നമ്മുടെ കാര്യം നാം ആണ് തീരുമാനിക്കുന്നത്. നാട്ടുകാര്‍ അല്ല.
എന്തായാലും എന്റെ കുഞ്ഞിന് ഒരു അമ്മ വേണം. ഇനി അവന്റെു കാര്യങ്ങള്‍ നീ തന്നെ നോക്കിയാല്‍ മതി. എന്നും അവന്‍ അമ്മേ എന്ന് വിളിച്ചത് നിന്നെ ആണ്. ഇനി ആ സ്ഥാനത്തേക്ക് വേറെ ആരും വേണ്ട.
അവനെ ജ്യോതി പ്രസവിച്ചെങ്കിലും വളര്ത്തിയത് ചേച്ചി തന്നെ അല്ലെ. ഇപ്പോള്‍ ജ്യോതി ഇല്ല എന്ന് വച്ച് എന്റെ മനസ്സില്‍ വേറെ ആര്ക്കും ഇടവും ഇല്ല. നീ എന്നും ജ്യോതിയുടെ ചേച്ചി മാത്രം ആയിരിക്കും എന്റെ മനസ്സില്‍. പക്ഷെ കുഞ്ഞിന്റെന കാര്യം അങ്ങനെ അല്ല. ഇനി എത്ര വര്ഷം പോറ്റി വളര്ത്തി യാല്‍ ആണ് അവന്‍ സ്വന്തം കാലില്‍ നില്ക്കാ റാവുക.
ഈ നാട്ടുകാരും ബന്ധുക്കളും നമ്മെ ഇങ്ങനെ ജീവിക്കാന്‍ വിടില്ല. അവരുടെ സമാധാനത്തിനു വേണ്ടി മാത്രം ഒരു താലി അവിടെ കിടന്നോട്ടെ. അതിന്റെ പേരില്‍ ഒരു അവകാശത്തിനും ഞാന്‍ വരില്ല. എനിക്ക് വേണ്ടത് കുഞ്ഞിനു ഒരു അമ്മയെ മാത്രം.
ആലോചിച്ചു നോക്കിയപ്പോള്‍ ശരിയാണ്, ഈ മനുഷ്യന്‍ വീട്ടില്‍ വന്ന ശേഷം ആണ് സുരക്ഷിതത്വം അറിഞ്ഞു തുടങ്ങിയത്. അമ്മ മരിച്ചു കഴിഞ്ഞു അച്ഛന്‍ ആയിരുന്നു ഞങ്ങള്ക്ക് എല്ലാം. ചിറകു മുളച്ചപ്പോള്‍ പറന്നു പോയ ഏട്ടന്‍ ഇങ്ങനെ രണ്ടു അനുജത്തിമാര്‍ ഉണ്ടെന്നു ഓര്ത്തിട്ടില്ല. ഇന്ന് അച്ഛന്‍ പോയി, അനുജത്തി പോയി. അവശേഷിച്ചത് അവളുടെ കുഞ്ഞും ഭര്ത്താവും ഈ വല്യേച്ചിയും.
അറിവ് വച്ച കാലം മുതല്‍ അവന്‍ അമ്മെ എന്നേ എന്നെ വിളിച്ചിട്ടുള്ളൂ. പെറ്റമ്മയെ ജ്യോതിഅമ്മ എന്നും. ആദ്യമൊക്കെ ജ്യോതി വഴക്കിട്ടു അമ്മേ എന്ന് വിളിക്കാത്തതില്‍. അവള്‍ പലപ്പോഴും പരാതി പറഞ്ഞു, എന്റെെ സ്നേഹം എന്താ അവനു മനസ്സിലാകാത്തത്. എന്നെ എന്താ അവന്‍ അമ്മ എന്ന് വിളിക്കാത്തത്. എനിക്ക് ചേച്ചിയോട് അസൂയ തോന്നുന്നു എന്നൊക്കെ.
ദൈവത്തിന്റെ് പ്രതിനിധികള്‍ അല്ലെ കുഞ്ഞുങ്ങള്‍. മോന് അങ്ങനെ തോന്നിച്ചത് ദൈവം ആകും. എത്ര ഒക്കെ തയറെടുപ്പ് നടത്തിയിട്ടും അവന്റെ അച്ഛനെ സ്വന്തം ആക്കാന്‍ മനസ് അനുവദിക്കുന്നില്ല. പക്ഷെ അവനെ പിരിയാനും വയ്യ. എന്തൊരു ധര്മമ സങ്കടം ആണ്. ശ്വാസകോശം മുറിച്ചു മാറ്റി തന്റെത ആയുസ്സ് ദൈവം എന്തിനാണ് നീട്ടി തന്നത്.
അനുജത്തിയുടെ ചിതയിലെ തീയ് അണയും മുന്പേസ ആള്ക്കാിര്ക്ക്മ എന്നെ പുറത്താക്കാന്‍ ആണ് ആഗ്രഹം. എന്തിനു വേറെ ഉള്ളവരെ പറയുന്നു, സ്വന്തം സഹോദരന്‍--അങ്ങനെ വിളിക്കാന്‍ മാത്രം ഉള്ള ഒരു ബന്ധമേ ഉള്ളൂ എങ്കിലും—തന്നെ അല്ലെ എല്ലാത്തിനും വഴി മരുന്ന് ആയിരിക്കുന്നത്.
അനുജത്തിയുടെ ചിതയിലെ തീയ് അണയും മുന്പേസ ആള്ക്കാിര്ക്ക്മ എന്നെ പുറത്താക്കാന്‍ ആണ് ആഗ്രഹം. എന്തിനു വേറെ ഉള്ളവരെ പറയുന്നു, സ്വന്തം സഹോദരന്‍--അങ്ങനെ വിളിക്കാന്‍ മാത്രം ഉള്ള ഒരു ബന്ധമേ ഉള്ളൂ എങ്കിലും—തന്നെ അല്ലെ എല്ലാത്തിനും വഴി മരുന്ന് ആയിരിക്കുന്നത്.
എന്റെ പേരില്‍ ഉള്ള സ്വത്തില്‍ മാത്രമേ ആ മനുഷ്യന് നോട്ടം ഉള്ളൂ എന്ന് എത്രയോ മുന്നേ മനസ്സിലായതാണ്. എല്ലാം എഴുതിവാങ്ങിയിട്ടു വല്ല അനാഥാലയത്തിലും കൊണ്ടാക്കും അത് നല്ലവണ്ണം അറിയാം. പക്ഷെ മോഹനേട്ടന്‍ പറയുന്ന കാര്യങ്ങള്‍ ഓര്ക്കാന്‍ പോലും ആഗ്രഹിക്കാത്തത് ആണ്. ജ്യോതിയോടൊപ്പം കളിച്ചു ചിരിച്ചു നടന്ന മനുഷ്യനെ സ്വന്തം ആക്കുക. അവളുടെ ആത്മാവ് എങ്ങനെ സഹിക്കും. അഥവാ അവള്ക്കു ഇഷ്ടമായാലും എനിക്ക് ആ മനുഷ്യനെ അങ്ങനെ കാണാന്‍ കഴിയണ്ടേ.
ഏട്ടന്റെ മനസ്സിലും അങ്ങനെ ഒന്നും ഇല്ലെന്നു അറിയാം പക്ഷേ ഈ സമൂഹം കല്യാണം കഴിയാത്ത ഒരു പുരുഷനും സ്ത്രീയും ഒരു കുട്ടിക്ക് വേണ്ടി ഒരു വീട്ടില്‍ കഴിയുന്നത് അനുവദിച്ചു തരില്ലല്ലോ.
ആരോരുമില്ലാത്ത രോഗി ആയ എന്റെ ജീവന്‍ പോരായിരുന്നോ ദൈവത്തിന്, സന്തോഷമായിക്കഴിഞ്ഞ അനിയത്തിക്ക് അവളുടെ കുഞ്ഞിനു ഇങ്ങനെ ഒരു ദുര്വിമധി എന്തിനു ദൈവം കൊടുത്തു.
പലപ്പോഴും തോന്നിയിട്ടുണ്ട് ദൈവം എന്നൊരു ശക്തി തന്നെ ഇല്ല എന്ന്. അമ്മ ഇല്ലാതെ ആയപ്പോള്‍ എനിക്ക് ദൈവ വിശ്വാസവും പോയി. പക്ഷെ ജ്യോതി അങ്ങനെ അല്ലായിരുന്നു, എല്ലാ വ്രതങ്ങളും നോന്പും എടുത്തിട്ട് അവസാനം അവളുടെ കുഞ്ഞിനെ അനാഥന്‍ ആക്കി യാത്ര ആയി.
അമ്മയില്ലാത്ത ദുഃഖം എന്താണെന്നു നല്ലവണ്ണം അറിഞ്ഞത് ആണ് ഞങ്ങള്‍. ഇനി അവനെ അത് പോലെ വിഷമിക്കാന്‍ വിടാന്‍ പറ്റില്ലല്ലോ. രണ്ടു അമ്മമാര്‍ ഉണ്ടായിട്ടു രണ്ടാളേയും അവനു ഒരുമിച്ചു നഷ്ടമായി. തീരുമാനം ഉടന്‍ എടുക്കുകയും വേണം. രണ്ടു ദിവസത്തിനകം വരും എന്ന് പറഞ്ഞാണ് ആ ദുഷ്ടന്‍ എറണാകുളത്തിന് പോയിരിക്കുന്നത്. ഇങ്ങനെ ആണ് തീരുമാനം എന്ന് വിളിച്ചു പറയാം എന്നാണ് മോഹനേട്ടന്‍ പറയുന്നത്.
ഈ തീരുമാനം അറിയുമ്പോള്‍ വെറുതെ കുറ്റപ്പെടുത്തല്‍ ഉണ്ടാകും. ഇതായിരുന്നു മനസ്സില്‍ എന്ന് അധിക്ഷേപിക്കും. ചെയ്യാത്ത കുറ്റത്തിന് ഒരുപാടു ശാപം കേള്ക്കേ ണ്ടി വരും.
ഒരു വര്ഷം ഒക്കെ ആയിട്ടു ഏതെങ്കിലും അമ്പലത്തിനു മുന്നില്‍ ഒരു താലി വെറുതെ ചാര്ത്താം. ആളുകളെ ബോധ്യപ്പെടുത്താന്‍ മാത്രം. ഇല്ലെങ്കില്‍ എറണാകുളത്തെ ഏതെങ്കിലും അനാഥാലയത്തില്‍ നീ എത്തി ചേരും. മോഹനേട്ടന്‍ തീര്ത്തു പറഞ്ഞു.
ഒന്നിനും മറുപടി ഇല്ലാതെ എന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകി. എന്തെങ്കിലും ഒരു വഴി പറഞ്ഞു തരാന്‍ ആരോടാണ് പറയുക. നെഞ്ച് തല്ലി ഞാന്‍ കരഞ്ഞു. മരിച്ചു പതിനാറു പോലും തികയാത്ത വീട്ടില്‍ വിവാഹത്തെ ക്കുറിച്ച് ചര്ച്ച ചെയ്യേണ്ടി വരുന്ന ഹതഭാഗ്യരായ മനുഷ്യര്‍................
No comments:
Post a Comment