Wednesday, May 27, 2015

വിനോദയാത്ര



വിനോദയാത്ര പോകുന്നവര്‍ ഓഫീസിലോട്ട്‌ വരാന്‍, ശങ്കരന്‍ പ്യൂണ്‍ ക്ലാസ്സില്‍ വന്നു പറഞ്ഞു.
അവള്‍ ഒന്ന് കൂടി തല നീട്ടി ബുക്കിലേക്ക്. അതിലെ വരികള്‍ എണ്ണി തിട്ടപ്പെടുത്താന്‍ എന്നപോലെ. വെറുതെ ഒന്ന് പാളി നോക്കി. വിരലില്‍ എണ്ണാവുന്നവര്‍ മാത്രം ചുറ്റും.
എവിടെയോ ഒരു കാര്‍മേഘം പെയ്യാന്‍ കാത്തു നില്ക്കുന്നോ.
വേണ്ട ഒന്നും ആലോചിക്കണ്ട. ആ അക്ഷരക്കൂട്ടത്തില്‍ എത്ര a,b,c ഉണ്ടെന്നു എണ്ണി ഒരിടത്ത് എഴുതി വച്ചു.
ക്ലാസ്സില്‍ സംസാരിക്കുന്ന വരെ നോക്കിക്കോളാന്‍ പറഞ്ഞു ക്ലാസ് ടീച്ചറും ഇറങ്ങി നടന്നു.
പിന്നെ അവിടെയും ഇവിടെയും മൂന്നോ നാലോ പേര്‍ ഇരുന്നു സംസാരിക്കാന്‍ പോകല്ലേ. ആരോടോക്കോയോ ദേഷ്യം തോന്നി.
മുന്പ് ഞായറാഴ്ച എങ്കിലും അമ്മയോട് എന്തെങ്കിലും പറയാന്‍ പറ്റുമായിരുന്നു. ഇപ്പോള്‍ എപ്പോഴും അടുപ്പിനു മുന്നില്‍ ചുട്ടു പൊള്ളുന്ന ആ വിറകു കൊള്ളി പോലെ ആയി അമ്മയും. പണ്ടത്തെ ആ തണുത്ത വിരലുകള്ക്ക് പകരം കൈകള്ക്ക് ചിരട്ടയുടെ പൊള്ളുന്ന ചൂട്. സമയത്തിന് ഭക്ഷണംപോലും കഴിക്കാന്‍ പറ്റാതെ. കണ്ണുകള്‍ കുഴിയില്‍ ചാടി, ഒരു കോലം ആയിരിക്കുന്നു.
ബഹളം അടുത്ത് വരുന്നുണ്ട്. നാളെ യാത്ര പോകുന്ന ഉത്സാഹത്തിലാണ് എല്ലാവരും. എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ.
ദൈവം കുറച്ചു പേര്ക്ക് മാത്രം ഇങ്ങനെ സന്തോഷം കൊടുക്കുന്നതു എന്ത് കൊണ്ടാകും. ആലോചിച്ചപ്പോള്‍ പേമാരി പെയ്യാന്‍ തുടങ്ങുന്ന പോലെ.
അപ്പോള്‍ ആണ് അവള്‍ കണ്ടത് അച്ചടി മഷി പുരണ്ടിരിക്കുന്ന `g’. സാധാരണ എഴുതുന്നതു പോലെ അല്ല.
വീണ്ടും ക്ലാസ്സ്‌ തുടങ്ങിയപ്പോള്‍ അച്ചടിച്ച `g’ എഴുതാന്‍ അവള്‍ പഠിച്ചു കഴിഞ്ഞു. കുറെ വരികള്‍. എല്ലാത്തിലും ‘g’ വരുന്നവ. `mother’. ഒരു തല ക്കെട്ടും. ഒന്ന് കൂടി വായിച്ചപ്പോള്‍ അതിനു ഒരു കവിതയുടെ മുഖം ഉള്ള പോലെ.
ഒരു ചോക്ക് തൊട്ടു തൊട്ടില്ല എന്ന പോലെ കടന്നു പോയി. അപ്പുറത്തിരുന്ന ആളിനെ തേടി വന്നതായിരുന്നു അവന്‍. വേഗം പേപ്പര്‍ ചുരുട്ടി പുസ്തക സഞ്ചിയില്‍ വച്ചു.
അങ്ങനെ `ആദ്യത്തെ കവിത’ മഴ വെള്ളത്തില്‍ കുഞ്ഞു തോണി ആയി ഒലിച്ചു പോയി.
വീട്ടില്‍ എത്തിയിട്ടും കാര്‍ മേഘം മൂടി മനസ്. ആകെ ഒരു ഉത്സാഹ ക്കുറവ്. അവരൊക്കെ ഊട്ടിയില്‍ പോയി വരുമ്പോള്‍ പുതിയ സാധനങ്ങള്‍ ഇട്ടു മുന്നില്‍ ഞെളിയുമ്പോള്‍................
ഒരു പേപ്പര്‍ എടുത്തു അവള്‍ വീണ്ടും എഴുതി. ഇത് വരെ നഷ്‌ടമായ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളെ കുറിച്ച്. എഴുതി കഴിഞ്ഞപ്പോള്‍ കാര്മേങഘം കുറെ ഒക്കെ അലിഞ്ഞു പോയിരിക്കുന്നു. ഒന്ന് കൂടി വായിച്ചു നോക്കി. ഒരു കഥയുടെ ഛായ ഉള്ളത് പോലെ.
`പഠിക്കാനില്ലേ’
അച്ഛന്‍ തൊട്ടു പിറകില്‍ എത്തിയിരിക്കുന്നു. പേപ്പര്‍ വലിച്ചെറിഞ്ഞു അവള്‍ വീണ്ടും പുസ്തകം കൊറിക്കാന്‍ തുടങ്ങി. പിറ്റേന്നു സ്കൂളില്‍ പോയ വഴിയില്‍ ആ പേപ്പര്‍ കഷണം മുറ്റത്തെ റോസാപ്പൂക്കളോട് കിന്നാരം പറഞ്ഞു.
ക്ലാസ്സില്‍ ചെന്ന് കേറാന്‍ വയ്യ. എങ്ങോട്ട് തിരിഞ്ഞാലും യാത്ര പോകുന്ന തിനെപ്പറ്റി മാത്രം. അപ്പോള്‍ ഇതുങ്ങള്‍ പോയി വന്നിട്ട് എന്തായിരിക്കും.
ഇനി പോകാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ? ടീച്ചര്‍ വിളിച്ചു ചോദിച്ചു. ഈ തവണ തല തല്ലിപ്പൊളിക്കാന്‍ തോന്നി അവള്ക്കു്.
കുറച്ചു കഴിഞ്ഞപ്പോള്‍ ക്ലാസ്സ്‌ ടീച്ചര്‍ വീണ്ടും വന്നു. ഒരു സീറ്റ് ബാക്കി ഉണ്ട്. ഇയാള്‍ക്ക് പോകണോ? നിവര്ന്ന പ്പോള്‍ അവളുടെ കൂടെ ആണ് ചോദ്യം. അവള്‍ ഇല്ലെന്നു തല ആട്ടി.
വീട്ടില്‍ പറഞ്ഞില്ലേ. ടീച്ചര്‍
പറയാത്ത കുഴപ്പമേ ഉള്ളൂ. പെണ്കുട്ടികള്‍ യാത്ര ഒന്നും പോകണ്ട. അതാകും മറുപടി. അറിയുന്നത് കൊണ്ട് ക്ലാസിലെ വിശേഷങ്ങള്‍ ഒന്നും ആരോടും പറയാറില്ല.
പെട്ടന്ന് വീട് വരെ പോയി ചോദിച്ചിട്ട് വാ. ടീച്ചര്‍ പറഞ്ഞു.
പിന്നെ കൂട്ടുകാരിയോടൊപ്പം വീട്ടിലേക്കു ഒരു ഓട്ടം ആയിരുന്നു. കൂട്ടുകാരിയുടെ കയ്യില്‍ ടീച്ചറുടെ കത്തും.
കത്ത് കണ്ടപ്പോള്‍ മനസില്ലാമനസോടെ അച്ഛന്‍ തല കുലുക്കി.
തിരികെ രണ്ടാളും പറന്നെത്തി. അങ്ങനെ അവളും അവരെപ്പോലെ നിറമുള്ള സ്വപ്നങ്ങളുമായി ആ രാത്രി ............. വെളുപ്പിന് തിരിക്കണം. ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും.
ഒന്ന് മയങ്ങുമ്പോള്‍ ഊട്ടിയും ടൂറിസ്റ്റ് ബസും.............. നേരം വെളുത്തപ്പോള്‍ വല്യേട്ടന്‍ കമ്പിളി ഉടുപ്പുമായി പുറപ്പെടാന്‍ തയാറായി ............. അത് കൂടി കവറില്‍ തിരുകി........
അങ്ങനെ ആ പത്താം ക്ലാസ്സുകാരിയുടെ ആദ്യ പുറം ലോകയാത്ര. ഇതൊക്കെ വെറും സാമ്പിള്‍ ആണെന്നും, ദുരന്തങ്ങളുടെ ചാട്ടയേര്‍ വരാനിരിക്കുന്നതേ ഉള്ളൂ എന്നും അറിയാതെ .....................

സ്ഥിര നിക്ഷേപം



ഒരു ലക്ഷം രൂപ................
അടിവയറ്റിലെ തൊഴിക്ക്‌
നഷ്‌ടമായ ജീവന്റെ‌ തുടിപ്പിന്
കേള് വി നശിച്ച കാതുകള്ക്ക്
മരവിച്ചുപോയ മനസ്സിന്
നീ ഇട്ട വില..............
എന്റെ സഹനത്തിന്റെ വില
ഞാന്‍ കൈ നീട്ടി വാങ്ങി
നിന്നെ സന്തോഷിപ്പിക്കാന്‍......
കാരണം......................
അതേ എനിക്ക് അറിയൂ
പക്ഷേ നീ തൊടുത്ത
വിഷം പുരട്ടിയ വാക് ശരങ്ങള്‍
എത്ര കോടി തന്നാലും..................
ആ മുറിവില്‍ നിന്നും ഉതിര്‍ന്ന ചോര
എന്നും കട്ടപിടിക്കാതെ
എത്ര വര്ഷ്ങ്ങള്‍ കാല്ക്കീ ഴില്‍ ഹോമിച്ചു
ഓര്ക്കു്ന്നു എല്ലാം ഇന്നലെ എന്ന പോല്‍

പരിഷ്കാരി

അംബര ചുംബികളില്‍ കണ്ണുടക്കി
പുഴയും വയലും മണ്ണും മരങ്ങളും
തീറെഴുതും വിഡ്ഢിയായ മനുഷ്യാ
നിന്റെ മോഹങ്ങള്‍ ഒരു പിടി മണ്ണ് ആകാന്‍
വെള്ളത്തില്‍ ഒലിച്ചു പോകും ചാരം ആകാന്‍
അതുമല്ലെങ്കില്‍ ചീഞ്ഞു നാറാന്‍ അര നിമിഷം..........
എന്നിട്ടും എന്തേ നിനക്കിത്ര അഹങ്കാരം
വെട്ടിപ്പിടിക്കുന്നതും കട്ട് മുടിക്കുന്നതും
ആര്ക്കു് വേണ്ടി
നിനക്ക് അലിഞ്ഞു ചേരാന്‍ എങ്കിലും
നീ അവയൊക്കെ അല്പം ബാക്കി വയ്ക്കുമോ?

മുത്തശ്ശി



പത്രം വായിച്ചു കണ്ണ് കഴച്ചപ്പോള്‍ മുത്തശ്ശി തിരിഞ്ഞു നോക്കി.
ഉണ്ണിക്കുട്ടന്‍ വച്ചിട്ട് പോയ കിറ്റ്‌കാറ്റ് മാടി വിളിക്കുന്നു. കയ്യ് നീട്ടി എടുക്കാന്‍ പാകത്തിന്.
മുത്തശ്ശി കയ്യില്‍ എടുത്തു തിരിച്ചും മറിച്ചും നോക്കി. വായില്‍ വെള്ളം ഊറുന്നു.
`ഒന്ന് മുത്തശ്ശിക്ക് ഒന്ന് എനിക്ക്'. അവന്റെ കൊഞ്ചല്‍; കാതില്‍ കേള്ക്കു ന്നു.
കുഞ്ഞു കൂടി വരട്ടെ. അവന്റെ അമ്മ കാണാതെ പതുങ്ങി ഒരു വരവുണ്ട്. മധുരം തരാന്‍. കണ്ടാല്‍ അവന്റെ തോല് പൊളിഞ്ഞത് തന്നെ.
ഇനി എന്ത് ചെയ്യും...........മുത്തശ്ശി വാച്ച് നോക്കി. പത്തു മണി ആയതേ ഉള്ളൂ. ഇനി മൂന്നു മണി വരെ എന്ത് ചെയ്തു സമയം കളയും.
ഇന്നലെ ഇങ്ങനെ ഇരുന്നപ്പോള്‍ ആണ് ആ സ്ത്രീ കയറി വന്നത്. വര്ത്തമാനം പറഞ്ഞിരുന്നു സമയം പോയത് അറിഞ്ഞില്ല.
അവസാനം ചോറ് കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് മോന്‍ കയറി വന്നത്. അവര്‍ പോയി കഴിഞ്ഞപ്പോള്‍ പിന്നെ വിസ്താരം ആയി. ആരാ എന്താ എന്നൊക്കെ.
എനിക്ക് ഇവര്‍ പറയുന്നത് ഒന്നും മനസ്സിലാകില്ല. മനുഷ്യനോട് സ്നേഹത്തോടെ സംസാരിച്ചു ഭക്ഷണം കൊടുത്ത് വിടുന്ന ആളിനെ എങ്ങനെയാ ഉപദ്രവിക്കാന്‍ കഴിയുക.
നാട്ടില്‍ കല്ല്‌ കൊത്താന്‍ വരുന്ന അല്ലി ഇങ്ങനെ അല്ലേ.
നടന്നു തളര്ന്നു വരുമ്പോള്‍ ``അമ്മാ വെള്ളം’. അത് കേള്ക്കു മ്പോള്‍ തന്നെ എനിക്ക് അറിയാം. കുറച്ച്‌ ചോറും ഉപ്പു മാങ്ങായും ഒക്കെ ഒഴിച്ച് വിശപ്പ്‌ മാറാന്‍ ....................അവള്‍ കുടിച്ചു കഴിഞ്ഞ് നന്ദിയോടെ ഒരു നോട്ടം ഉണ്ട്. എത്ര കാശു കൊടുത്താലും കിട്ടാത്ത സ്നേഹം ആണ് അത്.
ഇവിടെ അതൊക്കെ അഭിനയം ആണത്രേ. ഈ അസുഖം ഒന്ന് കുറഞ്ഞു കിട്ടിയെങ്കില്‍ നാട്ടില്‍ എന്റെന ഇഷ്ടത്തിന് അനുസരിച്ച്........
ആ തൊടിയില്‍ ഒക്കെ കയറി ഇറങ്ങി നടക്കുമ്പോള്‍ തന്നെ എന്തൊരു സമാധാനം ആണ്.
ഇത് പോലെ കഴിഞ്ഞ വരവിലും ഒരു സംഭവം ഉണ്ടായി. ആ പയ്യന്‍ ബുക്ക്‌ വില്ക്കാ ന്‍ വന്നതായിരുന്നു.............കുറച്ചു വെള്ളം ചോദിച്ച് വിശ്രമിച്ച്‌ അവസാനം ഒന്ന് ഫോണ്‍ ചെയ്യണം എന്ന് പറഞ്ഞു. വെറുതെ ബില്‍ അടച്ച് ഒരു ഫോണ്‍ വെറുതെ ഇരിക്കുവല്ലേ. ഞാന്‍ അനുവാദം കൊടുത്തു. പോകാന്‍ നേരം അവന്‍ നമ്പര്‍ കുറിച്ചെടുത്തത് ഞാന്‍ അറിഞ്ഞില്ല.
പിന്നീട് ഉണ്ടായ പുകില്‍ ഒന്നും പറയണ്ട. ഒരു ആഴ്ച തകര്ത്തു വിളിയായിരുന്നു ഫോണില്‍. അവസാനം പരാതി കൊടുത്താണ് അവനെ ഒതുക്കിയത്.
അമ്മ ഇത്ര വര്ഷം ജീവിച്ചിട്ട് ഇനിയും ഒന്നും പഠിച്ചില്ലേ? മോന്‍ ചോദിച്ചപ്പോള്‍ എനിക്ക് ഉത്തരം ഇല്ലായിരുന്നു. പട്ടണത്തില്‍ ജീവിക്കാന്‍ പ്രത്യേകം പഠിക്കണം എന്ന്. ഗ്രാമത്തിലുള്ളവര്‍ പട്ടണത്തില്‍ എത്തുമ്പോള്‍ ജീവിതം പുതിയതായി പഠിക്കണോ. എനിക്ക് അറിയില്ലേ.
ഈ പഞ്ചസാര ഒന്ന് താഴ്ന്നെങ്കില്‍...................തിരികെ പോകാം ആയിരുന്നു.
സാധാരണ എന്റെ രോഗവും ആകുലതകളും ഒന്നും വിളിച്ചു പറയാത്തതാണ്. ഇത് കുഞ്ഞുട്ടന്റെ റിസള്ട്ട് പറയാന്‍ വന്നപ്പോള്‍ കയ്യൊടിഞ്ഞു കിടക്കുന്നു. വിളിച്ചു പറയാത്തതിനു അവന്‍ കുറെ പരിഭവം പറഞ്ഞു. പിന്നെ നിര്ബ്ന്ധിച്ചു കൂട്ടി കൊണ്ട് വന്നതാ.
അവരുടെ തിരക്കുകളും ഞാന്‍ അറിയേണ്ടതല്ലേ. പണിക്കാരി വന്നില്ലേല്‍ താളം തെറ്റുന്ന ജീവിതം. ഞാനും കൂടെ എങ്ങനെ. ഒഴിവു കഴിവുകള്‍ ഒന്നും വകവയ്ക്കാതെ ഇരുന്നിട്ട്. എന്നാല്‍ വാതിലും ഗേറ്റും പൂട്ടി പോകാന്‍ പറഞ്ഞാല്‍ കേള്ക്കണ്ടേ. അതും ചെയ്യില്ല. അമ്മയെ ഞാന്‍ തടവില്‍ ഇടാന്‍ കൊണ്ട് വന്നതല്ലത്രേ.
ഹലോ ഹലോ ആരോ പുറത്തു നിന്ന് വിളിക്കുന്നുണ്ട്.
ഒന്നും വേണ്ട. മുത്തശ്ശി മറുപടി പറഞ്ഞു.
അല്ല ടെലഫോണ്‍ നന്നാക്കണം എന്ന് പറഞ്ഞിട്ട്. വന്ന ആള്‍ പിറുപിറുത്തു കൊണ്ട് പോയി.
വേണ്ട ഞാന്‍ ആയി ഇനി ആരെയും വിളിച്ചു കയറ്റി എന്ന് വേണ്ട. മുത്തശ്ശി രണ്ടു മൂന്നു ദിവസത്തേക്ക് `നന്നാവാന്‍' തീരുമാനിച്ചു.

ഇരട്ടക്കുട്ടികള്‍



`രണ്ടാളും ഒന്ന് പോലെ’ മറ്റുള്ളവരുടെ അഭിപ്രായം അവര്ക്ക് അരോചകം ആയി തോന്നി.
അമ്മക്ക് മാത്രേ തിരിച്ചറിയാന്‍ പറ്റൂ. അമ്മമ്മ പറഞ്ഞപ്പോള്‍ അവര്‍ മനസ്സില്‍ കരുതി.
ഇല്ല എല്ലാപേര്ക്കും തിരിച്ചറിയാന്‍ പറ്റണം.
അന്ന് ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോള്‍ ഒരുവന്‍ അടുത്തിരുന്നവന്റെ മൂക്കിനു താഴെ ഒന്ന് താങ്ങി. ദിവസങ്ങളോളം ആ പാട് അവിടെ കിടന്നു.
പകരത്തിനു മറ്റേയാള്‍ കവിള്‍ മാന്തിപ്പറിച്ചു.
ഇപ്പോള്‍ രണ്ടാളെയും തിരിച്ചറിയാം. കേട്ടപ്പോള്‍ അവര്ക്ക് സന്തോഷം ആയി.
അല്ലെങ്കില്‍ ഒരാള്‍ ചെയ്യുന്ന തെറ്റിന് മറ്റേ അതിനു ശിക്ഷ കിട്ടും. ഇനി അത് വേണ്ടല്ലോ.
പിന്നെ ആ പാട് പോയപ്പോള്‍ എല്ലാം അവര്‍ ചാപ്പകുത്ത് തുടര്ന്നു .
എനിക്കു പോലും ചിലപ്പോള്‍ തിരിച്ചറിയാന്‍ വയ്യാതെ ആയപ്പോള്‍ ആണ് ഞാന്‍ ശിവശങ്കരാ എന്ന് നീട്ടി വിളിച്ചത്. അല്ലെങ്കില്‍ അവര് പറയില്ലേ അമ്മ ഞാന്‍ അടുത്ത് വന്നപ്പോള്‍ പേര് മാറ്റി വിളിച്ചു എന്ന്.
ഇപ്പോള്‍ എല്ലാം ശിവ്ശങ്കര്‍ ആണ്. ശിവ് ശങ്കര്‍ ഭവന്‍. ശിവ്ശങ്കര്‍ അസ്സോസ്സിയേറ്റ്. എന്റെതാണ് നിന്റെതാണ് എന്ന പരാതി ഇല്ല.
എന്നും വിളിച്ചാല്‍ മോക്ഷവും ഉറപ്പ്.

ഒഴിവ്



ഞാനും ഇവിടെ ജീവിക്കുന്നു
എന്ന്‍ ഓര്മ്മപ്പിക്കാന്‍
മനസ്സില്‍ തീവണ്ടി പായുമ്പോള്‍ 
പറയാതെ അറിയാന്‍
മനസ്സ് തുള്ളിച്ചാടുമ്പോള്‍
അതില്‍ പങ്കു ചേരാന്‍
എനിക്ക് അമളി പിണയുമ്പോള്‍
കൈകൊട്ടി ചിരിക്കാന്‍
ഞാന്‍ എന്നെ മറക്കുമ്പോള്‍
ഞാന്‍ ആരാണ് എന്താണ്
എന്ന് ഓര്മപ്പെടുത്താന്‍
ഒരു സുഹൃത്തിനെ വേണം

ജനസേവനം



ചിലരൊക്കെ പട്ടിയെ അഴിച്ചു വിട്ടു. ചിലര്‍ പരിഹസിച്ചു, ഗുരുവിനെ നിന്ദിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു. എങ്കിലും ഒന്നും തോന്നിയില്ല കാരണം അമ്പല നടയില്‍ സ്വര്ണ ഉരുളി കമിഴ്ത്തുന്നവരും ഒരു നേരത്തെ അന്നത്തിനു കൈ നീട്ടിമ്പോള്‍ ആട്ടി ഓടിച്ചിട്ടുണ്ട്.
പക്ഷെ ഇതുവരെ ഒരു നായയും ഉപദ്രവിച്ചില്ല. തന്റെ് വാഹനത്തിന്റെൈ ലക്ഷ്യം അറിയുന്ന ദൈവം ഒരു അപകടവും വരുത്തിയില്ല. ചിലപ്പോള്‍ എങ്ങനെ ഈ വലിയ തുക സ്വരൂപിക്കും എന്ന് അന്ധാളിച്ചിട്ടുണ്ട്. അപ്പോഴൊക്കെ പലരും ഇങ്ങോട്ട് വന്നു സഹായം നല്കി. ദൈവത്തെക്കണ്ട അവസരങ്ങള്‍ ആയിരുന്നു അവ.
അന്നൊക്കെ ദൈവത്തോട് പ്രാര്ത്ഥി ച്ചു. ‘’ഭഗവാനേ എന്തെങ്കിലും ജോലി കിട്ടിയാല്‍ പാവങ്ങളുടെ വിശപ്പ്‌ അകറ്റാന്‍ എന്നെ ക്കൊണ്ട് ആകുന്നത് ....................’’.
ദൈവം പ്രാര്ത്ഥന കേട്ടപ്പോള്‍ വാക്ക് തെറ്റിച്ചില്ല അത്യാവശ്യത്തിനു പോയിട്ട് മിച്ചം വന്നതൊക്കെ സേവനത്തിനു കൊടുത്തപ്പോള്‍ മനസ്സിലായി, യഥാര്ഥയ ജനസേവകന്റെ കീശ എന്നും കാലി ആയിരിക്കും. അവനു സ്വന്തമായി വീടോ ആഡംബരങ്ങളോ അന്യമായിരിക്കും. പക്ഷേ സ്വാര്ത്ഥയത ഇല്ലാത്ത ഒരു മനസ്...............അതാണല്ലോ വേണ്ടതും.
ഒന്നും തനിക്കു വേണ്ടി അല്ല. ഓരോ സാഹചര്യങ്ങള്‍ കൊണ്ട് ഭൂത ഭാവി വര്ത്ത്മാനങ്ങളെ ഓര്ത്തെ ടുക്കാന്‍ കഴിയാത്തവര്ക്ക്ത വേണ്ടി ആണ്. സമൂഹം ഒറ്റപ്പെടുത്തിയവര്‍. അവര്ക്ക് ഒരു നേരത്തെ അന്നത്തിന് ഒരു വസ്ത്രത്തിന് ആരുടെ മുന്നിലും കൈ നീട്ടാന്‍ ഒരു മടിയും തോന്നേണ്ട.
ഇത് നല്കു്മ്പോള്‍ അവര്‍ ചിലപ്പോള്‍ മുഖത്ത് വലിച്ചെറിഞ്ഞേക്കാം. സന്തോഷത്തോടെ കെട്ടിപ്പിടിക്കാം. രണ്ടും ഇപ്പോള്‍ ഒരേ മനസ്സോടെ കാണാന്‍ കഴിയുന്നു.
നിശബ്ദ സേവനത്തിന് അംഗീകാരം ആയി വന്ന തുകയും അവര്ക്ക് സമര്പ്പി ച്ചപ്പോള്‍ പരിഹാസം ഉയര്ന്നു . ``ജീവിക്കാന്‍ അറിയാത്തവള്‍’’. അതാണ് നമ്മുടെ സമൂഹം ഒന്നും ചെയ്യുകയും ഇല്ല ചെയ്യുന്നവരെക്കൂടി പരിഹസിക്കുന്നവര്‍...............................

എന്‍റെ ഗുരുനാഥന്‍

`തിരുവനന്തപുരം’ ടെസ്റ്റ്‌ സെന്‍റര്‍ കണ്ടപ്പോള്‍ ഞാന്‍ എന്‍റെ മാഷിനെ ആണ് ഓര്‍ത്തത്‌. സാറിനെ വിളിച്ചപ്പോള്‍ സന്തോഷപൂര്‍വ്വം ക്ഷണിച്ചു.
``പോന്നോളൂ കുട്ട്യേ’’.
ബസ് ഇറങ്ങുമ്പോള്‍ കാറുമായി ഡ്രൈവര്‍ കാത്ത് നില്‍ക്കുന്നു. ഞാനും അച്ഛനും കാറില്‍ കയറി. അവിടെ എത്തുമ്പോള്‍ നേരം വെളുക്കുന്നതേ  ഉള്ളൂ.
ഒന്ന് കൂടി കിടക്കാന്‍ സമയം ഉണ്ട്. ആവി പറക്കുന്ന ചായ മേശപ്പുറത്തു വന്നപ്പോള്‍ സാര്‍ ഓര്‍മിപ്പിച്ചു.
ഞാന്‍ ``ആയമ്മ’’യുടെ മുറിയില്‍ പോയി നോക്കി.
നല്ല ഉറക്കം. വിഷ്ണു തല്പത്തിലെ മഹാലക്ഷ്മി പോലെ തോന്നിച്ചു ആ മുഖം.
പന്ത്രണ്ടു വര്ഷം തികയുന്നു ആയമ്മ ഇങ്ങനെ കിടക്കയില്‍ തന്നെ ആയിട്ടു. പക്ഷെ അമ്മയെ കണ്ടാല്‍ അങ്ങനെ തോന്നില്ല. ഇലക്കുറിയും കുങ്കുമവും....... ആ നെറ്റിയിലെ അലങ്കാരങ്ങള്‍ ഒരിക്കലും മാറാതെ. ആ മുറിയിലെ ചന്ദന സുഗന്ധം ഒരു രോഗിയുടെ കിടപ്പറയുടെ മണം ഇല്ലാതെ.
തിരക്കുകള്‍ക്കിടയില്‍ സാറിന് എങ്ങനെ ഇതിനൊക്കെ........ഞാന്‍ എന്നും അതിശയിച്ചു പോയിട്ടുണ്ട്.
രാവിലെ പല്ല് ക്ലീന്‍ ചെയ്യാന്‍ നേഴ്സ് വന്നപ്പോള്‍ ഞാനും ആ മുറിയിലേക്ക് പോയി.
നമ്മുടെ ബാലകൃഷ്ണന്റെ മകള്‍ ``വിഷ്ണുപ്രിയ’’ യെ ഓര്‍ക്കണ്‌ണ്ടോ ഇയാള്‍’’. ശബ്ദം കേട്ട് കുറെ നേരം എന്നെ നോക്കി ഇരുന്നു.........കണ്ണുകളുടെ  തിളക്കം കൂടിയത് പോലെ. രണ്ടു പളുങ്ക് മുത്തുകള്‍ പെയ്യാന്‍ വെമ്പി നില്‍ക്കുന്ന പോലെ. ഈ അമ്മയുടെ കൈകൊണ്ടു ഉണ്ടാക്കിയ ഭക്ഷണം കുറെ കഴിച്ചിട്ടുണ്ട്. അതൊക്കെ ഓര്ക്കുന്നുണ്ടാവുമോ അമ്മ................
നേഴ്സ് പോകാന്‍ തുടങ്ങിയപ്പോള്‍ സാര്‍ ഇരുനൂറു രൂപ നീട്ടി. അപ്പോഴേക്കും ചൂട് വെള്ളവുമായി മായി അമ്മ വന്നു. ദേഹം തുവര്‍ത്തി എടുക്കുമ്പോള്‍ സാര്‍ കൂടെ നിന്നു. തൃപ്തി വരാന്‍ വേണ്ടി.......... പിന്നെ അമ്പലത്തിലെ മഞ്ഞള്‍ ക്കുറിയും കുങ്കുമവും............ക്രമത്തില്‍, അമ്മ തൊടുന്ന പോലെ.
പ്രാതല്‍ കഴിച്ചു ഞങ്ങള്‍ ഒരുമിച്ചു പുറപ്പെട്ടു. പരീക്ഷ സ്ഥലത്ത് ഇറക്കി സാര്‍ തന്‍റെ കുട്ടികളുടെ അടുത്തേക്ക്. കുട്ടികള്‍ എന്നാല്‍ സരിനെക്കള്‍ പ്രായം ഉള്ളവരും മധ്യവയസ്സു പിന്നിട്ടവരും ഒക്കെയാണ് കൂടുതല്‍.
അടുത്ത മാസം നവതി ആഘോഷിക്കുന്ന മനുഷ്യനാണ് ആ കടന്നു പോയത്. വീട്ടിലെ സങ്കടങ്ങള്‍ക്കും തിരക്കുകള്‍ക്കും ഇടയിലും വേദം പ്രചരിപ്പിക്കാന്‍ ........  പഠിപ്പിക്കാന്‍ സമയം കണ്ടെത്തുന്ന വലിയ മനുഷ്യന്‍. ഇതിനിടക്ക്‌ എത്ര പുസ്തകങ്ങള്‍.........
വേദം ചൊല്ലല്‍ അധര വ്യായാമവും ഉദര പൂരണവും മാത്രം ഒതുങ്ങുന്ന കാലത്ത് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുത്തു, ജീവിതത്തില്‍ ആചരിക്കുന്ന എന്‍റെ ഗുരുനാഥന്‍. പരാതികളും പരിഭവവും നിറഞ്ഞ ദാമ്പത്യങ്ങള്‍ക്ക് മുന്നില്‍ എന്നും ഒരു മാതൃക ആയി.............
വൈകിട്ട് ഞങ്ങള്‍ ഒരുമിച്ചു തിരിച്ചു വന്നു. വീട്ടില്‍ നിന്ന് ഗായത്രിമന്ത്രം കേള്‍ക്കുന്നു. ഭക്ഷണം കഴിച്ചു കുളിച്ചു ശുദ്ധമായി സന്ധ്യാ വന്ദനത്തിനു സര്‍ തയാറായി. പൂജ മുറിയിലെ ചെറിയ കട്ടിലില്‍ അമ്മയെ എത്തിച്ച ശേഷം വിളക്ക് കൊളുത്തി പൂജ ചെയ്തു അദ്ദേഹം.
പ്രാര്‍ത്ഥന കഴിഞ്ഞു റൂമില്‍ അമ്മയെ എത്തിച്ചിട്ട് തെല്ലു നേരം മുറ്റത്തു ഞങ്ങള്‍ ഇരുന്നു. പുറത്തു വിരിഞ്ഞു നില്‍ക്കുന്ന പൂക്കളുടെ സുഗന്ധം. അമ്മ കാത്ത് സൂക്ഷിച്ചിരുന്ന പോലെ ആ ചെറിയ തോട്ടം...ഒരു മാറ്റവും ഇല്ലാതെ.
എന്തിനാണ് ഞാന്‍ അമ്പലത്തില്‍ പോകുന്നത് എന്‍റെ അച്ഛനെ വണങ്ങിയാല്‍ പോരെ. കുക്കു പറയുന്നത് ഞാന്‍ ഓര്‍ത്തു. അവള്‍ ഇന്ന് ഭര്‍ത്താവിനോടൊപ്പം ആണ്. അവള്‍ പറഞ്ഞത് എത്ര ശരിയാണ്. ഞാന്‍ ആലോചിച്ചു.
പാല്‍ ക്കഞ്ഞി കോരിക്കൊടുത്തു തൂകിപ്പോകുന്നത് ടവല്‍ കൊണ്ട് തുടച്ചെടുക്കുന്ന എന്‍റെ മാഷിനെ കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍ ഓര്‍ത്തു സാര്‍ പഠിപ്പിക്കുന്ന കുട്ടികള്‍ക്ക് ``സാറിന്റെ ഒരു ദിവസം’’ കാട്ടിക്കൊടുത്താല്‍. വേദത്തെക്കാള്‍ മഹത്തായ ജീവിത പാഠം ആകും അത്.
അമ്മയെ റൂമില്‍ നല്ലവണ്ണം പുതപ്പിച്ചു കിടത്തി ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോയി. സാറിന്റെ മുഖത്തെ പ്രസന്നത കണ്ടപ്പോള്‍ എനിക്ക് തോന്നി. ഈ മനുഷ്യനെ ഭര്‍ത്താവായി കിട്ടിയ ആയമ്മ എത്ര ഭാഗ്യവതി ആണ്. രഞ്ചു വിനെക്കൂടി കൂടെ കൂട്ടാത്തതില്‍ ഞാന്‍ പശ്ചാത്തപിച്ചു. അവനു ഒരു മാതൃക ആകുമായിരുന്നു ഈ ഗുരുനാഥന്‍.
വിവാഹം കഴിഞ്ഞു ആദ്യ യാത്ര ഇവിടേയ്ക്ക് തന്നെ. ഞാന്‍ മനസ്സില്‍ തീരുമാനിച്ചു.

ടെസ്റ്റ്‌ ജയിച്ചാലും ഇല്ലെങ്കിലും വലിയ ഒരു അനുഭവം ആയി എന്‍റെ ആ തിരുവനന്തപുരം യാത്ര. 

  

അളവുകോല്‍

നിന്‍റെ ചെരുപ്പ് ഒരിക്കലും
എന്നെ ധരിപ്പിക്കരുത്
എനിക്ക് പാകമാകില്ല
നിന്‍റെ ഇടുങ്ങിയ ഇടനാഴിയിലൂടെ
എന്നെ കടത്തി വിടരുത്
എനിക്ക് കടക്കാന്‍ കഴിയില്ല
നിന്‍റെ ചിന്തകള്‍ എന്നില്‍ ആരോപിക്കരുത്
എന്നാല്‍ ഒരിക്കലും
എന്നെ വിധിക്കാന്‍ കഴിയില്ല
അങ്ങനെ ചെയ്താല്‍ ഞാന്‍ 
വെറുമൊരു വട്ടപ്പൂജ്യം
ഞാന്‍ ഞാന്‍ മാത്രം
നീ ആകാന്‍ പറയരുത്
വേറെ ആരും ആകാന്‍
നിര്‍ബന്ധിക്കരുത്

എനിക്കാവില്ല സഖീ 

കലഹം

അന്ന് തിരിച്ചു പോയപ്പോള്‍ ഞാന്‍ അമ്മായിയെ കൂടെ കൂട്ടി. ആ വലിയ വീട്ടില്‍ ഒറ്റയ്ക്ക് എത്ര നാള്‍. ഭര്‍ത്താവു മരിച്ചു പതിനാറു കഴിഞ്ഞിട്ടേ ഉള്ളൂ. എന്നാലും അമ്മായി എതിര്‍ത്തില്ല. മക്കള്‍ ഇല്ല എന്നൊരു സങ്കടം തോന്നാതിരിക്കാന്‍ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. രണ്ടാളും അത് കൊണ്ട് തന്നെ വളരെ സന്തോഷത്തോടെ കഴിഞ്ഞു വരുക ആയിരുന്നു.
വീട്ടില്‍ അമ്മായി കൂടി ആയപ്പോള്‍ അകെ ക്കൂടി ഒരു പൊരുത്തക്കേട്. അമ്മായിയുടെ ഒഴിഞ്ഞ കൈ തണ്ടയില്‍ രണ്ടു വളകള്‍ കണ്ടപ്പോള്‍.............   അമ്മക്ക് മോളുടെ സ്നേഹം കുറയുന്നോ എന്നൊരു സംശയം. ഞാന്‍ ഉള്ളപ്പോള്‍ നിനക്ക് സ്നേഹിക്കാന്‍ വേറെ ഒരാളോ.......... സംശയം പൊട്ടിത്തെറിച്ചു തുടങ്ങിയപ്പോള്‍ അച്ഛന്‍ പറഞ്ഞു ഞങ്ങള്‍ അനിയത്തിയുടെ വീട്ടിലേക്കു മാറാം. ആരും ഇല്ലാത്ത ആളിനെ നീ നോക്കണം.
ഇങ്ങനെ ഒരു അച്ഛനെ കിട്ടിയില്ലായിരുന്നെങ്കില്‍!!! എനിക്ക് ഓര്മ വന്നത് പണ്ട് ചോറ് കലം വായു സഞ്ചാരം നടത്തുന്ന ദിവസങ്ങള്‍ ആണ്. രണ്ടാളും കലഹിച്ചാല്‍ പിന്നെ ആഹാര സാധനങ്ങളും പാത്രവും ഒക്കെ വായുവില്‍ പറന്നു നടക്കും. എന്നാലും ഉച്ചയ്ക്ക് സ്കൂള്‍ വരാന്തയില്‍ അച്ഛന്‍ കാത്തു നില്‍ക്കും. മൂന്നാള്‍ക്കും ആഹാരവുമായി.
പക്ഷെ പരസ്പരം കലഹിക്കുന്ന അച്ഛനും അമ്മയ്ക്കും ഇടയില്‍ ഒറ്റപ്പെട്ടത് വല്യേട്ടന്‍ ആയിരുന്നു. നല്ലവണ്ണം വരയ്ക്കുകയും എഴുതുകയും ചെയ്യുമായിരുന്ന ഏട്ടന്‍ വല്ലാതെ നിശബ്ദനായി. പഠനം ശ്രദ്ധിക്കാതെ. ഏട്ടന്‍റെ ഭാവി തകര്‍ന്നത് ഓര്‍ക്കുമ്പോള്‍ ഇന്നും ഒരു വൈദ്യുതപ്രവാഹം ആണ് സിരകളില്‍.
ഇന്ന് അതൊക്കെ വെറും തമാശ പോലെ. പക്ഷെ അന്ന് ഓരോ ദിവസവും ഓരോ യുഗങ്ങള്‍ തന്നെ ആയിരുന്നു.
പതിനേഴാം വയസില്‍ ഒരു രക്ഷപ്പെടല്‍ പോലെ വിവാഹം. പ്രീഡിഗ്രി ക്ക് പഠിക്കുമ്പോള്‍ വയല്‍ വരമ്പില്‍ എതിരെ വന്ന ആളിനെ ചൂണ്ടി അനിയത്തി പറഞ്ഞു.........ഇതാണ് ചേച്ചിയെ കെട്ടാന്‍ പോകുന്ന ചെക്കന്‍. ഉയര്‍ത്തിക്കെട്ടിയ മതിലിനു മുകളിലെ ആകാശം മാത്രം കണ്ടിരുന്ന, പുറം ലോകം കാണാതെ വളര്‍ന്ന, എനിക്ക് പുതിയ ഒരു കളിപ്പാട്ടം കിട്ടുന്ന പോലെ തോന്നി. പിന്നെ പലപ്പോഴും ഞാന്‍ യാത്രക്കാരി ആയ വാഹനത്തില്‍ ഏട്ടന്‍ കണ്ടക്ടര്‍ ആയി വന്നപ്പോള്‍ ഒക്കെ അവള്‍ കളിയാക്കി............. ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ.

അവിടുന്ന് പിന്നെ ഒരു വിഷമവും അറിഞ്ഞിട്ടില്ല. കുഞ്ഞിലേ അച്ഛനും അമ്മയും മരിച്ച ഏട്ടനെ വളര്‍ത്തി വലുതാക്കിയത് അമ്മായി ആയിരുന്നു. അത് കൊണ്ട് മക്കള്‍ ഇല്ലാത്ത വിഷമം അറിഞ്ഞില്ല ഏട്ടന്‍. ഇങ്ങനെ നല്ലൊരു മനുഷ്യനെ തന്ന അമ്മായി ഒറ്റയ്ക്ക് ഒരു വീട്ടില്‍ .............ആലോചിക്കാനേ വയ്യായിരുന്നു എനിക്ക്.

മോഡല്‍

എന്താ കുട്ടി ഒന്ന് ചിരിച്ചാല്‍......ചോദ്യം കേട്ടപ്പോള്‍ അവളുടെ ഹൃദയം ഒന്ന് കൂടി നുറുങ്ങി. ഇനി തനിക്കു ആവുമോ അതിന്.
എത്ര വര്‍ഷമായി ഒരുമിച്ചു ജോലി ചെയ്യുന്നു. ചിരി—ഒരു മോഡലിന്‍ വേണ്ട ഏറ്റവും ആകര്‍ഷകമായ ഘടകം. തന്‍റെ എത്ര സ്കെട്ച്ചുകള്‍ ഇയാള്‍ പകര്‍ത്തിയിരിക്കുന്നു. എത്ര എണ്ണം വിറ്റു പോയിരിക്കുന്നു.
ഒരുമിച്ചു പഠിച്ച കലാലയം തന്ന ജോലിയും കൂട്ടുകാരനും. ഒരിക്കലും അതൊരു ജോലി ആയി തോന്നാത്തത് ഇവന്‍ കൂടെ ഉള്ളത് കൊണ്ടല്ലേ. വൈകിട്ട് വീട്ടില്‍ നിന്ന് പുളിച്ച തെറി കേള്‍ക്കുമ്പോള്‍ തോന്നും നാളെ മുതല്‍ പോകില്ല എന്ന്. പക്ഷെ നേരം പുലരുമ്പോള്‍ വീണ്ടും അവന്‍റെ അടുത്തേക്ക്. അവനു ഞാനും ഞാന് അവനും..... അങ്ങനെ ആയിപ്പോയി.
രണ്ടാളും തമ്മിലുള്ള ഒരു രസതന്ത്രം അങ്ങനെ ആണ്. അവന്‍ മനസില്‍ കാണുന്നത് പ്രകടിപ്പിക്കാന്‍ ദൈവം തന്ന വരം. വന്ദന--അവന്‍റെ ഭാര്യ-- പറഞ്ഞതാ. അവള്‍ക്കു പരിഭവം ഏതുമില്ല, താന്‍ വരാതിരുന്നാല്‍ അവള്‍ ഉടനെ അന്വേഷിച്ചു വരും.
പഠനം കഴിഞ്ഞപ്പോള്‍ ഇളയ കുട്ടികളുടെ ഭാവിയെക്കരുതി അച്ഛന്‍ ചൂണ്ടി ക്കാണിച്ച വധുവിനെ തെരഞ്ഞെടുക്കുമ്പോള്‍, വലിയ പ്രയാസം ആയിരുന്നു അവനു. ``പുതിയ ആളിന് നമ്മുടെ ഒപ്പം യോജിച്ചു പോകാന്‍ പറ്റുമോ എന്ന്’’. പക്ഷെ തനിക്കു അന്ന് അതൊരു പ്രശ്നമായി തോന്നിയില്ല.
പിന്നെ അവന്‍റെ കൂടി നിര്‍ബന്ധത്തിനു വഴങ്ങി മറ്റൊരു താലിക്ക് തല കുനിച്ചത്............. ആദ്യമൊക്കെ കൂടെ വരുമായിരുന്നു, പോകെപ്പോകെ സ്വഭാവത്തില്‍ വല്ലാത്ത മാറ്റം. ഒരു കുഞ്ഞെങ്കിലും ഉണ്ടായിരുന്നെങ്കില്‍........എപ്പോഴും ആഗ്രഹിക്കാറുണ്ട്.
പിന്നെയാണ് അറിഞ്ഞത് ആ ദുഃഖം താങ്ങാന്‍ കഴിയാതെ ആണ്, ആള്‍ കൂടെക്കൂടെ അക്രമാസക്തന്‍ ആകുന്നതെന്ന്. ചെറുപ്പത്തിലെ ആഘോഷങ്ങള്‍ കൊണ്ട്.................. വന്നു ചേര്‍ന്ന വലിയ അപകടം. എല്ലാം അറിഞ്ഞു കൊണ്ട് എന്തിനു ചതിച്ചു എന്ന് അറിയാതെ ചോദിച്ചു പോകാറുണ്ട്. അറിഞ്ഞുവെങ്കിലും സമ്മതിക്കുമായിരുന്നു, പക്ഷേ എല്ലാം ഒളിപ്പിച്ചു വച്ച് ഒരു കള്ളനെപ്പോലെ.....ആലോചിക്കുമ്പോള്‍ ഒരു തരം നിര്‍വികാരതയാണ് തോന്നാറ്.

``നീ ഏതു ലോകത്തിലാണ്, ചായ തണുക്കും’’. ഫ്രഷ്‌ ആകാന്‍ ചായ എടുത്തു വന്ന വന്ദന മുന്നില്‍. കൂടെ മണിക്കുട്ടിയും. മോളെ വാരി എടുത്തു നെറുകയില്‍ ഉമ്മ വച്ചപ്പോള്‍ എവിടൊക്കെയോ മുള്ള് തറയ്ക്കുന്ന പോലെ. അറിഞ്ഞു കൊണ്ട് എറിഞ്ഞുടച്ച സ്വന്തം ജീവിതത്തെ ഓര്‍ത്തു നെടുവീര്‍പ്പിടാന്‍ മാത്രേ കഴിയൂ എന്ന തിരിച്ചറിവ്.

ഭാവശുദ്ധി


കയര്‍ത്തിട്ടുണ്ട് ഞാന്‍
വലിച്ചെറിഞ്ഞൂടെ ശ്വാസം മുട്ടിക്കുന്ന
ഈ കുരുക്ക്
ഇറങ്ങി തിരിച്ചൂടെ
പുതിയൊരു പുലരിയിലേക്ക്
അന്നൊക്കെ ഒരു നെടുവീര്‍പ്പ് മാത്രം
അല്ലെങ്കില്‍ ചങ്ക് ചുട്ട് നീറ്റും
രണ്ടു തുള്ളികള്‍
എനിക്ക് മറുപടി ആയി
ഇന്ന്.......................
മഴയത്ത് പൈപ്പ് വെള്ളം കുടിച്ചു
ഇറയത്ത്‌ നായയെപ്പോലെ കിടന്നിട്ടും
നല്ലതൊന്നും കേള്‍ക്കാന്‍ കഴിയാതിരുന്നിട്ടും
എന്‍ പൈതല്‍ തന്‍ തുടകള്‍ ചുവന്നു തുടുത്തിട്ടും
അവന്‍റെ യാചന ചെവിയില്‍ വന്നലച്ചിട്ടും
വലിച്ചെറിയാന്‍ ഒന്നും ഇല്ലാതെ ആയിട്ടും
കഴിയുന്നില്ല
എന്നെ കെട്ടി വരിയുന്ന
ശ്വാസം മുട്ടിക്കുന്ന കുരുക്ക് വിടുവിക്കാന്‍
ഒരു പക്ഷേ ഇതാവുമോ

ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി?

Sunday, May 17, 2015

മുത്തശ്ശി

പത്രം വായിച്ചു കണ്ണ് കഴച്ചപ്പോള്‍ മുത്തശ്ശി തിരിഞ്ഞു നോക്കി.
ഉണ്ണിക്കുട്ടന്‍ വച്ചിട്ട് പോയ കിറ്റ്‌കാറ്റ് മാടി വിളിക്കുന്നു. കയ്യ് നീട്ടി എടുക്കാന്‍ പാകത്തിന്.
മുത്തശ്ശി കയ്യില്‍ എടുത്തു തിരിച്ചും മറിച്ചും നോക്കി. വായില്‍ വെള്ളം ഊറുന്നു. ഒന്ന് മുത്തശ്ശിക്ക് ഒന്ന് എനിക്ക്. അവന്‍റെ കൊഞ്ചല്‍; കാതില്‍ കേള്‍ക്കുന്നു.
കുഞ്ഞു കൂടി വരട്ടെ. അവന്‍റെ അമ്മ കാണാതെ പതുങ്ങി ഒരു വരവുണ്ട്. മധുരം തരാന്‍. കണ്ടാല്‍ അവന്‍റെ തോല് പൊളിഞ്ഞത് തന്നെ.
ഇനി എന്ത് ചെയ്യും...........മുത്തശ്ശി വാച്ച് നോക്കി. പത്തു മണി ആയതേ ഉള്ളൂ. ഇനി മൂന്നു മണി വരെ എന്ത് ചെയ്തു സമയം കളയും.
ഇന്നലെ ഇങ്ങനെ ഇരുന്നപ്പോള്‍ ആണ് ആ സ്ത്രീ കയറി വന്നത്. വര്‍ത്തമാനം പറഞ്ഞിരുന്നു സമയം പോയത് അറിഞ്ഞില്ല. അവസാനം ചോറ് കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് മോന്‍ കയറി വന്നത്. അവര്‍ പോയി കഴിഞ്ഞപ്പോള്‍ പിന്നെ വിസ്താരം ആയി. ആരാ എന്താ എന്നൊക്കെ.
എനിക്ക് ഇവര്‍ പറയുന്നത് ഒന്നും മനസ്സിലാകില്ല. മനുഷ്യനോട് സ്നേഹത്തോടെ സംസാരിച്ചു ഭക്ഷണം കൊടുത്ത് വിടുന്ന ആളിനെ  എങ്ങനെയാ ഉപദ്രവിക്കാന്‍ കഴിയുക.
നാട്ടില്‍ കല്ല്‌ കൊത്താന്‍ വരുന്ന അല്ലി ഇങ്ങനെ അല്ലേ.
നടന്നു തളര്‍ന്നു വരുമ്പോള്‍ ``അമ്മാ വെള്ളം’. അത് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് അറിയാം. കുറച്ച്‌ ചോറും ഉപ്പു മാങ്ങായും ഒക്കെ ഒഴിച്ച് വിശപ്പ്‌ മാറാന്‍ ....................അവള്‍ കുടിച്ചു കഴിഞ്ഞ് നന്ദിയോടെ ഒരു നോട്ടം ഉണ്ട്. എത്ര കാശു കൊടുത്താലും കിട്ടാത്ത സ്നേഹം ആണ് അത്.
ഇവിടെ അതൊക്കെ അഭിനയം ആണത്രേ. ഈ അസുഖം ഒന്ന് കുറഞ്ഞു കിട്ടിയെങ്കില്‍ നാട്ടില്‍ എന്‍റെ ഇഷ്ടത്തിന് അനുസരിച്ച്........
ആ തൊടിയില്‍ ഒക്കെ കയറി ഇറങ്ങി നടക്കുമ്പോള്‍ തന്നെ എന്തൊരു സമാധാനം ആണ്.
ഇത് പോലെ കഴിഞ്ഞ വരവിലും ഒരു സംഭവം ഉണ്ടായി. ആ പയ്യന്‍ ബുക്ക്‌ വില്‍ക്കാന്‍ വന്നതായിരുന്നു.............കുറച്ചു വെള്ളം ചോദിച്ച് വിശ്രമിച്ച്‌ അവസാനം ഒന്ന് ഫോണ്‍ ചെയ്യണം എന്ന് പറഞ്ഞു. വെറുതെ ബില്‍ അടച്ച് ഒരു ഫോണ്‍ വെറുതെ ഇരിക്കുവല്ലേ. ഞാന്‍ അനുവാദം കൊടുത്തു. പോകാന്‍ നേരം അവന്‍ നമ്പര്‍ കുറിച്ചെടുത്തത് ഞാന്‍ അറിഞ്ഞില്ല.
പിന്നീട് ഉണ്ടായ പുകില്‍ ഒന്നും പറയണ്ട. ഒരു ആഴ്ച തകര്‍ത്തു വിളിയായിരുന്നു ഫോണില്‍. അവസാനം പരാതി കൊടുത്താണ് അവനെ ഒതുക്കിയത്.
അമ്മ ഇത്ര വര്‍ഷം ജീവിച്ചിട്ട് ഇനിയും ഒന്നും പഠിച്ചില്ലേ? മോന്‍ ചോദിച്ചപ്പോള്‍ എനിക്ക് ഉത്തരം ഇല്ലായിരുന്നു. പട്ടണത്തില്‍ ജീവിക്കാന്‍ പ്രത്യേകം പഠിക്കണം എന്ന്. ഗ്രാമത്തിലുള്ളവര്‍ പട്ടണത്തില്‍ എത്തുമ്പോള്‍ ജീവിതം പുതിയതായി പഠിക്കണോ. എനിക്ക് അറിയില്ലേ. ഈ പഞ്ചസാര ലെവല്‍ ഒന്ന് താഴ്ന്നെങ്കില്‍...................തിരികെ പോകാം ആയിരുന്നു.
സാധാരണ എന്‍റെ രോഗവും ആകുലതകളും ഒന്നും വിളിച്ചു പറയാത്തതാണ്. ഇത് കുഞ്ഞുട്ടന്റെ റിസള്‍ട്ട് പറയാന്‍ വന്നപ്പോള്‍ കയ്യൊടിഞ്ഞു കിടക്കുന്നു. വിളിച്ചു പറയാത്തതിനു അവന്‍ കുറെ പരിഭവം പറഞ്ഞു. പിന്നെ നിര്‍ബന്ധിച്ചു കൂട്ടി കൊണ്ട് വന്നതാ.
അവരുടെ തിരക്കുകളും ഞാന്‍ അറിയേണ്ടതല്ലേ. പണിക്കാരി വന്നില്ലേല്‍ താളം തെറ്റുന്ന ജീവിതം. ഞാനും കൂടെ എങ്ങനെ. ഒഴിവു കഴിവുകള്‍ ഒന്നും വകവയ്ക്കാതെ ഇരുന്നിട്ട്. എന്നാല്‍ വാതിലും ഗേറ്റും പൂട്ടി പോകാന്‍ പറഞ്ഞാല്‍ കേള്‍ക്കണ്ടേ. അതും ചെയ്യില്ല. അമ്മയെ ഞാന്‍ തടവില്‍ ഇടാന്‍ കൊണ്ട് വന്നതല്ലത്രേ.
ഹലോ ഹലോ ആരോ പുറത്തു നിന്ന് വിളിക്കുന്നുണ്ട്.
ഒന്നും വേണ്ട. മുത്തശ്ശി മറുപടി പറഞ്ഞു.

