Thursday, March 12, 2015

തെരുവ് പെണ്ണ്


നീല ഞരമ്പുകള്‍ കീറി ഞാന്‍ നോക്കി
എന്റെ ചോര തന്‍ നിറം
അയ്യോ!! അത് ചുവന്ന്‍ ഇരിക്കുന്നു
എന്റെ കണ്ണുനീര്‍ ഗ്രന്ഥികള്‍ പരതി ഞാന്‍
അവയും യഥാവിധി പ്രവര്ത്തിക്കുന്നു
വാരി എല്ലുക ള്‍ പൊളിച്ചു ഞാന്‍ കണ്ടു
മുഷ്ടിയോളം വലിപ്പത്തി ല്‍ ഹൃദയവും
പിന്നെ എന്റെ ശ്വാസകോശം
വൃക്കകള്‍ .....................
എല്ലാം സാധാരണ പോലെ
എന്നിട്ടും ……………………………..
എന്റെ വിധി മാത്രം
വേറെ ആയത്‌ എങ്ങനെ?

No comments: