അമ്മക്ക് ഉറങ്ങുവാന്‍ ആവില്ല മക്കളെ
കുഞ്ഞു ചിറകു മുളക്കും വരെ
വിരുന്നുകാര്ക്ക് തുണ പോയോരച്ചന്‍
മടങ്ങുകില്ലിനി മകളെ
സത്യം അതെങ്കിലും വരുമെന്ന് തന്നെ
പറഞ്ഞു പോകുന്നു ഞാനും
ലോഹ്യം നടിച്ചു കറങ്ങുന്ന `കണ്ടനെ’
കരുതി ഇരിക്കേണം എന്നും
പാത്തു നടപ്പുണ്ട് കഴുകന്മാര്‍
ചുറ്റിനും അമ്മ തന്‍ കണ്ണൊന്നു തെറ്റാന്‍
തളര്ന്നിരിക്കാന്‍ ആവില്ല മക്കളെ
നിങ്ങള്‍ പറക്കാന്‍ തുടങ്ങും വരെ
കൊക്കും നഖവും കൊണ്ട് എന്റെ മക്കള്‍
എതിര്ത്തിടേണമരിയെ
കൂടണഞ്ഞീടുന്ന ചെന്നായ്ക്കളെ
തുരത്തിടേണം അകലെ
ഒരുമയോടൊന്നു നാം നിന്നാല്‍
കരുത്തരായീടും എന്നും
കുഞ്ഞു ചിറകു മുളക്കും വരെ
വിരുന്നുകാര്ക്ക് തുണ പോയോരച്ചന്‍
മടങ്ങുകില്ലിനി മകളെ
സത്യം അതെങ്കിലും വരുമെന്ന് തന്നെ
പറഞ്ഞു പോകുന്നു ഞാനും
ലോഹ്യം നടിച്ചു കറങ്ങുന്ന `കണ്ടനെ’
കരുതി ഇരിക്കേണം എന്നും
പാത്തു നടപ്പുണ്ട് കഴുകന്മാര്‍
ചുറ്റിനും അമ്മ തന്‍ കണ്ണൊന്നു തെറ്റാന്‍
തളര്ന്നിരിക്കാന്‍ ആവില്ല മക്കളെ
നിങ്ങള്‍ പറക്കാന്‍ തുടങ്ങും വരെ
കൊക്കും നഖവും കൊണ്ട് എന്റെ മക്കള്‍
എതിര്ത്തിടേണമരിയെ
കൂടണഞ്ഞീടുന്ന ചെന്നായ്ക്കളെ
തുരത്തിടേണം അകലെ
ഒരുമയോടൊന്നു നാം നിന്നാല്‍
കരുത്തരായീടും എന്നും
No comments:
Post a Comment