അല്ല ടെലഫോണ്‍ നന്നാക്കണം എന്ന് പറഞ്ഞിട്ട്. വന്ന ആള്‍ പിറുപിറുത്തു കൊണ്ട് പോയി. വേണ്ട ഞാന്‍ ആയി ഇനി ആരെയും വിളിച്ചു കയറ്റി എന്ന് വേണ്ട. മുത്തശ്ശി നന്നാവാന്‍ തീരുമാനിച്ചു.

Wednesday, May 13, 2015

പ്രാര്‍ത്ഥന -3

ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ എനിക്ക്...................
ആ പവിഴാധരം മുത്തും മുളംതണ്ട്‌ ആയീടണം  
നിന്‍ മാറിലെ വനമാല ആകാന്‍ മോഹിച്ചു
തപസ്സു ചെയ്യുന്നൊരു കദംബമരം ആയീടണം  
നിന്‍ കാലടികളില്‍ ചേരാന്‍ പ്രാര്‍ത്ഥിച്ചു
നില്‍ക്കുന്ന കൃഷ്ണ തുളസി പൂവായീടണം  
നിന്‍ കുന്തളത്തിലെ പീലി ആകാന്‍
കാത്തിരിക്കും മയൂരമായീടണം  
നിന്‍ അരയിലെ പട്ടു ചേല ആകാന്‍
വ്രതം നോക്കും വ്രജ കന്യയാകണം
നിന്‍ കാല്‍തളിരുകള്‍ ചുംബിക്കും
പൊന്‍ ചിലമ്പ് ആയീടണം  
ആ കാലടികളില്‍ നാമങ്ങളായി കിലുങ്ങി
സായൂജ്യം അടഞ്ഞീടണം

Thursday, May 7, 2015

അമ്മാമ

ചായ കുടിച്ച് എണീറ്റപ്പോള്‍ അമ്മാമ പറഞ്ഞു. `വയലില്‍ പണിക്കാരുണ്ട്.
അങ്ങോട്ട്‌ ഒന്ന് പോകണം. നമ്മുടെ കണ്ണ്‍ എത്തിയില്ലേല്‍ ശരി ആകില്ല’.
സദാശിവന്‍ വന്നാല്‍ഞാന്‍ ഉടന്‍ വരും, ചാണകം കൊണ്ട് വരാന്‍ ഏര്‍പ്പാട് ചെയ്യാന്‍. അമ്മ എല്ലാം കേട്ട് തല കുലുക്കി. അമ്മാമ കുട നിവര്‍ത്തി ഇറങ്ങി നടന്നു.
അയല്‍ വീട്ടിലെ ആണ്. ബന്ധു അല്ല. എന്നാലും എന്ത് വിശേഷം ഉണ്ടെങ്കിലും ആദ്യം അറിയിക്കുന്നതും, വന്നു ചേരുന്നതും അമ്മാമ ആണ്.
പുതിയ കോളേജില്‍ ചേരുന്നു എന്നറിഞ്ഞു വന്നതാണ്‌. അമ്മാമ ആണ് ഫോം പൂരിപ്പിച്ചതും ഇതു വിഷയം പഠിക്കണം എന്ന് നിര്‍ദേശിച്ചതും. എന്ത് സംശയവും ആ നടയില്‍ ചെന്നാല്‍ നിവൃത്തി വരും എന്നൊരു വിശ്വാസം.
മക്കള്‍ ഒക്കെ പഠിച്ചു പല വഴിയില്‍ തിരിഞ്ഞിട്ടു ഈ മുറ്റം നോക്കി ഇരിക്കുമ്പോള്‍ ഇങ്ങനെ ആരെങ്കിലും പടി കടന്നു വരുന്നതും ഒരു സന്തോഷം. അമ്മായി പറയും.
വിളഞ്ഞു കിടക്കുന്ന മാങ്ങയും ചാമ്പക്കയും സപ്പോട്ടയും തിന്നാന്‍ അണ്ണാരക്കണ്ണനും പക്ഷികളും കുട്ടികളും ഒക്കെ ആയി വേനല്‍ക്കാലം രസകരമായി കടന്നു പോകും.
ഭര്‍ത്താവിനു കൂട്ട് ആകാന്‍ വി ആര്‍ എസ് എടുത്തതാണ് അമ്മായി. `അല്ലെങ്കില്‍ എഴുതി കണ്ണ്‍ കഴയ്ക്കുമ്പോള്‍ ചായ എന്ന വിളി കേട്ട് ചായ മുന്നില്‍ എത്തില്ലല്ലോ’. അമ്മായി ജോലി വിട്ടതിന് ന്യായം കണ്ടെത്തി.
കായകള്‍ പഴുത്തു തുടങ്ങുമ്പോള്‍ വല്ലതും ബാക്കി വന്നാല്‍ അച്ഛനും അമ്മയും കൂടി മകനെക്കാണാന്‍ പാലക്കാടിന് ഒരു യാത്ര ഉണ്ട്. അപ്പോഴും ഗേറ്റ് പൂട്ടാറില്ല. വീടിന്‍റെ താക്കോല്‍ അമ്മയെ ഏല്പിച്ചു പോവുകയേ ഉള്ളൂ രണ്ടാളും. രണ്ടാഴ്ച പിന്നെ വെള്ളം ഒഴിക്കുന്നതും വിളക്ക് കൊളുത്തുന്നതും എല്ലാം അമ്മയാണ്.
അവനു ട്രാന്‍സ്ഫര്‍ കിട്ടാത്ത ജോലി അല്ലെ. കമ്പനി അവിടെ മാത്രല്ലേ ഉള്ളൂ. പിന്നെ ഞങ്ങള്‍ അങ്ങോട്ട്‌ പോകാതെ. വേറെ എവിടേക്ക് ആണ് ഞങ്ങള്‍ക്കും പോകാന്‍ ഉള്ളത്. അമ്മായി പറയും.
അമ്മായിയുടെ ബന്ധുക്കള്‍ ബാംഗ്ലൂര്‍ ആണ്. അവിടെ ഒന്നും നില്ക്കാന്‍ ആ അമ്മ മനസിനു പറ്റില്ല. എപ്പോഴും തൊടിയിലെ ചെടികളും പൂക്കളും പക്ഷികളും കുട്ടികളും അവറ്റയുടെ ശുശ്രൂഷയും ആയി അമ്മായി സമയം തീര്‍ക്കും.
ഒരുപാടു കഷ്ടപ്പെട്ട് പഠിച്ചു ജോലി വാങ്ങിയതാണ് അമ്മാമ. അത് കൊണ്ട് തന്നെ നന്മയുള്ള ഒരു മനസ് ആണ്. ആ മനസ്സിന് യോജിച്ച ഭാര്യയും. അപൂര്‍വ ജോഡികള്‍ ആണ് രണ്ടു പേരും.

അവരുടെ ചേര്‍ച്ചയുടെ സുഗന്ധം ആ പ്രകൃതിയിലും കലരുന്നത് കൊണ്ടാകും അവിടെ ഇത്രയും സമൃദ്ധി എന്ന് അമ്മ പറയും. ചേച്ചിയുടെ കല്യാണത്തിന് തുണിത്തരങ്ങള്‍ എടുത്തു നല്‍കിയത് അമ്മാമ ആയിരുന്നു. അച്ഛന് അതൊരു വലിയ സഹായം ആയിരുന്നു. കോളേജില്‍ പോകുന്ന ദിവസം `അമ്മാമ ഒരു സമ്മാനം തരുന്നുണ്ട്’ എന്ന് കേട്ടത് മുതല്‍ ആ ദിവസത്തിന് വേണ്ടി അവള്‍ കാത്തിരുന്നു.

Wednesday, May 6, 2015

അരങ്ങേറ്റം

മോളുടെ അരങ്ങേറ്റമാണ്. ഏട്ടന്‍ വരണം. ഫോണ്‍ വന്നപ്പോള്‍ മുതല്‍ മനസ്സില്‍ തുള്ളിച്ചാട്ടം ആണ്. അനിയത്തിയുടെ നടക്കാതെ പോയ സ്വപ്നവും അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹവും ആയിരുന്നു. അവളെ നൃത്ത മേഖലയില്‍ വളര്‍ത്തിക്കൊണ്ടു വരണം എന്ന്.

പക്ഷെ അച്ഛന്‍റെ മരണം കൊണ്ട് വന്ന ആഘാതം കുറച്ചായിരുന്നില്ല. പിന്നെ അവള്‍ ചിലങ്ക അണിഞ്ഞില്ല. ആരു നിര്‍ബന്ധിച്ചിട്ടും. കാണാന്‍ അച്ഛന്‍ ഇല്ലാതെ എനിക്ക് നൃത്തം ചെയ്യണ്ട. അവള്‍ വാശി പിടിച്ചപ്പോള്‍ .....ഇടയ്ക്കു നിര്‍ബന്ധിച്ചു സ്റ്റേജില്‍ കയറിയ അവള്‍ മുഴിമിക്കാതെ പൊട്ടി ക്കരഞ്ഞു കൊണ്ട് വേദി വിട്ടത് ഇന്നും ഓര്‍മയുണ്ട്. അതിനു ശേഷം അവളെ നിര്‍ബന്ധിക്കാന്‍ പോയില്ല.

അനിയത്തിയുടെ അതേ കഴിവ് മോള്‍ക്ക്‌ കിട്ടിയപ്പോള്‍ എല്ലാപേരും സന്തോഷിച്ചു. പറഞ്ഞു കൊടുക്കുന്ന പാഠങ്ങള്‍ ഗ്രഹിച്ചെടുക്കാന്‍ അവള്‍ക്കുള്ള കഴിവ് ഒന്ന് വേറെ തന്നെ ആയിരുന്നു. ജന്മ വാസന അതൊന്നു വേറെ ആണ്. അതിനൊപ്പം സമര്‍പ്പണവും ആകുമ്പോള്‍ പൊന്നിന് സുഗന്ധം ചേര്‍ന്ന പോലെ.

വളരെ അധികം ആലോചിച്ചു നടത്തിയതാണ് അവളുടെ കല്യാണം. അതും ഒരു പരാജയം ആയി. അച്ഛന്റെ സുഹൃത്തിന്‍റെ മകന്‍. മനുഷ്യനെ ചൂഴ്ന്നു നോക്കാന്‍ പറ്റില്ലല്ലോ. തുടക്കത്തില്‍ വലിയ കുഴപ്പം ഇല്ലാതെ ജീവിക്കുക ആയിരുന്നു. പിന്നീടാണ്‌ അറിഞ്ഞത് ജോലി സ്ഥലത്ത് അയാള്‍ക്ക് ഉള്ള ഒരു ബന്ധം. കൂടെ ജോലി ചെയ്യുന്ന സ്ത്രീ.

പിന്നെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോന്ന ഭാര്യയെ തിരിച്ചു കൊണ്ട് വരാനുള്ള ശ്രമം. നാട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചയായി. തല കുനിഞ്ഞു പോയ നാളുകള്‍. അവളുടെ ജീവിതത്തിലെ രണ്ടാമത്തെ വലിയ ദുരന്തം ആയി അത്. എല്ലാം അറിഞ്ഞിട്ടും ആളെ ദൈവത്തെപ്പോലെ അവള്‍ സ്നേഹിച്ചു. ഒരു വശത്ത് കടം തലക്കു മീതെ ആയതു അറിഞ്ഞത് വളരെ വൈകി. മദ്യപാനവും അന്യ ബന്ധവും കൊണ്ട് വന്ന സമ്പാദ്യം.

ജോലിക്ക് പോകുന്നത് ചുരുക്കമായി. എല്ലാത്തിനും വിരാമം ഇട്ടു കൊണ്ട് ഒരു ആത്മഹത്യ. കുറ്റപ്പെടുത്താനും വാദിക്കാനും ഒരുപാടുപേര്‍. അയാളുടെ ചീത്ത സ്വഭാവം അറിയുന്നവര്‍ തന്നെ അനിയത്തിയെ കുറ്റപ്പെടുത്തി. എല്ലാം ഒറ്റക്ക് ആണ് അവള്‍ നേരിട്ടത്.

പതിയെ അവള്‍ ജീവിതത്തിലേക്ക് മടങ്ങി വന്നു. മോളെ പ്രോത്സാഹിപ്പിച്ചു, അതിനിടയില്‍ ഭര്‍ത്താവിന്‍റെ ഒരു ജോലിയും. അവള്‍ ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ താന്‍ കൂടി സഹായിച്ച് ചെറിയൊരു വീട്. ഇന്ന് അവള്‍ സന്തോഷത്തോടെ കഴിയുന്നു.

അച്ഛന്റെ ഇള്ളക്കുട്ടി ആയിരുന്ന അവള്‍ പോരാടി നേടിയ വിജയങ്ങള്‍ ആയി പിന്നെ. നാളെ മോളുടെ അരങ്ങേറ്റം നടക്കുമ്പോള്‍ അച്ഛനും വേറെ ഏതോ ലോകത്തിരുന്ന്‍ എല്ലാം കാണുന്നുണ്ടാകും. ഞാന്‍ പോലും തളര്‍ന്നു പോയിടത്താണ് അവള്‍ പിടിച്ചു നിന്നത്. വല്ലാത്ത ഒരു ധൈര്യം ആയിരുന്നു അവളുടേത്‌.

മോളെ ഒരുക്കി ഇറക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ കലങ്ങുന്നതു കണ്ടു. അച്ഛനെ ഓര്‍ത്തിട്ട്. അച്ഛന്‍ ആണ് അവളെ ഒരുക്കുന്നതും സ്റ്റേജില്‍ അനുഗ്രഹിച്ചു വിടുന്നതും. അമ്മക്ക് എന്നും കാഴ്ച്ചക്കാരിയുടെ റോള്‍ ആയിരുന്നു.

മോളുടെ നൃത്തം നടക്കുമ്പോള്‍ അവള്‍ കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു. സന്തോഷം കൊണ്ട്. അവളുടെ ചുവടുകള്‍ അത്ര തികവുള്ളതായിരുന്നു. ഞാന്‍ എല്ലാം വീഡിയോ പകര്‍ത്തുമ്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അമ്മയും അനിയത്തിയും. വന്പിച്ച കരഘോഷം ആയിരുന്നു. കാണികള്‍ എഴുന്നേറ്റു നിന്ന് ആദരിച്ച ചടങ്ങ്. അതു കണ്ടു നിന്നപ്പോള്‍ മനസിലായി അച്ഛന്റെ ആത്മാവിന്‍റെ ശക്തി കൂടിയാണ് മകള്‍ക്ക് കിട്ടിയതു എന്ന്.

Tuesday, May 5, 2015

ഡെെപോസിറ്റ്‌

ഒരു ലക്ഷം രൂപ
എന്‍റെ സഹനത്തിന്റെ വില
അടിവയറ്റിലെ തൊഴിക്ക്‌
നഷ്‌ടമായ ജീവന്‍റെ തുടിപ്പിന്
കേള്‍വി നശിച്ച കാതുകള്‍ക്ക്
ഞാന്‍ കൈ നീട്ടി വാങ്ങി
നിന്നെ സന്തോഷിപ്പിക്കാന്‍......
കാരണം......................
അതേ എനിക്ക് അറിയൂ
പക്ഷേ നീ തൊടുത്ത
വിഷം പുരട്ടിയ വാക് ശരങ്ങള്‍
എത്ര കോടി തന്നാലും..................
ആ മുറിവില്‍ നിന്നും ഉതിര്‍ന്ന ചോര
എന്നും കട്ടപിടിക്കാതെ
എത്ര വര്‍ഷങ്ങള്‍  കാല്‍ക്കീഴില്‍ ഹോമിച്ചു
ഓര്‍ക്കുന്നു എല്ലാം ഇന്നലെ എന്ന പോല്‍ 

ബാല്യം

മഴക്കാലം വറുതിയുടെ ദിനങ്ങള്‍
വിത്തുകള്‍ അമ്മയുടെ കണ്ണീരില്‍ കുതിര്‍ന്നിട്ടാകും
എപ്പോഴും പത്തായം നിറഞ്ഞു കവിഞ്ഞത്
എന്നിട്ടും കോരന് കുമ്പിളില്‍ മാത്രം കഞ്ഞി
വയല്‍ക്കരയിലെ വീട്
വിശന്ന വയറിന്‍റെ ഉറക്കം കെടുത്തും
ചീവീടുകളുടെ ഒച്ച
മഴ പെയ്താല്‍ പിന്നെ
വീടിനുള്ളില്‍ തന്നെ വിതയ്ക്കാം
പുസ്തകം നനയാതെ കാത്തുവച്ചപ്പോള്‍
തലയില്‍ വീണ മഴവെള്ളം
കവിതയായി പരന്നൊഴുകി
സഹനത്തിന്റെ ദിനങ്ങള്‍ ഭാവിയില്‍
പരിഹാസത്തിനും പീഢനത്തിനും വഴി മാറി
ഇന്നോ.............................
കാത്തിരിക്കാന്‍ ഒന്നുമില്ല
നഷ്ടപ്പെടുത്താന്‍ ഇഷ്ടമില്ലാത്തത് കൊണ്ട്
അന്യമായ കുറേ സ്വപ്‌നങ്ങള്‍ മാത്രം 

Friday, May 1, 2015

എന്റെ കലാലയം

കോട്ടമതില്‍ കിടങ്ങുകള്‍ ഒന്നുമില്ല
ഗേറ്റ് ഇല്ല സെക്യൂരിറ്റി ഇല്ല
വലിയ ക്യാമ്പസ്‌ ഇല്ല
റൂമില്‍ ഫാനില്ല എ സി ഇല്ല
കയ്യില്‍ ഫോണില്ല ടാബില്ല
വൈറ്റ് ബോര്ഡ് ഇല്ല,
മാര്ക്കര്‍ പേന ഇല്ല
നാലു ചുവരുകള്‍
ഉള്ളില്‍ കുറച്ചു ബെഞ്ചും ഡസ്കും
ഒരു ബ്ലാക് ബോര്ഡും ചോക്കും
യാതൊരു നിയന്ത്രണങ്ങള്‍ ഇല്ലാതെ
എപ്പോള്‍ വേണോ വരാം പോകാം
ഇങ്ങനെ സ്വാതന്ത്ര്യം കിട്ടിയപ്പോള്‍
ഞങ്ങള്‍ ജീവിതം എന്തെന്ന്
അറിയുക ആയിരുന്നു
പ്രകൃതിയോട് ഇണങ്ങി ജീവിച്ച
ഗുരുകുല സമ്പ്രദായം പോലെ
ഏതു രംഗത്തും വിജയിക്കാന്‍
എന്തും ചങ്കൂറ്റത്തോടെ നേരിടാന്‍
ഞങ്ങളെ പഠിപ്പിച്ച സരസ്വതി ക്ഷേത്രം
എന്റെ മഹത്തായ കലാലയം
നിന്നെ ക്കുറിച്ച് ഓര്ക്കുമ്പോള്‍
ഇന്നും ഞാന്‍ വെറും കുട്ടി ആകുന്നു

ചൂഷണം



അന്ന് നമ്മള്‍ കാറ്റിനെ ആരാധിച്ചു
വായുഭഗവാനായിക്കണ്ട്
നമ്മള്‍ ജലത്തെ ആരാധിച്ചു 
വരുണദേവനായിക്കണ്ട്
അഗ്നിയെ ആരാധിച്ചു
അഗ്നിദേവനായിക്കണ്ട്
കാവും കുളവും കാത്തു വച്ചു
സര്പ്പക്കാവ് എന്ന് പേടിപ്പിച്ചു
അധിനിവേശം തടഞ്ഞു
പിന്നെ നമുക്ക് പരിഷ്കാരി
ആവണമായിരുന്നു
എല്ലാം വഴിയില്‍ ഉപേക്ഷിച്ചു
കയ്യേറ്റം തുടര്ന്നപ്പോള്‍
ചൂഷണം സഹിക്കാതെ
പഞ്ച ഭൂതങ്ങള്‍ പ്രതികരിച്ചു
നിരപരാധികളും കുഞ്ഞുങ്ങളും
അതിന്റെ ഫലം അനുഭവിക്കുമ്പോള്‍
`ആ അമ്മയ്ക്കും' നോവുന്നുണ്ടാകും

