ഒരു കഥ ഉണ്ട്. ഒരിക്കൽ കേരളത്തിൽ നിന്ന് കുറെ ഞണ്ടുകൾ വിദേശത്തേക്ക് കയറ്റി അയച്ചു. വഴിക്ക് വച്ച് പത്രത്തിന്റെ മൂടി ഇളകി പ്പോയി. ലക്ഷ്യത്തിലെത്തി യപ്പോൾ ഒരു ഞണ്ട് പോലും പുറത്തു പോയിട്ടില്ല എന്ന് അതിശയിച്ച വിദേശി യോട്, ഡ്രൈവർ പറഞ്ഞു വത്രേ, ഇതു കേരളത്തിൽ നിന്നുള്ള ഞണ്ടുകൾ ആണ്, അതാ ഒന്നും നഷ്ടപ്പെടാത്തത് , എങ്ങനെ എന്ന് ചോദിച്ചാൽ ഒരെണ്ണം പുറത്തു കടക്കാൻ തുടങ്ങുമ്പോൾ ബാക്കി ഉള്ളവ കാലിൽ വലിച്ചു താഴത്തിടും. അതാണ് എണ്ണം തികച്ചും ഉണ്ടായത്. തുറന്നു വച്ച പാത്രത്തിൽ വിദേശി ഭക്ഷണം സ്വീകരിക്കില്ല എന്നൊക്കെ ന്യായം പറയാം എങ്കിലും കഥ കൊള്ളാം അല്ലെ, നമ്മളും ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ ഇതു പോലെ വലിച്ചു താഴ്ത്തുകയോ, വലിച്ചു താഴ്ത്ത പ്പെടുകയോ ചെയ്തിട്ടില്ലേ
No comments:
Post a Comment