എന്നെ ഭയ ഭക്തിയോടെ സൂക്ഷിച്ചു നിന്‍ പൂര്‍വികര്‍
വേനലിലും വറ്റാത്ത സ്നേഹം ചുരത്തിയ
എന്നെ ഇന്ന് പൊട്ടക്കിണര്‍ എന്ന്
വിളിച്ചു പരിഹസിക്കുന്നു.......
വീട് പോലെ സ്ഥാനം കണ്ടു
കിണറു കുത്തി പഴയ തലമുറ
അവര്‍ തന്ന സ്നേഹാദരങ്ങള്‍
ഇരട്ടി ആയി ഞാന്‍ തിരിച്ചു നല്കിയില്ലേ
കിണറു കുത്തി പഴയ തലമുറ
അവര്‍ തന്ന സ്നേഹാദരങ്ങള്‍
ഇരട്ടി ആയി ഞാന്‍ തിരിച്ചു നല്കിയില്ലേ
മാനം കറുത്താല്‍ എന്റെ ഉള്ളി ല്‍
പല തട്ടുകളില്‍ അരിച്ചു
വാത്സല്യ പ്പാലാഴി ചുരത്താം
എന്ന ചിന്തിച്ചു മയൂര നൃത്തമായിരുന്നു
പല തട്ടുകളില്‍ അരിച്ചു
വാത്സല്യ പ്പാലാഴി ചുരത്താം
എന്ന ചിന്തിച്ചു മയൂര നൃത്തമായിരുന്നു
പക്ഷേ ഇന്ന്..............
നിനക്ക് ഞാന്‍ നിന്‍ മുന്നില്‍ വെറും നോക്കുകുത്തി
നിന്റെ ഉപഭോഗ സംസ്കാരത്തി ല്‍
ഞാനും ഊര്ധ്വന്‍ വലിക്കുന്നു
നിനക്ക് ഞാന്‍ നിന്‍ മുന്നില്‍ വെറും നോക്കുകുത്തി
നിന്റെ ഉപഭോഗ സംസ്കാരത്തി ല്‍
ഞാനും ഊര്ധ്വന്‍ വലിക്കുന്നു
കുഞ്ഞിനു കോളിഫോം കുപ്പിക ള്‍
കൊടുത്തു നീ ആധുനികന്‍ ചമയുന്നു
അങ്ങനെ കുഞ്ഞിനു ശിക്ഷകന്‍ ആകുന്നു
കൊടുത്തു നീ ആധുനികന്‍ ചമയുന്നു
അങ്ങനെ കുഞ്ഞിനു ശിക്ഷകന്‍ ആകുന്നു
എന്റെധമനികള്‍ കീറി മുറിച്ചു
എന്റെ കുടുംബത്തെ ഒന്നാകെ നശിപ്പിച്ചു
എന്റെ കൂട്ട്കാര്ക്ക് നേരെ മഴു ഓങ്ങി
നീ പടുത്തുയര്ത്തന്നതു നിന്റെ കല്ലറ തന്നെയല്ലേ
എന്റെ കുടുംബത്തെ ഒന്നാകെ നശിപ്പിച്ചു
എന്റെ കൂട്ട്കാര്ക്ക് നേരെ മഴു ഓങ്ങി
നീ പടുത്തുയര്ത്തന്നതു നിന്റെ കല്ലറ തന്നെയല്ലേ
ചുറ്റും ആഴത്തി ല്‍ കുഴല്‍ കുത്തി
എന്റെ അസ്ഥിവാരം ഇളക്കി
എന്റെ മാറിലെ ചോരയും വലിച്ചെടുത്ത്
നീ സ്വന്തം കുഴി പണിതു വയ്ക്കുന്നു
എന്റെ അസ്ഥിവാരം ഇളക്കി
എന്റെ മാറിലെ ചോരയും വലിച്ചെടുത്ത്
നീ സ്വന്തം കുഴി പണിതു വയ്ക്കുന്നു
എല്ലാം തിരിച്ചറിയുമ്പോള്‍ നിന്റെ
ശ്വാസവും നിലച്ചിരിക്കും.............
ശ്വാസവും നിലച്ചിരിക്കും.............
No comments:
Post a Comment