Thursday, March 12, 2015

കണ്ണന്‍

ഉപ്പുകാറ്റി ല്‍ എന്‍ മുറിവുക ള്‍ നീറിപ്പുകയുമ്പോ ള്‍
ഒരു മയില്‍ പീലി വന്നെന്നെ തഴുകി ഉറക്കി
കൊടും കാറ്റിലാടി എന്‍ തോണി ഉലയവേ
കുളിര്‍ കാറ്റായി നീ വന്നു
മുള്പ്പാ തയി ല്‍ എന്‍ കാ ല്‍ ഇടറവേ
കൈ താങ്ങായി നീ നിന്നു
നിന്റെ തോളിലേക്ക് എന്നെ ചായിച്ചു
എന്റെെ ഹൃദ് തന്ത്രിക ള്‍ അപസ്വരം മീട്ടുമ്പോ ള്‍
നിന്‍ വേണു നാദം എന്നെ നയിച്ചു
ഒരു പടു മരമായ് ചായാ ന്‍ തുടങ്ങവേ
നീ ഒരു വൃന്ദാവനം തന്നെ തന്നു
എങ്ങിനെ മറക്കും ഞാന്‍ കണ്ണാ
നീയെന്‍ മുന്നി ല്‍ തെളിച്ചോരാ
വെണ്മണല്പ്പാത

No comments: