക്കുന്നു.
റെയില് വേ സ്റ്റേഷനില്‍ വിട്ടപ്പോള്‍ ഏട്ടന്‍ ഓര്മിപ്പിച്ചു, കിട്ടിയില്ലേലും കുഴപ്പം ഇല്ല വലിയ ടെന്ഷന്‍ ഒന്നും വേണ്ട. തല്ക്കാലം നാട്ടില്‍ ഒരു ജോലി ഉണ്ടല്ലോ.
ഇന്റര് വ്യു വെറും പ്രഹസനം ആണെന്നും, ആളെ എടുത്തിട്ടുള്ള ഓരോ ക്കളികള്‍ ആണെന്നും ആരോ പറയുന്ന കേട്ടു. അതാകും അവര്‍ ചോദിച്ചതൊക്കെ അദ്ധ്യാത്മികതയെപ്പറ്റി ആയിരുന്നു, ആശ്രമത്തിന്റെ കോളേജ് ആയതു കൊണ്ടെന്നു ഞാന്‍ സമാധാനിച്ചു.
മൂന്നു മണിക്ക് വീട്ടില്‍ വന്നപ്പോള്‍ ആണ് പത്രം ഞാന്‍ കാണുന്നത് നടന്‍ സുകുമാരന്‍ അന്തരിച്ചു. `അണിയാത്ത വളകള്‍’ അതിലെ കാമുകന്‍ എന്നും എനിക്ക് ഹരം ആയിരുന്നു. പിന്നെ `സര് വകലാശാല’യിലെ ആ അധ്യാപകനെ എന്നും വലിയ ഇഷ്ടം...... പോലീസ് ഓഫീസര്‍ ആയും വക്കീല്‍ ആയും തിളങ്ങിയ വേഷങ്ങള്‍. ഒരിക്കലും മലയാളിക്ക് മറക്കാന്‍ കഴിയാത്ത പ്രതിഭ.
വൈകിട്ട് ``കോട്ട മൈതാനത്തെ’ ഹനുമാന്‍ കോവിലില്‍ തൊഴാന്‍ പോയി. ഇരുന്നു ആണ് അവിടെ പൂജ നടത്തുന്നത്. ചെറിയ അമ്പലം ആണെങ്കിലും ഉദ്ദിഷ്ടകാര്യം നടക്കും എന്നാണ് വിശ്വാസം.
ഈ നാടിനെ മറക്കാന്‍ ഇവിടം വിട്ടു പോകാന്‍ ഇഷ്ടം ഇല്ലാത്തതു കൊണ്ടാണ് ഈ ജോലിക്ക് കൊടുത്തത്. അതല്ലാതെ വേറെ ഒന്നും എനിക്ക് പ്രാര്ത്ഥിക്കാന്‍ ഇല്ലായിരുന്നു.
എന്റെ ഉത്സാഹം ഇല്ലായ്മ അവരെയും വിഷമിപ്പിച്ചു.
`ഞങ്ങള്‍ രാവിലെ കണ്ടതാണ് സുകുമാരന്റെ കാര്യം, ഒരു ജോലിക്ക് വേണ്ടി പോകുമ്പോള്‍ ദുഃഖ വാര്ത്ത ‍ വേണ്ട എന്ന് ഏട്ടന്‍ പറഞ്ഞു’ അപ്പുവിന്റെ ക്ഷമാപണം.
രാത്രി വണ്ടിക്കു റെയില് വേ സ്റ്റേഷനില്‍ കാത്തിരുന്നപ്പോള്‍ ഞാന്‍ അറിഞ്ഞു എനിക്ക് നഷ്ടമാകുന്ന സ്നേഹക്കൂടിന്റെ സുരക്ഷിതത്വം.

ആശാഭവന്‍

ഇന്ന് പന്ത്രണ്ടാമത് രണ്ടാം ശനിയാഴ്ച. അതായതു ഞാന്‍ മീര ടീച്ചറിനെ കണ്ടിട്ട് ഒരു വര്ഷം തികയുന്നു. ടീച്ചര്‍ തിരിച്ചു പോയിട്ടുണ്ടാകുമോ? കഴിഞ്ഞ ഓണക്കാലത്തെ സംഭവങ്ങള്‍ ഇന്നലെ നടന്നത് പോലെ കണ്ണില്‍ നിന്ന് മായാതെ....
അന്ന് ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ ഓണം ആഘോഷിക്കാന്‍ ചെറുതായി അലങ്കരിച്ചിരിക്കുന്നു. ആദ്യം ഭജന്‍ അത് കഴിഞ്ഞു മധുരം വിളമ്പാം പിന്നീടു ഓണക്കോടി വിതരണം അങ്ങനെ ആയിരുന്നു തീരുമാനിച്ചത്.
ഗണപതി വന്ദനം തുടങ്ങി ഇടയ്ക്കു എവിടൊക്കെയോ ശബ്ദം നിലച്ചു പലര്‍ ചേര്ന്ന് മുഴുമിപ്പിച്ചു. പിന്നെ ഗുരുവന്ദനം പാടി തുടങ്ങി പകുതി ആയപ്പോള്‍ ശബ്ദം കിട്ടാതെ പുരുഷന്മാര്‍ വരെ കണ്ണുനീര്‍ ഒഴുക്കി......ഇടയില്‍ നിലച്ചു പോയ ഞങ്ങളുടെ പ്രാര്ത്ഥന. ആദ്യമായി ആണ് ഞങ്ങള്‍ ആശഭവനില്‍ എത്തുന്നത്.
കേള്വികക്കാര്‍ ഇതൊന്നും അറിയുന്നില്ലായിരുന്നു, അവര്‍ ചുറ്റും നിരത്തിയ പൊതിക്കെട്ടുകള്‍ നോക്കി ഇരിക്കയാണ്. ഞങ്ങള്‍ കൊണ്ട് പോയ മധുരം വിളമ്പിയപ്പോള്‍ അവര്‍ പാടി ``ദൈവ സ്നേഹം വര്ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ’’. അവിടെ അഴിഞ്ഞുവീണു പോയത് എന്റെ` ഒരിക്കലും തീരാത്ത ആര്‍ത്തിയോ? അതോ എന്ത് കിട്ടിയാലും തൃപ്തി ആകാത്ത മനസ്സോ?
``രാജി’’ എന്ന് പേര് എടുത്തു വിളിച്ചു കൊണ്ട് വന്നിട്ടാണോ മീര ടീച്ചര്‍ എന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഏതോ ജന്മത്തിലെ ആത്മ മിത്രത്തെ പ്പോലെ ടീച്ചര്‍. കൃഷ്ണ സ്തുതിയില്‍ കണ്ണനെ കാത്തിരിക്കുന്ന മീര ആയി ഞങ്ങളുടെ മുന്നില്‍ പുനര്‍ജനിച്ചു.
ഷീജ പറഞ്ഞത് മൂന്നു മക്കളില്‍ തനിക്കു മാത്രം അച്ഛനും അമ്മയും നഷ്ടമായതാണ്. ഓണത്തിന് രണ്ടു ദിവസം നില്ക്കാന്‍ പോയിട്ട് പിറ്റേ ദിവസം രാവിലെ അമ്മ തിരികെ കൊണ്ട് വിട്ടിട്ടു പോയ സങ്കടം...... ``ഇത് കൂടെ ഉണ്ടെങ്കില്‍ ഒരിടത്തും പോകാന്‍ പറ്റില്ല സാറെ’’ അമ്മ അത് പറഞ്ഞപ്പോള്‍ കെയര്ടേടക്കര്‍ പോലും ചോദിച്ചു, രണ്ടു ദിവസം ഈ കുട്ടിയെ കൂടെ നിര്ത്താ ന്‍ നിങ്ങള്ക്ക് വയ്യ അല്ലെ. സമ്പാദ്യം എല്ലാം മറ്റു രണ്ടു പേരുടെ പേരില്‍ എഴുതി വൈക്കുകേം ചെയ്തിരിക്കുന്നു ആ അച്ഛനും അമ്മയും. എന്നിട്ടും ഷീജ പാടുന്നത് ദൈവ സ്നേഹത്തെ ക്കുറിച്ചാണ്.
മീര ടീച്ചറുടെ ഭര്ത്താ വ് ഏജീസ് ഓഫീസില്‍ വലിയ ഓഫീസര്‍ ആണ്. ടീച്ചറുടെ നിര്ബരന്ധം കൊണ്ട് മെന്റല്‍ ഹോസ്പിറ്റലില്‍ കൊണ്ട് വിട്ടിട്ടു തിരിഞ്ഞു നോക്കിയില്ല. ഏക മകനെ ക്കാണാന്‍ കൊതിയോടെ ഇരിക്കുമ്പോള്‍ ടീച്ചര്‍ പാടുന്നത് കൃഷ്ണ സ്തുതികളാണ്‌. ചരിത്രത്തിലെ മീരാബായിയെ ഓര്മ്മിുപ്പിച്ചു കൊണ്ട്......മകനെ ക്കാണാന്‍ നെഞ്ച് നീറി ക്കരയുന്ന ഒരു അമ്മ.
ജ്യോതിയുടെ വിടര്ന്ന കണ്ണുകള്‍ ആരുടെയും ശ്രദ്ധ പിടിച്ചു പറ്റും, ഏതാണ്ട് ഇരുപത്തഞ്ചു വയസ്സ് പ്രായം തോന്നും. ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ജീവിച്ച അവളെയും കുഞ്ഞിനേയും അനാഥരാക്കിക്കൊണ്ട് വീട്ടുകാര്ക്ക്ു ഒപ്പം പോയ കാമുകനെ തേടി അലയുന്ന സ്വപ്നം മയങ്ങുന്ന കടല്‍ ഇരമ്പുന്ന കണ്ണുകള്‍....ഇന്നും അയാളോട് അവള്ക്കു കടലോളം സ്നേഹം മാത്രം. കുഞ്ഞു ഇന്ന് ജ്യോതിയുടെ അമ്മയോടൊപ്പം.
അങ്ങനെ തൊണ്ണൂറോളം ആളുകള്‍....എഴുപതു പേര്ക്ക് കിട്ടുന്ന സര്ക്കാരിന്റെ തുച്ഛമായ ഗ്രാന്റ് വാങ്ങി ആഹാരവും വസ്ത്രവും ഇല്ലാതെ കഴിയുന്ന കാഴ്ച ഹൃദയ ഭേദകം തന്നെ.
അതിനു ശേഷം ഓരോ രണ്ടാം ശനിയാഴ്ചയും അവിയലിന് നുറുക്കുമ്പോള്‍ സാമ്പാറിന് മസാല ചേര്ക്കു മ്പോള്‍ ഒക്കെ ഒരു പ്രാര്ത്ഥരന മാത്രം, ഇത് കഴിക്കുന്ന ഒരാള്‍ എങ്കിലും സ്വന്തം വീടിന്റെു തണലില്‍ തിരിച്ചെത്തി എന്ന് കേള്ക്കനണേ. മനുഷ്യ മനസിനു കടുപ്പം കൂടിയത് കൊണ്ടോ എന്റെ പ്രാര്ത്ഥനനയ്ക്ക് തീവ്രത കുറഞ്ഞത്‌ കൊണ്ടോ അവരെ എല്ലാം വീണ്ടും കണ്ടു.
ഭക്ഷണം തയാറാക്കുമ്പോള്‍ പലപ്പോഴും കഥകള്‍ മേമ്പൊടി ആയി ഉണ്ടാകും. രാധ ചേച്ചിയും, സുശീല ടീച്ചറും ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും ------ഭഗവാന്‍ രാജസൂയത്തിനു പച്ചക്കറി നുറുക്കിയ കഥ, ധ്രുവന്റെ ഭക്തിയെ പ്പറ്റി, അജാമിളമോക്ഷത്തെ ക്കുറിച്ച്.
അങ്ങനെ കഥ പറഞ്ഞു തീരുമ്പോള്‍ ഭക്ഷണവും പുറത്തു കൊണ്ട് പോകാന്‍ മറ്റു പത്രങ്ങളില്‍ പകര്ന്നു കഴിഞ്ഞിട്ടുണ്ടാകും. ഒരു ശനിയാഴ്ച കഴിഞ്ഞു അടുത്ത മാസത്തേക്ക് കാത്തിരുപ്പ്. ഇന്ന് ഒരു വര്ഷിത്തിനു ശേഷം അവര്ക്ക് ഓണക്കോടിയും കൊണ്ട് ഞാന്‍ വീണ്ടും പോകുന്നു, എന്റെ ആരും അല്ലാത്ത പക്ഷെ ആരോക്കൊയോ ആയി തീര്ന്ന ആശാഭവനിലെ ബന്ധുക്കളുടെ അടുത്തേക്ക്.....

പുലിവാല്‍

പുലിവാല്‍
*************
പത്തു വര്ഷത്തെ നിയമ യുദ്ധം കഴിഞ്ഞാണ് മുത്തശ്ശിക്ക് ഭര്ത്താ വിന്റെ പേരില്‍ ബാങ്കില്‍ ഉണ്ടായിരുന്ന തുക കിട്ടിയത്. ഒന്പതു പേര്ക്ക് വീതം വച്ചപ്പോള്‍ മുപ്പതിമൂന്നായിരത്തി മുന്നൂറ്റി മുപ്പത്തി മൂന്നു രൂപ അതില്‍ ബാക്കി കൂടി ചേര്ത്ത് മുപ്പത്തി അഞ്ചായിരം ആക്കി ബാങ്കില്‍ സ്ഥിര നിക്ഷേപം ഇട്ടു. അയലത്തെ ബാങ്ക് മാനേജര്‍ എല്ലാ സഹായവും ചെയ്തു കൊടുത്തു. അനന്തരാവകാശി ആരു എന്ന് ചോദിച്ചപ്പോള്‍ രണ്ടാമത് ആലോചിക്കാതെ മുത്തശ്ശി പറഞ്ഞു ``അനു’’.
``വീട്ടില്‍ എത്തിയപ്പോള്‍ മുത്തശ്ശി അനുവിനോട് പറഞ്ഞു നിന്റൊ പേരില്‍ കുറച്ചു പൈസ ഇട്ടിട്ടുണ്ട്’’.
``എന്തിനാ മുത്തശ്ശി എന്റെ പേരില്‍....മക്കള്‍ ഉണ്ടല്ലോ അവര്ക്ക് കൊടുക്കാന്‍ പാടില്ലേ’’.
``അവര്ക്ക് ഞാന്‍ വേറെ ഇട്ടിട്ടുണ്ട്’’.
``അത് ശരി ആവില്ലല്ലോ മുത്തശ്ശി, മക്കള്‍ അറിയുമ്പോള്‍....... എനിക്ക് അത് ബുദ്ധി മുട്ട് ആകും’’.
``ആരും അറിയില്ല. അത് നീ കുഞ്ചിക്ക് കൊടുക്കണം. എതിര് ഒന്നും പറയണ്ട’’.
ഇല്ല മുത്തശ്ശി അത് മാറ്റിയേ പറ്റൂ. എന്തെങ്കിലും കിട്ടാന്‍ അല്ല ഞാന്‍ ഇവിടെ വരുന്നത്. എന്റെത അമ്മയ്ക്ക് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. അത് മുത്തശ്ശിക്ക് വേണ്ടി ചെയ്യുന്നു അത്ര തന്നെ.
``ഏതു അമ്മ വളര്ത്തി യത്‌ ആണെങ്കിലും നല്ല മനസ്സ് ഉള്ളത് കൊണ്ട് ആണല്ലോ...... എന്നെ നോക്കാന്‍ ഇവിടെ നില്ക്കുസന്നത്. ഞാന്‍ ഇത്ര എങ്കിലും.......
``മുത്തശ്ശി അങ്ങനെ പറയല്ലേ എനിക്ക് ഇത്ര അല്ലേ ചെയ്യാന്‍ പറ്റുന്നുള്ളൂ എന്നാ സങ്കടം’’.
കുഞ്ചി നടന്നു തുടങ്ങുന്നേ ഉള്ളൂ. മുത്തശ്ശിയെ പിടിക്കാന്‍ ചെല്ലുമ്പോള്‍ കുഞ്ഞു തല അടിച്ചു താഴെ വീണു കിടക്കും. കുഞ്ഞിനെ പിടിക്കാന്‍ ചെന്നാല്‍ മുത്തശ്ശി താഴെ വീഴും അതായിരുന്നു അവിടത്തെ അവസ്ഥ.........
``പലിശ വരുന്ന തീയതി അടുപ്പിച്ചു എന്നെ വീട്ടിലേക്കു കൊണ്ട് പോയി അത് കയ്യില്‍ വാങ്ങുന്ന പിറ്റേ ദിവസം തിരികെ കൊണ്ട് വിടുന്ന അവര്ക്ക് ഇനി ഞാന്‍ കൊടുത്തിട്ട് വേണോ? ഓരോരുത്തര്ക്കും രണ്ടും മൂന്നും വീട് ഉണ്ട് അവിടെ എനിക്ക് മാത്രം താമസിക്കാന്‍ സ്ഥലം ഇല്ല. ഇനി ആര്ക്കും കൊടുക്കുന്നില്ല. നീ എടുത്തോ. ആരും അറിയാന്‍ പോകുന്നില്ല’’.
പക്ഷെ അത് അങ്ങനെ ഒന്നും തീരില്ല എന്ന് പഴയ അനുഭവം ഓര്ത്തപ്പോള്‍ അവള്ക്കു മനസ്സിലായി. പത്തു വര്ഷം നീണ്ടു നിന്ന ഒരു അടി കഴിഞ്ഞതേ ഉള്ളൂ.
താന്‍ ഇനിയും ഓടി ചാടി നടക്കും എന്ന കണക്കു കൂട്ടല്‍ തെറ്റിച്ചു കൊണ്ട് മുത്തശ്ശി കിടപ്പിലായി. ഡോക്ടര്‍ ആയുസ്സിനു ദൈര്ഘ്യം നിശ്ചയിച്ചു പറഞ്ഞു.
അനുവിന് പേടി ആയി തുടങ്ങി, അകന്ന ബന്ധമേ ഉള്ളൂ, പിന്നെ മനുഷ്യത്വം കൊണ്ട് വന്നു പോകുന്നതാണ്. തന്റെ പേരില്‍ നിക്ഷേപം ഉണ്ടെന്നു അറിഞ്ഞാല്‍ മക്കള്‍ കോടതി കയറ്റും.
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, അമ്മയുടെ സമ്പാദ്യം തിരഞ്ഞ മക്കള്‍ അത് കണ്ടു പിടിച്ചു, ഓടിപ്പോയി ആ രൂപ പിന്‍ വലിച്ചു അമ്മയുടെ കയ്യില്‍ കൊടുത്തു, എന്നിട്ട് പറഞ്ഞു, ``അമ്മയുടെ ചിലവിനാണ് ഇത് വല്ലതും വേണം എന്ന് തോന്നുന്നത് `ആ പെണ്ണിനോട്’ പറഞ്ഞു വാങ്ങിക്കഴിക്കണം’’. പിന്നെ അവര്‍ പറഞ്ഞത് ഒന്നും `തന്നെ’ അല്ല എന്ന് അവള്‍ കരുതി. മുത്തശ്ശിയെക്കാണാന്‍ വരുമ്പോള്‍ ഒക്കെ സദ്യ ഉണ്ട് യാത്ര പറഞ്ഞവര്‍ ഒരിക്കലും അങ്ങനെ ഒന്നും പറയില്ലല്ലോ......
അവര്‍ പോയപ്പോള്‍ മുത്തശ്ശി രൂപ ഒന്നാകെ അനുവിനെ ഏല്പിച്ചു.
``നീ സൂക്ഷിച്ചു വയ്ക്ക്. എന്റെ ചിലവുകള്ക്ക്ല ഇനി അധികം വേണ്ടി വരില്ല’’.
അവള്‍ സമ്മതിച്ചില്ല. രൂപ അമ്മമ്മയുടെ തലയണയുടെ അടിയില്‍ വച്ച് കൊടുത്തു.
ഡോക്ടര്‍ പറഞ്ഞത് സത്യമായി. ചടങ്ങുകള്‍ അവസാനിച്ചപ്പോള്‍ കുടുംബക്കാര്‍ ഒത്തു കൂടിയ സമയം അവള്‍ രണ്ടു പൊതികള്‍ അവരുടെ
മുന്നില്‍ വച്ചു. ഒന്ന് മുത്തശ്ശി കൊടുത്ത മുപ്പത്തി അഞ്ചായിരത്തിനോട് ആ മാസത്തെ വാടക കൂടി ചേര്ത്ത് മുപ്പത്തി ആറായിരത്തി അഞ്ഞൂറ് രൂപ.
``ഇത് അമ്മയുടെ ശേഷക്രിയകള്ക്ക്ത എടുക്കാം’’. അവര്‍ തീരുമാനിച്ചു.
രണ്ടാമത്തെ പൊതി തുറന്നപ്പോള്‍ അമ്മമ്മയുടെ മാലയും കമ്മലും.
``ഇത് നീ തന്നെ വച്ചോ’’.
``എനിക്ക് എന്തിനാണ്’’.
``അമ്മയ്ക്ക് നിന്നെ വലിയ ഇഷ്ടമായിരുന്നു. നിനക്ക് തരണം എന്ന് പറഞ്ഞു ഒരിക്കല്‍’’.
അത് അവിടെ തന്നെ വച്ച് നിറയുന്ന കണ്ണുകള്‍ തുടച്ചു കൊണ്ട് അവള്‍ മുറ്റത്തെ ഇരുട്ടില്‍ മാറി നിന്നു. പിന്നെ എന്ത് സംഭവിച്ചു എന്നറിയാതെ.
പതിനാറ്‌ കഴിഞ്ഞു സ്വന്തം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആണ് അവള്‍ ഞെട്ടിക്കുന്ന ആ സത്യം അറിഞ്ഞത്, അന്ന് വച്ച ആ പൊതി—മാലയുടെയും കമ്മലിന്റെയും—അവള്‍ എടുത്തു എന്ന് ഒരു ജനസംസാരം ചുറ്റും നടക്കുന്നു. അവള്‍ പറഞ്ഞതൊന്നും ആരും കേട്ടില്ല, അങ്ങനെ മുത്തശ്ശിയെ ശുശ്രൂഷിക്കാന്‍ എത്തിയ കള്ളി ആയി അവള്‍ മുദ്ര കുത്തപ്പെട്ടു.
പിന്നെയും കുറെ വര്ഷം കഴിഞ്ഞപ്പോള്‍ അവള്‍ ആ സത്യം അറിഞ്ഞു, മുത്തശ്ശിയുടെ ഓര്മ്മ ക്കായി ഒരു മകള്‍ അത് സൂക്ഷിക്കുന്നു എന്ന്. ഒരിക്കല്‍ കുറ്റവാളി ആയി ചിത്രീകരിക്കപ്പെട്ടത് കൊണ്ടും പിന്നെ ആ കാര്യത്തില്‍ ഇടപെടില്ല എന്ന് തീരുമാനിച്ചത് കൊണ്ടും അവള്‍ ഒന്നും ആരോടും പറഞ്ഞില്ല.
അതോടെ അവള്ക്കു ഒരു കാര്യം ബോധ്യമായി, ആര്ക്കു വേണ്ടിയും ഒന്നും ചെയ്യരുത്, ചെയ്താല്‍ അവര്‍ സ്വന്തം മാനസിക നില അനുസരിച്ച് നമ്മളെ വിധിക്കും എന്ന വലിയ സത്യം......
അന്ന് ത്രേതായുഗത്തില്‍ വനവാസം കഴിഞ്ഞു വന്ന ശ്രീ രാമന് മുന്നില്‍ ഭരതന്‍ ഖജനാവിനെക്കുറിച്ച്-- സമ്പാദ്യമെല്ലാം പതിന്മടങ്ങായി സൂക്ഷിച്ചിട്ടുണ്ട് എന്ന്--വര്ണ്ണിക്കുന്ന ഒരു ഭാഗം ഉണ്ട്.
അത്ര ഒന്നും കഴിഞ്ഞില്ലെങ്കിലും തന്റെ കയ്യില്‍ കിട്ടിയതിനെ കൂടുതല്‍ ആക്കി തിരികെ കൊടുത്ത ആള്ക്ക് കലികാലത്ത് വേറെ എന്ത് കിട്ടാനാണ്‌......

ലക്ഷ്മി ഏടത്തി

ഞാന്‍ ചെല്ലുമ്പോള്‍ ലക്ഷ്മി ഏടത്തി മുന്‍വശത്ത് തന്നെ ഉണ്ടായിരുന്നു. ഏട്ടത്തി എന്നാണ് വിളിക്കുന്നത് എങ്കിലും എന്റെദ അമ്മയേക്കാള്‍ പ്രായം ഉണ്ടായിരുന്നു. എല്ലാവരും വിളിക്കുന്ന പോലെ ഞാന്‍ വിളിച്ചു എന്ന് മാത്രം.
എന്റെ കയ്യില്‍ പതിവ് സമ്മാനം കണ്ടപ്പോള്‍ എഴുന്നേല്പി ക്കാന്‍ ആംഗ്യം കാട്ടി. ഒരു പുസ്തകം. കുട്ടികള്ക്കു ള്ള കഥാ സമാഹാരം. ഏടത്തി പഞ്ചസാര ലെവല്‍ കൂടിയിട്ടു ആശുപത്രി വാസം കഴിഞ്ഞു വന്നേ ഉള്ളൂ. നേരത്തെ കുഞ്ഞുങ്ങള്ക്ക്ക ക്ലാസ്സ്‌ എടുക്കുമായിരുന്നു.
ഞാന്‍ പുസ്തകം തുറന്നു വായിച്ചു. ഒരു കുട്ടിയെ പ്പോലെ ഏടത്തി കേട്ടിരുന്നു. വായിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല, ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആ മുഖം മ്ലാനമായി. ഇനി നാളെ ....ഞാന്‍ ഇറങ്ങി നടന്നു.
പുറത്തു വെയിലിനു ചൂട് ഏറുകയാണ്. കുട നിവര്ത്തി ഞാന്‍ നടന്നു. ഒരിക്കല്‍ ഏടത്തി യാണ് എനിക്ക് പാട്ടും കഥയും ഒക്കെ ആയി വിരസമായ ജീവിതത്തിനു ഒരു ലക്‌ഷ്യം കാണിച്ചു തന്നത്. അന്ന് ഞാന്‍ പുതിയ വീട്ടില്‍ വന്നിട്ട് മൂന്ന് വര്ഷം. മകളെ ചേര്ക്കാ ന്‍ നേഴ്സറി അന്വേഷിച്ചു ഇറങ്ങിയത്‌ ആയിരുന്നു. നല്ല ഒരെണ്ണം കണ്ടെത്താന്‍ കുറെ പാട് പെട്ടു.
അമ്പലത്തില്‍ വച്ച് ഏടത്തിയോട് വിവരം പറഞ്ഞു പിറ്റേ ദിവസം ഒരു നമ്പര്‍ തന്നിട്ട് അതില്‍ വിളിച്ചു നോക്കാന്‍ പറഞ്ഞു. പിന്നെ മോള്‍ അവിടെ ചേര്ന്നു. ലക്ഷ്മി ഏടത്തി അവിടെ വല്ലപ്പോഴും വന്നു പോകുമായിരുന്നു. വരുന്ന ദിവസം കുട്ടികള്ക്ക് പാട്ടും കഥയും പറഞ്ഞു കൊടുക്കും. തേജസ്സാര്ന്ന ആ മുഖം ഭഗവാനില്‍ ലയിച്ചു ഇരിക്കുന്നതു കാണണം.
ഒരിക്കല്‍ കട്ടിലില്‍ നിന്ന് രാത്രി താഴേക്ക്‌ ഇറങ്ങിയത്‌ ആണ്, തല കറങ്ങി താഴെ വീണു. പിന്നെ ആ ജീവിതവും മാറി മറിഞ്ഞു. വാക്കര്‍ ഉപയോഗിച്ച് നടക്കുന്ന ഏട്ടത്തിയെ രോഗങ്ങള്‍ ആക്രമിച്ചു തുടങ്ങി. ചികിത്സക്കൊപ്പം ഡോക്ടര്‍ പറഞ്ഞു ``അമ്മക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാന്‍ അവസരം’’ കൊടുക്കണം.
കോളേജ് വിട്ടു വന്നു വീട്ടു ജോലി, പിന്നെ പിറ്റേ ദിവസം കുട്ടികള്ക്ക് വേണ്ടി നോട്ട് തയാറാക്കല്‍, ഇതൊക്കെ ആയി മകള്‍ക്ക് ഒന്നിനും സമയം തികഞ്ഞില്ല. പുറത്തു പോകാത്ത മറ്റു മക്കളും ഒന്നിനും ശ്രമിച്ചില്ല. ഫലമോ, ശരീര ബലം കുറഞ്ഞു, വീട്ടിനു അകത്തു തന്നെ നടക്കാന്‍ സഹായം വേണം എന്ന അവസ്ഥ.
ഞാന്‍ കാണാന്‍ ചെന്നപ്പോള്‍ ഏടത്തി സങ്കടം പറഞ്ഞു, ഒരിടത്തും പോകാതെ ഇരുന്നു ശരീരം ചീര്ത്തു രോഗം കൂടിയത്.
വേനല്‍ അവധി ആണ്. എന്തെങ്കിലും ചെയ്യുന്നെങ്കില്‍ ഇപ്പോള്‍ ചെയ്യണം. ഞാന്‍ പിന്നെ ഓരോ ദിവസം ഓരോ സി ഡി ആയി ഏടത്തി യെ കേള്പ്പിച്ചു. നമ്മള്‍ ഒരുമിച്ചു ചേര്ന്ന് തയാറാക്കിയ നാടകങ്ങള്‍ നൃത്തങ്ങള്‍--പതിയെ ഏടത്തി യുടെ ശരീരം മരുന്നിനോട് നല്ലവണ്ണം പ്രതികരിച്ചു തുടങ്ങി. വല്ലപ്പോഴും ഒന്നു പുറത്തു നടക്കാന്‍ ഞാനും കൂടെപ്പോയി. കിതപ്പും തളര്ച്ചയും കുറഞ്ഞു വന്നു.
ദിവസങ്ങള്‍ പോകെ ഞാന്‍ ഒരു ദിവസം ഏടത്തി യെ പഴയ നേഴ്സറിയില്‍ കൊണ്ട് പോയി. കുട്ടികളോടൊപ്പം കഴിഞ്ഞപ്പോള്‍ ഏടത്തി പഴയ ആള്‍ ആകാന്‍ തുടങ്ങുക ആയിരുന്നു.
സ്കൂള്‍ തുറക്കുന്ന തലേ ദിവസം നിറകണ്ണ്കളോടെ ഏടത്തി പറഞ്ഞു, കട്ടിലില്‍ ഒരു മാംസ പിണ്ഡം ആകുമായിരുന്ന എന്നെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ട് വന്നത് നീയാണ്. എനിക്കും കരച്ചില്‍ വന്നു. ഏടത്തി ഇനി ഓടി നടക്കുമോ എന്ന് എനിക്കും സംശയം ഉണ്ടായിരുന്നു. എല്ലാം പുസ്തക വായനയുടെയും സംഗീതത്തിന്റെയും സദ്‌ ഫലങ്ങള്‍. പിന്നെ ഏടത്തി യുടെ പരമ ഭക്തിയും എല്ലാം എളുപ്പമാക്കി.

സമ്മാനം


അവള്‍ ഒന്നുകൂടി എണ്ണി നോക്കി, ഇരുപതു രൂപ. അഞ്ചു രൂപയുടെ കുറവ്. അതിനി എന്ന് ആവാനാണ്. അപ്പോഴേക്കും ആ രണ്ടു വശവും തുറക്കുന്ന ബോക്സ്‌ തീരുമല്ലോ. വിഷുവും കഴിഞ്ഞു. ഇനി ഉടനെ ഒന്നും കാശു കിട്ടില്ല.
ഇന്നലെയും കൂടി കടയില്‍ കയറി നോക്കി, വേഗം തീരുകയാണ്. ഓരോ ദിവസവും രണ്ടും മൂന്നും വച്ച് ചെലവായിപ്പോകും. ആലോചിച്ചപ്പോള്‍ സങ്കടം വന്നു. എന്നാണോ ഇനി ഇഷ്ടമുള്ളതൊക്കെ വാങ്ങാന്‍ കഴിയുക.
സുജിയേ എടീ സുജിയേ ..............
അമ്മ നീട്ടി വിളിക്കുന്നുണ്ട്. മുറ്റത്തു വീണ പുളി പെറുക്കി കൂട്ടാന്‍ ആകും. നാളെ മുതല്‍ പാറു അമ്മ വരും. എല്ലാവരും അതിനു ചുറ്റും ആയിരിക്കും. ഒരു വര്ഷലത്തേക്കു ആവശ്യത്തിനു പുളി കുത്തി ശേഖരിക്കുക. പഴയ പുളി തീര്ന്നഷപ്പോള്‍ ഒഴിച്ചെടുത്ത തേന്‍ അമ്മ എടുത്തു വച്ചിട്ടുണ്ട്. പല രോഗത്തിനും പറ്റിയ മരുന്ന് ആണത്.
അല്ലെങ്കിലും എന്തെങ്കിലും കേട്ട ഉടനെ ആശുപത്രിയില്‍ ഓടുന്ന സ്വഭാവം ഇവിടെ ഇല്ലല്ലോ. വലിയ മുറിവുകള്‍ വരെ സുഖപ്പെടുത്താന്‍ അമ്മമ്മക്ക് പ്രത്യേക കഴിവ് അല്ലേ. അന്ന് തിളച്ച വെള്ളം വീണു കാല് വെന്തപ്പോള്‍, എല്ലാവരും ഉപദേശിച്ചതാ ആശുപത്രിയില്‍ പോകാന്‍. ചുണ്ണാമ്പും വെളിച്ചെണ്ണയും ചേര്ത്ത് ഒരു പ്രയോഗം അല്ലായിരുന്നോ. എത്ര പെട്ടെന്നാണ് പാട് പോലും ഇല്ലാതെ അത് ഉണങ്ങിപ്പോയത്.
കത്തി കൊണ്ട് മുറിഞ്ഞാല്‍ വേറെ ആണ് ചികിത്സ—കടിച്ച പാമ്പിനെ ക്കൊണ്ട് വിഷം ഇറക്കുന്ന പോലെ—കത്തി ചൂടാക്കി മുറിവില്‍ വയ്ക്കുക.
നല്ല വേദന ആകുമെങ്കിലും അതൊരു ഡയതെര്മിായുടെ ഫലം ആണ് ചെയ്യുക. സ്കൂളില്‍ പഠിച്ചപ്പോള്‍ ആ പാഠഭാഗം പെട്ടെന്ന് മനസ്സിലായി. ചൂട് കൊണ്ട് മുറിവിന്റെആ വായ ആദ്യം ഒട്ടിപ്പിടിക്കും. പിന്നെ വേഗം കരിഞ്ഞു തുടങ്ങും. രണ്ടു ദിവസം കഴിഞ്ഞാല്‍ അങ്ങനെ ഉണ്ടായിരുന്നോ എന്ന് തോന്നിപ്പിച്ചു കൊണ്ട് അത് അപ്രത്യക്ഷമാകും.
ഈ അമ്മക്കെന്താ ജോലി ചെയ്യിക്കുമ്പോള്‍ കൂലി തന്നാല് എങ്കില്‍ ആ ബോക്സ്‌ വാങ്ങാന്‍ തുക എളുപ്പം ആയേനെ. അത് കൂടി ചോദിക്കാത്ത കുറവേ ഉള്ളൂ. പിറുപിറുത്തുകൊണ്ട്‌ അവള്‍ കോലായില്‍ ചെന്നു.
അവിടെ അതാ അപ്പുറത്തെ സരോജിനി ഏട്ടത്തി. രാവിലെ കടയില്‍ ചെന്ന് ബോക്സ്‌ നോക്കുന്നത് അവര്‍ കണ്ടിരുന്നു. അമ്മയോട് പറഞ്ഞു കൊടുക്കാന്‍ വന്നതാകും.
`ഇനി ഒന്നേ ഉള്ളൂ വേഗം വാങ്ങിച്ചോ’ എന്ന് കടക്കാരന്‍ പറഞ്ഞത് സരോജിനി ചേച്ചിയും കേട്ടതാണ്. തല കുനിഞ്ഞു പോയി.
നെഞ്ചിടിപ്പോടെ പുറത്തിറങ്ങുമ്പോള്‍ അതാ രാവിലെ കയ്യിലെടുത്തു ഓമനിച്ചു വച്ചിട്ട് വന്ന സാധനം മുന്നില്‍. അവള്ക്കു കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
അവള്ക്കു എന്റെ വക ചെറിയ ഒരു സമ്മാനം...... ഇരിക്കട്ടെ. അമ്മ അത് തിരികെ കൊടുക്കാന്‍ ഏറെ പണിപ്പെട്ടു. എന്നിട്ടും ചേച്ചി അത് കയ്യില്‍ വച്ച് തന്നിട്ട് നടന്നു അകന്നു. അവള്ക്കു സ്വര്ഗം. കിട്ടിയ സന്തോഷം ആയിരുന്നു, അപ്പോള്‍.

ദൈവത്തിനോട്.......



എല്ലാവര്ക്കും വേണ്ട വിഭവങ്ങള്‍ 
അവിടുന്ന് തന്നിട്ടുണ്ട്
അത് ഒരുപോലെ വിതരണം 
ചെയ്താല്‍ തന്നെ ആശ്രയിക്കുന്നവര്‍ 
കുറയും എന്ന് അങ്ങ് ഭയക്കുന്നുവോ?
അതോ അങ്ങും രാഷ്ട്രീയക്കാരെപ്പോലെ
ആകാന്‍ ശ്രമിക്കുന്നതോ?
എല്ലാം കര്മ്ഫലം, വിധി എന്ന് ചൊല്ലി
കണ്ണടച്ച് ഇരുട്ടാക്കാന്‍ വരട്ടെ
ആവശ്യത്തിനു മാത്രം നല്കിയാല്‍
ഇവിടെ സമ്പന്നനും ദരിദ്രനും കാണില്ല
അപ്പോള്‍ ഭണ്ഡാരം നിറയില്ല
എന്ന് അങ്ങ് കരുതുന്നുവോ?
ഈ ജന്മം ഓര്ക്കാന്‍ കഴിയാത്തവനു
കഴിഞ്ഞ ജന്മത്തിന്റെ കര്മ‍ഫലം
ഇപ്പോള്‍ കൊടുക്കുന്നത് ഉചിതമോ?
ചെയ്യുന്ന ജോലിക്ക് വരമ്പില്‍ കൂലി അതല്ലേ നല്ലത്?
അങ്ങയുടെ നീതി നിര്വവഹണത്തില്‍
എനിക്ക് വിശ്വാസമില്ല

ചിരഞീവി


ബസ് ഇറങ്ങി അവള്‍ വേച്ച് വേച്ച് നടന്നു. കാര്ന്നു തിന്നുന്ന വിശപ്പ്‌ കാലുകളെ പിന്നാക്കം വലിക്കുന്നു. ഈ ഭാഗത്തെവിടെയോ ആണ് താന്‍ അന്വേഷിക്കുന്ന വീട്.
ഇരുപതു വര്ഷം കൊണ്ട് റോഡിനു വല്ലാത്ത മാറ്റം. ഇടവഴി ഒക്കെ ടാര്‍ ചെയ്തു ഭംഗി ആക്കിയിരിക്കുന്നു. എങ്ങും മണിമാളികകള്‍ മാത്രം. അന്ന് ആ വീട് ആയിരുന്നു ഇവിടെ തല ഉയര്ത്തി നിന്നിരുന്നത്. ഇന്ന് പക്ഷെ തിരിച്ചറിയാന്‍ പറ്റാതെ കുറെ ഏറെ വീടുകള്‍.
വഴിയില്‍ കണ്ട പഴക്കച്ചവടക്കരനില്‍ നിന്ന് അവള്‍ ഒരു കിലോ ഓറഞ്ച് വാങ്ങി കുട്ടികള്ക്ക് കൊടുക്കാം. അവളുടെ മനസ്സില്‍ അപ്പോഴും അവിടുത്തെ കുട്ടികള്‍ മണ്ണപ്പം ചുട്ടു കളിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. അവര്‍ വളര്ന്നതും കോളേജ് വിദ്യാര്ഥികള്‍ ആയതും അവള്ക്ക് അറിയില്ലായിരുന്നു. കുറേ നാളായി ഒരു കട്ടിലിനു ചുറ്റും കറങ്ങിത്തിരിഞ്ഞ് കാലം അവള്‍ക്കു മുന്നില്‍ നിശ്ചലം ആണല്ലോ.........
അവിടെ തറ തുടയ്ക്കുന്ന ജോലി എങ്കിലും കിട്ടിയാല്‍ വീട്ടില്‍ രോഗി ആയി കിടക്കുന്ന കുട്ടികളുടെ അച്ഛന് മരുന്ന് വാങ്ങാന്‍ ഉള്ള കാശെങ്കിലും.............. അദ്ദേഹം എഴുന്നേറ്റു നടന്നാലേ അഷ്ടിക്കുള്ള വക കിട്ടൂ. മകനെ കൂടെ കൊണ്ട് നിറുത്തി പഠിപ്പിക്കാന്‍ പറ്റൂ. കണക്കു കൂട്ടലുകള്‍ നീണ്ടതാണ്........
പെട്ടെന്ന് ഒരു കാര്‍ അവളെ കടന്നു പോയി. കുറച്ചു ദൂരം ചെന്ന് ഒരു ഗേറ്റിനു മുന്നില്‍ നിന്നു.
ഈ മുഖം.......ഇത് പരിചയം ഉള്ളതാണല്ലോ. പെട്ടെന്ന് അവള്ക്കു ഓര്മ വന്നു കോളേജില്‍ തന്റെ തൊട്ട് അടുത്തിരുന്നു പഠിച്ച കൂട്ടുകാരന്‍. ഇന്ന് അവന്‍ ഒരുപാടു വളര്ന്നു സ്വന്തം സ്ഥാപനം ഒക്കെ ആയി...........താന്‍ അന്വേഷിച്ചു വന്ന ആളെ കണ്ട സന്തോഷത്തില്‍ അവള്‍ വേഗം നടന്നു. അവള്‍ നോക്കുമ്പോള്‍ വേറെയും ആള്ക്കാര്‍ അങ്ങോട്ട്‌ കയറുന്നുണ്ട്.
നേരിയ ഇരുട്ട് വീണു തുടങ്ങുന്നു. സാരി തലയില്‍ വലിച്ചിട്ടു അവള്‍ മുഖം ഒളിപ്പിക്കാന്‍ ശ്രമിച്ചു. ഗേറ്റിനു മുന്നില്‍ സെക്യൂരിറ്റി അവളെ തടഞ്ഞു. ``പഴയ പരിചയക്കാരി ആണ്. ഒരു ജോലി തരാം’’ എന്ന് പറഞ്ഞിരുന്നു. അവള്‍ ഒരു കള്ളം പറഞ്ഞു.
``ഇന്ന് തിരക്കാണ്---കുട്ടിയുടെ വിവാഹ നിശ്ചയം. പോയിട്ട് പിന്നീട് വരൂ’’. ഇത്രയും പറഞ്ഞു അയാള്‍ ഉള്ളിലേക്ക് നടന്നു. അപ്പോള്‍ അവള്‍ കണ്ടു........തന്നെ കഴിഞ്ഞു പോകുന്ന വാഹനങ്ങള്‍........പരിചയക്കാര്‍......... ഇരുട്ട് വീണു തുടങ്ങിയത് എത്ര ആശ്വാസമാണ്. ആരും തിരിച്ചറിയില്ല.
ഉള്ളില്‍ പാത്രം കിലുങ്ങുന്ന ഒച്ചയും ഫോട്ടോ എടുക്കുന്ന തിരക്കും......ആളും ബഹളവും. ``ഈ ആര്ഭാടം കുറച്ചിട്ട് എന്നെ പ്പോലുള്ള പാവങ്ങള്ക്ക് .........’’.
നോക്ക് കുത്തി ആകണ്ട എന്ന് നിശ്ചയിച്ചു അവള്‍ തിരിഞ്ഞു നടന്നു. തന്നെപ്പോലെ തന്നെ മുഷിഞ്ഞു തുടങ്ങിയ ആ സമ്മാനവും നെഞ്ചോടു ചേര്ത്ത് ........ ഇനി എന്ത് ചെയ്യണം എന്നോ ഏതു വാതിലില്‍ മുട്ടണം എന്നോ അറിയാതെ.......

Wednesday, May 27, 2015

വിനോദയാത്ര



വിനോദയാത്ര പോകുന്നവര്‍ ഓഫീസിലോട്ട്‌ വരാന്‍, ശങ്കരന്‍ പ്യൂണ്‍ ക്ലാസ്സില്‍ വന്നു പറഞ്ഞു.
അവള്‍ ഒന്ന് കൂടി തല നീട്ടി ബുക്കിലേക്ക്. അതിലെ വരികള്‍ എണ്ണി തിട്ടപ്പെടുത്താന്‍ എന്നപോലെ. വെറുതെ ഒന്ന് പാളി നോക്കി. വിരലില്‍ എണ്ണാവുന്നവര്‍ മാത്രം ചുറ്റും.
എവിടെയോ ഒരു കാര്‍മേഘം പെയ്യാന്‍ കാത്തു നില്ക്കുന്നോ.
വേണ്ട ഒന്നും ആലോചിക്കണ്ട. ആ അക്ഷരക്കൂട്ടത്തില്‍ എത്ര a,b,c ഉണ്ടെന്നു എണ്ണി ഒരിടത്ത് എഴുതി വച്ചു.
ക്ലാസ്സില്‍ സംസാരിക്കുന്ന വരെ നോക്കിക്കോളാന്‍ പറഞ്ഞു ക്ലാസ് ടീച്ചറും ഇറങ്ങി നടന്നു.
പിന്നെ അവിടെയും ഇവിടെയും മൂന്നോ നാലോ പേര്‍ ഇരുന്നു സംസാരിക്കാന്‍ പോകല്ലേ. ആരോടോക്കോയോ ദേഷ്യം തോന്നി.
മുന്പ് ഞായറാഴ്ച എങ്കിലും അമ്മയോട് എന്തെങ്കിലും പറയാന്‍ പറ്റുമായിരുന്നു. ഇപ്പോള്‍ എപ്പോഴും അടുപ്പിനു മുന്നില്‍ ചുട്ടു പൊള്ളുന്ന ആ വിറകു കൊള്ളി പോലെ ആയി അമ്മയും. പണ്ടത്തെ ആ തണുത്ത വിരലുകള്ക്ക് പകരം കൈകള്ക്ക് ചിരട്ടയുടെ പൊള്ളുന്ന ചൂട്. സമയത്തിന് ഭക്ഷണംപോലും കഴിക്കാന്‍ പറ്റാതെ. കണ്ണുകള്‍ കുഴിയില്‍ ചാടി, ഒരു കോലം ആയിരിക്കുന്നു.
ബഹളം അടുത്ത് വരുന്നുണ്ട്. നാളെ യാത്ര പോകുന്ന ഉത്സാഹത്തിലാണ് എല്ലാവരും. എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ.
ദൈവം കുറച്ചു പേര്ക്ക് മാത്രം ഇങ്ങനെ സന്തോഷം കൊടുക്കുന്നതു എന്ത് കൊണ്ടാകും. ആലോചിച്ചപ്പോള്‍ പേമാരി പെയ്യാന്‍ തുടങ്ങുന്ന പോലെ.
അപ്പോള്‍ ആണ് അവള്‍ കണ്ടത് അച്ചടി മഷി പുരണ്ടിരിക്കുന്ന `g’. സാധാരണ എഴുതുന്നതു പോലെ അല്ല.
വീണ്ടും ക്ലാസ്സ്‌ തുടങ്ങിയപ്പോള്‍ അച്ചടിച്ച `g’ എഴുതാന്‍ അവള്‍ പഠിച്ചു കഴിഞ്ഞു. കുറെ വരികള്‍. എല്ലാത്തിലും ‘g’ വരുന്നവ. `mother’. ഒരു തല ക്കെട്ടും. ഒന്ന് കൂടി വായിച്ചപ്പോള്‍ അതിനു ഒരു കവിതയുടെ മുഖം ഉള്ള പോലെ.
ഒരു ചോക്ക് തൊട്ടു തൊട്ടില്ല എന്ന പോലെ കടന്നു പോയി. അപ്പുറത്തിരുന്ന ആളിനെ തേടി വന്നതായിരുന്നു അവന്‍. വേഗം പേപ്പര്‍ ചുരുട്ടി പുസ്തക സഞ്ചിയില്‍ വച്ചു.
അങ്ങനെ `ആദ്യത്തെ കവിത’ മഴ വെള്ളത്തില്‍ കുഞ്ഞു തോണി ആയി ഒലിച്ചു പോയി.
വീട്ടില്‍ എത്തിയിട്ടും കാര്‍ മേഘം മൂടി മനസ്. ആകെ ഒരു ഉത്സാഹ ക്കുറവ്. അവരൊക്കെ ഊട്ടിയില്‍ പോയി വരുമ്പോള്‍ പുതിയ സാധനങ്ങള്‍ ഇട്ടു മുന്നില്‍ ഞെളിയുമ്പോള്‍................
ഒരു പേപ്പര്‍ എടുത്തു അവള്‍ വീണ്ടും എഴുതി. ഇത് വരെ നഷ്‌ടമായ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളെ കുറിച്ച്. എഴുതി കഴിഞ്ഞപ്പോള്‍ കാര്മേങഘം കുറെ ഒക്കെ അലിഞ്ഞു പോയിരിക്കുന്നു. ഒന്ന് കൂടി വായിച്ചു നോക്കി. ഒരു കഥയുടെ ഛായ ഉള്ളത് പോലെ.
`പഠിക്കാനില്ലേ’
അച്ഛന്‍ തൊട്ടു പിറകില്‍ എത്തിയിരിക്കുന്നു. പേപ്പര്‍ വലിച്ചെറിഞ്ഞു അവള്‍ വീണ്ടും പുസ്തകം കൊറിക്കാന്‍ തുടങ്ങി. പിറ്റേന്നു സ്കൂളില്‍ പോയ വഴിയില്‍ ആ പേപ്പര്‍ കഷണം മുറ്റത്തെ റോസാപ്പൂക്കളോട് കിന്നാരം പറഞ്ഞു.
ക്ലാസ്സില്‍ ചെന്ന് കേറാന്‍ വയ്യ. എങ്ങോട്ട് തിരിഞ്ഞാലും യാത്ര പോകുന്ന തിനെപ്പറ്റി മാത്രം. അപ്പോള്‍ ഇതുങ്ങള്‍ പോയി വന്നിട്ട് എന്തായിരിക്കും.
ഇനി പോകാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ? ടീച്ചര്‍ വിളിച്ചു ചോദിച്ചു. ഈ തവണ തല തല്ലിപ്പൊളിക്കാന്‍ തോന്നി അവള്ക്കു്.
കുറച്ചു കഴിഞ്ഞപ്പോള്‍ ക്ലാസ്സ്‌ ടീച്ചര്‍ വീണ്ടും വന്നു. ഒരു സീറ്റ് ബാക്കി ഉണ്ട്. ഇയാള്‍ക്ക് പോകണോ? നിവര്ന്ന പ്പോള്‍ അവളുടെ കൂടെ ആണ് ചോദ്യം. അവള്‍ ഇല്ലെന്നു തല ആട്ടി.
വീട്ടില്‍ പറഞ്ഞില്ലേ. ടീച്ചര്‍
പറയാത്ത കുഴപ്പമേ ഉള്ളൂ. പെണ്കുട്ടികള്‍ യാത്ര ഒന്നും പോകണ്ട. അതാകും മറുപടി. അറിയുന്നത് കൊണ്ട് ക്ലാസിലെ വിശേഷങ്ങള്‍ ഒന്നും ആരോടും പറയാറില്ല.
പെട്ടന്ന് വീട് വരെ പോയി ചോദിച്ചിട്ട് വാ. ടീച്ചര്‍ പറഞ്ഞു.
പിന്നെ കൂട്ടുകാരിയോടൊപ്പം വീട്ടിലേക്കു ഒരു ഓട്ടം ആയിരുന്നു. കൂട്ടുകാരിയുടെ കയ്യില്‍ ടീച്ചറുടെ കത്തും.
കത്ത് കണ്ടപ്പോള്‍ മനസില്ലാമനസോടെ അച്ഛന്‍ തല കുലുക്കി.
തിരികെ രണ്ടാളും പറന്നെത്തി. അങ്ങനെ അവളും അവരെപ്പോലെ നിറമുള്ള സ്വപ്നങ്ങളുമായി ആ രാത്രി ............. വെളുപ്പിന് തിരിക്കണം. ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും.
ഒന്ന് മയങ്ങുമ്പോള്‍ ഊട്ടിയും ടൂറിസ്റ്റ് ബസും.............. നേരം വെളുത്തപ്പോള്‍ വല്യേട്ടന്‍ കമ്പിളി ഉടുപ്പുമായി പുറപ്പെടാന്‍ തയാറായി ............. അത് കൂടി കവറില്‍ തിരുകി........
അങ്ങനെ ആ പത്താം ക്ലാസ്സുകാരിയുടെ ആദ്യ പുറം ലോകയാത്ര. ഇതൊക്കെ വെറും സാമ്പിള്‍ ആണെന്നും, ദുരന്തങ്ങളുടെ ചാട്ടയേര്‍ വരാനിരിക്കുന്നതേ ഉള്ളൂ എന്നും അറിയാതെ .....................

സ്ഥിര നിക്ഷേപം



ഒരു ലക്ഷം രൂപ................
അടിവയറ്റിലെ തൊഴിക്ക്‌
നഷ്‌ടമായ ജീവന്റെ‌ തുടിപ്പിന്
കേള് വി നശിച്ച കാതുകള്ക്ക്
മരവിച്ചുപോയ മനസ്സിന്
നീ ഇട്ട വില..............
എന്റെ സഹനത്തിന്റെ വില
ഞാന്‍ കൈ നീട്ടി വാങ്ങി
നിന്നെ സന്തോഷിപ്പിക്കാന്‍......
കാരണം......................
അതേ എനിക്ക് അറിയൂ
പക്ഷേ നീ തൊടുത്ത
വിഷം പുരട്ടിയ വാക് ശരങ്ങള്‍
എത്ര കോടി തന്നാലും..................
ആ മുറിവില്‍ നിന്നും ഉതിര്‍ന്ന ചോര
എന്നും കട്ടപിടിക്കാതെ
എത്ര വര്ഷ്ങ്ങള്‍ കാല്ക്കീ ഴില്‍ ഹോമിച്ചു
ഓര്ക്കു്ന്നു എല്ലാം ഇന്നലെ എന്ന പോല്‍

പരിഷ്കാരി

അംബര ചുംബികളില്‍ കണ്ണുടക്കി
പുഴയും വയലും മണ്ണും മരങ്ങളും
തീറെഴുതും വിഡ്ഢിയായ മനുഷ്യാ
നിന്റെ മോഹങ്ങള്‍ ഒരു പിടി മണ്ണ് ആകാന്‍
വെള്ളത്തില്‍ ഒലിച്ചു പോകും ചാരം ആകാന്‍
അതുമല്ലെങ്കില്‍ ചീഞ്ഞു നാറാന്‍ അര നിമിഷം..........
എന്നിട്ടും എന്തേ നിനക്കിത്ര അഹങ്കാരം
വെട്ടിപ്പിടിക്കുന്നതും കട്ട് മുടിക്കുന്നതും
ആര്ക്കു് വേണ്ടി
നിനക്ക് അലിഞ്ഞു ചേരാന്‍ എങ്കിലും
നീ അവയൊക്കെ അല്പം ബാക്കി വയ്ക്കുമോ?

മുത്തശ്ശി



പത്രം വായിച്ചു കണ്ണ് കഴച്ചപ്പോള്‍ മുത്തശ്ശി തിരിഞ്ഞു നോക്കി.
ഉണ്ണിക്കുട്ടന്‍ വച്ചിട്ട് പോയ കിറ്റ്‌കാറ്റ് മാടി വിളിക്കുന്നു. കയ്യ് നീട്ടി എടുക്കാന്‍ പാകത്തിന്.
മുത്തശ്ശി കയ്യില്‍ എടുത്തു തിരിച്ചും മറിച്ചും നോക്കി. വായില്‍ വെള്ളം ഊറുന്നു.
`ഒന്ന് മുത്തശ്ശിക്ക് ഒന്ന് എനിക്ക്'. അവന്റെ കൊഞ്ചല്‍; കാതില്‍ കേള്ക്കു ന്നു.
കുഞ്ഞു കൂടി വരട്ടെ. അവന്റെ അമ്മ കാണാതെ പതുങ്ങി ഒരു വരവുണ്ട്. മധുരം തരാന്‍. കണ്ടാല്‍ അവന്റെ തോല് പൊളിഞ്ഞത് തന്നെ.
ഇനി എന്ത് ചെയ്യും...........മുത്തശ്ശി വാച്ച് നോക്കി. പത്തു മണി ആയതേ ഉള്ളൂ. ഇനി മൂന്നു മണി വരെ എന്ത് ചെയ്തു സമയം കളയും.
ഇന്നലെ ഇങ്ങനെ ഇരുന്നപ്പോള്‍ ആണ് ആ സ്ത്രീ കയറി വന്നത്. വര്ത്തമാനം പറഞ്ഞിരുന്നു സമയം പോയത് അറിഞ്ഞില്ല.
അവസാനം ചോറ് കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് മോന്‍ കയറി വന്നത്. അവര്‍ പോയി കഴിഞ്ഞപ്പോള്‍ പിന്നെ വിസ്താരം ആയി. ആരാ എന്താ എന്നൊക്കെ.
എനിക്ക് ഇവര്‍ പറയുന്നത് ഒന്നും മനസ്സിലാകില്ല. മനുഷ്യനോട് സ്നേഹത്തോടെ സംസാരിച്ചു ഭക്ഷണം കൊടുത്ത് വിടുന്ന ആളിനെ എങ്ങനെയാ ഉപദ്രവിക്കാന്‍ കഴിയുക.
നാട്ടില്‍ കല്ല്‌ കൊത്താന്‍ വരുന്ന അല്ലി ഇങ്ങനെ അല്ലേ.
നടന്നു തളര്ന്നു വരുമ്പോള്‍ ``അമ്മാ വെള്ളം’. അത് കേള്ക്കു മ്പോള്‍ തന്നെ എനിക്ക് അറിയാം. കുറച്ച്‌ ചോറും ഉപ്പു മാങ്ങായും ഒക്കെ ഒഴിച്ച് വിശപ്പ്‌ മാറാന്‍ ....................അവള്‍ കുടിച്ചു കഴിഞ്ഞ് നന്ദിയോടെ ഒരു നോട്ടം ഉണ്ട്. എത്ര കാശു കൊടുത്താലും കിട്ടാത്ത സ്നേഹം ആണ് അത്.
ഇവിടെ അതൊക്കെ അഭിനയം ആണത്രേ. ഈ അസുഖം ഒന്ന് കുറഞ്ഞു കിട്ടിയെങ്കില്‍ നാട്ടില്‍ എന്റെന ഇഷ്ടത്തിന് അനുസരിച്ച്........
ആ തൊടിയില്‍ ഒക്കെ കയറി ഇറങ്ങി നടക്കുമ്പോള്‍ തന്നെ എന്തൊരു സമാധാനം ആണ്.
ഇത് പോലെ കഴിഞ്ഞ വരവിലും ഒരു സംഭവം ഉണ്ടായി. ആ പയ്യന്‍ ബുക്ക്‌ വില്ക്കാ ന്‍ വന്നതായിരുന്നു.............കുറച്ചു വെള്ളം ചോദിച്ച് വിശ്രമിച്ച്‌ അവസാനം ഒന്ന് ഫോണ്‍ ചെയ്യണം എന്ന് പറഞ്ഞു. വെറുതെ ബില്‍ അടച്ച് ഒരു ഫോണ്‍ വെറുതെ ഇരിക്കുവല്ലേ. ഞാന്‍ അനുവാദം കൊടുത്തു. പോകാന്‍ നേരം അവന്‍ നമ്പര്‍ കുറിച്ചെടുത്തത് ഞാന്‍ അറിഞ്ഞില്ല.
പിന്നീട് ഉണ്ടായ പുകില്‍ ഒന്നും പറയണ്ട. ഒരു ആഴ്ച തകര്ത്തു വിളിയായിരുന്നു ഫോണില്‍. അവസാനം പരാതി കൊടുത്താണ് അവനെ ഒതുക്കിയത്.
അമ്മ ഇത്ര വര്ഷം ജീവിച്ചിട്ട് ഇനിയും ഒന്നും പഠിച്ചില്ലേ? മോന്‍ ചോദിച്ചപ്പോള്‍ എനിക്ക് ഉത്തരം ഇല്ലായിരുന്നു. പട്ടണത്തില്‍ ജീവിക്കാന്‍ പ്രത്യേകം പഠിക്കണം എന്ന്. ഗ്രാമത്തിലുള്ളവര്‍ പട്ടണത്തില്‍ എത്തുമ്പോള്‍ ജീവിതം പുതിയതായി പഠിക്കണോ. എനിക്ക് അറിയില്ലേ.
ഈ പഞ്ചസാര ഒന്ന് താഴ്ന്നെങ്കില്‍...................തിരികെ പോകാം ആയിരുന്നു.
സാധാരണ എന്റെ രോഗവും ആകുലതകളും ഒന്നും വിളിച്ചു പറയാത്തതാണ്. ഇത് കുഞ്ഞുട്ടന്റെ റിസള്ട്ട് പറയാന്‍ വന്നപ്പോള്‍ കയ്യൊടിഞ്ഞു കിടക്കുന്നു. വിളിച്ചു പറയാത്തതിനു അവന്‍ കുറെ പരിഭവം പറഞ്ഞു. പിന്നെ നിര്ബ്ന്ധിച്ചു കൂട്ടി കൊണ്ട് വന്നതാ.
അവരുടെ തിരക്കുകളും ഞാന്‍ അറിയേണ്ടതല്ലേ. പണിക്കാരി വന്നില്ലേല്‍ താളം തെറ്റുന്ന ജീവിതം. ഞാനും കൂടെ എങ്ങനെ. ഒഴിവു കഴിവുകള്‍ ഒന്നും വകവയ്ക്കാതെ ഇരുന്നിട്ട്. എന്നാല്‍ വാതിലും ഗേറ്റും പൂട്ടി പോകാന്‍ പറഞ്ഞാല്‍ കേള്ക്കണ്ടേ. അതും ചെയ്യില്ല. അമ്മയെ ഞാന്‍ തടവില്‍ ഇടാന്‍ കൊണ്ട് വന്നതല്ലത്രേ.
ഹലോ ഹലോ ആരോ പുറത്തു നിന്ന് വിളിക്കുന്നുണ്ട്.
ഒന്നും വേണ്ട. മുത്തശ്ശി മറുപടി പറഞ്ഞു.
അല്ല ടെലഫോണ്‍ നന്നാക്കണം എന്ന് പറഞ്ഞിട്ട്. വന്ന ആള്‍ പിറുപിറുത്തു കൊണ്ട് പോയി.
വേണ്ട ഞാന്‍ ആയി ഇനി ആരെയും വിളിച്ചു കയറ്റി എന്ന് വേണ്ട. മുത്തശ്ശി രണ്ടു മൂന്നു ദിവസത്തേക്ക് `നന്നാവാന്‍' തീരുമാനിച്ചു.

ഇരട്ടക്കുട്ടികള്‍



`രണ്ടാളും ഒന്ന് പോലെ’ മറ്റുള്ളവരുടെ അഭിപ്രായം അവര്ക്ക് അരോചകം ആയി തോന്നി.
അമ്മക്ക് മാത്രേ തിരിച്ചറിയാന്‍ പറ്റൂ. അമ്മമ്മ പറഞ്ഞപ്പോള്‍ അവര്‍ മനസ്സില്‍ കരുതി.
ഇല്ല എല്ലാപേര്ക്കും തിരിച്ചറിയാന്‍ പറ്റണം.
അന്ന് ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോള്‍ ഒരുവന്‍ അടുത്തിരുന്നവന്റെ മൂക്കിനു താഴെ ഒന്ന് താങ്ങി. ദിവസങ്ങളോളം ആ പാട് അവിടെ കിടന്നു.
പകരത്തിനു മറ്റേയാള്‍ കവിള്‍ മാന്തിപ്പറിച്ചു.
ഇപ്പോള്‍ രണ്ടാളെയും തിരിച്ചറിയാം. കേട്ടപ്പോള്‍ അവര്ക്ക് സന്തോഷം ആയി.
അല്ലെങ്കില്‍ ഒരാള്‍ ചെയ്യുന്ന തെറ്റിന് മറ്റേ അതിനു ശിക്ഷ കിട്ടും. ഇനി അത് വേണ്ടല്ലോ.
പിന്നെ ആ പാട് പോയപ്പോള്‍ എല്ലാം അവര്‍ ചാപ്പകുത്ത് തുടര്ന്നു .
എനിക്കു പോലും ചിലപ്പോള്‍ തിരിച്ചറിയാന്‍ വയ്യാതെ ആയപ്പോള്‍ ആണ് ഞാന്‍ ശിവശങ്കരാ എന്ന് നീട്ടി വിളിച്ചത്. അല്ലെങ്കില്‍ അവര് പറയില്ലേ അമ്മ ഞാന്‍ അടുത്ത് വന്നപ്പോള്‍ പേര് മാറ്റി വിളിച്ചു എന്ന്.
ഇപ്പോള്‍ എല്ലാം ശിവ്ശങ്കര്‍ ആണ്. ശിവ് ശങ്കര്‍ ഭവന്‍. ശിവ്ശങ്കര്‍ അസ്സോസ്സിയേറ്റ്. എന്റെതാണ് നിന്റെതാണ് എന്ന പരാതി ഇല്ല.
എന്നും വിളിച്ചാല്‍ മോക്ഷവും ഉറപ്പ്.

ഒഴിവ്



ഞാനും ഇവിടെ ജീവിക്കുന്നു
എന്ന്‍ ഓര്മ്മപ്പിക്കാന്‍
മനസ്സില്‍ തീവണ്ടി പായുമ്പോള്‍ 
പറയാതെ അറിയാന്‍
മനസ്സ് തുള്ളിച്ചാടുമ്പോള്‍
അതില്‍ പങ്കു ചേരാന്‍
എനിക്ക് അമളി പിണയുമ്പോള്‍
കൈകൊട്ടി ചിരിക്കാന്‍
ഞാന്‍ എന്നെ മറക്കുമ്പോള്‍
ഞാന്‍ ആരാണ് എന്താണ്
എന്ന് ഓര്മപ്പെടുത്താന്‍
ഒരു സുഹൃത്തിനെ വേണം

ജനസേവനം



ചിലരൊക്കെ പട്ടിയെ അഴിച്ചു വിട്ടു. ചിലര്‍ പരിഹസിച്ചു, ഗുരുവിനെ നിന്ദിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു. എങ്കിലും ഒന്നും തോന്നിയില്ല കാരണം അമ്പല നടയില്‍ സ്വര്ണ ഉരുളി കമിഴ്ത്തുന്നവരും ഒരു നേരത്തെ അന്നത്തിനു കൈ നീട്ടിമ്പോള്‍ ആട്ടി ഓടിച്ചിട്ടുണ്ട്.
പക്ഷെ ഇതുവരെ ഒരു നായയും ഉപദ്രവിച്ചില്ല. തന്റെ് വാഹനത്തിന്റെൈ ലക്ഷ്യം അറിയുന്ന ദൈവം ഒരു അപകടവും വരുത്തിയില്ല. ചിലപ്പോള്‍ എങ്ങനെ ഈ വലിയ തുക സ്വരൂപിക്കും എന്ന് അന്ധാളിച്ചിട്ടുണ്ട്. അപ്പോഴൊക്കെ പലരും ഇങ്ങോട്ട് വന്നു സഹായം നല്കി. ദൈവത്തെക്കണ്ട അവസരങ്ങള്‍ ആയിരുന്നു അവ.
അന്നൊക്കെ ദൈവത്തോട് പ്രാര്ത്ഥി ച്ചു. ‘’ഭഗവാനേ എന്തെങ്കിലും ജോലി കിട്ടിയാല്‍ പാവങ്ങളുടെ വിശപ്പ്‌ അകറ്റാന്‍ എന്നെ ക്കൊണ്ട് ആകുന്നത് ....................’’.
ദൈവം പ്രാര്ത്ഥന കേട്ടപ്പോള്‍ വാക്ക് തെറ്റിച്ചില്ല അത്യാവശ്യത്തിനു പോയിട്ട് മിച്ചം വന്നതൊക്കെ സേവനത്തിനു കൊടുത്തപ്പോള്‍ മനസ്സിലായി, യഥാര്ഥയ ജനസേവകന്റെ കീശ എന്നും കാലി ആയിരിക്കും. അവനു സ്വന്തമായി വീടോ ആഡംബരങ്ങളോ അന്യമായിരിക്കും. പക്ഷേ സ്വാര്ത്ഥയത ഇല്ലാത്ത ഒരു മനസ്...............അതാണല്ലോ വേണ്ടതും.
ഒന്നും തനിക്കു വേണ്ടി അല്ല. ഓരോ സാഹചര്യങ്ങള്‍ കൊണ്ട് ഭൂത ഭാവി വര്ത്ത്മാനങ്ങളെ ഓര്ത്തെ ടുക്കാന്‍ കഴിയാത്തവര്ക്ക്ത വേണ്ടി ആണ്. സമൂഹം ഒറ്റപ്പെടുത്തിയവര്‍. അവര്ക്ക് ഒരു നേരത്തെ അന്നത്തിന് ഒരു വസ്ത്രത്തിന് ആരുടെ മുന്നിലും കൈ നീട്ടാന്‍ ഒരു മടിയും തോന്നേണ്ട.
ഇത് നല്കു്മ്പോള്‍ അവര്‍ ചിലപ്പോള്‍ മുഖത്ത് വലിച്ചെറിഞ്ഞേക്കാം. സന്തോഷത്തോടെ കെട്ടിപ്പിടിക്കാം. രണ്ടും ഇപ്പോള്‍ ഒരേ മനസ്സോടെ കാണാന്‍ കഴിയുന്നു.
നിശബ്ദ സേവനത്തിന് അംഗീകാരം ആയി വന്ന തുകയും അവര്ക്ക് സമര്പ്പി ച്ചപ്പോള്‍ പരിഹാസം ഉയര്ന്നു . ``ജീവിക്കാന്‍ അറിയാത്തവള്‍’’. അതാണ് നമ്മുടെ സമൂഹം ഒന്നും ചെയ്യുകയും ഇല്ല ചെയ്യുന്നവരെക്കൂടി പരിഹസിക്കുന്നവര്‍...............................

എന്‍റെ ഗുരുനാഥന്‍

`തിരുവനന്തപുരം’ ടെസ്റ്റ്‌ സെന്‍റര്‍ കണ്ടപ്പോള്‍ ഞാന്‍ എന്‍റെ മാഷിനെ ആണ് ഓര്‍ത്തത്‌. സാറിനെ വിളിച്ചപ്പോള്‍ സന്തോഷപൂര്‍വ്വം ക്ഷണിച്ചു.
``പോന്നോളൂ കുട്ട്യേ’’.
ബസ് ഇറങ്ങുമ്പോള്‍ കാറുമായി ഡ്രൈവര്‍ കാത്ത് നില്‍ക്കുന്നു. ഞാനും അച്ഛനും കാറില്‍ കയറി. അവിടെ എത്തുമ്പോള്‍ നേരം വെളുക്കുന്നതേ  ഉള്ളൂ.
ഒന്ന് കൂടി കിടക്കാന്‍ സമയം ഉണ്ട്. ആവി പറക്കുന്ന ചായ മേശപ്പുറത്തു വന്നപ്പോള്‍ സാര്‍ ഓര്‍മിപ്പിച്ചു.
ഞാന്‍ ``ആയമ്മ’’യുടെ മുറിയില്‍ പോയി നോക്കി.
നല്ല ഉറക്കം. വിഷ്ണു തല്പത്തിലെ മഹാലക്ഷ്മി പോലെ തോന്നിച്ചു ആ മുഖം.
പന്ത്രണ്ടു വര്ഷം തികയുന്നു ആയമ്മ ഇങ്ങനെ കിടക്കയില്‍ തന്നെ ആയിട്ടു. പക്ഷെ അമ്മയെ കണ്ടാല്‍ അങ്ങനെ തോന്നില്ല. ഇലക്കുറിയും കുങ്കുമവും....... ആ നെറ്റിയിലെ അലങ്കാരങ്ങള്‍ ഒരിക്കലും മാറാതെ. ആ മുറിയിലെ ചന്ദന സുഗന്ധം ഒരു രോഗിയുടെ കിടപ്പറയുടെ മണം ഇല്ലാതെ.
തിരക്കുകള്‍ക്കിടയില്‍ സാറിന് എങ്ങനെ ഇതിനൊക്കെ........ഞാന്‍ എന്നും അതിശയിച്ചു പോയിട്ടുണ്ട്.
രാവിലെ പല്ല് ക്ലീന്‍ ചെയ്യാന്‍ നേഴ്സ് വന്നപ്പോള്‍ ഞാനും ആ മുറിയിലേക്ക് പോയി.
നമ്മുടെ ബാലകൃഷ്ണന്റെ മകള്‍ ``വിഷ്ണുപ്രിയ’’ യെ ഓര്‍ക്കണ്‌ണ്ടോ ഇയാള്‍’’. ശബ്ദം കേട്ട് കുറെ നേരം എന്നെ നോക്കി ഇരുന്നു.........കണ്ണുകളുടെ  തിളക്കം കൂടിയത് പോലെ. രണ്ടു പളുങ്ക് മുത്തുകള്‍ പെയ്യാന്‍ വെമ്പി നില്‍ക്കുന്ന പോലെ. ഈ അമ്മയുടെ കൈകൊണ്ടു ഉണ്ടാക്കിയ ഭക്ഷണം കുറെ കഴിച്ചിട്ടുണ്ട്. അതൊക്കെ ഓര്ക്കുന്നുണ്ടാവുമോ അമ്മ................
നേഴ്സ് പോകാന്‍ തുടങ്ങിയപ്പോള്‍ സാര്‍ ഇരുനൂറു രൂപ നീട്ടി. അപ്പോഴേക്കും ചൂട് വെള്ളവുമായി മായി അമ്മ വന്നു. ദേഹം തുവര്‍ത്തി എടുക്കുമ്പോള്‍ സാര്‍ കൂടെ നിന്നു. തൃപ്തി വരാന്‍ വേണ്ടി.......... പിന്നെ അമ്പലത്തിലെ മഞ്ഞള്‍ ക്കുറിയും കുങ്കുമവും............ക്രമത്തില്‍, അമ്മ തൊടുന്ന പോലെ.
പ്രാതല്‍ കഴിച്ചു ഞങ്ങള്‍ ഒരുമിച്ചു പുറപ്പെട്ടു. പരീക്ഷ സ്ഥലത്ത് ഇറക്കി സാര്‍ തന്‍റെ കുട്ടികളുടെ അടുത്തേക്ക്. കുട്ടികള്‍ എന്നാല്‍ സരിനെക്കള്‍ പ്രായം ഉള്ളവരും മധ്യവയസ്സു പിന്നിട്ടവരും ഒക്കെയാണ് കൂടുതല്‍.
അടുത്ത മാസം നവതി ആഘോഷിക്കുന്ന മനുഷ്യനാണ് ആ കടന്നു പോയത്. വീട്ടിലെ സങ്കടങ്ങള്‍ക്കും തിരക്കുകള്‍ക്കും ഇടയിലും വേദം പ്രചരിപ്പിക്കാന്‍ ........  പഠിപ്പിക്കാന്‍ സമയം കണ്ടെത്തുന്ന വലിയ മനുഷ്യന്‍. ഇതിനിടക്ക്‌ എത്ര പുസ്തകങ്ങള്‍.........
വേദം ചൊല്ലല്‍ അധര വ്യായാമവും ഉദര പൂരണവും മാത്രം ഒതുങ്ങുന്ന കാലത്ത് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുത്തു, ജീവിതത്തില്‍ ആചരിക്കുന്ന എന്‍റെ ഗുരുനാഥന്‍. പരാതികളും പരിഭവവും നിറഞ്ഞ ദാമ്പത്യങ്ങള്‍ക്ക് മുന്നില്‍ എന്നും ഒരു മാതൃക ആയി.............
വൈകിട്ട് ഞങ്ങള്‍ ഒരുമിച്ചു തിരിച്ചു വന്നു. വീട്ടില്‍ നിന്ന് ഗായത്രിമന്ത്രം കേള്‍ക്കുന്നു. ഭക്ഷണം കഴിച്ചു കുളിച്ചു ശുദ്ധമായി സന്ധ്യാ വന്ദനത്തിനു സര്‍ തയാറായി. പൂജ മുറിയിലെ ചെറിയ കട്ടിലില്‍ അമ്മയെ എത്തിച്ച ശേഷം വിളക്ക് കൊളുത്തി പൂജ ചെയ്തു അദ്ദേഹം.
പ്രാര്‍ത്ഥന കഴിഞ്ഞു റൂമില്‍ അമ്മയെ എത്തിച്ചിട്ട് തെല്ലു നേരം മുറ്റത്തു ഞങ്ങള്‍ ഇരുന്നു. പുറത്തു വിരിഞ്ഞു നില്‍ക്കുന്ന പൂക്കളുടെ സുഗന്ധം. അമ്മ കാത്ത് സൂക്ഷിച്ചിരുന്ന പോലെ ആ ചെറിയ തോട്ടം...ഒരു മാറ്റവും ഇല്ലാതെ.
എന്തിനാണ് ഞാന്‍ അമ്പലത്തില്‍ പോകുന്നത് എന്‍റെ അച്ഛനെ വണങ്ങിയാല്‍ പോരെ. കുക്കു പറയുന്നത് ഞാന്‍ ഓര്‍ത്തു. അവള്‍ ഇന്ന് ഭര്‍ത്താവിനോടൊപ്പം ആണ്. അവള്‍ പറഞ്ഞത് എത്ര ശരിയാണ്. ഞാന്‍ ആലോചിച്ചു.
പാല്‍ ക്കഞ്ഞി കോരിക്കൊടുത്തു തൂകിപ്പോകുന്നത് ടവല്‍ കൊണ്ട് തുടച്ചെടുക്കുന്ന എന്‍റെ മാഷിനെ കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍ ഓര്‍ത്തു സാര്‍ പഠിപ്പിക്കുന്ന കുട്ടികള്‍ക്ക് ``സാറിന്റെ ഒരു ദിവസം’’ കാട്ടിക്കൊടുത്താല്‍. വേദത്തെക്കാള്‍ മഹത്തായ ജീവിത പാഠം ആകും അത്.
അമ്മയെ റൂമില്‍ നല്ലവണ്ണം പുതപ്പിച്ചു കിടത്തി ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോയി. സാറിന്റെ മുഖത്തെ പ്രസന്നത കണ്ടപ്പോള്‍ എനിക്ക് തോന്നി. ഈ മനുഷ്യനെ ഭര്‍ത്താവായി കിട്ടിയ ആയമ്മ എത്ര ഭാഗ്യവതി ആണ്. രഞ്ചു വിനെക്കൂടി കൂടെ കൂട്ടാത്തതില്‍ ഞാന്‍ പശ്ചാത്തപിച്ചു. അവനു ഒരു മാതൃക ആകുമായിരുന്നു ഈ ഗുരുനാഥന്‍.
വിവാഹം കഴിഞ്ഞു ആദ്യ യാത്ര ഇവിടേയ്ക്ക് തന്നെ. ഞാന്‍ മനസ്സില്‍ തീരുമാനിച്ചു.

ടെസ്റ്റ്‌ ജയിച്ചാലും ഇല്ലെങ്കിലും വലിയ ഒരു അനുഭവം ആയി എന്‍റെ ആ തിരുവനന്തപുരം യാത്ര. 

  

അളവുകോല്‍

നിന്‍റെ ചെരുപ്പ് ഒരിക്കലും
എന്നെ ധരിപ്പിക്കരുത്
എനിക്ക് പാകമാകില്ല
നിന്‍റെ ഇടുങ്ങിയ ഇടനാഴിയിലൂടെ
എന്നെ കടത്തി വിടരുത്
എനിക്ക് കടക്കാന്‍ കഴിയില്ല
നിന്‍റെ ചിന്തകള്‍ എന്നില്‍ ആരോപിക്കരുത്
എന്നാല്‍ ഒരിക്കലും
എന്നെ വിധിക്കാന്‍ കഴിയില്ല
അങ്ങനെ ചെയ്താല്‍ ഞാന്‍ 
വെറുമൊരു വട്ടപ്പൂജ്യം
ഞാന്‍ ഞാന്‍ മാത്രം
നീ ആകാന്‍ പറയരുത്
വേറെ ആരും ആകാന്‍
നിര്‍ബന്ധിക്കരുത്

എനിക്കാവില്ല സഖീ 

കലഹം

അന്ന് തിരിച്ചു പോയപ്പോള്‍ ഞാന്‍ അമ്മായിയെ കൂടെ കൂട്ടി. ആ വലിയ വീട്ടില്‍ ഒറ്റയ്ക്ക് എത്ര നാള്‍. ഭര്‍ത്താവു മരിച്ചു പതിനാറു കഴിഞ്ഞിട്ടേ ഉള്ളൂ. എന്നാലും അമ്മായി എതിര്‍ത്തില്ല. മക്കള്‍ ഇല്ല എന്നൊരു സങ്കടം തോന്നാതിരിക്കാന്‍ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. രണ്ടാളും അത് കൊണ്ട് തന്നെ വളരെ സന്തോഷത്തോടെ കഴിഞ്ഞു വരുക ആയിരുന്നു.
വീട്ടില്‍ അമ്മായി കൂടി ആയപ്പോള്‍ അകെ ക്കൂടി ഒരു പൊരുത്തക്കേട്. അമ്മായിയുടെ ഒഴിഞ്ഞ കൈ തണ്ടയില്‍ രണ്ടു വളകള്‍ കണ്ടപ്പോള്‍.............   അമ്മക്ക് മോളുടെ സ്നേഹം കുറയുന്നോ എന്നൊരു സംശയം. ഞാന്‍ ഉള്ളപ്പോള്‍ നിനക്ക് സ്നേഹിക്കാന്‍ വേറെ ഒരാളോ.......... സംശയം പൊട്ടിത്തെറിച്ചു തുടങ്ങിയപ്പോള്‍ അച്ഛന്‍ പറഞ്ഞു ഞങ്ങള്‍ അനിയത്തിയുടെ വീട്ടിലേക്കു മാറാം. ആരും ഇല്ലാത്ത ആളിനെ നീ നോക്കണം.
ഇങ്ങനെ ഒരു അച്ഛനെ കിട്ടിയില്ലായിരുന്നെങ്കില്‍!!! എനിക്ക് ഓര്മ വന്നത് പണ്ട് ചോറ് കലം വായു സഞ്ചാരം നടത്തുന്ന ദിവസങ്ങള്‍ ആണ്. രണ്ടാളും കലഹിച്ചാല്‍ പിന്നെ ആഹാര സാധനങ്ങളും പാത്രവും ഒക്കെ വായുവില്‍ പറന്നു നടക്കും. എന്നാലും ഉച്ചയ്ക്ക് സ്കൂള്‍ വരാന്തയില്‍ അച്ഛന്‍ കാത്തു നില്‍ക്കും. മൂന്നാള്‍ക്കും ആഹാരവുമായി.
പക്ഷെ പരസ്പരം കലഹിക്കുന്ന അച്ഛനും അമ്മയ്ക്കും ഇടയില്‍ ഒറ്റപ്പെട്ടത് വല്യേട്ടന്‍ ആയിരുന്നു. നല്ലവണ്ണം വരയ്ക്കുകയും എഴുതുകയും ചെയ്യുമായിരുന്ന ഏട്ടന്‍ വല്ലാതെ നിശബ്ദനായി. പഠനം ശ്രദ്ധിക്കാതെ. ഏട്ടന്‍റെ ഭാവി തകര്‍ന്നത് ഓര്‍ക്കുമ്പോള്‍ ഇന്നും ഒരു വൈദ്യുതപ്രവാഹം ആണ് സിരകളില്‍.
ഇന്ന് അതൊക്കെ വെറും തമാശ പോലെ. പക്ഷെ അന്ന് ഓരോ ദിവസവും ഓരോ യുഗങ്ങള്‍ തന്നെ ആയിരുന്നു.
പതിനേഴാം വയസില്‍ ഒരു രക്ഷപ്പെടല്‍ പോലെ വിവാഹം. പ്രീഡിഗ്രി ക്ക് പഠിക്കുമ്പോള്‍ വയല്‍ വരമ്പില്‍ എതിരെ വന്ന ആളിനെ ചൂണ്ടി അനിയത്തി പറഞ്ഞു.........ഇതാണ് ചേച്ചിയെ കെട്ടാന്‍ പോകുന്ന ചെക്കന്‍. ഉയര്‍ത്തിക്കെട്ടിയ മതിലിനു മുകളിലെ ആകാശം മാത്രം കണ്ടിരുന്ന, പുറം ലോകം കാണാതെ വളര്‍ന്ന, എനിക്ക് പുതിയ ഒരു കളിപ്പാട്ടം കിട്ടുന്ന പോലെ തോന്നി. പിന്നെ പലപ്പോഴും ഞാന്‍ യാത്രക്കാരി ആയ വാഹനത്തില്‍ ഏട്ടന്‍ കണ്ടക്ടര്‍ ആയി വന്നപ്പോള്‍ ഒക്കെ അവള്‍ കളിയാക്കി............. ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ.

അവിടുന്ന് പിന്നെ ഒരു വിഷമവും അറിഞ്ഞിട്ടില്ല. കുഞ്ഞിലേ അച്ഛനും അമ്മയും മരിച്ച ഏട്ടനെ വളര്‍ത്തി വലുതാക്കിയത് അമ്മായി ആയിരുന്നു. അത് കൊണ്ട് മക്കള്‍ ഇല്ലാത്ത വിഷമം അറിഞ്ഞില്ല ഏട്ടന്‍. ഇങ്ങനെ നല്ലൊരു മനുഷ്യനെ തന്ന അമ്മായി ഒറ്റയ്ക്ക് ഒരു വീട്ടില്‍ .............ആലോചിക്കാനേ വയ്യായിരുന്നു എനിക്ക്.

മോഡല്‍

എന്താ കുട്ടി ഒന്ന് ചിരിച്ചാല്‍......ചോദ്യം കേട്ടപ്പോള്‍ അവളുടെ ഹൃദയം ഒന്ന് കൂടി നുറുങ്ങി. ഇനി തനിക്കു ആവുമോ അതിന്.
എത്ര വര്‍ഷമായി ഒരുമിച്ചു ജോലി ചെയ്യുന്നു. ചിരി—ഒരു മോഡലിന്‍ വേണ്ട ഏറ്റവും ആകര്‍ഷകമായ ഘടകം. തന്‍റെ എത്ര സ്കെട്ച്ചുകള്‍ ഇയാള്‍ പകര്‍ത്തിയിരിക്കുന്നു. എത്ര എണ്ണം വിറ്റു പോയിരിക്കുന്നു.
ഒരുമിച്ചു പഠിച്ച കലാലയം തന്ന ജോലിയും കൂട്ടുകാരനും. ഒരിക്കലും അതൊരു ജോലി ആയി തോന്നാത്തത് ഇവന്‍ കൂടെ ഉള്ളത് കൊണ്ടല്ലേ. വൈകിട്ട് വീട്ടില്‍ നിന്ന് പുളിച്ച തെറി കേള്‍ക്കുമ്പോള്‍ തോന്നും നാളെ മുതല്‍ പോകില്ല എന്ന്. പക്ഷെ നേരം പുലരുമ്പോള്‍ വീണ്ടും അവന്‍റെ അടുത്തേക്ക്. അവനു ഞാനും ഞാന് അവനും..... അങ്ങനെ ആയിപ്പോയി.
രണ്ടാളും തമ്മിലുള്ള ഒരു രസതന്ത്രം അങ്ങനെ ആണ്. അവന്‍ മനസില്‍ കാണുന്നത് പ്രകടിപ്പിക്കാന്‍ ദൈവം തന്ന വരം. വന്ദന--അവന്‍റെ ഭാര്യ-- പറഞ്ഞതാ. അവള്‍ക്കു പരിഭവം ഏതുമില്ല, താന്‍ വരാതിരുന്നാല്‍ അവള്‍ ഉടനെ അന്വേഷിച്ചു വരും.
പഠനം കഴിഞ്ഞപ്പോള്‍ ഇളയ കുട്ടികളുടെ ഭാവിയെക്കരുതി അച്ഛന്‍ ചൂണ്ടി ക്കാണിച്ച വധുവിനെ തെരഞ്ഞെടുക്കുമ്പോള്‍, വലിയ പ്രയാസം ആയിരുന്നു അവനു. ``പുതിയ ആളിന് നമ്മുടെ ഒപ്പം യോജിച്ചു പോകാന്‍ പറ്റുമോ എന്ന്’’. പക്ഷെ തനിക്കു അന്ന് അതൊരു പ്രശ്നമായി തോന്നിയില്ല.
പിന്നെ അവന്‍റെ കൂടി നിര്‍ബന്ധത്തിനു വഴങ്ങി മറ്റൊരു താലിക്ക് തല കുനിച്ചത്............. ആദ്യമൊക്കെ കൂടെ വരുമായിരുന്നു, പോകെപ്പോകെ സ്വഭാവത്തില്‍ വല്ലാത്ത മാറ്റം. ഒരു കുഞ്ഞെങ്കിലും ഉണ്ടായിരുന്നെങ്കില്‍........എപ്പോഴും ആഗ്രഹിക്കാറുണ്ട്.
പിന്നെയാണ് അറിഞ്ഞത് ആ ദുഃഖം താങ്ങാന്‍ കഴിയാതെ ആണ്, ആള്‍ കൂടെക്കൂടെ അക്രമാസക്തന്‍ ആകുന്നതെന്ന്. ചെറുപ്പത്തിലെ ആഘോഷങ്ങള്‍ കൊണ്ട്.................. വന്നു ചേര്‍ന്ന വലിയ അപകടം. എല്ലാം അറിഞ്ഞു കൊണ്ട് എന്തിനു ചതിച്ചു എന്ന് അറിയാതെ ചോദിച്ചു പോകാറുണ്ട്. അറിഞ്ഞുവെങ്കിലും സമ്മതിക്കുമായിരുന്നു, പക്ഷേ എല്ലാം ഒളിപ്പിച്ചു വച്ച് ഒരു കള്ളനെപ്പോലെ.....ആലോചിക്കുമ്പോള്‍ ഒരു തരം നിര്‍വികാരതയാണ് തോന്നാറ്.

``നീ ഏതു ലോകത്തിലാണ്, ചായ തണുക്കും’’. ഫ്രഷ്‌ ആകാന്‍ ചായ എടുത്തു വന്ന വന്ദന മുന്നില്‍. കൂടെ മണിക്കുട്ടിയും. മോളെ വാരി എടുത്തു നെറുകയില്‍ ഉമ്മ വച്ചപ്പോള്‍ എവിടൊക്കെയോ മുള്ള് തറയ്ക്കുന്ന പോലെ. അറിഞ്ഞു കൊണ്ട് എറിഞ്ഞുടച്ച സ്വന്തം ജീവിതത്തെ ഓര്‍ത്തു നെടുവീര്‍പ്പിടാന്‍ മാത്രേ കഴിയൂ എന്ന തിരിച്ചറിവ്.

ഭാവശുദ്ധി


കയര്‍ത്തിട്ടുണ്ട് ഞാന്‍
വലിച്ചെറിഞ്ഞൂടെ ശ്വാസം മുട്ടിക്കുന്ന
ഈ കുരുക്ക്
ഇറങ്ങി തിരിച്ചൂടെ
പുതിയൊരു പുലരിയിലേക്ക്
അന്നൊക്കെ ഒരു നെടുവീര്‍പ്പ് മാത്രം
അല്ലെങ്കില്‍ ചങ്ക് ചുട്ട് നീറ്റും
രണ്ടു തുള്ളികള്‍
എനിക്ക് മറുപടി ആയി
ഇന്ന്.......................
മഴയത്ത് പൈപ്പ് വെള്ളം കുടിച്ചു
ഇറയത്ത്‌ നായയെപ്പോലെ കിടന്നിട്ടും
നല്ലതൊന്നും കേള്‍ക്കാന്‍ കഴിയാതിരുന്നിട്ടും
എന്‍ പൈതല്‍ തന്‍ തുടകള്‍ ചുവന്നു തുടുത്തിട്ടും
അവന്‍റെ യാചന ചെവിയില്‍ വന്നലച്ചിട്ടും
വലിച്ചെറിയാന്‍ ഒന്നും ഇല്ലാതെ ആയിട്ടും
കഴിയുന്നില്ല
എന്നെ കെട്ടി വരിയുന്ന
ശ്വാസം മുട്ടിക്കുന്ന കുരുക്ക് വിടുവിക്കാന്‍
ഒരു പക്ഷേ ഇതാവുമോ

ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി?

Sunday, May 17, 2015

മുത്തശ്ശി

പത്രം വായിച്ചു കണ്ണ് കഴച്ചപ്പോള്‍ മുത്തശ്ശി തിരിഞ്ഞു നോക്കി.
ഉണ്ണിക്കുട്ടന്‍ വച്ചിട്ട് പോയ കിറ്റ്‌കാറ്റ് മാടി വിളിക്കുന്നു. കയ്യ് നീട്ടി എടുക്കാന്‍ പാകത്തിന്.
മുത്തശ്ശി കയ്യില്‍ എടുത്തു തിരിച്ചും മറിച്ചും നോക്കി. വായില്‍ വെള്ളം ഊറുന്നു. ഒന്ന് മുത്തശ്ശിക്ക് ഒന്ന് എനിക്ക്. അവന്‍റെ കൊഞ്ചല്‍; കാതില്‍ കേള്‍ക്കുന്നു.
കുഞ്ഞു കൂടി വരട്ടെ. അവന്‍റെ അമ്മ കാണാതെ പതുങ്ങി ഒരു വരവുണ്ട്. മധുരം തരാന്‍. കണ്ടാല്‍ അവന്‍റെ തോല് പൊളിഞ്ഞത് തന്നെ.
ഇനി എന്ത് ചെയ്യും...........മുത്തശ്ശി വാച്ച് നോക്കി. പത്തു മണി ആയതേ ഉള്ളൂ. ഇനി മൂന്നു മണി വരെ എന്ത് ചെയ്തു സമയം കളയും.
ഇന്നലെ ഇങ്ങനെ ഇരുന്നപ്പോള്‍ ആണ് ആ സ്ത്രീ കയറി വന്നത്. വര്‍ത്തമാനം പറഞ്ഞിരുന്നു സമയം പോയത് അറിഞ്ഞില്ല. അവസാനം ചോറ് കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് മോന്‍ കയറി വന്നത്. അവര്‍ പോയി കഴിഞ്ഞപ്പോള്‍ പിന്നെ വിസ്താരം ആയി. ആരാ എന്താ എന്നൊക്കെ.
എനിക്ക് ഇവര്‍ പറയുന്നത് ഒന്നും മനസ്സിലാകില്ല. മനുഷ്യനോട് സ്നേഹത്തോടെ സംസാരിച്ചു ഭക്ഷണം കൊടുത്ത് വിടുന്ന ആളിനെ  എങ്ങനെയാ ഉപദ്രവിക്കാന്‍ കഴിയുക.
നാട്ടില്‍ കല്ല്‌ കൊത്താന്‍ വരുന്ന അല്ലി ഇങ്ങനെ അല്ലേ.
നടന്നു തളര്‍ന്നു വരുമ്പോള്‍ ``അമ്മാ വെള്ളം’. അത് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് അറിയാം. കുറച്ച്‌ ചോറും ഉപ്പു മാങ്ങായും ഒക്കെ ഒഴിച്ച് വിശപ്പ്‌ മാറാന്‍ ....................അവള്‍ കുടിച്ചു കഴിഞ്ഞ് നന്ദിയോടെ ഒരു നോട്ടം ഉണ്ട്. എത്ര കാശു കൊടുത്താലും കിട്ടാത്ത സ്നേഹം ആണ് അത്.
ഇവിടെ അതൊക്കെ അഭിനയം ആണത്രേ. ഈ അസുഖം ഒന്ന് കുറഞ്ഞു കിട്ടിയെങ്കില്‍ നാട്ടില്‍ എന്‍റെ ഇഷ്ടത്തിന് അനുസരിച്ച്........
ആ തൊടിയില്‍ ഒക്കെ കയറി ഇറങ്ങി നടക്കുമ്പോള്‍ തന്നെ എന്തൊരു സമാധാനം ആണ്.
ഇത് പോലെ കഴിഞ്ഞ വരവിലും ഒരു സംഭവം ഉണ്ടായി. ആ പയ്യന്‍ ബുക്ക്‌ വില്‍ക്കാന്‍ വന്നതായിരുന്നു.............കുറച്ചു വെള്ളം ചോദിച്ച് വിശ്രമിച്ച്‌ അവസാനം ഒന്ന് ഫോണ്‍ ചെയ്യണം എന്ന് പറഞ്ഞു. വെറുതെ ബില്‍ അടച്ച് ഒരു ഫോണ്‍ വെറുതെ ഇരിക്കുവല്ലേ. ഞാന്‍ അനുവാദം കൊടുത്തു. പോകാന്‍ നേരം അവന്‍ നമ്പര്‍ കുറിച്ചെടുത്തത് ഞാന്‍ അറിഞ്ഞില്ല.
പിന്നീട് ഉണ്ടായ പുകില്‍ ഒന്നും പറയണ്ട. ഒരു ആഴ്ച തകര്‍ത്തു വിളിയായിരുന്നു ഫോണില്‍. അവസാനം പരാതി കൊടുത്താണ് അവനെ ഒതുക്കിയത്.
അമ്മ ഇത്ര വര്‍ഷം ജീവിച്ചിട്ട് ഇനിയും ഒന്നും പഠിച്ചില്ലേ? മോന്‍ ചോദിച്ചപ്പോള്‍ എനിക്ക് ഉത്തരം ഇല്ലായിരുന്നു. പട്ടണത്തില്‍ ജീവിക്കാന്‍ പ്രത്യേകം പഠിക്കണം എന്ന്. ഗ്രാമത്തിലുള്ളവര്‍ പട്ടണത്തില്‍ എത്തുമ്പോള്‍ ജീവിതം പുതിയതായി പഠിക്കണോ. എനിക്ക് അറിയില്ലേ. ഈ പഞ്ചസാര ലെവല്‍ ഒന്ന് താഴ്ന്നെങ്കില്‍...................തിരികെ പോകാം ആയിരുന്നു.
സാധാരണ എന്‍റെ രോഗവും ആകുലതകളും ഒന്നും വിളിച്ചു പറയാത്തതാണ്. ഇത് കുഞ്ഞുട്ടന്റെ റിസള്‍ട്ട് പറയാന്‍ വന്നപ്പോള്‍ കയ്യൊടിഞ്ഞു കിടക്കുന്നു. വിളിച്ചു പറയാത്തതിനു അവന്‍ കുറെ പരിഭവം പറഞ്ഞു. പിന്നെ നിര്‍ബന്ധിച്ചു കൂട്ടി കൊണ്ട് വന്നതാ.
അവരുടെ തിരക്കുകളും ഞാന്‍ അറിയേണ്ടതല്ലേ. പണിക്കാരി വന്നില്ലേല്‍ താളം തെറ്റുന്ന ജീവിതം. ഞാനും കൂടെ എങ്ങനെ. ഒഴിവു കഴിവുകള്‍ ഒന്നും വകവയ്ക്കാതെ ഇരുന്നിട്ട്. എന്നാല്‍ വാതിലും ഗേറ്റും പൂട്ടി പോകാന്‍ പറഞ്ഞാല്‍ കേള്‍ക്കണ്ടേ. അതും ചെയ്യില്ല. അമ്മയെ ഞാന്‍ തടവില്‍ ഇടാന്‍ കൊണ്ട് വന്നതല്ലത്രേ.
ഹലോ ഹലോ ആരോ പുറത്തു നിന്ന് വിളിക്കുന്നുണ്ട്.
ഒന്നും വേണ്ട. മുത്തശ്ശി മറുപടി പറഞ്ഞു.

അല്ല ടെലഫോണ്‍ നന്നാക്കണം എന്ന് പറഞ്ഞിട്ട്. വന്ന ആള്‍ പിറുപിറുത്തു കൊണ്ട് പോയി. വേണ്ട ഞാന്‍ ആയി ഇനി ആരെയും വിളിച്ചു കയറ്റി എന്ന് വേണ്ട. മുത്തശ്ശി നന്നാവാന്‍ തീരുമാനിച്ചു.

Wednesday, May 13, 2015

പ്രാര്‍ത്ഥന -3

ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ എനിക്ക്...................
ആ പവിഴാധരം മുത്തും മുളംതണ്ട്‌ ആയീടണം  
നിന്‍ മാറിലെ വനമാല ആകാന്‍ മോഹിച്ചു
തപസ്സു ചെയ്യുന്നൊരു കദംബമരം ആയീടണം  
നിന്‍ കാലടികളില്‍ ചേരാന്‍ പ്രാര്‍ത്ഥിച്ചു
നില്‍ക്കുന്ന കൃഷ്ണ തുളസി പൂവായീടണം  
നിന്‍ കുന്തളത്തിലെ പീലി ആകാന്‍
കാത്തിരിക്കും മയൂരമായീടണം  
നിന്‍ അരയിലെ പട്ടു ചേല ആകാന്‍
വ്രതം നോക്കും വ്രജ കന്യയാകണം
നിന്‍ കാല്‍തളിരുകള്‍ ചുംബിക്കും
പൊന്‍ ചിലമ്പ് ആയീടണം  
ആ കാലടികളില്‍ നാമങ്ങളായി കിലുങ്ങി
സായൂജ്യം അടഞ്ഞീടണം

Thursday, May 7, 2015

അമ്മാമ

ചായ കുടിച്ച് എണീറ്റപ്പോള്‍ അമ്മാമ പറഞ്ഞു. `വയലില്‍ പണിക്കാരുണ്ട്.
അങ്ങോട്ട്‌ ഒന്ന് പോകണം. നമ്മുടെ കണ്ണ്‍ എത്തിയില്ലേല്‍ ശരി ആകില്ല’.
സദാശിവന്‍ വന്നാല്‍ഞാന്‍ ഉടന്‍ വരും, ചാണകം കൊണ്ട് വരാന്‍ ഏര്‍പ്പാട് ചെയ്യാന്‍. അമ്മ എല്ലാം കേട്ട് തല കുലുക്കി. അമ്മാമ കുട നിവര്‍ത്തി ഇറങ്ങി നടന്നു.
അയല്‍ വീട്ടിലെ ആണ്. ബന്ധു അല്ല. എന്നാലും എന്ത് വിശേഷം ഉണ്ടെങ്കിലും ആദ്യം അറിയിക്കുന്നതും, വന്നു ചേരുന്നതും അമ്മാമ ആണ്.
പുതിയ കോളേജില്‍ ചേരുന്നു എന്നറിഞ്ഞു വന്നതാണ്‌. അമ്മാമ ആണ് ഫോം പൂരിപ്പിച്ചതും ഇതു വിഷയം പഠിക്കണം എന്ന് നിര്‍ദേശിച്ചതും. എന്ത് സംശയവും ആ നടയില്‍ ചെന്നാല്‍ നിവൃത്തി വരും എന്നൊരു വിശ്വാസം.
മക്കള്‍ ഒക്കെ പഠിച്ചു പല വഴിയില്‍ തിരിഞ്ഞിട്ടു ഈ മുറ്റം നോക്കി ഇരിക്കുമ്പോള്‍ ഇങ്ങനെ ആരെങ്കിലും പടി കടന്നു വരുന്നതും ഒരു സന്തോഷം. അമ്മായി പറയും.
വിളഞ്ഞു കിടക്കുന്ന മാങ്ങയും ചാമ്പക്കയും സപ്പോട്ടയും തിന്നാന്‍ അണ്ണാരക്കണ്ണനും പക്ഷികളും കുട്ടികളും ഒക്കെ ആയി വേനല്‍ക്കാലം രസകരമായി കടന്നു പോകും.
ഭര്‍ത്താവിനു കൂട്ട് ആകാന്‍ വി ആര്‍ എസ് എടുത്തതാണ് അമ്മായി. `അല്ലെങ്കില്‍ എഴുതി കണ്ണ്‍ കഴയ്ക്കുമ്പോള്‍ ചായ എന്ന വിളി കേട്ട് ചായ മുന്നില്‍ എത്തില്ലല്ലോ’. അമ്മായി ജോലി വിട്ടതിന് ന്യായം കണ്ടെത്തി.
കായകള്‍ പഴുത്തു തുടങ്ങുമ്പോള്‍ വല്ലതും ബാക്കി വന്നാല്‍ അച്ഛനും അമ്മയും കൂടി മകനെക്കാണാന്‍ പാലക്കാടിന് ഒരു യാത്ര ഉണ്ട്. അപ്പോഴും ഗേറ്റ് പൂട്ടാറില്ല. വീടിന്‍റെ താക്കോല്‍ അമ്മയെ ഏല്പിച്ചു പോവുകയേ ഉള്ളൂ രണ്ടാളും. രണ്ടാഴ്ച പിന്നെ വെള്ളം ഒഴിക്കുന്നതും വിളക്ക് കൊളുത്തുന്നതും എല്ലാം അമ്മയാണ്.
അവനു ട്രാന്‍സ്ഫര്‍ കിട്ടാത്ത ജോലി അല്ലെ. കമ്പനി അവിടെ മാത്രല്ലേ ഉള്ളൂ. പിന്നെ ഞങ്ങള്‍ അങ്ങോട്ട്‌ പോകാതെ. വേറെ എവിടേക്ക് ആണ് ഞങ്ങള്‍ക്കും പോകാന്‍ ഉള്ളത്. അമ്മായി പറയും.
അമ്മായിയുടെ ബന്ധുക്കള്‍ ബാംഗ്ലൂര്‍ ആണ്. അവിടെ ഒന്നും നില്ക്കാന്‍ ആ അമ്മ മനസിനു പറ്റില്ല. എപ്പോഴും തൊടിയിലെ ചെടികളും പൂക്കളും പക്ഷികളും കുട്ടികളും അവറ്റയുടെ ശുശ്രൂഷയും ആയി അമ്മായി സമയം തീര്‍ക്കും.
ഒരുപാടു കഷ്ടപ്പെട്ട് പഠിച്ചു ജോലി വാങ്ങിയതാണ് അമ്മാമ. അത് കൊണ്ട് തന്നെ നന്മയുള്ള ഒരു മനസ് ആണ്. ആ മനസ്സിന് യോജിച്ച ഭാര്യയും. അപൂര്‍വ ജോഡികള്‍ ആണ് രണ്ടു പേരും.

അവരുടെ ചേര്‍ച്ചയുടെ സുഗന്ധം ആ പ്രകൃതിയിലും കലരുന്നത് കൊണ്ടാകും അവിടെ ഇത്രയും സമൃദ്ധി എന്ന് അമ്മ പറയും. ചേച്ചിയുടെ കല്യാണത്തിന് തുണിത്തരങ്ങള്‍ എടുത്തു നല്‍കിയത് അമ്മാമ ആയിരുന്നു. അച്ഛന് അതൊരു വലിയ സഹായം ആയിരുന്നു. കോളേജില്‍ പോകുന്ന ദിവസം `അമ്മാമ ഒരു സമ്മാനം തരുന്നുണ്ട്’ എന്ന് കേട്ടത് മുതല്‍ ആ ദിവസത്തിന് വേണ്ടി അവള്‍ കാത്തിരുന്നു.