Saturday, February 7, 2015

എന്‍റെ മുത്തശ്ശി


ഞായറില്‍ മടി പിടിച്ചു 
വീണ്ടും ചുരുളവേ 
രണ്ടു പനിനീര്‍ മൊട്ടു തന്‍ തണുപ്പ് 
എന്നെ വിളിച്ചുണര്ത്തി
ഞാന്‍ ഉണരാന്‍ കാത്തിരിക്കുന്നൊരു
വാത്സല്യം എന്നി ല്‍ പരന്നൊഴുകി
ഇതെന്‍ കൂട്ടുപ്രതി
എല്ലാ വികൃതിയും ഒപ്പിച്ചു വയ്ക്കുന്ന
രണ്ടു ബാല്യങ്ങള്‍ ഞങ്ങ ള്‍
ആ രണ്ടാം ശൈശവം കൈപിടിച്ച്
കൂടെ കൂട്ടിയത് എന് മഹാ ഭാഗ്യം
വടി എടുത്താല്‍ പറക്കുന്ന നേരത്ത്
ആ വിരലുകള്‍ ജനാല ആക്കി
ഞാന്‍ ലോകം കണ്ടതും
മാസാദ്യം കിട്ടുന്ന പോക്കറ്റ് മണി
ഏറ്റുവാങ്ങി നാരങ്ങാമിട്ടായി വാങ്ങി
പങ്കിട്ടെടുത്ത് അമ്മ കാണാതെ കഴിച്ചതും
കൂട്ടുകാര്‍ തരുന്ന ചെറിയ സമ്മാനങ്ങള്‍
കാട്ടി കൊതിപ്പിച്ചതും എന്നും
നമ്മുടെ മാത്രം രഹസ്യമല്ലേ
സമ്പാദ്യം എല്ലാം പകുത്തു നല്കി
വാത്സല്യത്തിന്‍ നിലവറ മൊത്തമായി
എനിക്കായി തുറന്നു വച്ച മാതൃ ഹൃദയം
പൂക്കാലമായാല്‍ ഞാന്‍ ഉണരുന്നതും കാത്തു
കണ്ണിമക്കാതെ ഇരുന്ന സ്നേഹ പുതപ്പ്
ശ്രീ സന്ധ്യയില്‍ പ്രാര്ത്ഥിച്ചു നില്ക്കു മ്പോള്‍
മച്ചിലെ ഭഗവതി തന്നെ എന്ന് തോന്നിപ്പിച്ച
ഞാന്‍ കണ്ട ആദ്യ ദൈവം
എന്നെ തനിച്ചാക്കി പറന്ന് അകന്ന അമ്മ മനസ്........
ഞെട്ടി ഉണര്ന്നു ഞാന്‍ പ്രാര്ത്ഥി.ച്ചു പോകുന്നു
അമ്മൂമ്മ തന്‍ വാക്ക് ഫലിച്ചിടാനായി
``വെളുപ്പിനെ കാണും സ്വപ്നം സത്യമാകാന്‍’’

No comments: