Saturday, February 7, 2015

ഗുണപാഠം




രാജാവ്‌ നാണുവിനെ വിളിച്ചു പറഞ്ഞു
പതിനഞ്ചു വീട് വച്ച് നല്കണം .
എല്ലാം ഒരു പോലെ ഇരിക്കണം.
നാണു പണി തുടങ്ങി.
ഒടുവിൽ വീടുകൾ കാണാൻ രാജാവ്‌ എത്തി.
ബാക്കി പതിനാല് വീടുകൾ പലർക്കായി ദാനം ചെയ്തു,
പതിനഞ്ചാമത്തെ വീടിന്റെ താക്കോൽ രാജാവ്‌ നാണുവിനു നല്കി.
അയാൾ തളർന്നു വീണു പോയി,
അവസാനത്തെ വീട് വച്ചപ്പോൾ
``ഇത് എങ്ങനേലും മതി'' എന്ന് കരുതിയ നിമിഷത്തെ അയാൾ ശപിച്ചു
താൻ എന്തൊക്കെ കള്ളത്തരങ്ങൾ കാണിച്ചു എന്നോർത്ത്
അയാൾ വിറച്ചു പോയി.
ഒന്നും പറയാനാകാതെ അയാൾ ചാവി വാങ്ങി.
ഇപ്പോൾ തല ഉണ്ട്, എന്തേലും പുറത്തു പറഞ്ഞാൽ ആ അലങ്കാരവും നഷ്ടമാകും.
``നന്മ ആയാലും തിന്മ ആയാലും കർമ്മ ഫലം നമ്മിലേക്ക്‌ തന്നെ വരും''
അമ്മ പറയാറുള്ളത് അയാൾ ഓർത്തു.
``ഏതു ജോലിയും ഒരേ ശ്രദ്ധയോടെ അവസാനം വരെ കൊണ്ട് പോകണം,
ചെറിയ അശ്രദ്ധ പോലും പാടില്ലെന്ന'' രണ്ടാമത്തെ ഉപദേശവും നാണു തിരിച്ചറിഞ്ഞു.

`സ്വാർത്ഥത'




ഒരു ദിവസം കൊണ്ട് ലോകം മാറ്റി മറിക്കാം
എന്ന വ്യാമോഹം എനിക്കില്ല
പക്ഷെ ഒരാളുടെ ഒരു തുള്ളി കണ്ണീർ തുടയ്ക്കാൻ ......
ഇടറുന്ന കാലടികൾക്ക് ഒരു കൈത്താങ്ങാകാൻ .....
നീറുന്ന ഹൃദയത്തിനു ഒരു ആശ്വാസവാക്ക് ചൊല്ലാൻ .......
ഇതൊന്നും അല്ല ഒരു പുഞ്ചിരി നല്കാൻ ......
എനിക്ക് കഴിയണേ എന്നാണ് എന്റെ പ്രാർഥന
ഇന്ന് ഞാൻ എന്തേലും സേവനം ചെയ്താൽ
അതിനു പിന്നിലെ `സ്വാർത്ഥത' ഇത്ര മാത്രം
`എന്റെ വഴികളിൽ കൂരിരുട്ടിൽ വെളിച്ചമായി നിന്ന കൂട്ടുകാർ .....
കൊടുത്തു തീർക്കാൻ ആകാത്ത അവരുടെ സ്നേഹം.....
എന്റെ നന്മയുടെ ഫലങ്ങൾ അവർക്കൂം കൂടി
സമർപ്പിക്കണം' എന്ന്

ഉണ്ണി ക്കണ്ണൻ


നീല ചുരുൾ മുടി കെട്ടി വയ്ക്കാം
പിന്നതിൽ പീലിയും ചാർത്തി തരാം
നെറ്റിയിൽ കസ്തുരി തിലകം ചാർത്താം 
കണ്ണുകൾ മഷിയാലെ അലങ്കരിക്കാം
മഞ്ഞപ്പട്ടാട ഞൊരിഞ്ഞുടുക്കാം
കോലക്കുഴലും തിരുകി തരാം
തൃക്കയ്യിൽ വെണ്ണയും വച്ച് തരാം
ഓടി എത്തീട് നീ കണ്ണനുണ്ണി
കണ്ണ് കുഴഞ്ഞു ഞാൻ കാത്തിരിപ്പൂ ......

ഓണം



ബസ് ഇറങ്ങി പാട വരമ്പിൽ എത്തിയപ്പോൾ തന്നെ ഉണ്ണി ക്കുട്ടനു ബോർ അടിച്ചു തുടങ്ങി.
അച്ഛന്റെ നീരസം വാങ്ങി ഈ യാത്ര വേണ്ടി യിരുന്നില്ല. കാൽ അത്രേം ചെളി ആയി. അച്ഛന്റെ ഭാഷയിൽ റബ്ബിഷ്. കുളക്കടവിൽ കുറെ പെണ്‍ കുട്ടികൾ നീന്തി തുടിക്കുന്നു.
അയ്യേ മമ്മിയെ പ്പോലെ അല്ല. അസത് പെണ്ണുങ്ങൾ. അവൻ കരുതി. ചിന്നു കേറി വാ. അമ്മമ്മ നീട്ടി വിളിച്ചു.
ഗേറ്റ് കടന്നപ്പോഴേ, ചാണകത്തിന്റെ മണം --ഉണ്ണിക്കുട്ടന് ഓക്കാനം വന്നു. അമ്മമ്മ ചിന്നു ചേച്ചി വന്നതും തല തുവർത്തി. കുന്തിരിക്കം പുകച്ചു മുടി ഉണക്കി. ഉണ്ണി ക്കുട്ടൻ വിചാരിച്ചത് മമ്മിടെ drier ഉപയോഗിച്ചുള്ള മുടി ഉണക്കൽ ആയിരുന്നു. അമ്മമ്മേട ഡ്രസ്സ്‌ എടുത്തപ്പോൾ താഴംപൂ മണം. അവന് എല്ലാം പുതിയ കാഴ്ചകൾ.
രാവിലെ അമ്മമ്മ വിളിച്ചു ഉണർത്തി. മുറ്റത്ത്‌ ചാണകം കൊണ്ട് ഒരു കളം. പൂ പറിക്കാൻ അമ്മമ്മ ഉണ്ണിയെയും കൂട്ടി. ചെരുപ്പില്ലാതെ വെളുപ്പിന് പുല്ലിൽ ചവിട്ടിയപ്പോൾ അവന് ദേഹം കോരിത്തരിച്ചു. തൊടിയിലെ പൂക്കൾ പറിച്ചു അവർ കളം നിറച്ചു. അങ്ങനെ ഒൻപതു ദിവസം പോയതേ അറിഞ്ഞില്ല. ഇപ്പോൾ അവന് ചാണകത്തിന്റെ മണം ഇഷ്ടമായി തുടങ്ങി . വീണ്ടും ഫ്ലാറ്റിൽ പോകുന്നത് അവന് ആലോചിക്കാനേ വയ്യ. ഊഞ്ഞാൽ ആടി മതി ആയില്ലെങ്കിലും അമ്മമ്മ യെ വിഷമിപ്പിക്കണ്ട എന്ന് കരുതി, അവൻ ഊണ് കഴിക്കാൻ എത്തി. ഇലയിൽ എല്ലാ കറികളും ചന്തത്തിൽ വിളമ്പിയത് കണ്ടപ്പോൾ അവന് വായിൽ വെള്ളം ഊറി. വീട്ടിൽ അച്ഛൻ ആ ദിവസം ഒരു പാർസൽ വാങ്ങി വരും--ഓണസദ്യ യുടെ.
സദ്യ കഴിഞ്ഞപ്പോൾ തിരുവാതിരക്കളി തുടങ്ങി. തുമ്പി തുള്ളൽ കണ്ടു ഉണ്ണിക്കുട്ടൻ പേടിച്ചു പോയി. ചിന്നു ചേച്ചിടെ മറവിൽ നിന്നാണ് കണ്ടത്. പട്ടണത്തിലേക്ക് തിരിച്ചു പോകുന്നത് വിചാരിച്ചപ്പോൾ അവന് വിഷമം തോന്നി.
രാത്രി അച്ഛൻ വിളിക്കുമ്പോൾ എന്തെങ്കിലും കാരണം പറഞ്ഞു യാത്ര നീട്ടുന്നതിനായി അവൻ തല പുകച്ചു. കമ്പ്യൂട്ടർ ക്ലാസ്സ്‌ മുടങ്ങിയത് അച്ഛന് വളരെ ദേഷ്യം ആയെന്നു അമ്മ പറഞ്ഞപ്പോൾ അവന് എങ്ങോട്ടെങ്കിലും ഓടി പ്പോകാൻ തോന്നി.
********************************************************************************
ഉണ്ണി, ഉണ്ണീ അമ്മ കുലുക്കി വിളിച്ചപ്പോൾ അവൻ കണ്ണ് തുറന്നു, എവിടെ ഊഞ്ഞാൽ. അവൻ ചുറ്റും നോക്കി. എന്താടാ പെട്ടെന്ന് ക്ലാസിനു പോകാൻ നോക്ക്. അപ്പോൾ ആണ് ഉണ്ണിക്കുട്ടൻ താൻ സ്വപ്നം കാണുക ആയിരുന്നു എന്ന് മനസിലായത്.

