അത് അവന്‍ പറഞ്ഞു കേള്‍ക്കാന്‍
ഞാന്‍ കൊതിച്ചു......................
പക്ഷെ അവനു അതിനു ധൈര്യം
വന്നപ്പോള്‍
അവന്‍റെ എഴുത്തിനു പ്രചോദനം
ആയ
എന്റെ വിടര്‍ന്ന കണ്ണുകള്‍ക്ക്
തിമിരം
അവന്‍ പാടിപ്പുകഴ്ത്തിയ
എന്‍റെ ഇടതൂര്‍ന്ന ചുരുള്‍ മുടി
ഇഴകള്‍
വെണ്‍ചാമരം പോലെ
എന്‍റെ നാസിക അവന്‍റെ ഗന്ധം
തിരിച്ചറിയാന്‍ ആകാതെ....................
ചുളിവു വീണ എന്‍ കൈകള്‍ക്ക്
വിറയലും
നാവുകള്‍ എന്‍റെ
നിയന്ത്രണത്തില്‍ നില്‍ക്കാതെ
അപ്പോഴും.....................................
അമ്മാവന്‍റെ വീട്ടിലെ അവന്‍റെ
ആ
ഇരുമ്പ് പെട്ടിയില്‍ കുറെ
അക്ഷരങ്ങള്‍
വെളിച്ചം കാത്ത് കിടന്നു..............
No comments:
Post a Comment