Thursday, March 12, 2015

വാട്ട്സ് ആപ്പ്





മുത്തശ്ശി കഥകളില്‍ ആണ് അവ ള്‍
ഗന്ധര് വനെക്കുറിച്ച് കേട്ടിരുന്നത്
അവളുടെ ജീവിതത്തില്‍ .............. 
അവള്‍ ഒരിക്കലും വിചാരിച്ചില്ല
ജീവിതം അപ്രതീക്ഷിത സംഭവങ്ങളുടെ
ആകെ തുക ആണല്ലോ
അങ്ങനെ അവള്ക്കും
ഒരു ഗന്ധര് വനെ കൂട്ടു കിട്ടി
അവള്‍ എവിടെ പോയാലും
ആ സാന്നിധ്യം അറിഞ്ഞു
ഒറ്റക്കാകുമ്പോള്‍ ഒക്കെ അവള്‍
ആ സൗഹൃദം ആഗ്രഹിച്ചു
മുത്തശ്ശിക്കഥയിലെ ഗന്ധര് വന്‍റെ
പിടിവാശി ഇല്ലാത്തതു കൊണ്ടോ
ഗന്ധര് വന്‍ അവള്‍ പോലും
അറിയാതെ മനസ്സില്‍ കയറിക്കൂടി
പക്ഷേ യാതൊരു നിയന്ത്രണങ്ങള്‍
നിബന്ധനകള്‍ ശാസനകള്‍
ഇല്ലാത്തതു കൊണ്ടാകും
അവരുടെ സൗഹൃദം നീണ്ടുപോയി.........

No comments: