Thursday, March 12, 2015

ദീപാവലി

ഇത് നാലാം തവണ ആണ് ഉണ്ണി ചോദിക്കുന്നത് ``അച്ഛന്‍ എപ്പോ ള്‍ വരും അമ്മേ’’ എന്ന്.
എന്താണ് കുഞ്ഞിനോട് പറയുക, അടുത്ത വീട്ടിലെ കുട്ടികള്‍ തിമിര്ത്തു രസിച്ചു പൂത്തിരി കത്തിക്കുമ്പോള്‍, ഉണ്ണി മാത്രം വഴി ക്കണ്ണുമായി.
``മോന്‍ കിടന്നോ, അച്ഛന്‍ വരുമ്പോ ള്‍ വിളിക്കാം’’ അവ ള്‍ വെറുതെ പറഞ്ഞു.
അച്ഛന്‍ വരുന്നത് എങ്ങനെ ആകും എന്ന് അവള്ക്ക് നല്ലവണ്ണം അറിയാം.
എങ്കിലും ആ കണ്ണുകളിലെ പ്രതീക്ഷ കെടുത്താ ന്‍ മനസ് വന്നില്ല.
സമയം പാതിരാ കഴിഞ്ഞിട്ടും അവര്‍ വരാന്തയില്‍ കാത്തിരുന്നു.
എപ്പോഴോ ഉണ്ണി ഉറങ്ങിപ്പോയി. ഉണരുമ്പോള്‍ എല്ലാം കുട്ടി അച്ഛനെ അന്വേഷിച്ചു.
പല തവണ പറഞ്ഞിട്ടുണ്ട് `രാവിലെ പോകുമ്പോ ള്‍ വെറും വാക്ക് പറയരുത്’ എന്ന്. വൈകുന്നേരം എല്ലാം മറന്നു, നാലു കാലില്‍ എന്നും പതിവുള്ളതാ.
ആരോ ഗേറ്റ് കടന്നു വരുന്നുണ്ടോ? അവള്‍ പരിഭ്രമിച്ചു. എന്തെങ്കിലും പറ്റി യതാകുമോ?
അടുത്ത വീട്ടിലെ, മോന്റെ കൂട്ടുകാരനും, അമ്മയും, അച്ഛനും. എന്താകും രാത്രിയില്‍ അവര്‍ വന്നത്. ആന്തലോടെ അവള്‍ മുറ്റത്തേക്കിറങ്ങി.
``മീനു ഇത് കുറച്ചു പടക്കമാ. മോന് കൊടുത്തേക്കൂ’’.
``മോന്റെ അച്ഛനെ രാവിലെ കണ്ടിരുന്നു. വൈകിട്ട് നേരത്തെ ഇറങ്ങണം. മോനേയും കൊണ്ട് പോയി എല്ലാം വാങ്ങണം എന്ന് പറയുകയും ചെയ്തു.’’
``കുറെ ആകുമ്പോള്‍ ഒക്കെ മാറും’’.
അവര്‍ സമാധാനിപ്പിച്ചപ്പോള്‍ സ്വയം നിയന്ത്രിക്കാന്‍ അവള്‍ കുറെ പാട് പെട്ടു.
പണ്ട് തറവാട്ടില്‍ സന്തോഷത്തോടെ ആഘോഷിച്ച ഉത്സവങ്ങള്‍ ആലോചിച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി......

No comments: