Wednesday, March 18, 2015

മഞ്ഞരളി

അവള്‍ക്കു വളരെ പ്രിയപ്പെട്ടതായിരുന്നു
ക്ഷേത്ര മുറ്റത്തെ ആ മഞ്ഞരളി
പക്ഷേ തന്നോടുള്ള പരിഭവം തീര്‍ക്കാന്‍
ആറ്റുവക്കത്തെ മഞ്ഞരളിയെ അവള്‍
കൂട്ടുപിടിക്കും എന്ന് ഒരിക്കലും
അവന്‍ പ്രതീക്ഷിച്ചില്ല 

Sunday, March 15, 2015

അനഘ

അനഘ
ഉച്ചത്തില്‍ അര്‍ക്ക ന്‍ നില്‍ക്കുമ്പോള്‍ 
നിഴലുകള്‍ ഇല്ലാത്ത വേളയില്‍  
സഹസ്രനാമം ചൊല്ലുന്ന നേരം
എന്‍റെ കയ്യില്‍ വീണൊരു 
നിധിയാണ്‌ നീ
എന്നോളം വളര്‍ന്നു എന്നൊപ്പം
നില്‍ക്കുമെ ന്‍ പുണ്യം  
ആശിക്കുന്നു ഞാനും
നിന്നുടെ ജീവിത യാത്രയില്‍
നിഴലുകള്‍ ഒഴിഞ്ഞിടാ ന്‍
സൂര്യതേജസില്‍ ജ്വലിച്ചീടണം
നേര്‍വഴി കണ്ടു നീ നീങ്ങീടണം
പേരു പോ ല്‍ തന്നെ ആയീടണം
ഒരു നാള്‍ പൂമ്പാറ്റ പോല്‍
വാനില്‍ ഉയര്‍ന്നു പറന്നീടണം
സഫലമാകട്ടെ നാം ഒരുമിച്ചു
കാണുന്ന സ്വപ്‌നങ്ങ ള്‍ ഒക്കേയും 

കർഷകൻ


എനിക്ക് വെളുപ്പിനെ ഉണരണ്ട
വൈകി ഉറങ്ങണ്ട
നടുവ് വെട്ടി പണി എടുക്കേണ്ട 
ഉദയവും അസ്തമയവും കാണാം
രാത്രി നക്ഷത്രം എണ്ണി തീർക്കാൻ ശ്രമിക്കാം
എന്തിനും സമയം ബാക്കി....
സ്വദേശി വല്ക്കരണത്തിൽ തട്ടി വീണു ഞാൻ
ബാർ കോഴയിൽ വീണു പിടഞ്ഞു ഞാൻ
വീട് സ്വർഗം ആക്കാൻ മോഹിച്ചു ഞാൻ
പക്ഷിപ്പനി യിൽ ഞെരിഞ്ഞു പോയെന് സ്വപ്‌നങ്ങൾ
ഇല്ല ഇനി ഞാൻ വീട്ടിലേക്കു
എന്ത് ചൊല്ലും ഞാൻ ......
സ്കൂളി ന്നു വരുമെൻ ഉണ്ണിയോട്
വിവാഹം മുടങ്ങുന്ന പെങ്ങളോട്
തളർന്നു വീണ എൻ അമ്മയോട്
കെട്ടുതാലി പോയ എൻ പെണ്ണിനോട്
എന്ത് പറയും ഇനി ഞാൻ ബാങ്കിനോട്......
**************************************************************************************
ഇതാണ് കേരളം ഇവിടെ പണി എടുക്കാൻ മനസ് ഉള്ളവന് അതില്ല, പക്ഷെ കള്ളപ്പണം എത്ര വേണേലും ഉണ്ടാക്കാം . നമ്മൾ ഇവിടെ ചുട്ടു കരിക്കുമ്പോൾ അങ്ങ് തമിഴകത് ക്രിസ്മസ് ആവശ്യത്തിനായി പക്ഷികൾ ``ആന്റി ബയോടിക്'' കുടിച്ചു തടിക്കുന്നു. യാതൊരു ചെക്കിങ്ങും ഇല്ലാതെ നമ്മുടെ നാട്ടിൽ വരുന്ന പക്ഷികൾ. പക്ഷിപ്പനി ആരുടെ എങ്കിലും
സൃഷ്ടിയോ ???? നാളെ നമ്മൾ കേള്ക്കും പക്ഷിപ്പനി ഓരോരുത്തര്ക്കും എത്ര കോടികൾ സമ്മാനിച്ച്‌ എന്ന്.

മിസ്ഡ് കാൾ




ഈ തവണ അവധിക്കു, അച്ഛന്റെ കൂടെ, അമേരിക്കൻ അമ്മാവനും മകനും വരും എന്ന്. അവനിട്ട് ഒരു പണി കൊടുക്കണം എന്ന് വിചാരിച്ചിട്ട് കുറെ ആയി. ചിറ്റ ടെ കണ്ടു പിടിത്തം ആണ്, ആ മലയാളം പറയാത്ത ജന്തു വിനെ ഇഷ്ടമല്ല എന്ന് എത്ര തവണ പറഞ്ഞു.
അവൻ കാരണമാ മലയാളം സാഹിത്യം വിട്ടു, ഈ എഞ്ചിനീയറിംഗ് കോളേജിൽ വന്നത്. ഒരിക്കലും വഴങ്ങാത്ത ഗ്രാഫിക്സും, ഷീറ്റ് മെറ്റൽ വർക്കും ആയി യുദ്ധം ചെയ്യേണ്ടി വന്നത്. അവിടെ ജോലി ശരി ആക്കാം എന്ന്. അച്ഛൻ പഴയ വിപ്ലവം വിട്ടു, വെടി നിർതലിൽ ആണ്.
അപ്പോൾ ആണ് അവൾ ഓർത്തത്, ഇന്നലെ ഏട്ടത്തി വിളിച്ചത്,
``സുമി, മോളുടെ പിറന്നാൾ ആണ്. അവധി അല്ലെ നീ വരണം. എതിരൊന്നും പറയണ്ട''.
മിസ്ഡ് കാൾ വഴി കിട്ടിയ കൂട്ടുകാർ ആണ്.
ഞാൻ വരുന്നു. അവൾ ഏടത്തിയെ വിളിച്ചു പറഞ്ഞു. എനിക്ക് അറിയാം ആയിരുന്നു, കുട്ടി വരുമെന്ന്.
മറു വശത്ത് പൊട്ടിച്ചിരി കേള്ക്കാം.
ഇത് വരെ അവിടെ താമസിച്ചിട്ടില്ല. രാവിലെ പോയി വൈകിട്ട് മടങ്ങും. തീരുമാനം തെറ്റായോ. അവൾ പല തവണ ചിന്തിച്ചു.
*********************************************************************************
``സുമി അവിടെ നിന്നോ ഞങ്ങൾ ഇതാ എത്തി''. ഏടത്തി പറഞ്ഞു
``ബാഗും തൂക്കി എങ്ങോട്ടാ''. ഒന്ന് രണ്ടു പൂവാലന്മാർ അടുത്ത് വന്നു. അവൾ വിരണ്ടു പോയി.
അപ്പോൾ ആണ് ഒരു കാര് വന്നു നിന്നത്. അവർ ആയിരിക്കണേ. അവൾ പ്രാർഥിച്ചു.
കാർ പോർച്ചിൽ ഇട്ടു അകത്തേക്ക് നടന്നപ്പോൾ വീട് ആകെ അലമ്കരിച്ചു ഇരിക്കുന്നു.
ഏട്ടന്റെ അമ്മയും അച്ഛനും വന്നിട്ടുണ്ട്.
അച്ഛാ ഇതാ അനുവിന്റെ കൂട്ടുകാരി. കൊച്ചു എഴുത്തുകാരി ആണ്.
അഞ്ജലി മോൾ ഷാളിൽ വലിച്ചു. അവളെ വാരി എടുത്ത്, കണ്ണെഴുതി, പൊട്ടു തൊടീച്ച്, സമയം പോയത് അറിയാതെ.
പതിവ് പോലെ ഏട്ടത്തി, ടെറസിൽ കൊണ്ട് പോയി മുല്ല മൊട്ടു അടര്തി തന്നു. അവിടെ ഇരുന്നു സന്ധ്യ കൂട് അനയുന്നതും നോക്കി.
അമ്മയെ ആണ് അവൾക്കു ഓര്മ വന്നത്. അവിടെയും ഇവിടെയും നക്ഷത്രങ്ങൾ. കണ്ണ് ചിമ്മുന്നു. ഇതിൽ അമ്മ കാണുമോ. അവൾ ചിന്തിച്ചു.
പണ്ട് അമ്മയുടെ മടിയിൽ ഇങ്ങനെ ആകാശം നോക്കി കിടക്കുന്നത്.
ഏട്ടൻ മോളെയും കൊണ്ട് മുകളിൽ വന്നു. അച്ഛനും അമ്മയും ഉള്ളത് കൊണ്ടാ ഞാൻ നിങ്ങളുടെ കൂടെ വരാത്തത്.
സാരമില്ല . ഞാൻ കൂട്ടുണ്ട്. ഏടത്തി പറഞ്ഞു.
അച്ഛൻ അമ്മ മാർ കിടന്ന മുറിയിൽ വല്ലാതെ സുരക്ഷിതത്വം തോന്നി അവൾക്കു. അമ്മയെ ഓര്ത് പോയി അവൾ.
അമേരിക്കൻ അമ്മാവന് ആദ്യമായി അവൾ നന്ദി പറഞ്ഞു.
**************************************************************************************
വെളുപ്പിന് പിറന്നാൾ കാരിയുടെ കരച്ചില കേട്ടാണ് സുമി ഉണര്ന്നത്. സുമിയെ കണ്ടപ്പോൾ മോൾ കയ്യിലേക്ക് എടുത്തു ചാടി. അവളെ ഒരുക്കി മുൻ വശത്ത് വന്നപ്പോൾ ഏട്ടൻ ഒരു ക്യാമറ കയ്യിൽ വച്ച് കൊടുത്തു.
അവളുടെ പല ഭാവങ്ങൾ പകർത്തുമ്പോൾ സുമി സ്വയം മറക്കുക ആയിരുന്നു.
``പഠിക്കാൻ ഉണ്ടെങ്കിലും ഒന്ന് വന്നു പോകരുതോ’’. ചിറ്റ ചീത്ത പറയുക ആവും.
എല്ലാം കേട്ട് അച്ഛമ്മ ഇരിക്കുന്നാവും.
അച്ഛൻ പേപ്പറിൽ മുഖം പൂഴ്ത്തി ഇരിക്കുക ആവും.
ഇലയിൽ ഊണ് കഴിക്കാൻ ഇരിക്കുമ്പോൾ അവൾ അമ്മയെ ഓർത്തു. ഓണത്തിന് നാട്ടിൽ വരുമ്പോൾ തറവാട്ടിലെ കുട്ടികളെല്ലാം കാണും. അപ്പോൾ മാത്രം ആണ് ഇലയിട്ടു ഉണ്ണുന്നത്. അവിടെ ഉണ്ടാകുന്ന ചില്ലറ അടിപിടികൾ. അമ്മ അമ്മായി മാരോടൊപ്പം വിലംബാൻ കൂടും. എല്ലാം ഓർമ്മകൾ ആയി.
വൈകിട്ട് വീണ്ടും സന്ധ്യയെ ടെറസിൽ വരവേറ്റു. നാളെ രാവിലെ പോകണം. മറ്റന്നാൾ ക്ലാസ്സ്‌ തുടങ്ങും. അതിനു മുൻപ് അസിനെമെന്റ്റ് ആരിൽ നിന്നെങ്കിലും കോപ്പി ചെയ്യണം.
ഹോസ്റ്റൽ മുറിയും അവിടുത്തെ പാവയ്ക്കാ കറിയും ഓർത്തപ്പോൾ ആ രാത്രി കഴിയരുതെ എന്ന് അവൾ പ്രാർഥിച്ചു.
അച്ഛനോട് യാത്ര പറഞ്ഞപ്പോൾ ഒരു പെൻ സെറ്റ്.
`എഴുതി തെളിയട്ടെ''.അച്ഛൻ തലയിൽ തൊട്ടു അനുഗ്രഹിച്ചു.
ഹോസ്റ്റൽ നു മുന്നില് ഇറങ്ങുമ്പോൾ മോൾ കരയാൻ തുടങ്ങി. അകന്നു പോകുന്ന ആ തേങ്ങൽ അവളിലും പടര്ന്നു കയറി.

മാവു മുത്തശ്ശൻ





അന്ന് ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ വെക്കേഷൻ ഒരു ആഘോഷം ആയിരുന്നു. ഒരു മുത്തശ്ശൻ മാവും അതോടൊപ്പം ചേർന്ന് ഒരു മുത്തശ്ശി മാവും ഉണ്ടായിരുന്നു. മാവിൽ നിന്ന് പൊഴിയുന്ന മാങ്ങാ എടുത്തു കൂട്ടുന്നതായിരുന്നു പ്രധാന വിനോദം. രണ്ടാൾ വണ്ണം ഉള്ള മാവിൽ കയറാൻ അധികം ആളെ കിട്ടാറില്ല. പിന്നെ ഉറുമ്പിന്റെ ശല്യവും. ആരും ആക്രമിക്കാതെ മാങ്ങയെ കാത്തു. എല്ലാം പാകമായി എന്ന് തോന്നുമ്പോൾ ഒരാളെ കയറ്റി ഒരുമിച്ചു എല്ലാം പറിച്ചെടുക്കും. ഒരു ഗ്രാമത്തിന്റെ എല്ലാ ലാളിത്യവും ഉണ്ടായിരുന്നത് കൊണ്ട് അന്ന് കച്ചവട മനോഭാവം ഇല്ല. ഒരു വീട്ടില് ഉണ്ടാകുന്ന വസ്തുക്കൾ പങ്കിട്ടെടുക്കയാണ് ചെയ്തിരുന്നത്.
അങ്ങനെ ഇരിക്കെ ഒരു ദിവസം അച്ഛനും അമ്മയും തര്ക്കിക്കുന്ന കേട്ട് ശ്രദ്ധിച്ചപ്പോൾ മാവു മുറിക്കുന്ന കാര്യം ആണ്. റോഡിലേക്ക് വളര്ന്നു ശല്യം ചെയ്യുന്നു എന്ന് ആർക്കോ പരാതി, അമ്മ എത്ര എതിർത്തിട്ടും മാവിന്റെ കടക്കൽ കത്തി വീണു. ഓരോ ശിഖരം വീഴുമ്പോൾ അമ്മയുടെ കണ്ണിൽ നിന്ന് കണ്ണീർ ധാരധാര ആയി ഒഴുകി. എനിക്ക് സന്തോഷമായി. മാങ്ങാ പറിച്ചു
എടുത്താൽ, പിന്നെ അയൽക്കാർക്ക് കൊണ്ട് കൊടുക്കുന്ന പതിവ് ജോലി ചെയ്യണ്ടല്ലോ. അന്നത്തെ പൊട്ടത്തരം. മുത്തശ്ശൻ പോയതോടെ ഉറുമ്പിൻ കൂട്ടം വേറെ മരത്തിലേക്ക് ചേക്കേറി. മുറ്റം നിറയെ വെയിലും ചുടും നിറഞ്ഞു. വേനല്കാലത്ത് ഉരുകി ഒലിച്ചു കളിച്ചപ്പോൾ ആണ് അമ്മ മാവു മുറിക്കുന്നത് എതിർത്തതിൻറെ കാരണം മനസിലായത്. ഇപ്പോഴും ഓരോ മാമ്പഴ ക്കാലവും കടന്നു പോകുമ്പോൾ ഹൃദയ വേദനയോടെ അന്നത്തെ വേനൽ ക്കാല വിനോദങ്ങൾ ഓർക്കാനേ കഴിയുന്നുള്ളൂ......

വെണ്ണക്കണ്ണൻ


കുഞ്ഞിലേ മുത്തശി എന്നോട് ചൊല്ലി
കണ്ണൻ കരിമുകിൽ വര്ണൻ ക്ഷിപ്ര പ്രസാദി
ആ വാക്കുകൾ അവിശ്വസിക്കാത്ത ഞാൻ 
ഈ സംസാര സാഗരം നീന്തി കടക്കാൻ
ഓടി എത്തുന്നു എന്നും
ഓരോ നിമിഷവും നിൻ നാമം ജപിക്കുന്നു
എന്നാൽ നീ എന്നെ `ഈ പദ്മ വ്യുഹത്തിൽ' ഉപേക്ഷിച്ചു
എന്നെ നോക്കി ചിരിക്കുന്നു എപ്പോഴും
ഞാൻ വിഡ്ഢി എന്ന് ഓർമിപ്പിക്കുന്നു
ദു:ഖങ്ങളിൽ കരഞ്ഞു കണ്ണീർ വറ്റി എന്റെ അമ്മ......
എന്നിട്ടും ആരെയും ശപിക്കുന്നില്ല
കുന്തി മാതാവിനെ പ്പോലെ ``ദു:ഖങ്ങൾ ഉണ്ടെങ്കിലേ
ഭഗവാനെ ഓർക്കു '' എന്ന് ആശ്വസിപ്പിക്കുന്നു
നിന്റെ നാമം ഉരുവിടുന്നു ,എന്നും
അപ്പോഴും നീ ചിരിച്ചു കൊണ്ടേ ഇരിക്കുന്നു .......

ഞണ്ട്



ഒരു കഥ ഉണ്ട്. ഒരിക്കൽ കേരളത്തിൽ നിന്ന് കുറെ ഞണ്ടുകൾ വിദേശത്തേക്ക് കയറ്റി അയച്ചു. വഴിക്ക്‌ വച്ച് പത്രത്തിന്റെ മൂടി ഇളകി പ്പോയി. ലക്ഷ്യത്തിലെത്തി യപ്പോൾ ഒരു ഞണ്ട് പോലും പുറത്തു പോയിട്ടില്ല എന്ന് അതിശയിച്ച വിദേശി യോട്, ഡ്രൈവർ പറഞ്ഞു വത്രേ, ഇതു കേരളത്തിൽ നിന്നുള്ള ഞണ്ടുകൾ ആണ്, അതാ ഒന്നും നഷ്ടപ്പെടാത്തത് , എങ്ങനെ എന്ന് ചോദിച്ചാൽ ഒരെണ്ണം പുറത്തു കടക്കാൻ തുടങ്ങുമ്പോൾ ബാക്കി ഉള്ളവ കാലിൽ വലിച്ചു താഴത്തിടും. അതാണ് എണ്ണം തികച്ചും ഉണ്ടായത്‌. തുറന്നു വച്ച പാത്രത്തിൽ വിദേശി ഭക്ഷണം സ്വീകരിക്കില്ല എന്നൊക്കെ ന്യായം പറയാം എങ്കിലും കഥ കൊള്ളാം അല്ലെ, നമ്മളും ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ ഇതു പോലെ വലിച്ചു താഴ്ത്തുകയോ, വലിച്ചു താഴ്ത്ത പ്പെടുകയോ ചെയ്തിട്ടില്ലേ

``ദൈവത്തിന്റെ സ്വന്തം നാട് ''




അങ്ങനെ അല്ലാത്തത് കൊണ്ട് നമ്മൾ എഴുതി വെക്കുന്നു
ശ്രീ ശങ്കരനും ഗുരുവും ജനിച്ച ഈ മണ്ണിൽ.....
ചുറ്റിനും `സൗമ്യ മാർ' തേങ്ങുന്നു
എന്റെ `ചന്ദ്രേട്ടാ' എന്ന് ഒരു ഭാര്യ അലമുറയിടുന്നു
ഒരു അമ്മേടെ കണ്ണിൽ നിന്ന് ചോര പൊടിയുന്നു
ഞാൻ ആഗ്രഹിച്ചു പോയി
നമ്മുടെ മാതൃഭാഷ ഇംഗ്ലീഷ് ആയിരുന്നെങ്കിൽ എന്ന്
എങ്കിൽ `ചന്ദ്രേട്ടന് ' ഇരുപത്താറ് വെട്ടേ ഏൽക്കുക ഉള്ളുവല്ലോ
ഏതു കോടതി വെറുതെ വിട്ടാലും അല്ലയോ ``നരാധമാ'' ആ അമ്മേടെ
കണ്ണ് നീര് നിന്നെ പൊള്ളിക്ക തന്നെ ചെയ്യും
ദൈവത്തിന്റെ കോടതിയിൽ നീതി നടപ്പാകും
.........................................................................
കാടില്ല, വെള്ളമില്ല, ശ്വസിക്കാൻ ശുദ്ധവായു ഇല്ല,
എങ്ങും കോണ്‍ക്രീറ്റ് കാടുകൾ മാത്രം
ചില്ലറ വില്പനക്കാർ വംശ നാശം സംഭവിച്ചിട്ടു വർഷങ്ങൾ ആകുന്നു
വ്യാപാര രംഗത്ത് അംബാനിമാർ വിലസുന്നു ....
സ്ത്രീ കൾക്ക് പട്ടാപ്പകൽ നിരത്തിൽ ഇറങ്ങാൻ വയ്യ
പുറത്തു പോകുന്ന മക്കൾ വരും വരെ ശ്വാസം പിടിച്ചിരിക്കണം
പുഴകളും കുളങ്ങളും കിണറുകളും വിണ്ടു കീറിക്കിടക്കുന്നു
ശ്വസിക്കാൻ വായു കാശിനു വാങ്ങി ഉപയോഗിക്കുന്ന ദിവസം വളരെ അടുത്ത്
നമ്മുടെ പറമ്പിലെ ചവർ വാരി നാം അയല്ക്കാരന്റെ മുഖത്ത് എറിയുന്നു
പുഴകൾ ഒഴുക്ക് നിലച്ചു കൊതുകുകൾക്ക് വിഹാരം ഒരുക്കുന്നു
എന്നിട്ടും നമ്മൾ എഴുതുന്നു, ``ദൈവത്തിന്റെ സ്വന്തം നാട് '' എന്ന് ????

അര്‍ച്ചന



പൂച്ചെണ്ടുകൾ ആകട്ടേ കല്ലുകൾ ആകട്ടേ രണ്ടും എനിക്ക് പ്രിയം
രണ്ടും എന്റെ ഭഗവാനുള്ളത്
പൂച്ചെണ്ടുകൾ ഞാൻ നേരിട്ട് ആ കാൽക്കൽ അർപിക്കും
എന്നാൽ കല്ലുകൾ--വെള്ളം എങ്ങനെ പാറയെ മിനുസമാക്കുമോ
അതുപോലെ --എന്റെ കണ്ണുനീർ കൊണ്ട് കഴുകി പരമ പവിത്രമാക്കി
ഞാൻ ആ തൃക്കാൽക്കൽ സമർപിക്കും
ഈ പാകപ്പെടുത്തൽ കൊണ്ടാണോ എന്ന് അറിയില്ല
എന്നും കല്ലുകൾ ആണെനിക്ക്‌ ഉത്പ്രേരകം ആയത്‌
ഗീത യിൽ പറയുന്ന പോലെ ``നിന്ദ സ്തുതികളെ
തുല്യമായി കാണാൻ ശ്രമിക്കുന്നു ഞാൻ
സുഖ ദു: ഖങ്ങളെ സമചിത്തത യോടെ നേരിടാൻ പഠിക്കുന്നു ഞാൻ
എത്ര വിജയിച്ചു വെന്ന്‌ .........
എന്നോട് തന്നെ ചോദിക്കുന്നു ഞാൻ

പരോപകാരം




വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ രേണു അമ്മയെ ഓർമിപിച്ചു. `ഇന്നെങ്കിലും സമയത്ത് കൊണ്ട് എത്തിക്കണം.' അമ്മ തലകുലുക്കി. ഗേറ്റ് കടന്നു മുന്നാമത്തെ വീടിനു മുന്നില് എത്തിയതും ഒരു കൈ നീണ്ടു. മോൾ അമ്മയെ ഒന്ന് തോണ്ടി, അത് വക വയ്ക്കാതെ ലിഫ്റ്റ്‌ കൊടുത്തു അമ്മ. ഇട വഴിയിൽ നിന്ന് മെയിൻ റോഡിൽ കയറിയതേ ഉള്ളു, പ്ധും കൂടുകാരി റോഡിൽ. അവളെ കൊണ്ട് ആശുപത്രി ഒപിയ്ക്ക് മുന്നിൽ നിന്ന് ബാഗിൽ തപ്പി നോക്കി, ഫീസ്‌ അടക്കാനുള്ള പൈസ കയിൽ കിട്ട്യപ്പോൾ സമാധാനമായി. വാച്ചിൽ നോക്കിയപ്പോൾ 8 അകുന്നേ ഉള്ളൂ. ഡോക്ടറെ കാത്തിരിക്കുമ്പോൾ ക്ലാസ്സ്‌ തുടങ്ങല്ലേ എന്നായിരുന്നു അമ്മയുടെ പ്രാർഥന.
കൂട്ടുകാരിയുടെ വീട്ടിൽ വിളിച്ചിട്ട് ആരും എടുക്കുന്നില്ല. മരുന്ന് വച്ചു പുറത്തു ഇറങ്ങിയപ്പോൾ അവളുടെ അമ്മ വന്നു. വണ്ടിയിൽ കയറിയതിനും കയറ്റിയതിനും വയർ നിറയെ കിട്ടിയപ്പോൾ അമ്മ രേണുവിനെ പാളി നോക്കി. `അമ്മയുടെ പരോപകാരം നിറുത്തി എന്റെ കാര്യങ്ങൾ നോക്ക് ' എന്ന പതിവ് പല്ലവി ആ കണ്ണുകളിൽ അമ്മ വായിച്ചു.
``പോട്ടെ കഴിഞ്ഞ ആഴ്ചത്തെ വാരഫലം ഇതായിരുന്നു--ധന നഷ്ടം, മാനഹാനി.....'' രേണു പറഞ്ഞു നിറുത്തി. തന്റെ പതിവ് പല്ലവി എടുത്തു പ്രയോഗിച്ചു അവൾ പരിഹസിക്കയാണോ, അമ്മ സംശയിച്ചു.
സ്കൂൾ പടിക്കൽ വണ്ടി നിറുത്തിയപ്പോൾ രേണു ആത്മഗതം ചെയ്തു. ``രണ്ടു പീരീഡ്‌ കഴിഞ്ഞു കാണും. കേൾക്കാത്ത മട്ടിൽ അമ്മ പടി കയറി.

ആഗ്രഹം



ഉത്തരക്കോലിനു ബലം നോക്കാൻ ആയുന്നു മനസ്
അതിനു ബലം പോരെന്ന് അറിഞ്ഞു വേദനിക്കുന്നു...
ഫാനിന്റെ ബലം നോക്കാൻ ആയുന്നു മനസ്
പവർ-കട്ട്‌ എന്ന് അറിഞ്ഞു വേദനിക്കുന്നു
പുഴയിൻ തിരമാലയിൽ അലിയാം എന്ന് വച്ചപ്പോൾ
അതിൽ നിറയെ മണൽ കുഴികൾ മാത്രം
ഉറക്കത്തിൻ മൂടുപടത്തിൽ ഒളിക്കാൻ ശ്രമിച്ചപ്പോൾ
ഡോക്ടറുടെ കുറിപ്പടി വേണമെന്ന് ...
ഇനി ട്രെയിനിന്റെ വേഗം എത്ര എന്ന് നോക്കാം എന്ന് കരുതുമ്പോൾ
അത് ലേറ്റ് ആണെന്ന്....
അങ്ങനെ മുന്നിലെ വഴികൾ എല്ലാം അടഞ്ഞപ്പോൾ
എനിക്ക് മനസില്ല എന്ന് വച്ച്
``എന്റെ ആഗ്രഹം'' കാറ്റിൽ പറത്തി.

--അമ്മ എന്ന ദൈവം --

പൊട്ടിച്ചിരി കൊണ്ട് കണ്ണ് നീരിനെ മറയ്ക്കാൻ
എന്നെ പഠിപ്പിച്ചത് അമ്മയാണ്
കതിർമണ്ടപത്തിലേക്ക് കേറുന്ന നേരം
മംഗല്യ ചരടിനായി ഭർത്താവിന്റെ കുഞ്ഞു
പെങ്ങൾ കേണപ്പോൾ സ്വന്തം മംഗല്യ ചരട് നല്കി
അമ്മ എന്നെ `സ്നേഹം' പഠിപ്പിച്ചു
അതിഥികൾക്ക്‌ അന്നം കൊടുത്ത ശേഷം
എന്നെ ഊട്ടി, പച്ചവെള്ളം കുടിച്ചു അമ്മ
``അതിഥി ദേവോ ഭവ: '' എന്ന് പഠിപ്പിച്ചു
അള്ളാഹുവും  ഈശോയും അയ്യപ്പനും
മൂന്നു വഴികൾ ആണെന്ന് പാടി
ഏകത്വം പഠിപ്പിച്ചതും അമ്മ തന്നെ
കൂട്ടുകാരിയെപ്പോലെ എന്നോടൊപ്പം നടന്നു അമ്മ
കാണിച്ചു തന്ന ക്ഷമയുടെയും സഹനത്തിന്റെയും
വഴികളിൽ ഒരു ശതമാനം
പോലും പഠിച്ചില്ല എന്നത് എന്റെ `നേട്ടം' ......
ഞാൻ നീട്ടുന്ന സഹായങ്ങൾ നിരസിച്ചു അമ്മ തന്റെ
സ്നേഹത്തിനു വില ഇടേണ്ട എന്ന് ഓർമിപ്പിച്ചു,
മറ്റുള്ളവർ ചെയ്ത നന്മയെ മാത്രം ഓർക്കാനും
നാം മറ്റുള്ളവര്ക്ക് ചെയ്ത തിന്മയെ
ഓർക്കാനും ഉപദേശിച്ചു അമ്മ
ജ്വലിക്കുന്ന പ്രകാശ ധാരയായി 
എന്നെ കൈ പിടിച്ചു നടത്തുന്നു എന്നും

അമ്മായിഅമ്മ --ഓര്‍മ്മകള്‍

ഓരോ ഉരുളയും വായിൽ വച്ചപ്പോൾ 
അമ്മ എന്നെ തന്നെ നോക്കി ഇരുന്നു
എന്താ നോക്കുന്നത്, ഞാൻ ചോദിച്ചു,
അത് യാത്രാമൊഴി ആണെന്ന് ഞാൻ അറിഞ്ഞില്ല
അതോ അമ്മ മറ്റു മക്കളെ തിരഞ്ഞതോ
അതും അറിയില്ല
മരണത്തിന്റെ തണുപ്പ് എന്ന്  വായിച്ചിട്ടുള്ളത് അല്ലാതെ
ഇത്രേം അടുത്ത് മരണം ഞാൻ അറിഞ്ഞിട്ടില്ല 
അമ്മ മറ്റൊരു ലോകത്തേക്കുള്ള പ്രയാണം തുടങ്ങിയപ്പോഴും,
ഞാൻ പറഞ്ഞു കൊണ്ടിരുന്നു, എണീക്ക്‌, അകത്തു പോകാം എന്ന്
എന്റെ പുലമ്പൽ കേട്ട് കൊണ്ടാണ് അമ്മ പോയത്
അതിനു ശേഷം ഉള്ള ആ ശൂന്യത ......
ഒറ്റയ്ക്ക് ആകുന്ന സമയത്ത് നമ്മൾ എത്ര മാത്രം കലഹിച്ചു,
അതൊക്കെ വെറും തമാശ ആയിരുന്നു,
അത് കഴിഞ്ഞു സ്നേഹം എന്നും കൂടിയതെ ഉള്ളൂ
വീട്ടില് പോകാൻ തുടങ്ങുമ്പോൾ അമ്മ
പിന്നോക്കം വലിക്കുന്നത്
ഏകാന്തതയെ ഭയന്നതു കൊണ്ടാണെന്ന് അറിയാൻ വൈകി.
കറുപ്പ് നിറം അമ്മയെ എന്നും ഭയപ്പെടുത്തിയിട്ടുണ്ട്‌
മറ്റുള്ളവരോട് ഇവൾ എന്റെ മരുമകൾ അല്ല,
മകൾ തന്നെ എന്ന് അമ്മ എത്ര തവണ പറഞ്ഞു
ഞാൻ പുറത്ത് പോകുമ്പോൾ ഇടുന്ന വസ്ത്രം വരെ
അമ്മയാണ് തിരഞ്ഞെടുക്കാറ്
ആ കാര്യങ്ങളിൽ അമ്മ എന്നേക്കാൾ വളരെ പുതുമ ആഗ്രഹിച്ചു
വേഷവിധാനത്തിലെ എന്റെ അശ്രദ്ധയെ 
എന്നും എതിര്ത്തിട്ടെ ഉള്ളു അമ്മ
ഇതൊക്കെ വെറും ഭംഗി വാക്കു അല്ലെ
 എന്ന് ഞാൻ സംശയിച്ചിട്ടുണ്ട്
ഇന്നും എന്റെ സ്വപ്നങ്ങളിൽ വന്നു നിറഞ്ഞു
 അതൊക്കെ ഹൃദയം തട്ടി പറഞ്ഞത്
തന്നെ എന്ന് അമ്മ കാണിച്ചു തരുന്നു
`കല്ലിനുള്ളിലെ തേൻ തുള്ളിയായ്‌ ' 
എന്നെ പൊതിഞ്ഞു നിന്ന
`പറയാതെ പറഞ്ഞു പോയ' 
ആ സ്നേഹ സാന്നിധ്യത്തെ
നേരാം വണ്ണം മനസിലാക്കാതെ പോയി ഞാൻ,
ഇന്നെനിക്ക് മാപ്പ് ചോദിയ്ക്കാൻ മാത്രമേ ആകുന്നുള്ളൂ ...

ഫേസ് ബുക്ക്‌

നവവധു -- അന്ന് 
*******************
വിവാഹത്തിന് ശേഷം മതി പരസ്പരം കാണുന്നത്
എന്ന് പറഞ്ഞു അകന്നു നിന്നു നീ
എന്നിട്ടിപ്പോൾ കണ്ണെത്താ ദൂരത്തു പറന്നതെന്തേ,
എന്നെ ഈ കിളിക്കൂട്ടിൽ തനിച്ചാക്കി .........
ചുറ്റിനും ആളുണ്ട് എങ്കിലും ഞാൻ ഏകാകി ആയ പോലെ
നിന്നെ കാണാതെ, നിന്നോട് മിണ്ടാതെ , എന്നുള്ളം നീറി പിടയുന്നു,
കണ്ണിൽ നിന്നും ചുടു നീര് ഒലിക്കുന്നു,
വേറാരുമായും ഒത്തു പോകില്ലെന്ന് അറിഞ്ഞാണ്
അച്ഛൻ ഏടത്തിടെ വീട്ടില് എന്നെ അയച്ചത്,
അമ്മായി ആണേലും ഇന്നെനിക്കു അന്യ ആയ പോലെ
എപ്പോഴും ഞാൻ കനവു കാണുന്നു,
നീ എന്റെ കണ്ണ് പൊത്തുന്നതായി ,
ഞെട്ടി ഉണരുമ്പോൾ കൂരിരുട്ടിൽ വിതുമ്പി വിറക്കുന്നു ഞാൻ
നിന്റെ സാമീപ്യം ഏറെ കൊതിക്കുന്നു ഞാൻ
എന്ന് നീ എത്തും എൻ തോഴാ,
******************************************
നവവധു --ഇന്ന്
******************
എന്റെ കുട്ടുകാരാ ഒരു വിരൽ തുമ്പിനു അപ്പുറം
നീ ഉണ്ടെന്നുള്ള ഓര്മ തന്നെ എത്ര ആശ്വാസം,
എന്റെ ചിരിയും, കരച്ചിലും, ഭ്രാന്തുകളും പങ്കുവക്കാൻ,
എന്നെ പ്രോത്സാഹിപ്പിക്കാൻ,
എന്നെ പരിഹസിക്കാൻ നീ തൊട്ടടുത്ത്‌.
കമ്പ്യൂട്ടർ എന്ന ഒറ്റ ചുവരിന് അപ്പുറം
നിന്റെ സാമീപ്യം ഞാൻ അറിയുന്നു
നിന്റെ ചുടു നിശ്വാസം പോലും
എന്നിലേക്ക്‌ വന്നെത്തുന്ന പോലെ.
ഒരു ദിവസം നിന്റെ പോസ്റ്റ്‌ ഒന്ന് വ്യ്കിയാൽ
കാടു കയറുന്നു എൻ മാനസം
എന്ത് പറ്റി? അസുഖ മാണോ, തിരക്കാണോ,
ഒന്നും പറയാതെ എന്തേ പോയെ എന്നൊക്കെ.
ആധി പിടിച്ചു ഞാൻ ഭ്രാന്തി ആകും
ചിന്തിച്ചു നെഞ്ചിൽ ഭാരം കയറ്റി ഇരിക്കുമ്പോൾ
അതാ വരുന്നു, ഒരു ഉഗ്രൻ പോസ്റ്റ്‌.
അങ്ങനെ പറഞ്ഞു തീരാതെ എഴുതി തീരാതെ
നമ്മൾ കൂടുകൂടുന്നു എന്നും . 

നായ ക്ക് പറയാനുള്ളത്

വലിയ നിലവിളി കേട്ടാണ് ടോമി ഓടി വന്നത് , കുഞ്ഞു മോൾ വീണത്‌ ആണെന്നാ കരുതിയെ , നടന്നു തുടങ്ങുന്നേ ഉള്ളു . ഇതു വേറെ എന്തോ ആണ് . അവൻ അകത്തേക്ക് ഏന്തി വലിഞ്ഞു നോക്കി , ഒന്നും കാണാൻ പറ്റണില്ല , ഉളളിൽ കയറാം എന്ന് വച്ചാൽ പിന്നെ വിരുന്നു കാരുടെ ശകാരം കുഞ്ഞിന്റെ അമ്മക്ക് കിട്ടും .
``അമ്മെ എന്നെ കാണണം എന്ന് പറഞ്ഞിട്ട് , ഞാൻ വന്നപ്പോഴേക്കും .....'' കഴിഞ്ഞ മാസം മുത്തശിടെ കയ്യിൽ നിന്ന് വാടക വാങ്ങി പോയ പോക്കാ, പിന്നെ വരുന്നത് ഇപ്പോൾ , എണീറ്റ്‌ നടന്നയാൾ കിടപ്പായതും ഭക്ഷണം കഴിക്കുന്നത്‌ കുറഞ്ഞതും , അവസാനം കാണണം എന്ന് പറഞ്ഞതും ഈ പടിക്കെട്ടിൽ കിടന്നു ഞാൻ കേട്ടതാണ് . ഈ മനുഷ്യര് എന്താ ഇങ്ങനെ ആയതു. ടോമി ചിന്തിച്ചു കിടന്നു മയങ്ങി പ്പോയി .
കാറിന്റെ ഡോർ ശബ്ദത്തോടെ അടക്കുന്ന കേട്ട്, ഉറക്കത്തി l നിന്നും ടോമി ഞെട്ടി ഉണർന്നു . ദേഷ്യത്തോടെ നോക്കുമ്പോൾ മുത്തശിടെ ``മൂത്ത മോൾ'' ആണ് . ഈ മോളെ ക്കുറിച്ചാണ് മുത്തശി വരാന്തയിൽ ഇരുന്നു എപ്പോഴും പറയാറ് ,
``അവശത ആവുമ്പോൾ അവിടെ കൊണ്ട് വിടണം , നിനക്ക് കുഞ്ഞു ഉള്ളത് കൊണ്ട് പ്രയാസം ആകും ''. അവശത കൂടിയപ്പോൾ ``പശു'' ഉള്ള ന്യായം പറഞ്ഞു മുങ്ങിയ ശേഷം ഇന്നാണ് പൊങ്ങുന്നത് .
അതാ മൂന്നാമത്തെ ആളും എത്തി , ഇവിടെ പരാതി ആരോഗ്യ പ്രശ്നങ്ങളാണ് . വന്ന ഉടനെ നെഞ്ച് തല്ലി കരയാൻ തുടങ്ങിയ `ചേച്ചിയോട് ടോമിക്ക് ചോദിക്കണം എന്ന് ഉണ്ടായിരുന്നു , ഇന്നലെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ നേരം കുറച്ചു സമയത്തേക്ക് വരുമോ എന്ന് ചോദിച്ചപ്പോൾ തലവേദന നടിച്ചതല്ലേ എന്ന് . `മനുഷ്യ ഭാഷ അറിയാത്തത് കൊണ്ട് ' അവൻ അകലേക്ക്‌ കണ്ണും നട്ട് മിണ്ടാതെ കിടന്നു .
ചടങ്ങുകൾ കഴിഞ്ഞു , കുഞ്ഞിന്റെ അമ്മ വീടിലെക്കൊന്നു പോയിട്ട് വരം എന്ന് പറഞ്ഞു പോയി . പട്ടിണിയുടെ വില പതിയെ, അറിഞ്ഞുതുടങ്ങി ടോമി . വിശന്നു വലഞ്ഞു മുറ്റത്ത്‌ വന്നപ്പോൾ അവിടെ ചർച്ച നടക്കുന്നു , അമ്മയുടെ രൂപ എങ്ങനെ പങ്കിട്ടെടുക്കണം , മക്കളുടെ സ്വഭാവം അറിഞ്ഞിട്ടോ എന്തോ അമ്മ തുല്യമായിട്ടാണ് രൂപ ഇട്ടിരിക്കു ന്നത് , ഇനി ആ പേരും പറഞ്ഞു തമ്മിൽ തല്ലില്ലല്ലോ . ടോമി ചിന്തിച്ചു . പക്ഷെ കുഞ്ഞിനേയും അമ്മയെയും മാത്രം അവിടെ ഒന്നും കണ്ടില്ല . ഓടയിലെ പച്ചവെള്ളം കുടിച്ചു വിശപ്പടക്കാൻ പാട് പെടുമ്പോൾ ടോമി പ്രാർത്ഥിച്ചു , അടുത്ത ജന്മവും ``നായ '' ആയിട്ടു മതി , `നരൻ ' ആകേണ്ട എന്ന് .

