Thursday, March 12, 2015

പനി




പനിക്കോള്‍ ആണല്ലോ അച്ഛന്‍ രോഗ നിര്ണയം നടത്തി. മരുന്നും അച്ഛന്‍ തന്നെ നിര്ദേ‍ശിച്ചു.
``തുളസി ഇല ഇട്ടു ആവി പിടിക്കണം’’
``തുളസി ഇലയും, ചുക്കും കരുപ്പെട്ടിയും ചേര്ത്ത് ഒരു പിടി പിടിച്ചാല്‍ പനി പമ്പ കടക്കും’’
പിന്നെ ഞാന്‍ പനിയെ പ്രണയിച്ചു തുടങ്ങി. കാരണം അച്ഛനും അമ്മക്കും അപ്പോള്‍ സ്നേഹം കൂടുതല്‍ ആണ് എന്നത് കൊണ്ട്.
എന്റെ മനസ് അറിഞ്ഞിട്ടോ എന്തോ എല്ലാ ശിശിരത്തിലും പനിയും ചുമയും വിരുന്നു വന്നു.
പലപ്പോഴും ആശുപത്രി വാസം നീണ്ടു പോയിട്ടും ഉണ്ട്.
ഇന്ന് .....
അച്ഛന്‍ കിടപ്പാണ്. ഇടയ്ക്ക് പോയി ക്കാണാറും ഉണ്ട് . എന്നാലും അടുത്തിരുന്നു ആ നെഞ്ച് തടവാന്‍ കുറച്ചു ദിവസം കൂടെ നില്ക്കാന്‍ എനിക്ക് ആഗ്രഹം ഇല്ലാതെ വരുമോ???

No comments: