Thursday, March 12, 2015

സുഹൃത്ത്‌




സ്വര്ണ്ണ വര്ണ്ണ ക്കൂട്ടില്‍
തല നീട്ടി അവള്‍ ഇരുന്നു
വെളുത്തു തുടുത്തോരാ മിന്നുന്ന 
കണ്ണുള്ള പൂച്ചമ്മ ഇന്നെവിടെ?
പൂച്ചമ്മ ഒന്നിങ്ങു വന്നാല്‍
ഒരുപാടു കഥയുണ്ട് ചൊല്ലാന്‍
അനുഭവകഥ നാട്ടുകഥ വീട്ടുകഥ
നുണക്കഥ അങ്ങനെ അങ്ങനെ
കഥകേട്ട തത്തയും കഥ പറയാന്‍ പഠിച്ചു
സ്വര്ണവര്ണ്ണക്കൂട്ടിലെ
ബന്ധനത്തിന്‍ കഥകള്‍
കണ്ണ് നിറഞ്ഞ് ആ പൂച്ചമ്മയും
കൊടുത്തു വാക്കൊന്നു അവള്ക്കു
വേഗം തിരിച്ചു വരുമെന്നാല്‍
തുറന്നിടാം നിന്‍ വാതില്‍
ഒരുനാള്‍ ആളുകള്‍ ഒഴിഞ്ഞ നേരം
തുറന്നു പൂച്ചമ്മ ആ വാതില്‍
പറന്നു പറന്നു കാടായ കാടും
മല ആയ മലയും കൊതി
തീരുവോളം കണ്ടവള്‍
സുഹൃത്ത്‌ ഒരാള്‍ വന്നുവെന്നാല്‍
തീര്ന്നു പോകും ദുരിതം
സുഹൃത്ത്‌ ഒരാള്‍ ഒപ്പമെങ്കില്‍
വേറെ വേണോ സ്വര്ഗം
സുഹൃത്ത്‌ ഒരാള്‍ വിരുന്നെത്തിയാല്‍
വേറെ ഉണ്ടോ വസന്തം........
സുഹൃത്ത് ഒരാള്‍ വന്നു ചേര്ന്നാല്‍
എന്തിനു വേറൊരു ചന്ദ്രോദയം......

No comments: