താമര ക്കണ്ണ് ഒന്നടയാന്‍
താരാട്ടു പാട്ടൊന്നു മൂളാം
താലോലം താലോലം തൊട്ടിലാട്ടാം
താളം പിടിച്ചീടാം നിന്‍ തുടയില്‍
കണ്ണടച്ച് ഒന്നുറങ്ങാന്‍
ഉമ്മ തരാം നിന്‍ കവിളില്‍
കണ്ണുകള്‍ കൂമ്പിയ നേരം
താമര മൊട്ടു പോലുണ്ണി
പൂമേനി ഒന്ന് തൊടുമ്പോള്‍
അമൃതം ചുരന്നു പോയുണ്ണീ
നീ എന്നരികത്തു വന്നു
എല്ലാം മറന്നു ഞാനുണ്ണീ
ഉമ്മ വച്ച് ഓടുന്ന നേരം
രോമാഞ്ചം ഏറ്റുന്നോരുണ്ണി
കൊഞ്ചി കുഴഞ്ഞു നീ മുന്നില്‍
സ്വര്ഗം ചമക്കുന്നോരുണ്ണി
വാടി തളര്ന്നോരെന്‍ നാവില്‍
താരാട്ടു ചാലിച്ചോരുണ്ണി
കണ്ണടച്ച് ഒന്നുറങ്ങൂ
സ്നേഹപ്പാല്കടലില്‍ നീ ശയിക്കൂ
---ശ്രീ ഹരി
ഇരുപതു വര്ഷം അമ്മയാകാന്‍ ചികിത്സ ചെയ്തു ശരീരം നിറയെ മരുന്നിന്‍റെ പ്രത്യാഘാതം ഏറ്റു വാങ്ങിയ ഒരു അമ്മക്ക് സമര്‍പ്പിക്കുന്നു .......
No comments:
Post a Comment