വെള്ളവും വെളിച്ചവും ഇല്ല
ഭാഗ്യം വാട്സ് ആപ്പ് കിട്ടുന്നുണ്ട്
പച്ചരി ഇല്ലെങ്കിലും ഫേസ് ബുക്ക്
അക്കൗണ്ട് ഉണ്ട്
കുഞ്ഞിനു മരുന്ന് ഇല്ലെങ്കിലും
അണ്ണാക്കില്‍ ഒഴിക്കാന്‍ കോള ഉണ്ട്
വിശപ്പിനു ഭക്ഷണം ഇല്ല
ലഹരി വേണ്ടുവോളം കിട്ടുന്നു
വച്ചുണ്ടാക്കാന്‍ ഇല്ലെങ്കിലും
ബാങ്ക് അക്കൌണ്ട് ശരി ആയിട്ടുണ്ട്
വീടിനു ആധാരം ഇല്ലെങ്കിലും
``ആധാര്‍’’ ഭദ്രമായി ഇരുപ്പുണ്ട്
വൃദ്ധസദനത്തിലെ അമ്മയെ കണ്ടില്ലെങ്കിലും
ആശ്രമത്തിലെ അമ്മക്ക് പാദപൂജ മുടക്കാറില്ല
അയാല്‍ക്കാരനെ അറിയില്ല എങ്കിലും
ചൊവ്വയില്‍ എന്തെന്നറിയുമല്ലോ
No comments:
Post a Comment