ഒരു ലക്ഷം രൂപ
എന്‍റെ സഹനത്തിന്റെ വില
അടിവയറ്റിലെ തൊഴിക്ക്
നഷ്‌ടമായ ജീവന്‍റെ
തുടിപ്പിന്
കേള്‍വി നശിച്ച കാതുകള്‍ക്ക്
ഞാന്‍ കൈ നീട്ടി വാങ്ങി
നിന്നെ സന്തോഷിപ്പിക്കാന്‍......
കാരണം......................
അതേ എനിക്ക് അറിയൂ
പക്ഷേ നീ തൊടുത്ത
വിഷം പുരട്ടിയ വാക് ശരങ്ങള്‍
എത്ര കോടി തന്നാലും..................
ആ മുറിവില്‍ നിന്നും ഉതിര്‍ന്ന
ചോര
എന്നും കട്ടപിടിക്കാതെ
എത്ര വര്‍ഷങ്ങള്‍ കാല്‍ക്കീഴില്‍ ഹോമിച്ചു
ഓര്‍ക്കുന്നു എല്ലാം ഇന്നലെ
എന്ന പോല്‍
No comments:
Post a Comment