ആര്‍ത്തി



പുട്ടും കടലയും
ഇന്ന് നീ വലിച്ചെറിയുമ്പോള്‍
എന്‍ മുന്നില്‍ നില്ക്കു ന്നു
ഭക്ഷണം ആര്‍ത്തിയോടെ
കഴിച്ച ആ മൂന്നാം ക്ലാസ്സു കാരന്‍ 
പശു തൊഴുത്തിലെ
വക്ക് പൊട്ടിയ കലത്തില്‍
പഴംകഞ്ഞിയും പിണ്ണാക്കും കൂട്ടിക്കുഴച്ചു
ജീവിതം ചളുങ്ങിയ കലം പോലെ ആയ
ക്ലാസ്സില്‍ താമസിച്ചതിന് പുളിവാറ ല്‍
തഴുകി ദേഹം തിണര്ത്ത
വൈകിട്ട് വയലില്‍ കിളിയെ
ആട്ടാന്‍ പോകുമ്പോഴും
ഒരു കയ്യില്‍ ബുക്കും പിടിച്ചു
ജീവിതം തിരിച്ചു പിടിക്കാന്‍
കിണഞ്ഞു ശ്രമിച്ചവന്‍........
പിഞ്ഞിയ പായക്ക് സമീപം
കീറിയ കളസം മാറ്റി
പുതിയത് അണിയിക്കുന്ന
ട്യുഷന്‍ മാഷുടെ കണ്ണ് വെട്ടിച്ചു
കൂടെ വന്നു സംശയം തീര്ക്കു ന്ന
ആരും കാണാതെ പിഞ്ഞാണത്തില്‍
പൊരിച്ച മുട്ടയും മീനും വീഴ്ത്തുന്ന,
കണ്ണീര്‍ ഉണങ്ങാന്‍ മിട്ടായി
വായില്‍ തിരുകി തന്ന
എന്നും മധുരിക്കുന്ന ഓര്മ്മക ള്‍
നിറച്ചു തെക്കേ തൊടിയില്‍
ഓര്മ ആയി മറഞ്ഞ അനിയേട്ടനും
ഓര്ക്കുമ്പോള്‍ കാഴ്ച മറയുന്നു
എന്‍ കണ്ണുകള്ക്ക് ‌ ഇന്നും .........

കളിത്തോഴന്‍


അന്നൊക്കെ കണ്ണ് കെട്ടിക്കളി ആണ് ഇഷ്ടം 
താങ്ങാന്‍ ഒരു കൈ ഉണ്ടെന്നു ഉറപ്പിക്കാ ന്‍ 
കണ്ണ് കെട്ടി കളിച്ചപ്പോള്‍ എത്ര തവണ
നീ എന്റെ മുന്നിലെ ഇരുട്ട് ഏറ്റുവാങ്ങി
ഇന്ന് കണ്ണിനു മുന്നില്‍ ഇരുട്ടു നിറയുമ്പോള്‍
വീണ്ടും കണ്ണ് കെട്ടിക്കളിക്കാന്‍ മോഹം

ലാലിസം

അന്നെന്താ പറഞ്ഞത്
പ്രവചനത്തില്‍ വിശ്വാസം ഇല്ലെന്നു
``കണ്ടക ശ്ശനി കൊണ്ടേ പോകൂ’’ 
എന്ന് പറഞ്ഞതല്ലേ
ചന്ദന മരത്തില്‍ ചാരിയാ ല്‍
ചന്ദനം മണക്കും എന്ന് പറഞ്ഞപ്പോള്‍
``പഴം ചൊല്ലില്‍ പതിരുണ്ട്’’ എന്നായി
ഇപ്പോള്‍ .....................
ഒരു ആയുസ്സ് കൊണ്ട് നേടിയതൊക്കെ
വെറുതെ ആയില്ലേ
അന്നേ പറഞ്ഞു ഇരുപത്തി ഒന്പതാം തീയതി
രണ്ടാം ശനി ആയി ആഘോഷിക്കുന്ന
കരിക്ക് കണ്ടാല്‍
എല്ലാ പ്രോട്ടോക്കോളും തെറ്റിക്കുന്ന ആളെ
കൂട്ട്പിടിക്കരുത് എന്ന്
ഇപ്പോള്‍ അള്ള് പറ്റിയപോലെ കൂടിയ കണ്ടോ
``ഈ കണ്ടകശ്ശനി കൊണ്ടേ പോകൂ’’

തേപ്പുപെട്ടി





വല്ലപ്പോഴും നീ വലിച്ചെറിയുന്ന
പാഴ് വസ്തു മാത്രേ കഴിച്ചുള്ളൂ
ഇടയ്ക്കു നീ ഇറ്റിച്ചു തന്ന 
വെള്ളം മാത്രേ കുടിച്ചുള്ളൂ
എന്റെ മേലാസകലം ചുട്ടു പൊള്ളിച്ചാണ്
നിന്നെ വടിവൊത്ത വസ്ത്രം അണിയിച്ചത്
ഞാന്‍ കറുത്ത് ഇരുണ്ടപ്പോഴും
നീ ആഡംമ്പരത്തോടെ തല ഉയര്ത്തി
ഞാന്‍ പൊള്ളി വിറച്ചപ്പോഴും
നിനക്ക് പരിക്ക് പറ്റാതെ കാത്തു
ഒരിക്കലും ഞാന്‍ ധൂര്ത്തന്‍ ആയിരുന്നില്ല
പിന്നെ ഞാന്‍ പോലും അറിയാതെ
എനിക്ക് പകരക്കാരി വന്നു
ഇന്ന് വൈദ്യുതി ബില്ല്
കണ്ടു നീ ഞെട്ടുമ്പോള്‍
ഈ ജീര്‍ണതക്ക് നടുവിലും
നിനക്ക് നല്ല ബുദ്ധി തോന്നാന്‍
പ്രാര്ത്ഥിച്ചു കഴിയുന്നു ഞാന്‍

കൊച്ചു കൌതുകങ്ങള്‍




കുഞ്ഞിന്റെ ശേഖരം തിരഞ്ഞപ്പോ ള്‍
കയ്യില്‍ തടഞ്ഞത്
വിരിയാന്‍ കാത്തു വച്ചൊരു മുട്ട
തണുത്ത് മരവിച്ച മുട്ട
കുഞ്ഞാവില്ലെന്നു പറഞ്ഞിട്ടും
വാശി പിടിച്ചു കരഞ്ഞവന്‍.....
അട ഇരിക്കാന്‍ അറിയാത്ത കോഴിയും
വിരിയാത്ത മുട്ടയും
അവനു പുതിയ അറിവായിരുന്നു

എന്‍റെ മുത്തശ്ശി


ഞായറില്‍ മടി പിടിച്ചു 
വീണ്ടും ചുരുളവേ 
രണ്ടു പനിനീര്‍ മൊട്ടു തന്‍ തണുപ്പ് 
എന്നെ വിളിച്ചുണര്ത്തി
ഞാന്‍ ഉണരാന്‍ കാത്തിരിക്കുന്നൊരു
വാത്സല്യം എന്നി ല്‍ പരന്നൊഴുകി
ഇതെന്‍ കൂട്ടുപ്രതി
എല്ലാ വികൃതിയും ഒപ്പിച്ചു വയ്ക്കുന്ന
രണ്ടു ബാല്യങ്ങള്‍ ഞങ്ങ ള്‍
ആ രണ്ടാം ശൈശവം കൈപിടിച്ച്
കൂടെ കൂട്ടിയത് എന് മഹാ ഭാഗ്യം
വടി എടുത്താല്‍ പറക്കുന്ന നേരത്ത്
ആ വിരലുകള്‍ ജനാല ആക്കി
ഞാന്‍ ലോകം കണ്ടതും
മാസാദ്യം കിട്ടുന്ന പോക്കറ്റ് മണി
ഏറ്റുവാങ്ങി നാരങ്ങാമിട്ടായി വാങ്ങി
പങ്കിട്ടെടുത്ത് അമ്മ കാണാതെ കഴിച്ചതും
കൂട്ടുകാര്‍ തരുന്ന ചെറിയ സമ്മാനങ്ങള്‍
കാട്ടി കൊതിപ്പിച്ചതും എന്നും
നമ്മുടെ മാത്രം രഹസ്യമല്ലേ
സമ്പാദ്യം എല്ലാം പകുത്തു നല്കി
വാത്സല്യത്തിന്‍ നിലവറ മൊത്തമായി
എനിക്കായി തുറന്നു വച്ച മാതൃ ഹൃദയം
പൂക്കാലമായാല്‍ ഞാന്‍ ഉണരുന്നതും കാത്തു
കണ്ണിമക്കാതെ ഇരുന്ന സ്നേഹ പുതപ്പ്
ശ്രീ സന്ധ്യയില്‍ പ്രാര്ത്ഥിച്ചു നില്ക്കു മ്പോള്‍
മച്ചിലെ ഭഗവതി തന്നെ എന്ന് തോന്നിപ്പിച്ച
ഞാന്‍ കണ്ട ആദ്യ ദൈവം
എന്നെ തനിച്ചാക്കി പറന്ന് അകന്ന അമ്മ മനസ്........
ഞെട്ടി ഉണര്ന്നു ഞാന്‍ പ്രാര്ത്ഥി.ച്ചു പോകുന്നു
അമ്മൂമ്മ തന്‍ വാക്ക് ഫലിച്ചിടാനായി
``വെളുപ്പിനെ കാണും സ്വപ്നം സത്യമാകാന്‍’’

മാറുന്ന മലയാളി




വെള്ളവും വെളിച്ചവും ഇല്ല
ഭാഗ്യം വാട്സ് ആപ്പ് കിട്ടുന്നുണ്ട്
പച്ചരി ഇല്ലെങ്കിലും ഫേസ് ബുക്ക്‌ 
അക്കൗണ്ട്‌ ഉണ്ട്
കുഞ്ഞിനു മരുന്ന് ഇല്ലെങ്കിലും
അണ്ണാക്കില്‍ ഒഴിക്കാന്‍ കോള ഉണ്ട്
വിശപ്പിനു ഭക്ഷണം ഇല്ല
ലഹരി വേണ്ടുവോളം കിട്ടുന്നു
വച്ചുണ്ടാക്കാന്‍ ഇല്ലെങ്കിലും
ബാങ്ക് അക്കൌണ്ട് ശരി ആയിട്ടുണ്ട്
വീടിനു ആധാരം ഇല്ലെങ്കിലും
``ആധാര്‍’’ ഭദ്രമായി ഇരുപ്പുണ്ട്‌
വൃദ്ധസദനത്തിലെ അമ്മയെ കണ്ടില്ലെങ്കിലും
ആശ്രമത്തിലെ അമ്മക്ക് പാദപൂജ മുടക്കാറില്ല
അയാല്‍ക്കാരനെ അറിയില്ല എങ്കിലും
ചൊവ്വയില്‍ എന്തെന്നറിയുമല്ലോ

ഗാന്ധി


പച്ച നോട്ടിലെ വൃദ്ധ ഹൃദയം തേങ്ങി
ഞാനോ ടെലഫോണ്‍ ഡയറക്ടറി 
വെട്ടിയും കുത്തിയും എന്നും പരിക്ക് തന്നെ
എഴുതി എഴുതി കണ്ണടയും വടിയും പിടിച്ചു വാങ്ങി
വിലപേശലെല്ലാം എനിക്കു വേണ്ടി
പേക്കൂത്തുകള്ക്കെല്ലാം ഏക സാക്ഷി
സസ്യഭുക്കായ എന്റെ മുഖത്ത്
മീന്‍ വെള്ളവും മൃഗങ്ങളുടെ ചോരയും
ഇത് സത്യവും അഹിംസയും ആചരിച്ചതിന്
വിധിച്ച കൊടുംപീഡനം