കിണറ്റിലെ തവള




ലോകത്തിൽ ആദ്യമായി ബോംബ്‌ വർഷിച്ചതു
ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയും ആണ്,
പത്താം ക്ലാസ്സിൽ പഠിച്ചതാണ്. 
പിന്നെ `How Do Japan Overcame the financial crisis after world war?
ചോദ്യം എഴുതി അടിവര ഇട്ടിട്ടു നോക്കുമ്പോൾ
മൈക്രോ പ്രോസിസ്സോർ ക്ലാസ്സു ആരംഭിച്ചു,
ഇടയ്ക്കു കുറച്ചു സമയം ``ധ്യാനത്തിൽ '' ആയിരുന്നു
ഇത്രയേ ഉള്ളു ജപ്പാനെ കുറിച്ചുള്ള ബന്ധം.
ഞാൻ ജപ്പാനിൽ പോയിട്ടില്ല, അമേരിക്ക, ഓസ്ട്രേലിയ ഒന്നും ഞാൻ കണ്ടിട്ടില്ല,
എന്തിനു, കാഞ്ഞിരംപാറ പോലും മുഴുവനും അറിയില്ല,
എന്റെ വീടിന്റെ എല്ലാ മുറിയിലും ചിലപ്പോൾ കയറാൻ പറ്റാറില്ല
``കുണ്ടു കിണറ്റിൽ തവള ക്കുഞ്ഞിനു
കുന്നിനു മീതെ പറക്കാൻ മോഹവും ഇല്ല''
പിന്നെ .....
ഉള്ളത് ഒണ്ടു ഓണം ഉണ്ണാൻ ഒരു പാഴ് ശ്രമം.
എന്റെ ചുറ്റിനും സ്രാവുകൾ ആണെന്ന് ഞാൻ അറിയുന്നു
അതിനിടയിലെ വെറും കൂനിപ്പൊടി ആണ് ഞാൻ.
അങ്ങനെ ഒരു ആഗ്രഹവും ഇല്ല എങ്കിലും
കൂനിപ്പൊടി വിചാരിച്ചാൽ കപ്പൽ മറിക്കാം
എന്ന പഴം ചൊല്ല് വിശ്വസിച്ചു ഇരിപ്പാണ് .....

പ്രാര്‍ത്ഥന

കുചേലനെപ്പോലെ 
ഭക്തോത്തമനല്ല
കംസനെപ്പോലെ 
വിദ്വേഷ ഭക്തിയുമില്ല
ഗോപികമാരെ പ്പോലെ 
നിഷ്കളങ്ക ഭക്തിയുമില്ല
എങ്കിലും എന്നേയും ആ 
കാലടികളിൽ ചേർക്കണേ ഭഗവാനെ

ദേശാടനക്കിളി

അതിരില്ലാത്ത ആകാശത്ത് പറക്കാൻ
തുടങ്ങുന്ന ഒരു ദേശാടനക്കിളി ആണ് ഞാൻ
എനിക്ക് നിങ്ങളുടെ വർണ്ണ കൂടുകൾ വേണ്ട
ചുറ്റും ലക്ഷ്മണ രേഖയും
എന്റെ കാലുകൾക്ക് ചങ്ങലകൾ വേണ്ട
എന്റെ ചിറകടി ഒച്ചകൾ നിങ്ങളെ
ആലോസരപ്പെടുത്തിയാൽ
നിങ്ങൾ ജനാലകൾ താഴിട്ടു പൂട്ടുക

ഉണ്ണിക്കണ്ണൻ

പീലി കൊണ്ട് ഒന്ന് ഞാൻ തല്ലിയിട്ടോ 
എങ്ങു പോയ്‌ ഇന്നെന്റെ കണ്ണനുണ്ണി......
ഓടി തളർന്നു നീ എന്റെ കണ്ണാ
വാടിയ ചീര തൻ തണ്ട് പോലെ
മഞ്ഞ പ്പട്ടാടയും ചേർ അണിഞ്ഞു
ഓമന പൂമുഖം വാടിയല്ലോ
ഒന്നടുത്തു എത്തൂ നീ പൊന് മകനെ
പാൽ ചോറും ആയമ്മ കാത്തിരിപ്പു
പാൽ ചോറുണ്ട് കഴിഞ്ഞാലോ
ചാഞ്ഞു ഉറങ്ങേണം നീ എന്റെ മുത്തേ
ആലവട്ടം വച്ച് വീശി തരാം
പിന്നെ ഞാൻ പാട്ട് ഒന്ന് പാടി തരാം
ഓടി വരിക നീ എന്റെ കണ്ണാ
അമ്മ തൻ മടിത്തട്ടിൽ ഒന്ന് വരൂ ...

മുരളി


കാട്ടിലെ പാഴ് മുളം തണ്ടായിരുന്നു ഞാൻ
അന്നൊരു നാൾ മഴുവേന്തി എത്തി എൻ ഘാതകൻ 
മുറിച്ചു എറിഞ്ഞെൻ തായ്‌ വേര്
മണ്ണിൽ ഒളിച്ചു കിടന്നു ഞാൻ
അത് വഴി വന്നൊരു സഞ്ചാരി കണ്ടെടുത്തു എന്നെ
ശാപ മോക്ഷം ആയെന്നു ആശ്വസിച്ചു ഞാൻ
എനിക്ക് തെറ്റിയോ!!!
കത്തുന്ന കാരിരുംബാൽ തുളച്ചു എൻ ദേഹം
ഹൃദയം നുറുങ്ങുന്ന വേദന യോടെ ഞാൻ കരഞ്ഞു
ആരും കേൾക്കാതെ പോയ എൻ തേങ്ങലുകൾ
പതിയെ ഞാൻ കരയാതിരിക്കാൻ പഠിച്ചു,
എന്റെ വേദനകൾ മറക്കാനും.
ഒരു നാൾ സഞ്ചാരി കയ്യിൽ എടുത്തു ഓമനിച്ചു
ചുണ്ടോടു ചേർത്തു എന്നെ,
അതിശയിച്ചു ഞാൻ എന്നിൽ നിന്ന് 
ഉയർന്ന സ്വർഗീയ നാദം കേൾക്കേ
അങ്ങനെ എന്റെ നിശബ്ദ വേദനകൾ എന്നെ 
``കണ്ണന്റെ'' കരത്തിൽ എത്തിച്ചു,
ഞാൻ ``മുരളി'' എന്ന് പേര് നേടി.

എന്‍റെ ഭഗവാന്‍



ഒരു നുള്ള് ചോദിച്ചു, ഒരു കുന്നു തന്നു
ഒരു പൂവ് ചോദിച്ചു ഒരു വസന്തം തന്നു
പിന്നെ ചോദിക്കാതെ വാരിക്കോരി തന്നു കൊണ്ടിരിക്കുന്ന ദൈവം
എന്നും അവിടുത്തെ കാലടികളിൽ ഉറപ്പിച്ചു നിർത്താൻ പ്രാർത്ഥിച്ചു
അപ്പോൾ അവിടുന്ന് കുറച്ചു ഉത്തര വാദിത്വം തന്നു,
എപ്പോഴും കണ്ടു കൊണ്ടിരിക്കാനുള്ള ഭാഗ്യവും
പലപ്പോഴും പറഞ്ഞു പോയി, ഭഗവാനെ ഞാൻ ഇത്രയും അർഹിക്കുന്നോ??
ഭഗവാൻ പറഞ്ഞു, പാത്രം അറിഞ്ഞേ ഞാൻ ഭിക്ഷ നൽകാറ് ഉള്ളൂ...

അമ്മ

സൈരണ് മുഴങ്ങി, അമ്മ പറന്നു വീട്ടിലേക്ക്
ഇല്ല കാണുന്നില്ല കുട്ടനെ എങ്ങും.......
ഉള്ളിൽ വെറും നിലത്തു അയ്യോ കുട്ടൻ
ചുട്ടു പൊള്ളുന്നു ദേഹം പഴുത്ത ഇരുമ്പ് പോലെ
വാരി എടുത്തമ്മ ഓടി
ഇല്ലില്ല വാഹനം ഒന്നും അമ്മ ഓടുന്നു
കാണുന്നു ഡോക്ടറെ
ചില്ലി കാശ് എടുത്തില്ല അമ്മ
പലരുടെ മുന്നിലും കൈ നീട്ടി 
വാങ്ങുന്നു നാണയങ്ങൾ
അപ്പോൾ അതാ ഡോക്ടർ നല്കുന്നു 
കീശയിൽ നിന്നും കാശു്
കണ്ണ് നിറഞ്ഞമ്മ നിന്നു........
ദൈവത്തിനു ആയിരം നന്ദി പറഞ്ഞു.

അറിവില്ലായ്മ



കണ്ടതൊന്നും കണ്ടതല്ല
കേട്ടതൊന്നും കേട്ടതല്ല
പറഞ്ഞതൊന്നും പറഞ്ഞതല്ല
അറിഞ്ഞതൊന്നും അറിഞ്ഞതല്ല
കാണാൻ കേൾക്കാൻ പറയാൻ 
അറിയാൻ ഇനിയുമെത്രയോ .....

വെണ്ണ ക്കണ്ണൻ

തോഴരുമായി വെണ്ണ തിരയുന്നു കണ്ണനുണ്ണി
തോളിൽ ഏറുന്നു കണ്ണനുണ്ണി
വെണ്ണ കവരുന്നു കണ്ണനുണ്ണി
തോഴരുമായി വെണ്ണ 

പങ്കിട്ടെടുക്കുന്നു കണ്ണനുണ്ണി
ഓടി ഒളിക്കുന്നു കണ്ണനുണ്ണി
അമ്മയെ ഓടി തളർത്തുന്നു കണ്ണനുണ്ണി
ഇനി വെണ്ണ എന്താണെന്നല്ലേ
``അന്യ ദു:ഖത്തിൽ അലിയും 

ഭക്ത മനസ് ''ആണീ വെണ്ണ
ആ വെണ്ണ യാണ് കണ്ണന് ഏറെ ഇഷ്ടം ......

മായ ക്കണ്ണൻ

അമ്പലനടയിലും അരയാൽ
തറയിലും കണ്ണനെ കണ്ടില്ല
മുഖ മണ്ഡപത്തിൽ ഇരുന്നു
സഹസ്ര നാമത്തിൻ ചിറകിലേറി ഞാൻ
അരികിൽ ഒരു ചെറു വിരൽ അനക്കം
മുന്നിൽ പീതാംബര ധാരി
ഒന്ന് കണ്ണ് ചിമ്മി എല്ലാം അപ്രത്യക്ഷം
വീണ്ടും നാമത്തിൻ കൈ പിടിക്കെ
പുറത്തു ഒരു തലോടൽ
കണ്‍ തുറക്കെ മുന്നിൽ വനമാലി
ഒന്ന് കണ്ണ് ചിമ്മി ഞാൻ എല്ലാം അപ്രത്യക്ഷം
പിന്നെയും നാമത്തിൽ മുങ്ങി പ്പോങ്ങെ
ഒരു ഓടക്കുഴൽ വിളി
ഇപ്പോൾ മുന്നിൽ ഗിരിധാരി
ഇത്തവണ കണ്ണ് ചിമ്മാതെ നിന്നു ഞാൻ
മുന്നിൽ ശങ്ഖു ചക്ര ഗദാ പത്മ ധാരി യായി

 എൻ മായ ക്കണ്ണൻ

God



Oh! Lord without you I will be like a lamp without oil
Oh! Lord without you I will be like a `veena' without String
Oh! Lord without you I will be like a book without any letter
Oh! Lord without you I will be like a flower without fragrance
Oh! Lord without you I will be like a cloth without any thread
Oh! Lord without you I will be like a day without Sun shine......

മണിവീണ



ജീവിതം ഒരു മണി വീണ ആണ്
തന്ത്രികൾ ശ്രുതി ചേർത്ത്
 മധുര സംഗീതം തീർക്കാം
തന്ത്രികൾ അയഞ്ഞാൽ 
അപസ്വരം ഉയരും
അത് കൊണ്ട് എന്നും 
ജീവിതം പുതുമകൾ നിറച്ചു
ശ്രുതി ചേർത്ത് നിർത്താം ......

ദേവി

ദേവി നിൻ കാരുണ്യം തേടി എത്തി ഞാൻ
നിൻ തിരു നടയിൽ .......
നിന്റെ കൃപയാൽ കാളിദാസൻ
വിശ്വ മഹാകവി ആയി...
അത്രയൊന്നും അത്യാഗ്രഹം ഇല്ലെനിക്ക്
ചേർക്കണേ എന്നെ നിൻ കാലടികളിൽ
എപ്പോഴും ഒരു നോട്ടം എന്റെ നേർക്ക്‌...
എൻ വഴികളിൽ കാൽ ഇടറാതെ
കാക്കണേ എന്നും നീ മഹാ മായേ....

ഉണ്ണി ക്കണ്ണന്‍

അമ്പാടി ക്കണ്ണനെ കാണാതിരുന്നാൽ
മന്ദം ആകുന്നിതെൻ ഉന്മേഷവും
കണ്ണനെ കണ്‍ നിറച്ചു ഒന്ന് കണ്ടാലോ
പിന്നൊന്നും വേണ്ട എനിക്ക് കണ്ണാ.....
ദാഹവും ക്ഷീണവും ഓടി അകന്നിടും
നിന് പൂ മേനി ഒന്ന് ഓര്ത്തുവെന്നാൽ
നിന് കഥ കേട്ടിരുന്നാലോ
വിശപ്പും അറിയുന്നില്ല കണ്ണാ
ഇനിയൊരു ജന്മം ഉണ്ടെങ്കിലും
നിന് കാലടികളിൽ പതിക്കും മലരായി
അല്ലെങ്കിൽ നീ കൈയ്യിൽ ഏന്തുന്ന വെണ്ണ ആയി
തീരുവാൻ എന്നും പ്രാർഥിപ്പൂ ഞാൻ.....

സ്വപ്നം

ഉറങ്ങുമ്പോൾ ഒരു സ്വപ്ന ദർശനം
കണ്‍ തുറന്നപ്പോൾ എങ്ങോ 
പോയി ഒളിച്ചു കണ്ണൻ
ചുറ്റിനും കൂരിരുട്ടു
എന്നെ തനിച്ചാക്കി എന്തെ നീ 
തട്ടി വീഴാൻ തുടങ്ങുമ്പോൾ
ഒരു കൈ എന്നെ താങ്ങി
ആ വിരൽ തൊട്ടപ്പോഴോ
വീണ്ടും നീ തെന്നി മാറി
എന്തിനായി ഈ ഒളിച്ചു കളി
എന്തിനായി ഈ മായ കാഴ്ച
എല്ലാം നിനക്കറിവ് ഉള്ളതല്ലേ
ഞാൻ വെറും കയ്യുമായി
എന്നും തൊഴുതു നില്കയല്ലേ
ലീലയാടിയതിനി മതി
വീണ്ടും മുന്നേ പോലെ മുന്നില്
അവതരിക്കു നീ ഉണ്ണി കണ്ണാ

മാവേലി പറഞ്ഞത്

ഞാൻ മാവേലി
കള്ളപ്പറയും ചെറു നാഴിയും 
ഇല്ലാത്ത നാടെന്നു പുകൾ പെറ്റ
നാടിൻറെ പഴയ രാജാവ്‌
എന്റെ മൂല്യങ്ങളും പഴയതായോ
എവിടെ നോക്കിയാലും തമ്മിൽ തല്ലും കൊലയും
പിന്നെ ആരെ കാണാൻ ആണ് ഞാൻ
അങ്ങ് കേരളത്തിൽ പോകേണ്ടത്
എന്നാണോ അവരുടെ മനസ്സിൽ നിന്ന്
പകയും വിദ്വേഷവും ഒഴിഞ്ഞു പോകുന്നോ
അന്നേ ഞാൻ കേരളത്തിൽ പോകൂ
അത് വരെ ഈ പാതാളം തന്നെ നല്ലത്.....

God's care

Oh! Bhagwan I thought you left me at `Kurukshetra'
But now I felt you are carrying me on your shoulders at the battlefield
Once again you put me at the junction, to turn left--to join the evils
or-- turn right to join hands with God
I have decided to join with God, 
Not counting what he had given to me or not,
But what ever I come across is mere his wish
Praying to make me a perfect instrument to face
Good and bad in equal spirit

krishna



തുളസി കതിരായി ജനിച്ചു വെങ്കിൽ
 തിരു മുടിയിൽ നീ എന്നെ ചൂടിയേനെ
തുളസി മാല്യമായി തീർന്നുവെങ്കിൽ 
തിരുമാറിൽ നീയെന്നെ ചാർത്തി യേനെ
പാഴ് മുളം തണ്ടായി പിറന്നുവെങ്കിൽ 
തൃക്കയ്യിൽ നീ എന്നെ എന്തിയേനെ
ഉരൽ ആയി ജനിച്ചു വെങ്കിൽ 
കണ്ണാ നിന്നെ എന്നിൽ കെട്ടിയേനെ
ജഡ വസ്തുക്കൾക്ക് പോലും ലഭിച്ച ഭാഗ്യം 
നേടാൻ ഞാൻ ഇനി എത്ര ജന്മം എടുക്കണം കണ്ണാ ....

Prayer

Oh! Lord when I was Hungry, you gave me different dishes
Oh! Lord when I had no dress You filled my wardrob with colours
Oh! lord when I was slipped You catch hold of my finger
Oh! when I lost my way, You became the guiding star...
Oh! Lord when I was sad, You wiped my tears
Oh! Lord Please stay with me always
Because I am not so hard to face this bitter world tactfully.

Mother




The bird came to the village
Waving its colourful feathers
Children came singing and dancing 
Villagers crowded
All were speaking its beauty
There was a little one clinging to the feathers
All of a sudden, someone took the gun
The mother saw the wicked person aiming at
Stretched the feathers and cover the small one.
Alas! mother fell down,
At that time also the bird was holding the baby to its body firmly
Children were afraid, and cried
The elders were bargaining for the flesh and feathers

Thursday, March 12, 2015

പോസ്റ്റിങ്ങ്‌


ഭക്ഷണത്തിന്റെ ആവര്ത്തിയും
ക്ലാസ്സിലെ ഒന്നാം സ്ഥാനവും 
കൈ കോര്ത്തു പോകണം എന്ന്
ഒരു നിര്ബന്ധവും അമ്മക്ക് ഇല്ലായിരുന്നു
എന്നിട്ടും പലപ്പോഴും അവര്‍
ഇണ പിരിയാത്ത സുഹൃത്തുക്കളായി കൂടെ നിന്നു
പക്ഷേ സമയം പാഴാക്കരുത് എന്ന് അമ്മ നിര്ബന്ധം പിടിച്ചു
അമ്മയുടെ ആഗ്രഹം സഫലമാക്കാന്‍
പുസ്തകം കരണ്ട് തിന്നുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ
കൂട്ടുകാരുടെ വര്‍ണ വസ്ത്രങ്ങള്‍ കണ്ടു കൊതി മൂത്ത്
ദൈവത്തിന്റെെ വിവേചനത്തില്‍ രോഷം കൊണ്ട്
കലഹിച്ചു കലഹിച്ചു ഭഗവാനെ പ്രണയിച്ചു തുടങ്ങി
അങ്ങനെ ആഗ്രഹിക്കാതെ കൈവന്ന ദു:ശീലങ്ങള്‍ ......
ഈ കോപ്രായങ്ങള്‍ ഒക്കെ
``സ്വന്തം മുഖം ഒരു പാര്‍ലറിലും കൊടുക്കില്ല’’
എന്ന നിര്ബന്ധം കൊണ്ട് സ്വയം
അണിഞ്ഞു ഒരുങ്ങാന്‍ ഒരു ശ്രമം........

താമര


ചേറില്‍ പിറന്നു എന്ന
എന്റെ അപകര്ഷത കൊണ്ടു മാത്രം
ആഴിയെ പ്രണയിച്ച പ്രിയ തോഴാ
കണ്ണിമ വെട്ടാതെ നോക്കി നിന്നു
യാത്രാമൊഴി ഇല്ലാതെ ഇന്നലെ
നീ മറഞ്ഞു പോയെങ്കിലും
പുലരിയില്‍ നിന്റെ വരവിനായി
ഞാന്‍ അക്ഷമയോടെ കാത്തിരിക്കുന്നു
ഒരു പകല്‍ മാത്രം നീണ്ടു നില്ക്കുന്ന
നിന്റെ സീമന്ത സിന്ദൂരം ഏറ്റുവാങ്ങാന്‍
എന്നും കാത്തിരിക്കുന്നു ഞാന്‍....
അന്ന് വര്ഷ ഋതുവില്‍ കണ്ണെത്താ
ദൂരത്തില്‍ അകന്നു നീ ........
പുന:സമാഗമത്തില്‍ നിന്റെ. വിരഹ വേദന
എന്റെ ഉള്ളിലും വേദന പടര്ത്തി
എന്നോട് ചൊല്ലി ഇല്ലേ !!!
എന്നെ തിരഞ്ഞു കിഴക്ക് നിന്നും
പടിഞ്ഞാറോട്ട് ഒരു പാട് നടന്നത് ............
ആഴി എത്ര ഒളിപ്പിക്കാന്‍ ശ്രമിച്ചിട്ടും
ഓരോ രാവിന്‍ അന്ത്യത്തിലും നീ തടവ്‌ ചാടി!!!!!

ഈച്ച



ചീഞ്ഞ വസ്തുക്കള്‍ ചികയും
മക്ഷികയെക്കാള്‍
പൂക്കളോട് കിന്നാരം പറയുന്ന
തേന്‍ ഉണ്ട് കഴിയുന്ന ......
മധുപനെ ആണ് എനിക്കിഷ്ടം.......

കിണര്‍



എന്നെ ഭയ ഭക്തിയോടെ സൂക്ഷിച്ചു നിന്‍ പൂര്‍വികര്‍
വേനലിലും വറ്റാത്ത സ്നേഹം ചുരത്തിയ
എന്നെ ഇന്ന് പൊട്ടക്കിണര്‍ എന്ന് 
വിളിച്ചു പരിഹസിക്കുന്നു.......
വീട് പോലെ സ്ഥാനം കണ്ടു
കിണറു കുത്തി പഴയ തലമുറ
അവര്‍ തന്ന സ്നേഹാദരങ്ങള്‍
ഇരട്ടി ആയി ഞാന്‍ തിരിച്ചു നല്കിയില്ലേ
മാനം കറുത്താല്‍ എന്റെ ഉള്ളി ല്‍
പല തട്ടുകളില്‍ അരിച്ചു
വാത്സല്യ പ്പാലാഴി ചുരത്താം
എന്ന ചിന്തിച്ചു മയൂര നൃത്തമായിരുന്നു
പക്ഷേ ഇന്ന്..............
നിനക്ക് ഞാന്‍ നിന്‍ മുന്നില്‍ വെറും നോക്കുകുത്തി
നിന്റെ ഉപഭോഗ സംസ്കാരത്തി ല്‍
ഞാനും ഊര്ധ്വന്‍ വലിക്കുന്നു
കുഞ്ഞിനു കോളിഫോം കുപ്പിക ള്‍
കൊടുത്തു നീ ആധുനികന്‍ ചമയുന്നു
അങ്ങനെ കുഞ്ഞിനു ശിക്ഷകന്‍ ആകുന്നു
എന്റെധമനികള്‍ കീറി മുറിച്ചു
എന്റെ കുടുംബത്തെ ഒന്നാകെ നശിപ്പിച്ചു
എന്റെ കൂട്ട്കാര്ക്ക് നേരെ മഴു ഓങ്ങി
നീ പടുത്തുയര്ത്തന്നതു നിന്റെ കല്ലറ തന്നെയല്ലേ
ചുറ്റും ആഴത്തി ല്‍ കുഴല്‍ കുത്തി
എന്റെ അസ്ഥിവാരം ഇളക്കി
എന്റെ മാറിലെ ചോരയും വലിച്ചെടുത്ത്
നീ സ്വന്തം കുഴി പണിതു വയ്ക്കുന്നു
എല്ലാം തിരിച്ചറിയുമ്പോള്‍ നിന്റെ
ശ്വാസവും നിലച്ചിരിക്കും.............

സൂചന



സ്വര്ഗ ത്തില്‍ നാണു ദൈവത്തോട് ചോദിച്ചു
മരണത്തെക്കുറിച്ച് സൂചന തരാം
എന്ന് വാക്ക് പറഞ്ഞു എന്തിനെന്നെ പറ്റിച്ചു ?
ദൈവം തിരിച്ചു ചോദിച്ചു:
നിന്റെ മുടി വെള്ളി കെട്ടിയതും,
പല്ല് കൊഴിഞ്ഞതും,
കാഴ്ച കുറഞ്ഞതും
ഞാന്‍ നിനക്ക് തന്ന സൂചനക ള്‍ ആയിരുന്നില്ലേ.
നീ അല്ലേ മന:പൂര് വം അതെല്ലാം
മറയ്ക്കാ ന്‍ ശ്രമിച്ചത്‌ എന്ന്.

പളുങ്ക് പാത്രം

ചിതറി ക്കിടപ്പുണ്ട് എന്‍ 
ഓര്മ്മകള്‍ ആകും പളുങ്ക് പാത്രം
അന്ന് ഞാന്‍ നടന്ന വഴികളില്‍
ആ കാവിന്‍ തറയില്‍........
സ്വര്‍ണ നിറമാര്‍ന്ന പാടങ്ങളില്‍
ഒരു കുഞ്ഞു വെള്ളരി മോഷണത്തില്‍
ഒരു കമുകിന്‍ പാള വണ്ടിയി ല്‍
ആ കുളപ്പടവില്‍ ..........
മുങ്ങാം കുഴിയിടലില്‍ ............
ഒരു ഊഞ്ഞാല്‍ തെറിച്ചു വീഴ്ചയില്‍
ഓര്ത്തു അടുക്കി വയ്ക്കുമ്പോ ള്‍
ഏറെ തിളങ്ങുന്ന പളുങ്ക് പാത്രം......

വായനാമുറി


നാലാം ക്ലാസില്‍ ആണ്
`ബാഷ്പാഞ്ജലി’ കേട്ടത്.
അന്ന് ഒരുപാടു കരഞ്ഞു
`അമ്മയുടെ മണിക്കുട്ടനെ’ ഓര്ത്ത്
``വാഴക്കുല’’ കേട്ട് വേദനിച്ചത്‌
അഞ്ചാം ക്ലാസ്സില്‍ .........
വയലാര്‍ ``ആത്മാവില്‍ ഒരുക്കിയ ചിത’’
ഇന്നും കെട്ടടങ്ങിയിട്ടില്ല
``പൂതപ്പാട്ട്‌’’ കേട്ടപ്പോള്‍ അമ്മ തന്നെ
മുന്നില്‍ വന്നു നിന്ന പോലെ
പിന്നെയും കേട്ടു
ഭാരതീയം, അഗസ്ത്യ ഹൃദയം
നാറാണത്ത്‌ ഭ്രാന്തന്‍........
ഒടുവില്‍ കേട്ടത് ``ബാഗ്ദാദ്’’ ആണ്
പിന്നെ കേള്ക്കാന്‍ സമയം ഇല്ലാതായി
``ഓമനത്തിങ്കള്‍ കിടാവ്’’ വന്നു പോയത്
മോളെ ഉറക്കുമ്പോള്‍ ആണ്........
എത്ര കേട്ടിട്ടും
``മാമ്പഴ’’ മധുരവും ``വാഴക്കുല’’യുടെ
ധിക്കാരവും ``പൂതത്തിന്റെ ’’ തിരിച്ചറിവും
``ആത്മാവിലൊരു ചിത’’യുടെ നൊമ്പരവും
ഒന്ന് വേറെ തന്നെ
വായിച്ചതിനെക്കാള്‍ കേള്പ്പി ച്ചവരോടാണ്
നന്ദി കൂടുതല്‍ തോന്നാറ്
വാക്കുകള്‍ അതിന്റെ് അര്ഥം
അറിഞ്ഞു പറയുമ്പോള്‍
എത്ര സുഖമെന്നോ

വാടകവീട്


``വേണ്ട നാണുവേട്ടാ ഞാന്‍ ഇനി വീട് വാടകയ്ക്ക് കൊടുക്കുന്നില്ല’’. ഞാ ന്‍ തീര്ത്തു പറഞ്ഞു.
``എന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും ഉണ്ണി ചേട്ട ന്‍ വിടാ ന്‍ ഭാവമില്ല. ലോണ്‍ അടച്ചു തീര്ന്നിഎട്ടില്ല. പിള്ളാരുടെ പഠിത്തം എങ്ങും എത്തിയിട്ടില്ല’’.
``ആരു വന്നാലും നീ ഒരു അകലം പാലിക്കണം പിന്നെ ഒരു പ്രശ്നവും വരില്ല. ഇത് വരുന്നവരെ അടുക്കളേല്‍ കേറ്റി ഭക്ഷണവും വിളമ്പി അവസാനം അവര്‍ തലയി ല്‍ കയറി ഇരിക്കും ഏട്ട ന്‍ പറഞ്ഞു നിറുത്തി’’.
``ഓ! എനക്ക് പറ്റില്ല, മറ്റുള്ളവര്‍ പഷ്ണി കിടക്കുമ്പോള്‍ മൂക്കുമുട്ടെ കഴിച്ചു നടക്കാന്‍’’. അവള്‍ എതി ര്‍ വാദം ഉന്നയിച്ചു.
അവളുടെ എതിര്പ്പി നെ വകവയ്ക്കാതെ പുതിയ താമസക്കാര്‍ വന്നു. ഞാന്‍ വാശി പിടിച്ചു ആ ഭാഗത്ത്‌ തിരിഞ്ഞു നോക്കിയില്ല.
``അമ്മാ! തണ്ണി കിടൈക്കാത്’’ ജോലിക്കാരി വന്നു പറഞ്ഞപ്പോള്‍ മനസില്ലാ മനസോടെ ആണ് ഞാന്‍ അപ്പുറത്തേക്ക് പോയത്.
അവിടെ ചെന്നപ്പോള്‍ അവള്ക്കു കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. അന്ന് ഒന്പതാം ക്ലാസില്‍ അടുത്തിരുന്ന ഉറ്റ തോഴി—രേവതി--ഇപ്പോള്‍ വീണ്ടും മുന്നില്‍, ഫ്രോക്ക് ഇട്ടു നില്ക്കുന്നോ???
അവള്‍ തിരക്കിട്ട് അകത്തു കയറി, അവിടെ കട്ടിലില്‍ തല വേദന എന്ന് പറഞ്ഞു ചരിഞ്ഞു കിടക്കുന്ന ആളെ അവള്‍ തൊട്ടു വിളിച്ചു.
ഒരു നിമിഷം രണ്ടാളുടെയും കണ്ണ് നിറഞ്ഞു പോയി.
നീണ്ട ഇരുപത്തി അഞ്ചു വര്ഷം്. അതിനിടക്ക് ഒന്നോ രണ്ടോ തവണ മിന്നായം പോലെ ബസില്‍ വച്ച് കണ്ടിട്ടുണ്ട് ഇവളെ.
അയ്യോ! അത് നീ ആയിരുന്നോ? അതിശയത്തോടെ ഞാന്‍ ചോദിച്ചു. നിന്റെ ചെന്നി ക്കുത്ത് ഇതുവരെ മാറിയില്ലേ.
പിന്നെ വിശേഷം പറഞ്ഞിരുന്നു സമയം പോയത് അറിയാതെ രണ്ടാളും.
``ഇതെവിടെ വീടും തുറന്നിട്ട്’’
ഉണ്ണ്യേട്ട ന്‍ വന്നു അവ ള്‍ വെപ്രാളത്തി ല്‍ വീട്ടിലേക്ക് ഓടി.
എട്ടന്റെ വഴക്ക് പേടിച്ചു ഞാ ന്‍ ചായ എടുക്കാം എന്ന് പറഞ്ഞു അടുക്കളയിലേക്ക് പോയി.
ചായ തിളച്ചു തൂവിയത് ഒന്നും അറിയാതെ ആ ഹൈസ്കൂള്‍ മുറ്റത്ത്‌ ചരിത്രം ഹൃദിസ്ഥമാക്കുക ആയിരുന്നു ഞാ ന്‍.
ഇടവേളകളില്‍ പറഞ്ഞു തീരാത്ത വിശേഷങ്ങളുമായി ക്ലാസില്‍ എത്തുന്ന എനിക്കു
പത്താം ക്ലാസ്സില്‍ അവളോടൊപ്പം ഒരു ബഞ്ചി ല്‍ അടുത്ത് അടുത്ത് ഇരിക്കാ ന്‍ പറ്റിയപ്പോള്‍ എന്തൊരു സന്തോഷം ആയിരുന്നു.
അച്ഛന്‍ എക്സ്സൈസ് ഇന്സ്പെ ക്ട ര്‍ ആയതും, ട്രാന്സ്ഫടറും ചെക്ക്‌ പോസ്റ്റ്‌ വിശേഷങ്ങളും അച്ഛന്‍ ലീവിന് വരുമ്പോ ള്‍ കൊണ്ടുവരുന്ന ചോക്ലേറ്റ് പോലെ തന്നെ മധുരം ഉള്ളതായിരുന്നു. ആ കഥകള്‍ ഒക്കെ ആ സ്കൂള്‍ വളപ്പിലെ മരങ്ങള്ക്കും കാണാപ്പാഠം ആയിരുന്നു. അങ്ങനെ ആ വര്ഷം പോയതെ അറിഞ്ഞില്ല.
അവസാനം മോഡല്‍ പരീക്ഷക്ക്‌ കണ്ണ് തള്ളി ഇരുന്നപ്പോ ള്‍ ആണ് രണ്ടാള്ക്കും ബോധം വന്നത്. ഇനി കളിച്ചു നടന്നാല്‍ ശരിയാകില്ല എന്ന്.
മാര്ക്ക് തന്നപ്പോ ള്‍ കേശവ ന്‍ മാഷ് കുറെ ചീത്ത പറഞ്ഞു. ``സ്കൂളിന്റെ റാങ്ക് സ്വപ്നം
ഈ ``ലാസ്റ്റ് വണ്ടിയെ’’ കൂട്ട്പിടിച്ചു നീയും ഉഴപ്പി നടന്നോ’’.
പിന്നെ കിട്ടാവുന്നിടത്ത് നിന്നും നോട്ട് സംഘടിപ്പിച്ചു തനിക്കു തരുന്നതായി അവളുടെ പണി.
അവളുടെ അഭിനയ പാടവത്തി ല്‍ ലോക മഹായുദ്ധങ്ങ ള്‍ വീണ്ടും പുന ര്‍ ജനിച്ചു. അക്ബറും ബാബറും, ഝാന്സിറാണിയും വീറോടെ പൊരുതി ജയിച്ചു.
``നീ ഇതൊക്കെ പഠിച്ചു കഴിഞ്ഞോ. തന്റെ പുതിയ കാമറയില്‍ പടം പിടിച്ചു നടന്ന അവളോട്‌ ഒരു ദിവസം ഞാ ന്‍ ചോദിച്ചു’’.
പൊതുവേ ഒരു കാര്യത്തിലും ടെന്ഷിന്‍ ഇല്ലാതെ ആണ് അവളെ കണ്ടിട്ടുള്ളത്.
അപ്പോഴും നെഗറ്റിവ് നോക്കി ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു. ``നീ പഠിക്ക്. സ്കൂളിന്റെ റാങ്കു സ്വപ്നമാ’’.
എനിക്ക് വയ്യ കുത്തിയിരുന്ന് കാണാതെ പഠിക്കാ ന്‍.
``ഹോ! ഞാന്‍ ഒരു ആണ്കുട്ടി ആയിരുന്നേല്‍ നിന്നേ കെട്ടുള്ളൂ ആയിരുന്നു’’. ഫോട്ടോയിലെ കറുത്ത മറുക് തടവി അവള്‍ പറഞ്ഞു.
``ഇങ്ങനെ ഒരു പെണ്ണ്’’. നാണം കൊണ്ട് കൂമ്പി എങ്കിലും താ ന്‍ അവളെ അടിക്കാന്‍ ആയി ഓടിച്ചു.
``ഹോ! എങ്കില്‍ ഞാ ന്‍ നിനക്ക് ലൈബ്രറി ബുക്കി ല്‍ വച്ച് എത്ര പ്രേമ ലേഖനം തന്നേനെ’’.
ഞാന്‍ ഇന്ത്യ ന്‍ സംസ്കാരം സ്വായത്തമാക്കുവാ ന്‍ മല്പ്പി ടുത്തം ശ്രമിക്കുമ്പോള്‍ അവ ള്‍ വേറെ ഏതോ ലോകത്ത് ആണെന്ന് തോന്നി.
ഞാന്‍ `പുസ്തകപ്പുഴു’ ആയി നടന്നപ്പോള്‍ ഒക്കെയും, സ്കൂള്‍ വളപ്പിലെ ചാമ്പയും മാവും എങ്ങനെ ഭാരം കുറയ്ക്കാം എന്ന് ചിന്തിച്ചു അവള്‍ തല പുകച്ചു.
ചായ പാത്രം കരിഞ്ഞ മണം വന്നപ്പോള്‍ അവള്‍ ചിന്തയില്‍ നിന്നും ഉണര്ന്നു .
അയ്യോ ഉണ്ണ്യേട്ട ന്‍ കുളിച്ചിട്ടു വരുമ്പോ ള്‍ എങ്ങനെ ചായ കൊടുക്കും. അവള്‍ തലയി ല്‍ കൈ വച്ച് ഇരുന്നു പോയി. അപ്പോള്‍ അതാ തൊട്ടു മുന്നില്‍ ഒരു കവ ര്‍ പാലും പിടിച്ചു രേവതി.
ഞാന്‍ നേരത്തെ വന്നു. ഇവിടുത്തെ വിശേഷം കണ്ടു വീട്ടില്‍ നിന്നും പാല്‍ എടുത്തു വന്നതാ.
``ആദ്യ ദിവസം നീ എന്തെ അപ്പുറത്തേക്ക് വന്നില്ല’’
അത് പിന്നെ വാക്കുകള്ക്കാ യി അവള്‍ തപ്പി തടഞ്ഞു. അപ്പോള്‍ രേവതി പറഞ്ഞു.
``നാണുവേട്ടന്‍ എല്ലാം പറഞ്ഞു. പക്ഷെ അതിലെ കഥാപാത്രം നീ ആണെന്ന് അറിഞ്ഞില്ല.’’
``ഞാന്‍ പറഞ്ഞിട്ടില്ലേ ആരേയും കൂടുതല്‍ സ്നേഹിക്കേം വേണ്ട ദ്രോഹിക്കേം വേണ്ട എന്ന്’’.
നിന്റെ പരോപകാരം നിനക്ക് വിന ആകും എന്ന് പണ്ടേ ഞാന്‍ പറഞ്ഞു തന്നിട്ടില്ലേ. ഇനി
നീ എന്നെ മാത്രം സഹായിച്ചോ. സ്നേഹിച്ചോ.
സ്നേഹ പൂര് വം അവ ള്‍ കൂടുകാരിയുടെ മറുകി ല്‍ തലോടിക്കൊണ്ട് പറഞ്ഞു.