അവന്റെ കൈ പിടിച്ചാണ്
അവള്‍ പിച്ച വച്ചത്
ആ കൈകളില്‍ തൂങ്ങി ആണ്
അവള്‍ അക്ഷര മുറ്റത്തേക്ക് നടന്നത്
അവന്‍ ചൂടിച്ച കുട ആണ്
അവളെ വെയിലിന്റെ ശത്രു ആക്കിയത്
അവന്റെ തോളില്‍ ഇരുന്നു ആണ്
അവള്‍ മഴയെ വെല്ലുവിളിച്ചത്......
അവന്‍ നല്കിയ താമര പ്പൂക്കള്‍
ആണ് അവളുടെ കവിളിനോട് മത്സരിച്ചത്
അവന്റെ തോല്‍വികള്‍ ആണ് അവളെ എന്നും
വിജയ മധുരം നുണയിച്ചത്.......
പിന്നീട്.....
സമാന്തര രേഖകളുടെ ഓരത്ത് നിന്ന്
അവള്‍ ചോദിച്ചു:
``ഒരിക്കല്‍ മാത്രം നമുക്ക് ഒരുമിച്ചു
ജയിക്കാം ആയിരുന്നില്ലേ?”
മിഴിയോരത്ത് ഊറിയ നനവ് മാത്രം
ആയിരുന്നു അവന്റെ മറുപടി
സമാന്തര രേഖകളുടെ ഓരത്ത് നിന്ന്
അവള്‍ ചോദിച്ചു:
``ഒരിക്കല്‍ മാത്രം നമുക്ക് ഒരുമിച്ചു
ജയിക്കാം ആയിരുന്നില്ലേ?”
മിഴിയോരത്ത് ഊറിയ നനവ് മാത്രം
ആയിരുന്നു അവന്റെ മറുപടി
No comments:
Post a Comment