Thursday, March 12, 2015

ഒരു പാലക്കാടന്‍ വിശപ്പ്‌


``മക്കളേ വരിന്‍’’--വാര്ഡന്‍ നീട്ടി വിളിച്ചു.
``അല്ലെങ്കിലും മാസാദ്യം പോത്തിന് സ്നേഹം കൂടുതലാണ്’’—കുഞ്ഞമ്മ പിറുപിറുത്തു.
``ഇന്നാ മോളെ ബില്‍ കൊണ്ടോക്കോ’’—വാര്ഡന്‍
അവള്‍ ആ അഞ്ചു നോട്ടുകള്‍ തിരിച്ചും മറിച്ചും നോക്കി. ഇന്ന് 28 ആകുന്നേ ഉള്ളൂ. ഇനി ഈ 450 രൂപ കൊണ്ട് വേണം ബാക്കി ദിവസങ്ങളും അടുത്ത മാസവും തികയ്ക്കാന്‍. സോപ്പ് ചീപ് പൌഡര്‍ പൊട്ടു എന്ന് വേണ്ട കപ്പലണ്ടി മുട്ടായി വരെ ഇതിനുള്ളില്‍ നിറുത്തണം.
ജോലി കിട്ടിയ ശേഷം വരുന്ന ആദ്യത്തെ ഓണം ആണ് എല്ലാവര്ക്കും ഓണക്കോടി കൊണ്ട് കൊടുക്കണം എന്നൊരു അത്യാഗ്രഹം മനസ്സില്‍ ഉണ്ട്. എന്തൊക്കെ നടക്കും എന്ന് കണ്ടു തന്നെ അറിയണം.
കണക്കു കൂട്ടി കിഴിച്ച് അവള്‍ റൂമിലെത്തി രൂപ വച്ചിട്ട് ജനാല തുറന്നു. ഇന്ന് ശനി ആഴ്ച ആയതു കൊണ്ട് താഴെ ആണ്കുട്ടികളുടെ ഹോസ്റ്റലില്‍ ആളനക്കം ഉണ്ട്.
അല്ല അവിടെ പൊരിഞ്ഞ വഴക്ക് നടക്കുന്നു, ഒരു ജീന്സ്സ ആണ് ഇന്നത്തെ വില്ലന്‍. രഞ്ജിത്തിന്റെ ജീന്സ് ആരോ അടിച്ചു മാറ്റി ഇട്ടുകൊണ്ട്‌ പോയിരിക്കുന്നു. നോക്കി ഇരുന്നപ്പോള്‍ അവള്ക്കു നല്ല രസം തോന്നി.
ഇനി 7 മണിവരെ എങ്ങനെ എങ്കിലും കഴിച്ചു കൂടണം. വിശപ്പ്‌ കാര്ന്നു തിന്നുന്നു. മുറിമാറ്റ്‌ നാട്ടില്‍. അല്ലെങ്കില്‍ വൈകിട്ട് ഡിസ്പെന്സ്റി യിലോ, ലൈബ്രറിയിലോ, അല്ലെങ്കില്‍ ഏതെങ്കിലും അമ്പലം ചുറ്റി തൊഴുതു കറങ്ങി അടിച്ചു എത്തുമ്പോള്‍ രാത്രി ഭക്ഷണത്തിന് സമയം ആകുമായിരുന്നു.
സിന്ധു കഴിഞ്ഞ ദിവസം കാന്റീനില്‍ നിന്നും കൊണ്ട് വന്ന ഉഴുന്ന് വട സെക്യൂരിറ്റി വലിച്ചെറിഞ്ഞ ശേഷം ആ വഴിയും അടഞ്ഞു പോയി, ഇല്ലെങ്കില്‍ തല്ക്കാലം പിടിച്ചു നില്ക്കാ മായിരുന്നു. ആ ``ലേഡിപ്പിശാച്’’ വന്ന ശേഷം ഞങ്ങളെ പ്പോലുള്ള വരുടെ കഞ്ഞി കുടി ആണ് മുട്ടി പ്പോയത്.
ഇന്നലെ ലൈല പിശാചിനെ തോല്പ്പി ക്കാന്‍ വേറെ ഒരു ഐഡിയ പറഞ്ഞു തന്നു, പക്ഷെ അത് നടപ്പാക്കാന്‍ അത്ര ധൈര്യം പോരാ. കുട നിവര്ത്തി പിടിച്ചിട്ടു മുകളിലെ കുട ക്കമ്പിയില്‍ പാര്സതല്‍ ഒളിപ്പിക്കുക. ലൈല ഉണ്ടെങ്കില്‍ അതൊക്കെ നിഷ്പ്രയാസം നടത്തി തരുമായിരുന്നു. ഇനി കല്യാണം നടത്തി മറുവീട് കണ്ടു അവള്‍ മടങ്ങി വരുന്നത് എന്നാണാവോ??
താഴെ വഴക്ക് തകൃതി ആയി മുന്നേറുന്നു. ഇവിടെ നിന്ന് കൊച്ചുമോള്‍ കൈ കാണിച്ചിട്ട് ആയിരിക്കും, ജോസ് ഇങ്ങോട്ട് നോക്കി കയ്യും കലാശവും കാണിച്ചു നില്കുന്നു. ബുദ്ധിജീവി ഷാജി ഏതോ മാസിക തിരിച്ചു പിടിച്ചു അതിലെ അക്ഷരങ്ങള്‍ എണ്ണി തിട്ടപ്പെടുത്തുന്നു. സാജന്‍ പത്ര പാരായണത്തില്‍. അവരെ നോക്കി ഇരുന്നപ്പോള്‍ ആണ് മീരക്ക് ഒരു കാര്യം മനസ്സിലായത്, ചുമ്മാതല്ല കൊച്ചുമോളും, സിന്ധുവും ഒക്കെ അവിടെ നിന്നും പങ്കാളിയെ കണ്ടെത്തിയത് എന്ന്. ഇങ്ങനെ വിശന്നു കണ്ണ് തള്ളി ഇരുന്നപ്പോള്‍ അറിയാതെ പ്രണയിച്ചു പോയത് ആയിരിക്കും.
അടുത്ത മുറിയുടെ വാതില്‍ തുറക്കുന്ന പോലെ. അവള്‍ പതിയെ പുറത്തു വന്നു. ഇല്ല ആരും എത്തിയിട്ടില്ല, വരാന്‍ സമയം ആകുന്നതെ, ITI ക്കാര്‍ ആണ് ആദ്യം വരുക. രണ്ടു പേരും എഞ്ചിനീയര്‍ ആയതു കൊണ്ട് നല്ല ശമ്പളം ഉണ്ട്. അവര്‍ പാല്‍ വാങ്ങുന്നുണ്ട്. ഗ്യാസ് ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും ഉണ്ടാക്കി കഴിക്കാന്‍ അനുവാദം ഉണ്ട്. അറിയാതെ അവരുടെ മുറിയില്‍ ചെല്ലുമ്പോള്‍ മീരക്കും കിട്ടാറുണ്ട് ഒരു ഓഹരി. ഡെന്നിസ് ന്റെ പശ തേച്ചു വടിപോലെ നിറുത്തിയ സാരി ചുവരില്‍ ഉറഞ്ഞ ഒച്ച ആണ് കേട്ടത്. അയാള്ക്ക് അതാണ് ഹോബി, സാരി ഇങ്ങനെ ഉടയാതെ പിന്‍ ചെയ്തു, പോകുന്നത് കാണാന്‍ തന്നെ പലരും മുന് വശത്ത് ഇരിക്കാറുണ്ട്.
അപ്പുറത്തെ കുപ്പി കമ്പനി യിലെ `കല കല’ ശബ്ദം ഉറക്കത്തിനും തടസ്സമാകുന്നു. നാട്ടില്‍ ആണെങ്കില്‍ പച്ച വെള്ളം കുടിക്കാം. ഇത് അതും അവശ്യം പോലെ കുടിക്കാന്‍ പറ്റില്ല, തൊണ്ട കടന്നു കിട്ടണ്ടേ ഈ കഠിന ജലം കപ്പലണ്ടി മിട്ടായി വായില്‍ ഇട്ടിട്ടു വെള്ളം കുടിക്കാന്‍ ലൈല ആണ് പഠിപ്പിച്ചു തന്നത്. അവളെ മുറിമേറ്റ്‌ ആയി കിട്ടിയത് ഭാഗ്യം ആയി, എല്ലാ പ്രശ്നത്തിനും അവള്ക്കു പരിഹാരം അറിയാം. എവിടെ പോയാലും ജീവിച്ചോളും, മിടുക്കി ആണ് അവള്‍.
എവിടെ പോകണം എന്ന് പറഞ്ഞാലും അവള്‍ എന്നെ എത്തിച്ചു തരും, വഴി ഒക്കെ ഒരിക്കല്‍ പോയാല്‍ മന:പാഠം ആണ് പെണ്ണിന്. ഹോസ്റ്റലില്‍ ഉള്ള എല്ലാപേരുടെയും ഇഷ്ടക്കാരിയും ആണ് അവള്‍.
മുന്നിലെ ട്രാന്‍സ്ഫോര്മര്‍ കമ്പനി യില്‍ ഇന്ന് ``ഡിസ്പാട്ച്’’ ഉണ്ടെന്നു തോന്നുന്നു, ലോറി വെയിറ്റ് ചെയ്യുന്നു. വന്ദന മേനോന്‍ ഇന്ന് വണ്ടി കയറ്റി വയ്ക്കാന്‍ കഷ്ടപ്പെടും. ഹോസ്റ്റലില്‍ സ്വന്തമായി വാഹനം ഉള്ളത് വന്ദനക്ക് മാത്രം ആണ്.
അപ്പുറത്തെ കാളി ഒരുങ്ങി ചന്തക്ക് പോകുന്നു. ആഴ്ചയില്‍ ഒരു ദിവസം ആണ് ജങ്ക്ഷനില്‍ ചന്ത കൂടുന്നത്. ഒരു ആഴ്ച്ചത്തേക്കുള്ള സാധനങ്ങള്‍ അന്നു വാങ്ങി വക്കും.
ഹോസ്റ്റലിലെ ആവശ്യത്തിനുള്ള പച്ചക്കറികള്‍ പിന്നെ പുതുശ്ശേരിയിലും പോയി വാങ്ങി വരും, ഓരോ തവണ മെസ്സ് നടത്തുന്നവര്‍. ഓരോ മാസവും മൂന്ന് പേര്‍ ചേര്ന്ന ഒരു ഗ്രൂപ്പിനു ആണ് മെസ്സിന്റെ ചുമതല. ആ ഒരു മാസവും രാത്രി വൈകി ഉറങ്ങിയും, ഉണര്ന്നും മെസ്സിലേക്ക് വേണ്ട സാധനങ്ങള്‍ അപ്പോള്‍ അപ്പോള്‍ എടുത്തു കൊടുക്കണം. അവസാനം കണക്കു ക്ലോസ് ചെയ്യുമ്പോള്‍ മിക്കവാറും മൂന്നു പേരുടെ കയ്യില്‍ നിന്നും കൊടുക്കേണ്ട അവസ്ഥ ആയിരിക്കും. അത് കൊണ്ട് മെസ്സ് നടത്താന്‍ നറുക്ക് വീഴുന്നവനെ ``കുരുതിക്ക് ഉഴിഞ്ഞ കോഴി’’ എന്നും, ചുരുങ്ങി ``കോഴി’’ എന്ന് അറിയപ്പെട്ടു.
അടുക്കളയിലേക്കു ഒന്ന് പോയാല്‍ ചിലപ്പോള്‍ രാവിലെ ഉള്ള കാപ്പിയുടെ ബാക്കി കാണും, ഞങ്ങളെ പ്പോലുള്ളവര്ക്ക്ള വേണ്ടി പ്യാരി ചേച്ചി കരുതി വയ്ക്കുന്ന സമ്മാനം ആണ് അത്. ചേച്ചി 2 വര്ഷപമായി വന്നിട്ട്. മോള്ക്ക് ‌ അടുത്ത പരുത്തി കമ്പനിയില്‍ ജോലി ഉണ്ട്. താമസിക്കാനും ഭക്ഷണത്തിനും തികയുന്നത് കൊണ്ട് ചേച്ചി കഴിഞ്ഞു കൂടുന്നു.
