നിന്‍റെ ചെരുപ്പ് ഒരിക്കലും
എന്നെ ധരിപ്പിക്കരുത്
എനിക്ക് പാകമാകില്ല
നിന്‍റെ ഇടുങ്ങിയ
ഇടനാഴിയിലൂടെ
എന്നെ കടത്തി വിടരുത്
എനിക്ക് കടക്കാന്‍ കഴിയില്ല
നിന്‍റെ ചിന്തകള്‍ എന്നില്‍
ആരോപിക്കരുത്
എന്നാല്‍ ഒരിക്കലും
എന്നെ വിധിക്കാന്‍ കഴിയില്ല
അങ്ങനെ ചെയ്താല്‍ ഞാന്‍
വെറുമൊരു വട്ടപ്പൂജ്യം
ഞാന്‍ ഞാന്‍ മാത്രം
നീ ആകാന്‍ പറയരുത്
വേറെ ആരും ആകാന്‍
നിര്‍ബന്ധിക്കരുത്
എനിക്കാവില്ല സഖീ
No comments:
Post a Comment