Wednesday, December 31, 2014

തത്വചിന്ത

തത്വ ശാസ്ത്രത്തില്‍ മുഖം ഒളിപ്പിച്ചു ഞാന്‍
ഏറെ ദു:ഖിപ്പിച്ചവള്‍................
കുട്ടപ്പെടുതലിന്‍ വടി ഓങ്ങി
തീണ്ടാപ്പാട് അകലെ നിര്തിയോള്‍
അവളുടെ കഴിവുകള്‍ക്ക് നേരെ കണ്ണടക്കരുത്
എന്ന് കെഞ്ചി പ്പറഞ്ഞവള്‍
തത്വശാസ്ത്രം കൊണ്ട് ജീവിതം തിരിച്ചു കിട്ടില്ല എന്ന് ഓര്മിപ്പിച്ചവള്‍
ഈ നിമിഷം മാത്രമേ സ്വന്തം ആയുള്ളൂ
എന്ന്  തിരിച്ചറിവ് വന്നപ്പോഴേക്കും
രോഗത്തിന്‍ തത്വത്തിനു സ്വയം കീഴടങ്ങിയോള്‍
ഇന്ന്  ചുവരില്‍ ചില്ലുകൂട്ടില്‍.....
ഒരു ഏറ്റുപറച്ചിലും, ഒരു വര്‍ണ വിളക്കും
ഒരു പൂമാലയും  ഒരു ചന്ദനത്തിരിയും
നഷ്ടപ്പെട്ടത് തിരിച്ചു തരില്ല എന്ന്
വീണ്ടും ഓര്‍മ്മിപ്പിച്ചു .......
എന്നെ നോക്കി ചിരിച്ചു നിന്നു.....

ഫിലോസഫി പ്രൊഫസര്‍ ശ്രീകണ്ഠന്‍ സാര്‍ കടന്നു പോകുമ്പോള്‍ മനസിന്‌ വല്ലാത്ത കനം തോന്നും. പാവം സര്‍ ഒരു വീണ്ടു വിചാരം വന്നപ്പോള്‍ ഒറ്റപ്പെട്ടുപോയി

--വരം--

കണ്ണനെ കാണാനുള്ള കണ്ണ്
കണ്ണനെ കേൾക്കാനുള്ള കാത്
കണ്ണനെ തൊഴാനുള്ള കൈയ് 
കണ്ണനെ പാടാനുള്ള നാവ്
കണ്ണന്റെ ഗന്ധം അറിയാനുള്ള നാസിക
കണ്ണനെ അറിയാനുള്ള മനസ്
കണ്ണനെ കാണാൻ എത്താനുള്ള പാദം
കണ്ണനെ ഓർക്കാൻ മാത്രം വായന
മറ്റൊന്നും വേണ്ടാ വരം കണ്ണാ...............

--ഡെബിറ്റ് കാർഡ്‌--


മെഡിക്കൽ സ്റ്റോറിൽ നിന്നപ്പോൾ ആണ് ബസ്‌ വന്നു നിന്നത്, ബാക്കി പോലും വാങ്ങാൻ നില്കാതെ അതിൽ ചാടി ക്കേറി. ടിക്കെട്ടിനു പൈസ തിരഞ്ഞപ്പോൾ ആണ് രേണുവിന് മനസിലായത്, 50 പൈസ കുറവ്. രേണു മുന്നിലും പിന്നിലും നോക്കി. ആരും ഇല്ല പരിചയക്കാർ. അവൾ കണ്ടക്ടർ ആരെന്നു നോക്കി. ടിക്കറ്റ്‌ എടുക്കാൻ അയാൾ അടുത്തെത്തി. ഒരു നിവൃത്തിയില്ലാതെ അടുത്തിരുന്ന``ചേച്ചിയോട്'' 50 പൈസ ചോദിച്ചു. ചേച്ചി അടി മുടി ഒരു നോട്ടം കൊടുത്തു. ഇവൾ മാന്യമായി ഡ്രസ്സ്‌ ധരിച്ചു തെണ്ടുന്നോ. ജീൻസ്‌ , ടി-ഷർട്ട്‌ , കൂളിംഗ്‌ ഗ്ലാസ്‌ ചേച്ചി-- പറയാതെ പറഞ്ഞു.
കണ്ടുക്ടരോട് പറയാമെന്നു വച്ചാൽ നാളെ മുതൽ അയളുടെ ചവിട്ടി തിരുമലും, ദ്വയാർധവും സഹിക്കണ്ടെ. എന്നാണോ ഡെബിറ്റ് കാർഡ്‌, ബസ്‌ ടിക്കെടിനും ടോയ്ലെറ്റ് കൌണ്ടറിലും ഉപയോഗിക്കാനാവുക.
ആ സമയം ചേച്ചി അടുത്തിരിക്കുന്ന ആളിനോട്‌ പറയുന്നു, ``ടിക്കറ്റ്‌ ഞാൻ എടുക്കാം അവർ കണ്ടക്ടർക്ക് 10 രൂപ എടുത്തു കൊടുത്തു ``മറ്റേ ചേച്ചിക്കും' ടിക്കറ്റ്‌ എടുത്തു. രേണു വിചാരിച്ചു, ഇനി കോണ്ടുക്ടരിനെ തന്നെ ആശ്രയിക്കാം.
അപ്പോൾ അതാ ഒരു 50 പൈസ എന്നെ നോക്കി ഞെളിഞ്ഞു നില്ക്കുന്നു, അത് കയ്യിൽ വച്ചിട്ടു വീണ്ടും, ``ചേച്ചി' വീണ്ടും ഒരു നോട്ടം.
``ബാങ്കിൽ അൻപതിനായിരം ഉണ്ടെന്നു പറഞ്ഞിട്ടെന്താ 50 പൈസക്ക് അത് തന്നെ വേണ്ടേ.''-- പൈസ എന്നോട് ചോദിച്ചു. ഇതൊക്കെ തന്റെ പതിവ് പരിപാടി ആയതു കൊണ്ട് വീട്ടില് ഉള്ളവർ കേട്ടഭാവം കാണിച്ചില്ല, അപ്പോഴും രേണു ആലോചിക്ക ആയിരുന്നു, എന്നാണ് ഡെബിറ്റ് കാർഡ്‌......... എന്ന് .

ഗുണപാഠം


രാജാവ്‌ നാണുവിനെ വിളിച്ചു പറഞ്ഞു
പതിനഞ്ചു വീട് വച്ച് നല്കണം .
എല്ലാം ഒരു പോലെ ഇരിക്കണം.
നാണു പണി തുടങ്ങി.
ഒടുവിൽ വീടുകൾ കാണാൻ രാജാവ്‌ എത്തി.
ബാക്കി പതിനാല് വീടുകൾ പലർക്കായി ദാനം ചെയ്തു,
പതിനഞ്ചാമത്തെ വീടിന്റെ താക്കോൽ രാജാവ്‌ നാണുവിനു നല്കി.
അയാൾ തളർന്നു വീണു പോയി,
അവസാനത്തെ വീട് വച്ചപ്പോൾ
``ഇത് എങ്ങനേലും മതി'' എന്ന് കരുതിയ നിമിഷത്തെ അയാൾ ശപിച്ചു
താൻ എന്തൊക്കെ കള്ളത്തരങ്ങൾ കാണിച്ചു എന്നോർത്ത്
അയാൾ വിറച്ചു പോയി.
ഒന്നും പറയാനാകാതെ അയാൾ ചാവി വാങ്ങി.
ഇപ്പോൾ തല ഉണ്ട്, എന്തേലും പുറത്തു പറഞ്ഞാൽ ആ അലങ്കാരവും നഷ്ടമാകും.
``നന്മ ആയാലും തിന്മ ആയാലും കർമ്മ ഫലം നമ്മിലേക്ക്‌ തന്നെ വരും''
അമ്മ പറയാറുള്ളത് അയാൾ ഓർത്തു.
``ഏതു ജോലിയും ഒരേ ശ്രദ്ധയോടെ അവസാനം വരെ കൊണ്ട് പോകണം,
ചെറിയ അശ്രദ്ധ പോലും പാടില്ലെന്ന'' രണ്ടാമത്തെ ഉപദേശവും നാണു തിരിച്ചറിഞ്ഞു.

അമ്മ


ഇല്ല കുഞ്ഞേ നിന്നെ അമ്മ തല്ലില്ല മേലിൽ
എന്ന് നിരൂപിക്കും എന്നും മനസ്സിൽ
പക്ഷെ നിൻ നിർബന്ധം 
എന്നിൽ അക്ഷമ പടർത്തുമ്പോൾ,
എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ,
എന്റെ വിരലുകൾ നിൻ തുടയിൽ ചിത്രം വരക്കും
നീ ഒന്ന് കൂടി ഉച്ചത്തിൽ നിലവിളിക്കും ......
എന്റെ കണ്ണുകൾ നിരയന്നുണ്ട് , ഉളളിൽ ഉണരുന്ന തേങ്ങലുകൾ .... .
എന്റെ കുഞ്ഞേ നിനക്ക് അറിയില്ല ,
ഈ അമ്മ സഹിക്കുന്ന പീഡകൾ ,
കാശിന് വിലപേശി നമ്മെ പടിക്കു പുറത്താക്കി നിന്നച്ച്ചാൻ
കൊത്തിപ്പരിക്കാൻ കഴുകൻ കണ്ണുകൾ ചുറ്റിനും
ഭ്രാന്തി ആയി നടിച്ചു എന്ന് വരെ പിടിച്ചു നിൽക്കും , അറിയില്ല എനിക്ക്
ഈ തെരുവിൽ , വറ്റിനായ് , നായ് ക്കലോടൊപ്പം കടിപിടി കൂടുന്നു നാം
മൂന്നു നാളായി പട്ടിണി ആണ് അമ്മ ,
വിശന്നു വലയും നിൻ വിരലുകൾ എന്റെ നെഞ്ചിൽ പരതുമ്പോൾ .......
ഒഴിഞ്ഞ വയറുമായി നീ മയങ്ങുമ്പോൾ .......
ഈ കുരിരുട്ടുനോക്കി പകച്ചിരിക്കാൻ മാത്രം എൻ വിധി ....

ഉണ്ണി ക്കണ്ണൻ

നീല ചുരുൾ മുടി കെട്ടി വയ്ക്കാം
പിന്നതിൽ പീലിയും ചാർത്തി തരാം
നെറ്റിയിൽ കസ്തുരി തിലകം ചാർത്താം 
കണ്ണുകൾ മഷിയാലെ അലങ്കരിക്കാം
മഞ്ഞപ്പട്ടാട ഞൊരിഞ്ഞുടുക്കാം
കോലക്കുഴലും തിരുകി തരാം
തൃക്കയ്യിൽ വെണ്ണയും വച്ച് തരാം
ഓടി എത്തീട് നീ കണ്ണനുണ്ണി
കണ്ണ് കുഴഞ്ഞു ഞാൻ കാത്തിരിപ്പൂ ......

Wednesday, December 3, 2014

ജാരൻ



അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല. പറയുന്നത് വല്യേട്ടനാ , അപ്പോൾ!!!!. പത്തു കൊല്ലം മണലാരണ്യത്തിൽ പണി എടുത്തു മടങ്ങി വരേണ്ടായിരുന്നു.

അവൻ ഓരോന്ന്   ഓർത്തു വിഷമിച്ചു.

എന്തായാലും ഇങ്ങനെ വിട്ടാൽ പറ്റില്ല.

രാത്രി  ജോലിക്ക് പോകുമ്പോൾ കൊണ്ട് പോകുന്ന താക്കോൽ അവൻ ഭദ്രമായി ബാഗിൽ   വച്ചു. അവളുടെ ഉറക്കം പോകാതിരിക്കാൻ ചെയ്യുന്ന വിദ്യയാണ്--തിരികെ വരുമ്പോൾ ഉണർത്താതെ കതകു തുറന്നു കിടക്കാം.

പതിവ് പോലെ അവൻ വൈകിട്ട് ജോലിക്ക് പോയി, പകരത്തിനു ആളെ ഏർപ്പാടാക്കി വീട്ടിലേക്കു തിരിച്ചു.

കാർ കുറച്ചു മാറ്റി നിറുത്തി. ശബ്ദം ഇല്ലാതെ ഗേറ്റ് തുറന്നു. മുറിയിൽ കയറി കിടന്നു.

ഏട്ടൻ പറഞ്ഞത് ശരിയാ--സംസാരം കേൾക്കുന്നു--ഒച്ചയും ബഹളവും ഒക്കെ ഉണ്ട്.

അവൻ കാതോർത്തു കിടന്നു.

കുറെ കഴിഞ്ഞു എല്ലാം ശാന്തമായി. വാതിൽ തുറക്കുന്ന സ്വരം. അവൻ വീട്ടിനുള്ളിൽ വന്നു. അവൾ ആകെ തളർന്നു, അടുക്കള ലക്ഷ്യമാക്കി പോകുന്നു, കോപത്തോടെ അവൻ മുറിക്കുള്ളിൽ കടന്നു.

അതാ അവിടെ പ്രാണന് വേണ്ടി പിടയുന്ന ഒരു മാർ``ജാരൻ''.

Thursday, June 26, 2014

ടി വി ആകണം

സ്കൂളിൽ ടീച്ചർ ക്ലാസ് എടുക്കുക ആയിരുന്നു
ടീച്ചർ എല്ലാവരോടും ആയി ഒരു ചോദ്യം ചോദിച്ചു
നിങ്ങൾക്കു എന്ത് ആകാൻ ആണ്   ആഗ്രഹം
ബുക്കിൽ എഴുതൂ  
ഒരു കുട്ടി എങ്ങനെ എഴുതി,
എനിക്ക് എന്റെ വീട്ടിലെ TV
 ആകാൻ ആണ് ആഗ്രഹം
എങ്കിൽ എന്റെ അച്ഛൻ
എപ്പോഴും എന്നെ നോക്കിയേനെ   

Wednesday, June 25, 2014

ഉണ്ണി കണ്ണൻ

അങ്ങ് സ്വർഗത്തിൽ
സ്വർണ സിംഹാസനത്തിൽ,
ഇരിക്കുന്ന ഭഗവാനെ അല്ല
എന്നോടൊപ്പം നടക്കുന്ന,
എന്നെ സംരക്ഷിക്കുന്ന
എന്നെ വഴക്ക് പറയാതെ,
എന്റെ തെറ്റുകൾ തിരുത്തുന്ന   
എന്റെ കാൽ ഇടറുമ്പോൾ താങ്ങുന്ന
 എന്നോടൊപ്പം ആടി പ്പാടുന്ന   
എന്റെ സ്വപ്നങ്ങളിൽ എനിക്ക്
നിർദേശം നല്കുന്ന 
ഉണ്ണി കണ്ണനെ ആണ്
എനിക്ക് ഇഷ്ടം 

Tuesday, June 24, 2014

ഭയം

കുഞ്ഞിനു  എന്നാണ്  നിഴലിനെ  ഭയം  തുടങ്ങിയത് ,

മൂന്നാം  വയസിൽ  അമ്മമ്മയുടെ  വിരലിനിടയിൽ  കുടി  അച്ഛൻ  അമ്മയെ  തല്ലുന്നത്  കണ്ടപ്പോൾ
ആണോ ? അതോ അഞ്ചാം വയസിൽ  അച്ഛൻ  തല്ലി  തൊലി  പൊളിച്ചപ്പോൾ ആണോ? അതോ  ഒരു  നിഴലിൽ  കുടുങ്ങി  കൂടപ്പിറപ്പിന്റെ  ജീവിതം  തകരുന്നത്  കണ്ടപ്പൊഴോ ? അങ്ങനെ  പലതും  കാരണം  ആകാം . എന്തായാലും  ഏതെങ്കിലും  നിഴൽ  ശ്രദ്ധിക്കുന്നത് അറിഞ്ഞാൽ      കുഞ്ഞു  ഓടി  ഒളിക്കാൻ  ശ്രമിക്കും . എല്ലാ  നിഴലുകളും  തന്നെ  വിഴുങ്ങുമെന്നു   ഒരു  ഭയം    ...........

വോട്ട് എടുപ്പ്





ഒരിക്കൽ ഒരു പുലി വഴി തെറ്റി നാട്ടിൽ എത്തി
നാട്ടിൽ വോട്ട് എടുപ്പാണ്
എന്താണ് വോട്ട് എടുപ്പ് എന്ന് അറിയാൻ
പുലി ഒരു പോളിംഗ് ബൂത്തിൽ കയറി
talent  support  ചെയ്യാൻ പുലിയോട് പലരും പറഞ്ഞു 
ഒരാൾ ഒരു ബാലറ്റ് പേപ്പർ പുലിക്കു നേരെ നീട്ടി 
പുലി അത് വാങ്ങി talent നോക്കി
ആദ്യം നോക്കിയ സ്ഥലത്ത്
ഒരു സ്ത്രീ ശ്വാസം മുട്ടി ഹോട്ടൽ മുറിയിൽ മരിച്ചു കിടക്കുന്നു
ഞെട്ടലോടെ അടുത്ത പേര് നോക്കി
ഉടനെ മണി മുഴങ്ങി
ഞങ്ങൾ കൊന്നിട്ടുണ്ട് , കൊന്നു കൊണ്ടിരിക്കുന്നു,
പുലിക്കു കണ്ണിൽ ഇരുട്ട് കയറി
ആയാസപ്പെട്ട്‌ അടുത്ത പേര് നോക്കി
അതാ പുലിയുടെ മനസിലൂടെ
തന്റെ കഴിഞ്ഞ വഴി തെറ്റി വരവിൽ
പത്രത്തിൽ കണ്ട കാഴ്ചകൾ കടന്നുപോയി .
കലാപം, കൊള്ളിവൈപ്, കൂട്ടക്കൊല
പേടിച്ചു വിറച്ച പുലി ബാലറ്റ് പേപ്പർ വലിച്ചെറിഞ്ഞു
നാട് നന്നാക്കാൻ രാഷ്ട്രിയം വേണ്ട എന്ന തന്റെ തിരിച്ചറിവ്
ഒന്ന് കൂടി ഉറപ്പിച്ചു കാടു കയറി

Saturday, June 21, 2014

--ദൈവം സംസാരിക്കുന്നു--



ഒരു ബുദ്ധ ഭിക്ഷു ഉണ്ടായിരുന്നു. ഒരു ദിവസം കുറെ ആളുകൾ വന്നു ഭിക്ഷുവിനെ ശാസിക്കാൻ തുടങ്ങി. അദ്ദേഹത്തിന് ഭാവ ഭേദം ഉണ്ടായില്ല.

കുറെ നേരം ഇത് തുടർന്നപ്പോൾ, ക്ഷമ നശിച്ചു പ്രതികരിക്കാൻ തുടങ്ങി. ഇത് കണ്ടു കൊണ്ട് രണ്ടു പേർ നില്ക്കുന്നുണ്ടായിരുന്നു. അതിൽ ഒരാൾ ദൈവം ആയിരുന്നു.

