Thursday, March 12, 2015

ഉറുമ്പ് പറ്റിച്ച പണി


വീട്ടു സാധനങ്ങള്‍ തീര്‍ന്നാല്‍
അമ്മ അമ്മായിയുടെ കൂടെ
എന്നെയും കടയില്‍ അയക്കും
അങ്ങനെ പോയി പരിചയം
വന്നപ്പോള്‍ പിന്നെ കൂട്ടുകാരെ
ആരെ എങ്കിലും കൂട്ടി വിടും  
ചില ദിവസങ്ങളില്‍ കപ്പലണ്ടി തിന്നാന്‍
വല്ലാതെ വിശക്കും
അന്ന് പത്തു പൈസ മതി!!!!!
വയറു നിറയെ കപ്പലണ്ടി കിട്ടും
ചില ദിവസം കടക്കാരന്
നല്ല സ്നേഹം തോന്നിയാല്‍
വീട് എത്തിയാലും തിന്നു തീരില്ല
പിന്നെ പൊതി ബുക്കിന്റെ ഇടയിലേക്ക്
കയറ്റി വച്ച്, ഒന്നും സംഭാവിക്കാത്ത പോലെ
പിറ്റേന്ന് അമ്മ ജോലിക്ക് പോയാലേ
പൊതി എടുക്കാന്‍ പറ്റൂ
ഒരു ദിവസം അമ്മ നോക്കുമ്പോള്‍
ഉറുമ്പ് വരി വയ്ക്കുന്നു
ഉറുമ്പിനെ തിരഞ്ഞു പോയ
അമ്മയുടെ കയ്യില്‍ എന്‍റെ പൊതി
പിന്നെ മുറ്റത്തെ ചെമ്പരത്തിയിലെ
ചുള്ളിക്കമ്പ് എന്നെ വല്ലാതെ ലാളിച്ചു
അടിപ്പാടുകള്‍ പെട്ടെന്ന് മാറി
കള്ളത്തരത്തിന് കിട്ടിയ
ആ ശിക്ഷ ഇന്നും മനസ്സില്‍
പതിഞ്ഞു കിടക്കുന്നു......

No comments: