Thursday, March 12, 2015

തടവറ


ഇന്നും വരില്ലെന്ന് തോന്നുന്നു ഏട്ടന്‍ ഈ തടവറക്ക് പുറത്തു കൊണ്ട് പോകാന്‍. ആലോചിക്കുംതോറും അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
അച്ഛന്‍ ആയിരുന്നു എല്ലാം, അമ്മയേക്കാള്‍ അച്ഛന്‍ ആണ് എല്ലാറ്റിനും കൂട്ട്. അപ്രതീക്ഷിതമായ ആ വേര്പാട്‌ മനസിനെ വല്ലാതെ ഉലച്ചു കളഞ്ഞു. രണ്ടാളെയും വിധി ഒരുമിച്ചു തട്ടി എടുക്കും എന്ന് സ്വപ്നത്തിലും കരുതിയില്ല.
പിന്നെ മനസു കെട്ടു വിട്ട പട്ടം പോലെ. പഠനം വഴിയില്‍ ഉപേക്ഷിച്ചു, നാലു ചുവരുകള്ക്കുചള്ളില്‍ എത്ര നാള്‍ കഴിഞ്ഞു. ഏട്ടനും അടുത്തില്ലാത്ത സമയം. പിടിച്ചുനില്ക്കാ ന്‍ പറ്റാതെ ആയതു.
കുഞ്ഞിനെപ്പോലും നോക്കാത്ത മരുമകളെ അമ്മ ഒഴിവാക്കിയത് ഈ ഇരുട്ടറയില്‍ ഉപേക്ഷിച്ചു കൊണ്ടാണ്. അച്ഛനും അമ്മയും പോലും തിരിഞ്ഞു നോക്കാത്ത ഒരുപാടു കൂട്ടുകാര്‍ കൂടെ ഉണ്ട്. ഒരിക്കല്‍ ആശുപത്രിയില്‍ ആയതോടെ ജീവിതം തന്നെ മാറിമറിഞ്ഞു പോയവര്‍.
വിശേഷം അറിഞ്ഞു ഏട്ടന്‍ പറന്നു വന്നു. അമ്മയെ പറഞ്ഞു സമ്മതിക്കാന്‍ പറ്റിയില്ലേല്‍, വേറെ വീട് എടുത്തു മാറാം എന്ന് പറഞ്ഞു പോയിട്ട്............
അമ്മ സമ്മതിച്ചു കാണില്ലേ ഒന്നിനും. മോളെക്കാണാന്‍ വീട്ടില്‍ തിരിച്ചെത്താന്‍ എത്ര ദിവസം ആയി ഈ വല ക്കണ്ണികളില്‍ മനസ് ഉടക്കി. കാത്തിരിക്കുന്നു.
വീട്ടിലെ പിറന്നാള്‍ പ്രമാണിച്ച് ആരോ സമ്മാനിച്ച പുതിയ ഡ്രസ്സ്‌ ആണ് ഇട്ടിരിക്കുന്നേ. വില കുറഞ്ഞ തുണി ആണ്. എന്നാലും ഇന്ന് ഇതൊക്കെ വലിയ സന്തോഷം ആണ്. ആ വകയില്‍ ഇന്നലെ വയറു നിറയെ ഭക്ഷണവും കിട്ടി.
എന്നും കഞ്ഞിയും പയറും കഴിച്ചു മടുത്തു. നേരെ ഭക്ഷണം ഇല്ല, വസ്ത്രം ഇല്ല. ഡെറ്റോളിന്റെ രൂക്ഷ ഗന്ധം ആണ് എല്ലാ മുറികള്‍ക്കും. ജീവിചിരിക്കുമ്പോഴേ നരകത്തില്‍ എത്തിയ പ്രതീതി. ഭക്ഷണം, ഉറക്കം, പ്രാര്ത്ഥന ഒന്നോ രണ്ടോ പുറം യാത്ര. ഇതാണ് ഇതിനുള്ളിലെ ജീവിതം.
ഏട്ടന്‍ നാട്ടില്‍ വന്നപ്പോള്‍ മുതല്‍ ഒരു കുറവും വരുത്താറില്ല.
``ഈ മടുപ്പിക്കുന്ന ഏകാന്തത മാറുമ്പോള്‍ തന്നെ നല്ല മാറ്റം വരും. പിന്നെ മരുന്ന് കൃത്യമായി കഴിച്ചാല്‍ മതി. ഏട്ടന്‍ പറഞ്ഞിട്ട് പോയതാ. പഠനം തുടരണം. എല്ലാം ശരി ആകും ഏട്ടന്‍ സമാധാനിപ്പിച്ചത് അങ്ങനെ ആണ്''. എന്നിട്ടിപ്പോള്‍ ..........................
അച്ഛനും അമ്മയും പോയതോടെ ബന്ധുക്കള്‍ എന്ന് പറയാന്‍ ആരും ഇല്ല എന്ന് തന്നെ പറയാം. അന്നൊക്കെ അച്ഛനെ വണങ്ങി നിന്ന് കാര്യം നേടിയവര്‍ ആരും നേട്ടം ഇല്ലാതെ ആയപ്പോള്‍ തിരിഞ്ഞു നോക്കിയില്ല. വിരുന്നുകാരെ ക്കൊണ്ട് നിറഞ്ഞ വീട്, അവരെ സല്ക്കരിക്കാന്‍ ഓടി നടക്കുന്ന അമ്മ. ......................
സന്ധ്യ ആകുന്നു, എല്ലാവരും പ്രാര്‍ത്ഥനയ്ക്ക് പോയി തുടങ്ങി. എന്നും ജീവിതം പരീക്ഷണം മാത്രമാക്കിയ ദൈവത്തോട് പുതിയതായി എന്താണ് അപേക്ഷിക്കാനുള്ളത്. ഈ തടവറയിലെ ജീവിതം നീട്ടി തരണേ എന്നോ?
കാത്തിരുന്ന് മടുത്തു അകത്തു പോകാന്‍ തുടങ്ങുമ്പോള്‍ ആണ് വലക്കണ്ണികള്‍ക്ക് വെളിയില്‍ ആ വെളുത്ത കാര്‍ വന്നു നിന്നത്........................... 

No comments: