Thursday, March 12, 2015

കടല്‍


നുരയായി വന്നെത്തി കരയെ തഴുകിയോ 
കാറ്റായി വന്നെത്തി തൊട്ടുണര്ത്തി യോ
അലയായി വന്നെത്തി കൊലുസ് ചാര്ത്തിയോ
അലകടലിന്‍ നടുവില്‍ നീ നിധി തുളുമ്പിയോ
ഓരോ പുലരിയിലും നിന്നുടെ മംഗല്യമോ
നിന്‍ നെറ്റിയില്‍ സൂര്യന്‍ സിന്ദൂരം ചാര്ത്തു ന്നുവോ
ആശിച്ചവര്ക്ക് നീ ഏറെ നല്കി
തൃപ്തി അടയുന്ന തറവാട്ടമ്മയോ
നന്ദികേട് കാട്ടുമ്പോള്‍ നീ രുദ്രയോ
ശക്തനായ ഒരു തോഴനെ കിട്ടിയിട്ടും
നിനക്ക് ഇത്രയും നിശബ്ദതയോ
അതോ ....................
ഉള്ളില്‍ എന്തും ഒളിപ്പിക്കാം എന്നോ
ശാന്തയായിരിക്കുമ്പോള്‍ ഈ മടിയില്‍
തല ചായിച്ചു ഉറങ്ങാന്‍
എനിക്കും എന്ത് ഇഷ്ടം എന്നോ

No comments: