പുട്ടും കടലയും
ഇന്ന് നീ വലിച്ചെറിയുമ്പോള്‍
എന്‍ മുന്നില്‍ നില്ക്കു ന്നു
ഭക്ഷണം ആര്‍ത്തിയോടെ
കഴിച്ച ആ മൂന്നാം ക്ലാസ്സു കാരന്‍
പശു തൊഴുത്തിലെ
വക്ക് പൊട്ടിയ കലത്തില്‍
പഴംകഞ്ഞിയും പിണ്ണാക്കും കൂട്ടിക്കുഴച്ചു
ജീവിതം ചളുങ്ങിയ കലം പോലെ ആയ
ക്ലാസ്സില്‍ താമസിച്ചതിന് പുളിവാറ ല്‍
തഴുകി ദേഹം തിണര്ത്ത
വൈകിട്ട് വയലില്‍ കിളിയെ
ആട്ടാന്‍ പോകുമ്പോഴും
ഒരു കയ്യില്‍ ബുക്കും പിടിച്ചു
ജീവിതം തിരിച്ചു പിടിക്കാന്‍
കിണഞ്ഞു ശ്രമിച്ചവന്‍........
പിഞ്ഞിയ പായക്ക് സമീപം
കീറിയ കളസം മാറ്റി
പുതിയത് അണിയിക്കുന്ന
ട്യുഷന്‍ മാഷുടെ കണ്ണ് വെട്ടിച്ചു
കൂടെ വന്നു സംശയം തീര്ക്കു ന്ന
ആരും കാണാതെ പിഞ്ഞാണത്തില്‍
പൊരിച്ച മുട്ടയും മീനും വീഴ്ത്തുന്ന,
കണ്ണീര്‍ ഉണങ്ങാന്‍ മിട്ടായി
വായില്‍ തിരുകി തന്ന
എന്നും മധുരിക്കുന്ന ഓര്മ്മക ള്‍
നിറച്ചു തെക്കേ തൊടിയില്‍
ഓര്മ ആയി മറഞ്ഞ അനിയേട്ടനും
ഓര്ക്കുമ്പോള്‍ കാഴ്ച മറയുന്നു
എന്‍ കണ്ണുകള്ക്ക് ഇന്നും .........
ഇന്ന് നീ വലിച്ചെറിയുമ്പോള്‍
എന്‍ മുന്നില്‍ നില്ക്കു ന്നു
ഭക്ഷണം ആര്‍ത്തിയോടെ
കഴിച്ച ആ മൂന്നാം ക്ലാസ്സു കാരന്‍
പശു തൊഴുത്തിലെ
വക്ക് പൊട്ടിയ കലത്തില്‍
പഴംകഞ്ഞിയും പിണ്ണാക്കും കൂട്ടിക്കുഴച്ചു
ജീവിതം ചളുങ്ങിയ കലം പോലെ ആയ
ക്ലാസ്സില്‍ താമസിച്ചതിന് പുളിവാറ ല്‍
തഴുകി ദേഹം തിണര്ത്ത
വൈകിട്ട് വയലില്‍ കിളിയെ
ആട്ടാന്‍ പോകുമ്പോഴും
ഒരു കയ്യില്‍ ബുക്കും പിടിച്ചു
ജീവിതം തിരിച്ചു പിടിക്കാന്‍
കിണഞ്ഞു ശ്രമിച്ചവന്‍........
പിഞ്ഞിയ പായക്ക് സമീപം
കീറിയ കളസം മാറ്റി
പുതിയത് അണിയിക്കുന്ന
ട്യുഷന്‍ മാഷുടെ കണ്ണ് വെട്ടിച്ചു
കൂടെ വന്നു സംശയം തീര്ക്കു ന്ന
ആരും കാണാതെ പിഞ്ഞാണത്തില്‍
പൊരിച്ച മുട്ടയും മീനും വീഴ്ത്തുന്ന,
കണ്ണീര്‍ ഉണങ്ങാന്‍ മിട്ടായി
വായില്‍ തിരുകി തന്ന
എന്നും മധുരിക്കുന്ന ഓര്മ്മക ള്‍
നിറച്ചു തെക്കേ തൊടിയില്‍
ഓര്മ ആയി മറഞ്ഞ അനിയേട്ടനും
ഓര്ക്കുമ്പോള്‍ കാഴ്ച മറയുന്നു
എന്‍ കണ്ണുകള്ക്ക് ഇന്നും .........
No comments:
Post a Comment