ആദ്യം ആൾക്കാർ ശാസിച്ചപ്പോൾ ദൈവം മറുപടി പറയുന്നുണ്ടായിരുന്നു. ഭിക്ഷു വായ തുറന്നതോടെ ദൈവം നിശബ്ദമായി. അടുത്ത് നിന്ന ആൾ ചോദിച്ചു ദൈവമേ അങ്ങ് പിന്നീടു ഒന്നും മിണ്ടാത്തത് എന്താണ് . ദൈവം പറഞ്ഞു ആദ്യം അവൻ എല്ലാം നിശബ്ദം സഹിക്ക ആയിരുന്നു, അപ്പോൾ ഞാൻ അവന്റെ രക്ഷക്ക് എത്തി. ഇപ്പോൾ അവൻ സ്വന്തം കാര്യം നോക്കാൻ തുടങ്ങിയപ്പോൾ ഞാൻ പിൻ വാങ്ങിയതാണ്

--കുബേരന്മാർ ഉണ്ടാകുന്നത്--

ഈ മീനൊക്കെ വിറ്റു തീർത്തിട്ടു വേണം മോന്റെ അടുത്തെത്താൻ. വെളുപ്പിന് വഞ്ചി അടുക്കുന്നതും നോക്കി ഉറക്കം തൂങ്ങി വീണപ്പോൾ വന്നൊരു സ്വപ്നം, മോൻ അമ്മച്ചി എന്ന് വിളിച്ചതായി. വെളുപ്പിനുള്ള സ്വപ്‌നങ്ങൾ ഫലിക്കുമെന്നാ തുറക്കാർ പറയുന്നത്. അവനു എന്നെ കാണണം എന്ന് ഉണ്ടെങ്കിലോ. അല്ലേലും മഴ തുടങ്ങിയപ്പോൾ മുതൽ ആധിയാ, എപ്പോഴാണ് ഒക്കെ കടലമ്മ കൊണ്ട് പോണത് എന്ന് പറയാനാവില്ല. അമ്മ തരുന്നതൊക്കെ വർഷാവർഷം എടുക്കുകയും ചെയ്യും.

പത്താം ക്ലാസ്സ്‌ പഠിക്കണം എന്ന് എന്ത് ആഗ്രഹമായിരുന്നു, അപ്പൻ സമ്മതിച്ചില്ല, അപ്പന്റെ തന്നെ പ്രായം ഉള്ള ആൾ. വെറുപ്പായിരുന്നു, കള്ളും കുടിച്ചു ആടി ആടി ഉള്ള വരവ്. പിന്നെ മോൻ പിറന്നു. അവനെ കുറിച്ചുള്ള സ്വപ്‌നങ്ങൾ. ആദ്യമൊക്കെ പട്ടിണി സഹിച്ചു, കൊണ്ട് വരണതും കാത്തിരുന്നു.

പിന്നെ അടുത്ത കുടിയിലെ സെലിന്റെ കൂടെ പണിക്കു പോയി തുടങ്ങി. ഓരോതവണ കടൽ ഏറും ബോഴും പുസ്തകങ്ങള വെള്ളത്തിൽ, മോന്റെ സങ്കടം കണ്ടു മഠത്തിലെ അൽഫോൻസ് സിറ്റരാ പറഞ്ഞത്, മോനെ അവിടെ അനാഥാലയത്തിൽ ചേർക്കാൻ. ആദ്യമൊക്കെ എന്ത് വിഷമം ആയിരുന്നെന്നോ രണ്ടാൾക്കും. അമ്മച്ചി പറഞ്ഞു, ഇപ്പോൾ കുറച്ചു സഹിച്ചാൽ അവനു നല്ല ഒരു ഭാവി ഉണ്ടെന്നു.

നാലു ചുവർ ഉള്ള വീട് എന്നും സ്വപ്നം ആയിരുന്നു. പിന്നെ എന്തും സഹിക്കാൻ തയാറായി, മനസ്. അങ്ങൊരു മാത്രം ഇപ്പോഴും മോനെ പറ്റി പതം പറഞ്ഞു കരയും. കെട്ട് വിടുമ്പോൾ ഒക്കെ മറക്കും. പരാക്രമം സഹിക്കാൻ വയ്യാതെ ആണ് മടത്തിലേക്ക് വീണ്ടുംചെന്നത്, അമ്മച്ചി ഒരു പൊടി തന്നു, വെള്ളത്തിൽ ചേർത്ത് കുടിച്ചാൽ കുടി യൊക്കെ നിർത്തും എന്നാ പറഞ്ഞത്. മോൻ പഠിച്ചു മിടുക്കനായി വരുമ്പോൾ, ഒരു കൊച്ചു കൂര വയ്ക്കാൻ ചെട്ടിയാരോട് ഒരു ചിട്ടിക്കു ചേർന്നു, അത് വീഴുമ്പോൾ, കുറച്ചു പൈസ കൂടി ചോദിക്കണം, എന്നിട്ട് അച്ഛനും, അമ്മയും, മോനും ചേർന്നു ഒരു കൊച്ചു ജീവിതം ....

--വിതച്ചതെ കൊയ്യൂ --

ഈ കഥ കേട്ടതാണ്

കുഞ്ഞു സ്കൂളിൽ നിന്ന് വന്ന്‌ അമ്മയോട് പറഞ്ഞു ``അമ്മേ എന്റെ ക്ലാസ്സിലെ മനു ഇന്ന് ഭക്ഷണം കൊണ്ട് വന്നില്ല''.

അമ്മ പറഞ്ഞു, ``നീ നിന്റെ കാര്യം നോക്ക്''.

മോൻ കോളേജിൽ ആയി അവൻ വന്നു പറഞ്ഞു ``അമ്മേ ഹരിക്ക് ഫീസ്‌ അടക്കാൻ പൈസ ഇല്ലാത്തതു കൊണ്ട് വരുന്നില്ല''.

അമ്മ പറഞ്ഞു ``നീ നിന്റെ കാര്യം നോക്ക്.

പഠിച്ചു മിടുക്കനായി, ജോലി നേടി അവൻ അമ്മയോട് പറഞ്ഞു

``അമ്മേ അപ്പുറത്തെ വീട്ടിലെ സാവിത്രി അമ്മ ലോണ്‍.......''പൂർത്തി ആക്കും മുൻപേ അമ്മ പതിവ് പല്ലവി തുടർന്നു. കല്യാണം കഴിഞ്ഞു വേറെ വീട്ടിൽ താമസം ആയ മോൻ ഒരു ദിവസം അമ്മയെ കാണാൻ വന്നു. അയ്യോ, ``എന്താ നീ ഇതുവരെ എന്നെ കാണാൻ വരാത്തത്. മോൻ ഉടനെ പറഞ്ഞു. ``അമ്മ ഒരിക്കലും എന്നോട് അത് പറഞ്ഞിട്ടില്ലല്ലോ.

Moon and Grass

The small plant went to sleep with tears in her eyes
by the pains inflicted by human beings
At night the snow balls woke up her
When opened the eyes saw the moon smiling at
She forgot the sorrows
The friendship went on
One day moon disappeared without any words
She searched for her friend all over the sky............
Without knowing the ``no moon'' and ``full moon'' day
She is waiting for the smiling of her dearest friend

Thursday, June 19, 2014

എന്റെ ഭ്രാന്ത്

സണ്ണി ച്ചനെ കണ്ടു--
അമേരിക്കയിൽ   നിന്ന്  വന്ന
പാമ്പിനെ അല്ല,
പ്രാന്തിന് ചികിത്സിക്കുന്ന--ഡോക്ടർ.
പ്രശ്നമൊക്കെ   കേട്ടിട്ട് പറഞ്ഞു,
കുഴപ്പം ഒന്നും കാണുന്നില്ല.
ഇരുപതു വർഷമായി കാണാതെ
ഇരുന്നവരെ കണ്ടത് കൊണ്ടാണ്,
സാരമില്ല  20 വർഷത്തെ
സ്നേഹം പെയ്തൊഴിയാൻ
ശ്രമിച്ചതാണെന്ന്
കുറച്ചു പഴകി പ്പോയി,
 പിന്നെ അല്പം പാരമ്പര്യത്തിന്റെ മേമ്പോടിയും
കുറയുന്നുണ്ട് . മരുന്ന് ഒന്നും വേണ്ട
രാവിലെ കുറച്ചു ശ്വസന ക്രിയകൾ,
ധ്യാനം അത്രേം മതി
 ബുദ്ധി തെളിയട്ടെ,
പണ്ടത്തെ ആ ഒരു തീക്ഷ്ണത വന്നിട്ടില്ല  
പോരാൻ നേരം
``തീരെ നിവൃത്തി ഇല്ലാതാവുമ്പോൾ
ഇതു ഉപയോഗിച്ചോ,
തീരുമ്പോൾ മടക്കി തരണം
ഞാൻ എഡിറ്റ്‌ ചെയ്തോളാം
പണ്ടേ പോലെ''--ഒരു നോട്ട് ബുക്ക്‌        

Wednesday, June 11, 2014

ദൈവം സംസാരിക്കുന്നു


ഒരു ബുദ്ധ ഭിക്ഷു ഉണ്ടായിരുന്നു. ഒരു ദിവസം കുറെ ആളുകൾ വന്നു ഭിക്ഷുവിനെ ശാസിക്കാൻ തുടങ്ങി. അദ്ദേഹത്തിന് ഭാവ ഭേദം ഉണ്ടായില്ല.
കുറെ നേരം ഇത് തുടർന്നപ്പോൾ, ക്ഷമ നശിച്ചു പ്രതികരിക്കാൻ തുടങ്ങി. ഇത് കണ്ടു കൊണ്ട് രണ്ടു പേർ നില്ക്കുന്നുണ്ടായിരുന്നു. അതിൽ ഒരാൾ ദൈവം ആയിരുന്നു.
ആദ്യം ആൾക്കാർ ശാസിച്ചപ്പോൾ   ദൈവം മറുപടി പറയുന്നുണ്ടായിരുന്നു. ഭിക്ഷു വായ തുറന്നതോടെ ദൈവം നിശബ്ദമായി. അടുത്ത് നിന്ന ആൾ ചോദിച്ചു ദൈവമേ അങ്ങ് പിന്നീടു ഒന്നും മിണ്ടാത്തത്  എന്താണ് . ദൈവം പറഞ്ഞു ആദ്യം അവൻ എല്ലാം നിശബ്ദം സഹിക്ക ആയിരുന്നു, അപ്പോൾ ഞാൻ അവന്റെ രക്ഷക്ക് എത്തി. ഇപ്പോൾ അവൻ സ്വന്തം കാര്യം നോക്കാൻ തുടങ്ങിയപ്പോൾ ഞാൻ പിൻ വാങ്ങിയതാണ് . നിത്യ ജീവിതത്തിൽ ചിലപ്പോൾ ഒക്കെ നമ്മൾ നിശബ്ദമായി നിന്ന് കേൾക്കേണ്ടി  വരും, ഓർക്കുക ദൈവം നിങ്ങളെ സഹായിക്കാൻ തൊട്ടടുത്ത്‌ ഉണ്ട്.   

Monday, June 2, 2014

ഭജൻ


ഹരി ഭജൻ ബിനാ സുഖ്, ശാന്തി നഹിം
ഹരി നാം ബിനാ ആനന്ദ്  നഹിം
പ്രേമ ഭക്തി ബിനാ ഉദ്ധാര് നഹിം
പ്രഭു സേവ ബിനാ നിർവാനു നഹിം
ജപ ധ്യാന്  ബിനാ സംയോഗ് നഹിം
പ്രഭു ദര്ശു ബിനാ പ്രന്ജാൻ  നഹിം
ദയ ധർമു ബിനാ സത് കർമു നഹിം
ഭഗവൻ ബിനാ കോയി അപന  നഹിം
ഹരി നാം ബിനാ പരമാത്മ നഹിം