ശ്രീരാമാ അങ്ങ് ഒരിക്കല്ക്കൂടി

രാമാ, അങ്ങ് മര്ത്ത്യ ധര്മ്മം
പഠിപ്പിക്കാന്‍ വന്ന അവതാരം
എന്നും മര്യാദാപുരുഷോത്തമന്‍
ഏകപത്നീവ്രതം പാലിച്ച വ്യക്തി
എന്നിട്ടും എന്തേ അന്യന്റെ വാക്കില്‍
സീതയെ കാട്ടില്‍ ഉപേക്ഷിച്ചു
അങ്ങ് ഉപേക്ഷിച്ചത്
മായാ സീതയെന്നറിയാത്ത മാനവര്‍
ഇന്നും പിന്‍തുടരുന്നു നിന്‍ ചെയ്തികള്‍
സ്ത്രീയുടെ കണ്ണീര്‍ തുടയ്ക്കാതെ
അവളെ ചണ്ടിയായ് വലിച്ചെറിഞ്ഞും
തെരുവില്‍ ഉപേക്ഷിച്ചും
കൊട്ടാരത്തില്‍ സുഖ ശയനത്തില്‍
രാമാ അങ്ങ് ഒരിക്കല്ക്കൂടി..........
സ്നേഹം പഠിപ്പിക്കാനായി
രാമന്‍ ഉണ്ടെങ്കിലേ സീത ഉള്ളൂ
രാവണന്‍ ഉണ്ടെങ്കിലേ
രാമന് പ്രസക്തിയുള്ളൂ
അഗ്നിശുദ്ധിയും അന്തര്ധാനവും
എന്നും സീതയുടെ മാത്രം വിധിയോ?

പിറന്നാള്‍ സമ്മാനം

എന്‍റെ ശ്രമം പാഴാവുക ആണോ? ഏട്ടന്‍ അറിയാതെ ഇറങ്ങി തിരിച്ചത് കൊണ്ടാണോ? അവള്‍ കൂട്ടുകാരിയോട് സങ്കടം പറഞ്ഞു.
നാളെ അമ്പലത്തില്‍ പോകുമ്പോള്‍ അതിശയിപ്പിക്കാന്‍ വേണ്ടി ഇറങ്ങി തിരിച്ചത് ആണ്. പിറന്നാളിന് എപ്പോഴും നല്‍കുന്നതാണ് ഒരു സമ്മാനം. ഈ വര്‍ഷം അത് ഒരു ഷര്‍ട്ട് ആകട്ടെ എന്ന് തീരുമാനിച്ചത് അബദ്ധമായോ?
താന്‍ കൊടുക്കുന്നതല്ലാതെ വേറെ ഇഷ്ടങ്ങള്‍ പറയാറെ ഇല്ല. അച്ഛനും അമ്മയും കൂട്ടുകാരെപ്പോലെ ആണ് എട്ടന്. അത് കൊണ്ട് തന്നെ ഒന്നിനും ഒരു വാശിയും ഇല്ലാത്ത പ്രകൃതം. മനുഷ്യന് ചില്ലറ വാശിയൊക്കെ ആകാം എന്ന് പറഞ്ഞപ്പോള്‍ വെറുതെ ചിരിച്ചു.
ഏട്ടന്‍റെ അച്ഛന്റെ മലയാളം സാഹിത്യ ക്ലാസ്സില്‍ ഇരുന്നു പഠിച്ചപ്പോള്‍ ഒരിക്കലും ചിന്തിച്ചില്ല മരുമകള്‍ ആയി ആ പടി കടന്നു ചെല്ലും എന്ന്. എല്ലാം നിയന്ത്രിക്കുന്നത് നമ്മള്‍ മനുഷ്യര്‍ അല്ലല്ലോ. അതിനു മുകളില്‍ ആരോ ചരട് വലി നടത്തുക അല്ലേ.
അദ്ദേഹത്തിന്‍റെ എഴുത്തിന്‍റെ വലിയ ആരാധിക ആയിരുന്നു എന്നും. പകര്‍ത്തി എഴുതുന്നതും തിരുത്തുന്നതും എല്ലാം വലിയ ഇഷ്ടം. അച്ചടിച്ച പോലെ ഉള്ള കയ്യക്ഷരം. അച്ഛന്‍ എന്നും പറഞ്ഞു.
പരീക്ഷ കഴിയുന്നതിനു മുന്‍പ് തന്നെ വിവാഹ നിശ്ചയം കഴിഞ്ഞു. പുതിയ വീടിന്‍റെ പാല് കാച്ചല്‍ ചടങ്ങിലാണ് ഏട്ടനെ ആദ്യമായി കാണുന്നത്. ഒരു മരുമകള്‍ക്ക് ഉള്ള എല്ലാ സ്വാതന്ത്ര്യവും അന്ന് അച്ഛനും അമ്മയും തന്നു. വിളക്ക് കൊണ്ട് കേറിയപ്പോള്‍ നേരിയ ഭയം ആയിരുന്നു. എല്ലാം നല്ലതാവാന്‍ പ്രാര്‍ത്ഥിച്ചു കയറി. ഇന്നേ വരെ ഒരു വിഷമവും ഉണ്ടായിട്ടില്ല. അച്ഛന്റെയും അമ്മയുടെയും പ്രാര്‍ത്ഥനയുടെ ശക്തി കൊണ്ടാകും.
അവസാന ദിവസം പരീക്ഷ കഴിഞ്ഞു അമ്മാവനോടൊപ്പം അവരുടെ വീട്ടില്‍. ഏട്ടന്‍ അപ്പോള്‍ മദ്രാസില്‍ ആണ്. അന്നു ആ മുറി ഒക്കെ അടുക്കി ഒതുക്കി വച്ചപ്പോള്‍ ആണ് കണ്ടത് ആ മനസ്സില്‍ എത്ര ആഴത്തില്‍ പതിഞ്ഞതാണ്  തന്‍റെ മുഖം എന്ന്.  ഒറ്റയ്ക്ക് വളര്‍ന്നത്‌ കൊണ്ട് എന്നും പുസ്തകങ്ങള്‍ ആയിരുന്നു കൂട്ട്. അത് കൊണ്ട് തന്നെ സംസാരവും വളരെ കഷ്ടി. ഫോണ്‍ വിളിയൊന്നും ഇല്ല. ചെറുപ്പക്കാരുടെ കുസൃതി ഒന്നും ഇല്ലായിരുന്നു. അച്ഛനും അമ്മയും നിര്‍ബന്ധിച്ചാല്‍ ഒന്ന് വിളിച്ചെങ്കില്‍ ആയി.
അന്ന് രാത്രി അച്ഛനെ വിളിച്ചപ്പോള്‍ അറിഞ്ഞു ഫസ്റ്റ് എയിഡ് ക്ലാസ് നടക്കുമ്പോള്‍ തല ചുറ്റി വീണ ഏട്ടന്‍റെ വിശേഷം. ഭര്‍ത്താവ് അകലെ ആയ ഭാര്യയുടെ വേദന ആയിരുന്നു അപ്പോള്‍. പിന്നെയും ഒരു വര്‍ഷം കഴിഞ്ഞു വിവാഹം നടന്നപ്പോള്‍  `വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു’ എന്ന വാക്കുകള്‍ സത്യം ആയ പോലെ.
മകള്‍ വന്നപ്പോള്‍ ലോകം അവളിലേക്ക്‌ ചുരുങ്ങി....... അച്ഛന്റെ പെട്ടെന്നുള്ള മരണം........ മോള്‍ ആണ് ആ സങ്കടത്തില്‍ പിടിച്ചു നില്ക്കാന്‍ എല്ലാവരെയും സഹായിച്ചത്. അച്ഛന്‍ ആയിരുന്നു തന്‍റെ ഭാവിയെക്കുറിച്ച് വലിയ സ്വപ്‌നങ്ങള്‍ കണ്ടത്. `ഒരിക്കലും റിട്ടയര്‍ ചെയ്തു വെറുതെ ഇരിക്കില്ല തീര്‍ഥാടനത്തിനു പോകും’ എന്ന വാക്കുകള്‍ സത്യമാക്കിയത് പോലെ ആയിരുന്നു അച്ഛന്‍ യാത്ര ആയതു.
പിന്നീടു സ്വന്തം ഭാവി ഒന്നും ഒരു വിഷയമല്ലാതെ ആയി. അച്ഛന് ഇല്ലാത്ത ശൂന്യത അമ്മയെ വേറെ ഒരു ലോകത്ത് കൊണ്ടെത്തിച്ചു. ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ അല്ലെ ഒരു ഉത്സാഹം വരൂ. എട്ടന് ഒന്നിലും ഒരു നിര്‍ബന്ധം ഇല്ലാത്ത സ്വഭാവം.
മോള്‍ സ്കൂളില്‍ ചേര്‍ന്നപ്പോള്‍ വീണ്ടും പഠനം. റാങ്ക് നിലനിര്‍ത്തണം എന്ന ആഗ്രഹം എങ്ങോ ഉപേക്ഷിച്ചു എങ്ങനെയും ജയിച്ചാല്‍ മതി എന്ന വിചാരത്തില്‍ കോഴ്സ് ചെയ്തു തീര്‍ത്തു. പിന്നെ സ്കൂള്‍ അദ്ധ്യാപികയുടെ വേഷം. കുട്ടികളുടെ കൂടെ എന്നും കഴിയാന്‍ ഉള്ള ഇഷ്ടം കൊണ്ട് നേടി എടുത്ത ജോലി.
ഓരോ ഷര്‍ട്ടും നോക്കി നടന്നപ്പോള്‍ ഒന്നും ശരി ആകാതെ അവള്‍ നിരാശ ആയി. അവസാനം കണ്ണില്‍ തടഞ്ഞു  കാത്തിരുന്ന ആ നിറം. എട്ടന് പ്രീയപ്പെട്ട ആ മെറൂണ്‍ കളര്‍. സ്നേഹം ഒരിക്കലും പാഴാവുക ഇല്ലെന്നു ഒരു സാക്ഷ്യം പോലെ. ബില്ല് അടച്ചു കഴിഞ്ഞു അവള്‍ കൂട്ടുകാരിയോടൊപ്പം തിരക്കിട്ട് പുറത്തിറങ്ങി.

വീട്ടിലേക്കുള്ള ഓട്ടോയില്‍ ഇരുന്നപ്പോള്‍ ഒന്നു മാത്രം പ്രാര്‍ത്ഥിച്ചു, ഏട്ടന്‍ എത്തിയിട്ട് ഉണ്ടാകല്ലേ. വീട്ടില്‍ എത്തിയപ്പോള്‍ പൂട്ടി തന്നെ കിടപ്പാണ്. നേരെ കവര്‍ അലമാരയില്‍ ഒളിപ്പിച്ചു. `രാവിലെ ആയെങ്കില്‍’ അവള്‍ വല്ലാതെ ആഗ്രഹിച്ചു പോയി.