അനഘ
ഉച്ചത്തില്‍ അര്‍ക്ക ന്‍ നില്‍ക്കുമ്പോള്‍
നിഴലുകള്‍ ഇല്ലാത്ത വേളയില്‍
സഹസ്രനാമം ചൊല്ലുന്ന നേരം
എന്‍റെ കയ്യില്‍ വീണൊരു
നിധിയാണ്
നീ
എന്നോളം വളര്‍ന്നു എന്നൊപ്പം
നില്‍ക്കുമെ ന്‍ പുണ്യം
ആശിക്കുന്നു ഞാനും
നിന്നുടെ ജീവിത യാത്രയില്‍
നിഴലുകള്‍ ഒഴിഞ്ഞിടാ ന്‍
സൂര്യതേജസില്‍ ജ്വലിച്ചീടണം
നേര്‍വഴി കണ്ടു നീ
നീങ്ങീടണം
പേരു പോ ല്‍ തന്നെ ആയീടണം
ഒരു നാള്‍ പൂമ്പാറ്റ പോല്‍
വാനില്‍ ഉയര്‍ന്നു
പറന്നീടണം
സഫലമാകട്ടെ നാം ഒരുമിച്ചു
കാണുന്ന സ്വപ്‌നങ്ങ ള്‍
ഒക്കേയും
No comments:
Post a Comment