``തിന്നാറായ മക്കളല്ലേ, ഈ പ്രായത്തില്‍ വിശപ്പ്‌ കൂടും’’. ഭക്ഷണം വിളമ്പി വച്ചിട്ട് ചേച്ചി നോക്കി ഇരിക്കും. ചേച്ചി പറയുന്ന കഥ കേട്ട് ഭക്ഷണം കഴിക്കുമ്പോള്‍ നല്ല രുചി ആകും. ചില ദിവസം ചേച്ചി പറ്റിച്ചു കളയും. ഭക്ഷണം വായില്‍ വക്കുമ്പോള്‍ ആണ് അറിയുന്നത് പാവയ്ക്കാകറി ആണെന്ന്, ആ ചോറ് കളയാനും തിന്നാനും പറ്റാതെ........അത് വെള്ളം പോലെ ഒലിച്ചു ചോറ് മുഴുവന്‍ കൈപ്പു പടര്ത്തി . തേങ്ങ കഷ്ടി ആയ നാട്ടില്‍, ചേച്ചിയുടെ കറികള്‍ എല്ലാം പ്രത്യേകത ഉള്ളതായിരുന്നു. എങ്കിലും പാവയ്ക്കാ കറി ഒഴികെ ബാക്കി ഉള്ളതൊക്കെ മീരക്ക് ഇഷ്ടമായിരുന്നു.
താമസക്കാരുടെ കല്യാണത്തിനും, ചിലര്‍ മാറി പ്പോകുമ്പോഴും ചേച്ചിക്ക് തുണികളും പൈസയും കൊടുക്കും. പക്ഷെ ഒറ്റയ്ക്ക് 250 പേര്ക്ക് ഭക്ഷണം ഒരുക്കുന്നത് വലിയ ഒരു പണി തന്നെ ആയിരുന്നു. അവര്ക്ക് അപ്പോള്‍ എന്ത് കൊടുത്താലും അധികം ആവില്ല. രാവിലെ പാചകം ചെയ്യുന്നതിനേക്കാള്‍ പാടാണ്, അത് വിളമ്പി എല്ലാവരെയും തൃപ്തിപ്പെടുത്തുക എന്നത്. പുതിയ താമസക്കാര്‍ വലിയ പ്രശ്നങ്ങള്ക്ക്ത പോകില്ല എങ്കിലും അവിടുത്തെ പഴയ ആള്ക്കാാര്‍ എപ്പോഴും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കി കൊണ്ടിരിക്കും. ചേച്ചി യെ കരയിപ്പിക്കുന്നത്‌ ചിലര്ക്ക് ഹോബി ആണ്.
വാതിലില്‍ മുട്ട് കേട്ടാണ് അവള്‍ ചിന്തയില്‍ നിന്നും ഉണര്ന്നകത്, കാളി ചന്തയില്‍ നിന്നും തിരിച്ചു വന്നിട്ട് തറ തുടക്കാന്‍ വന്നതാണ്‌. അവള്‍ വാതില്‍ തുറന്നു കൊടുത്തിട്ട് താഴേക്ക്‌ നടന്നു. തുടയ്ക്കുമ്പോള്‍ ആരും റൂമില്‍ നിന്നും പുറത്തു പോകരുത് എന്നാണ്, പാവം എന്റെ സമ്പാദ്യം കണ്ടാല്‍ കാളി അങ്ങോട്ട്‌ എന്തെങ്കിലും ഇട്ടിട്ടു പോകും.
പാല്ക്കാ രന് പാത്രം എടുത്തു കൊടുക്കുന്ന പ്യാരി ചേച്ചിയെ നോക്കി അവള്‍ നിന്നു. ``ഇല്ല ഇന്ന് ഒന്നും ബാക്കി വന്നില്ല. `ഞാന്‍ വെറുതെ ......’’ മീര ഒരു നുണ പറയാന്‍ നോക്കി. `കൂട്ടാരത്തി വന്നില്ല അല്ലേ’’ റാബിയ ക്ക് പാലും വാങ്ങി നടക്കുമ്പോള്‍ ചേച്ചി പറയുന്ന കേട്ടു
``പുതിയ കുട്ടികളാണ് തിരുവനന്തപുരത്ത് നിന്നും’’. ട്രേനിംഗ് അല്ലെ, നിസാര തുകയല്ലേ ഇപ്പോള്‍ ഉള്ളൂ, നാട്ടില്‍ നിന്നും ആര്ക്കും ഓടി വരാനും ഒക്കില്ല. പാവം കുട്ടികള്‍’’.......

No comments: