Thursday, March 12, 2015

ശത്രു

സമയം 7 മണി ആകുന്നതെ ഉള്ളൂ. ഭക്ഷണം കഴിച്ചിട്ട് വരാം.
ബസ് സ്റ്റാന്ഡി നു വെളിയിലാണ് പതിവായി കഴിക്കുന്ന കട. ഞാന്‍ വെളിയിലേക്ക് നടന്നു. ബാഗിന് ഈ തവണ ഭാരം കൂടുതല്‍ തോന്നുന്നു.
``ജോ എങ്ങോട്ടാ’’? ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ ഞാന്‍ ഏറ്റവും വെറുക്കുന്ന മുഖം.
പക്ഷെ എങ്ങോട്ടും രക്ഷപ്പെടാന്‍ പറ്റില്ല. ഞാന്‍ ഇഷ്ടമില്ലാതെ മറുപടി പറഞ്ഞു. ``നാട്ടിലേക്ക്’’.
`അപ്പോള്‍ ഒരു കൂട്ട് ആയി, മിണ്ടിയും പറഞ്ഞും ഇരിക്കാന്‍’. –അവള്‍
``ഞാന്‍ കഴിച്ചിട്ട് വരാം’’. ഒഴിവാക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു.
`ഞാനും വരുന്നു’.
അവള്‍ ഒപ്പം കൂടിയപ്പോള്‍ എനിക്ക് ആരെങ്കിലും ഞങ്ങളെ കാണുന്നോ എന്ന്‍ തിരയാനുള്ള വ്യഗ്രത ആയിരുന്നു. നാട്ടില്‍ നിന്ന് മടങ്ങി വരുമ്പോള്‍ പുതിയ കഥകളും ആകും നിറയുക.
എനിക്ക് ഒരു ടെസ്റ്റ്‌ ഉണ്ട്, അതാ ഒറ്റയ്ക്ക് ആയി പ്പോയത്. അവള്‍ വാക്കുകള്‍ കുടഞ്ഞിട്ടു. കഴിച്ചു കൊണ്ടിരുന്നപ്പോഴും ``ഇവളെ എങ്ങനെ ഒഴിവാക്കാം’’ എന്ന് ആലോചിക്കുക ആയിരുന്നു ഞാന്‍.
തിരികെ എത്തി ഞാന്‍ പതിവ് പോലെ `ദി വീക്ക്‌’ സ്പോര്ട്സ് പേജ് തുറന്നു വച്ചു.
``മാഷെ നിങ്ങള്‍ ഇങ്ങനെ ഇരുന്നാല്‍ ഞാന്‍ എന്ത് ചെയ്യും’’. അവള്‍ ബുക്ക്‌ പിടിച്ചു വാങ്ങി.
ഞാന്‍ പിന്നെ ഒന്നും ചെയ്യാനില്ലാതെ.
പക്ഷെ അവള്‍ കഥകളുടെ കെട്ടു അഴിച്ചു.
ഏട്ടന്‍ ഗള്ഫില്‍ ആയ ശേഷം ഞാന്‍ ഒറ്റക്കാണ് യാത്ര ഒക്കെ. അമ്മക്ക് അസുഖം
ആയതു കൊണ്ട് അച്ഛന് വരാന്‍ പറ്റിയില്ല.
``ഞാനും കേട്ടിരുന്നു, ആനിയുടെ സഹോദരന്‍ ഗള്ഫില്‍ ആണ് എന്ന്’’. ഞാന്‍ വെറുതെ പറഞ്ഞു.
അതെ, അവളുടെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ വീണുടഞ്ഞു.
``എന്താ? എന്ത് പറ്റി’’. താല്പര്യമില്ല എങ്കിലും ഞാന്‍ ചോദിച്ചു.
``ഏട്ടന്‍ അവിടെ ജയിലില്‍ ആണ്. കൂട്ടുകാര്‍ ചെയ്ത കുറ്റത്തിന്--വെറും സംശയത്തിന്റെന പേരില്‍--അവര്‍ ജയിലില്‍ ആക്കിയതാ ഏട്ടനെ. എന്റെ ഏട്ടന്‍ നിരപരാധി ആണ്. പക്ഷെ ഇത്രേം അകലെ ഇരുന്നു നമ്മള്‍ ഏട്ടനെ പുറത്തു കൊണ്ട് വരാന്‍ ശ്രമിചിട്ട് ഫലം കാണുന്നില്ല. അമ്മാവന്‍മാരൊക്കെ അവിടെ എംബസ്സി വഴി ശ്രമിക്കുന്നുണ്ട്’’.
ഓരോ തവണയും ഇന്ന് പുറത്തു വരും നാളെ പുറത്തു വരും എന്ന് പറഞ്ഞു ഇരിക്കുമ്പോള്‍ കേസ് നീണ്ടു പോവുകയാണ്. അത് അറിഞ്ഞ ശേഷം അമ്മ എണീട്ടിട്ടില്ല.’’ അവള്‍ കരച്ചിലടക്കാന്‍ പണിപ്പെട്ടു.
ഞാന്‍ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്നറിയാതെ !!!!
പെട്ടെന്ന് അവള്‍ പഴയ മട്ടിലായി. അതൊക്കെ പോട്ടെ, ഞാന്‍ വലിയ ഉറക്കക്കാരി ആണ്. ``ഉറങ്ങിയാല്‍ ഭൂമി കുലുക്കം വന്നാലും ഞാന്‍ അറിയില്ല എന്നാ അമ്മ പറയാറു’’. അവള്‍ കുടു കുടെ ചിരിച്ചു.
എനിക്കും സമാധാനം ആയി. അല്ലെങ്കില്‍ നാട്ടുകാര്‍ കരുതും, ഞാന്‍ കാരണം ഇവള്‍ കരയുന്നു എന്ന്.
സമയം വേഗം പോയി, കാരണം മണി മണി പോലെ അവള്‍ സംസാരിച്ചിരിക്കുക അല്ലേ. ബസില്‍ നല്ല തിരക്ക്. വല്ല വിധേനയും റിസേര്വ്‍ ചെയ്ത സീറ്റു കണ്ടു പിടിച്ചു. ഒന്ന് ഉറങ്ങി എഴുന്നേല്‍ ക്കുമ്പോള്‍ ഇറങ്ങാന്‍ ഉള്ള സ്ഥലം ആകും. ബാഗ്‌ മുകളില്‍ വച്ച് ഞാന്‍ ഉറങ്ങാന്‍ തയാറായി.
ജോ, തോളില്‍ ശക്തമായ അടി കൊണ്ട് ഞാന്‍ തിരിഞ്ഞു നോക്കി.
``എന്താ എന്നെ വഴിയില്‍ വിട്ടു പോയത്’’?
സത്യത്തില്‍ തിരക്കില്‍ അവളെ ഞാന്‍ മറന്നു പോയിരുന്നു.
``ഇങ്ങനെ ആണോ മറ്റുള്ളവര്ക്ക് കമ്പനി കൊടുക്കുന്നേ’’?
ഇപ്പോള്‍ അവളുടെ കലമ്പല്‍ എനിക്ക് അരോചകം ആയി തോന്നുന്നില്ല.
``ഞാന്‍ വിട്ടു പോയി. ഞാന്‍ ക്ഷമാപണം നടത്തി’’.
അവള്‍ എന്റെ കൂടെ ഇരുന്ന ആളിന് അവളുടെ സീറ്റ്‌ കൊടുത്തു, എന്നിട്ട് എന്റെള ഒപ്പം കയറി ഇരുന്നു.
``ഇവള്‍ എന്നെ അപമാനിച്ചേ അടങ്ങൂ. ദൈവമേ പരിചയം ഉള്ളവര്‍ ആരെങ്കിലും കണ്ടാല്‍ എന്റെ് ഇമേജ്? ഞാന്‍ ചുറ്റും നോക്കി.’’
ഇല്ല പരിചയക്കാര്‍ ആരും ഇല്ല. ഞാന്‍ അവളെ പരിചയം ഇല്ലാതെ പോലെ ഒതുങ്ങി ഇരുന്നു.
ബസ്, സ്റ്റാന്റ് വിട്ടതും അവള്‍ കഥകളി തുടങ്ങി. പലപ്പോഴും അത് എന്റെേ തോളില്‍ ആണ് സമാപിച്ചത്. ഞാന്‍ ഓരോ തവണയും അവളെ പിടിച്ചു മാറ്റി.
തിരക്ക് കൂടി വന്നു. നിന്ന് തിരിയാന്‍ സ്ഥലം ഇല്ല, പലരും അവളുടെ ദേഹത്ത് ഒട്ടി, അവളുടെ സീറ്റിലെ `ഹാന്ഡ് റസ്റ്റ്‌’ സീറ്റ്‌ ആക്കി നിര്വൃ തി അടഞ്ഞു. അവള്‍ ഒന്നും അറിയാതെ.
``ഞാന്‍ വലിയ ഉറക്കക്കാരിയാ. എന്നെ സൂക്ഷിചോളണം’’ ഞാന്‍ അവളുടെ വാക്കുകള്‍ ഓര്ത്തു.
എന്റെ ഉള്ളിലെ കൂട്ടുകാരന്‍ പെട്ടന്ന് ഉണര്ന്നു്. ഞാന്‍ അവളെ ``വിന്ഡോി സീറ്റി’’നു അടുത്ത് ഇരുത്തി കാവല്ക്കാ രന്‍ ആയി. അപ്പോഴും അവള്‍ ഒന്നും അറിയാതെ......... പലരും എന്നെ അസൂയയോടെ നോക്കുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ എല്ലാം പരിചയ മുഖങ്ങള്‍ അവര്ക്കി ടയില്‍ ഉണ്ടോ എന്ന ആശങ്കയില്‍ ആയിരുന്നു ഞാന്‍.
**********************************************************************************
എന്റെ ഓര്മയില്‍ ആ ദിവസം ഓടി എത്തി.
``ജോ, ഈ മഞ്ചേശ്വരം ഹൈസ്കൂള്‍ എവിടെയാ’’?—ആനി എന്റെ അടുത്തു വന്നു.
``നമ്മുടെ ഇടയില്‍ ആനി കൈ വക്കാത്തത് ജോ മാത്രേ ഉള്ളൂ’’. ഹോസ്റ്റലില്‍ എല്ലാവരും പറയുന്നത് ഞാന്‍ ഓര്ത്തുവ.
ആദ്യമായി അവള്‍ ഒരു സഹായം ചോദിക്കയാണ്. ഞാന്‍ നെറ്റ് എടുത്തു റൂട്ട് മാപ് കാണിച്ചു കൊടുത്തു അവള്ക്കും. ഓരോ മുക്കും മൂലയും വരച്ചു സ്കൂളില്‍ പോകാനുള്ള വഴി വിവരിച്ചു കൊടുത്തു. ഒരു യുദ്ധം ജയിച്ച സന്തോഷത്തില്‍ ഞാന്‍ തല ഉയര്ത്തിടയപ്പോള്‍ ഒരു കൂട്ടച്ചിരി.
``ഏപ്രില്‍ ഫൂള്‍’’ ഇന്ന് തന്നെ വേണമായിരുന്നോ ഈ അങ്കം’’.
അവന്മാര്‍ എന്നെ കളിയാക്കി ചുറ്റും കൂടി. എനിക്ക് വിശ്വാസം വരാന്‍ ഒരു കൂട്ടുകാരിയുടെ അപ്ലിക്കേഷനും കൊണ്ട് ആണ് അവള്‍ പ്രത്യക്ഷപ്പെട്ടത്.
*******************************************************************************************************
അന്ന് മുതല്‍ അവളെ കാണുമ്പോള്‍ എന്തോ ഒരു വാശി ആണ് മനസ്സില്‍. ``എന്നെ കളിപ്പിച്ചതിനു പകരം വീട്ടണം എന്ന ഒരു ചിന്ത മാത്രം ആയിരുന്നു.’’ ഇപ്പോള്‍ അവള്‍ എന്തും ചെയ്യാന്‍ പാകത്തിന് മുന്നില്‍, പക്ഷെ.......
``വീട്ടിലെ വിഷമങ്ങള്‍ മറക്കാന്‍ ആണ് ഞാന്‍ ഇങ്ങനെ ചിരിച്ചു കളിച്ചു നടക്കുന്നത് എന്ന് ഇന്നലെ വൈകിട്ടത്തെ അവളുടെ കുറ്റസമ്മതം’’. മനസ്സില്‍ നിന്ന് മായാതെ.
``പാവം കുട്ടി’’. ഞാന്‍ മനസ്സില്‍ പറഞ്ഞു.
സമയം നാലു ആകുന്നു, അവള്‍ ഒന്ന് കണ്ണ് തുറന്നു, ചായ കുടിച്ചു.
എന്റെ ഏട്ടനോടൊപ്പം യാത്ര ചെയ്യുന്ന അതെ സുരക്ഷിതത്വം തോന്നുന്നു ജോ’’ പറഞ്ഞു തീര്ന്നടതും വീണ്ടും തോളിലേക്ക്.
ഞാന്‍ എന്റെ ആലോചനയിലേക്കും.
***********************************************************************************
ഹോസ്ടലിലെ വേറെ ഒരു സംഭാഷണം. ടെസ്റ്റ്‌ ഉണ്ടെന്ന പേരില്‍ ബുക്കില്‍ മുഖം പൂഴ്ത്തി ഇരുന്നെങ്കിലും, ആ വാക്കുകള്‍ ചെവി തുളച്ചു വന്നു.
``എടാ ആനി എങ്ങനെയാ നിസാറിന്റെ അമ്മാവന്റെക മകള്‍ ആകുന്നെ??’’
``അത് പിന്നെ അമ്മാവന്‍ കല്യാണം കഴിച്ചത് ഒരു ക്രിസ്ത്യാനിയെ ആണ്’’. നിസാര്‍ വിടാന്‍ ഭാവം ഇല്ല.
``ഞാന്‍ പറഞ്ഞിട്ടില്ലേ, എന്റെ വീട് ത്രിവേണി സംഗമം ആണ് എന്ന്. എല്ലാവരും അവരവരുടെ ഇഷ്ടത്തിന് കെട്ടിയപ്പോള്‍, ഒരു മത സൗഹാര്ദ കുടുംബം ആയി ഞങ്ങളുടെത്. അവന്‍ സമര്ത്ഥമായ ഉത്തരം നല്കി സ്ഥാപിച്ചു’’.
അവന്‍ അങ്ങനെ ആണ് പുതിയ ട്രെയിനീസ് ആരു വന്നാലും അവളെ അമ്മാവന്റെ മകള്‍ ആയി സ്ഥാപിക്കാന്‍ അവനു നല്ല കഴിവ് ആയിരുന്നു.
************************************************************************************
ഇവള്‍ ഉണര്ന്നു എങ്കില്‍ ചോദിക്കാമായിരുന്നു, നിസ്സാര്‍ അമ്മാവന്റെക മകന്‍ ആണോ എന്ന്. അങ്ങനെ എങ്കില്‍ ഈ യാത്രയെപ്പറ്റി അവനോടു പറയണ്ട എന്ന് പറയണം. ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി.
``ജോ സമയം എത്ര ആയി, കണ്ണ് തുറക്കാതെ അവള്‍ ചോദിച്ചു?’
അഞ്ചു മണി ആകുന്നു. ഞാന്‍ മറുപടി പറഞ്ഞു.
ഉത്തരത്തിനു കാത്ത് നില്ക്കാ്തെ അവള്‍ വീണ്ടും ചാഞ്ഞു. ഇപ്പോള്‍ തിരക്ക് കുറവുണ്ട്, പലരും ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു.
ഞാനും ബാഗ്‌ എടുത്തു തയാറായി.
അവള്‍ വീണ്ടും കണ്ണ് തുറന്നു.
``ഇനി ഉറങ്ങണ്ട, ഇറങ്ങാന്‍ ഉള്ള സ്ഥലം ആയി’’, ഞാന്‍ പറഞ്ഞു.
ജോ നിന്നെക്കാണുമ്പോള്‍ എനിക്ക് ഏട്ടനെ ആണ് ഓര്മ വരും. നിന്റെ പല രീതികളും എന്റെ എട്ടന്റെതാണ്. അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ എന്റെെ മനസില്‍ എന്തായിരുന്നു എന്ന് ഓര്ത്തുക സങ്കടപ്പെട്ടു,
പക്ഷെ ഇത്രേം നാള്‍ നീ എന്റെ് ഏറ്റവും വലിയ ശത്രു ആയിരുന്നു കുട്ടീ.’’ ഞാന്‍ മനസ്സില്‍ പറഞ്ഞു.
**************************************************************************************************
``ജോ ഏതു ലോകത്താ നീ’’ ഞാന്‍ ഒന്ന് കൂടി നോക്കുമ്പോള്‍ എന്റെ ഇരുപതു വര്ഷം പിന്നിലെ കൂട്ടുകാരി. അവളുടെ ജോ എന്ന വിളി ആണ് എന്റെു മനസ്സില്‍ ഇത്രേം ഓര്‍മ്മകള്‍ നിറച്ചത് എന്ന് ഞാന്‍ അറിഞ്ഞു............

No comments: