അപ്പൂപ്പന്‍ താടി മരത്തിന്‍ ചോട്ടിലെ
പാട്ടുത്സവം എത്ര കേമം
വട്ടത്തില്‍ നിലത്തിരുന്നു
ചൊല്ലിപ്പഠിച്ച പാഠങ്ങള്‍
മറന്നില്ല ഇന്നും നമ്മള്‍
പാട്ടും കഥയും നാടകവും
അഭിനയിച്ചു ഫലിപ്പിച്ചോരാ
സരസ്വതി ടീച്ചറെ
ടീച്ചറമ്മ എന്നല്ലോ വിളിച്ചു
മറഞ്ഞിരിന്നു പാട്ടു പാടും കുയിലും,
പാറിപ്പറക്കും പൂമ്പാറ്റയും
മുറ്റം നിറഞ്ഞു കവിഞ്ഞോരാ തണല്‍ മരവും
സമയം പോയതറിയാതെ.............
ആ തണലില്‍ എത്ര കവിത നമ്മള്‍ പാടി
എത്ര കഥകള്‍ നമ്മള്‍ പറഞ്ഞു
ഓര്ത്തടുക്കും ആ മഞ്ചാടി മണികള്ക്ക്
ഇന്നും ഏറെ ചന്തം
No comments:
Post a Comment