Tuesday, May 5, 2015

ബാല്യം

മഴക്കാലം വറുതിയുടെ ദിനങ്ങള്‍
വിത്തുകള്‍ അമ്മയുടെ കണ്ണീരില്‍ കുതിര്‍ന്നിട്ടാകും
എപ്പോഴും പത്തായം നിറഞ്ഞു കവിഞ്ഞത്
എന്നിട്ടും കോരന് കുമ്പിളില്‍ മാത്രം കഞ്ഞി
വയല്‍ക്കരയിലെ വീട്
വിശന്ന വയറിന്‍റെ ഉറക്കം കെടുത്തും
ചീവീടുകളുടെ ഒച്ച
മഴ പെയ്താല്‍ പിന്നെ
വീടിനുള്ളില്‍ തന്നെ വിതയ്ക്കാം
പുസ്തകം നനയാതെ കാത്തുവച്ചപ്പോള്‍
തലയില്‍ വീണ മഴവെള്ളം
കവിതയായി പരന്നൊഴുകി
സഹനത്തിന്റെ ദിനങ്ങള്‍ ഭാവിയില്‍
പരിഹാസത്തിനും പീഢനത്തിനും വഴി മാറി
ഇന്നോ.............................
കാത്തിരിക്കാന്‍ ഒന്നുമില്ല
നഷ്ടപ്പെടുത്താന്‍ ഇഷ്ടമില്ലാത്തത് കൊണ്ട്
അന്യമായ കുറേ സ്വപ്‌നങ്ങള്‍ മാത്രം 

No comments: