രാജകുമാരന് എന്നും
അവള്‍ പറഞ്ഞത് മൂളിക്കേട്ടു
രാജകുമാരിയും..................
അവള്‍ പറഞ്ഞതൊക്കെയും
അവന്‍റെ മനസ്സ് ആയിരുന്നു
അവള്‍ പറയാന്‍
ആഗ്രഹിച്ചതാണ്
അവന്‍ മൊഴിഞ്ഞതും
അതുകൊണ്ട് തന്നെ
അവര്‍ക്കിടയില്‍
നിശ്ശബ്ദതയുടെ
സൗന്ദര്യം ആയിരുന്നു
കൂടുതല്‍
അവര്‍ എന്നും ഒരേ
അഭിപ്രായക്കാരായിരുന്നു
ഒരുവേള ആ സൗഹൃദം
നഷ്ടമാകുമോ എന്ന് ഭയന്ന്
രാജകുമാരന്‍ തന്‍റെ
മനസ് മറച്ചു പിടിച്ചു
ആ മനസ് അറിഞ്ഞിട്ടും
അവളും…………………….
അത് മൂളിക്കേള്‍ക്കാന്‍
കൊതിച്ചു
കാത്തിരുന്നു
.....................
ഒടുവില്‍ ....................
രാജകുമാരനും രാജകുമാരിയും
അയല്‍ രാജ്യങ്ങളിലേക്ക്
വിവാഹിതരായിപ്പോയി
കഥകേട്ട് ഉണ്ണിമോള്‍
ഉറക്കമായി
അപ്പോഴും ഇണയെ വേര്‍പെട്ട
രാപ്പക്ഷിയുടെ ദീനരോദനം
അമ്മയുടെ ഉറക്കം കെടുത്തി.........
No comments:
Post a Comment