വല്ലപ്പോഴും നീ വലിച്ചെറിയുന്ന
പാഴ് വസ്തു മാത്രേ കഴിച്ചുള്ളൂ
ഇടയ്ക്കു നീ ഇറ്റിച്ചു തന്ന
വെള്ളം മാത്രേ കുടിച്ചുള്ളൂ
എന്റെ മേലാസകലം ചുട്ടു പൊള്ളിച്ചാണ്
നിന്നെ വടിവൊത്ത വസ്ത്രം അണിയിച്ചത്
ഞാന്‍ കറുത്ത് ഇരുണ്ടപ്പോഴും
നീ ആഡംമ്പരത്തോടെ തല ഉയര്ത്തി
ഞാന്‍ പൊള്ളി വിറച്ചപ്പോഴും
നിനക്ക് പരിക്ക് പറ്റാതെ കാത്തു
ഒരിക്കലും ഞാന്‍ ധൂര്ത്തന്‍ ആയിരുന്നില്ല
പിന്നെ ഞാന്‍ പോലും അറിയാതെ
എനിക്ക് പകരക്കാരി വന്നു
ഇന്ന് വൈദ്യുതി ബില്ല്
കണ്ടു നീ ഞെട്ടുമ്പോള്‍
ഈ ജീര്‍ണതക്ക് നടുവിലും
നിനക്ക് നല്ല ബുദ്ധി തോന്നാന്‍
പ്രാര്ത്ഥിച്ചു കഴിയുന്നു ഞാന്‍
No comments:
Post a Comment