അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല. പറയുന്നത് വല്യേട്ടനാ , അപ്പോൾ!!!!. പത്തു കൊല്ലം മണലാരണ്യത്തിൽ പണി എടുത്തു മടങ്ങി വരേണ്ടായിരുന്നു.
അവൻ ഓരോന്ന് ഓർത്തു വിഷമിച്ചു.
എന്തായാലും ഇങ്ങനെ വിട്ടാൽ പറ്റില്ല.
രാത്രി ജോലിക്ക് പോകുമ്പോൾ കൊണ്ട് പോകുന്ന താക്കോൽ അവൻ ഭദ്രമായി ബാഗിൽ വച്ചു. അവളുടെ ഉറക്കം പോകാതിരിക്കാൻ ചെയ്യുന്ന വിദ്യയാണ്--തിരികെ വരുമ്പോൾ ഉണർത്താതെ കതകു തുറന്നു കിടക്കാം.
പതിവ് പോലെ അവൻ വൈകിട്ട് ജോലിക്ക് പോയി, പകരത്തിനു ആളെ ഏർപ്പാടാക്കി വീട്ടിലേക്കു തിരിച്ചു.
കാർ കുറച്ചു മാറ്റി നിറുത്തി. ശബ്ദം ഇല്ലാതെ ഗേറ്റ് തുറന്നു. മുറിയിൽ കയറി കിടന്നു.
ഏട്ടൻ പറഞ്ഞത് ശരിയാ--സംസാരം കേൾക്കുന്നു--ഒച്ചയും ബഹളവും ഒക്കെ ഉണ്ട്.
അവൻ കാതോർത്തു കിടന്നു.
കുറെ കഴിഞ്ഞു എല്ലാം ശാന്തമായി. വാതിൽ തുറക്കുന്ന സ്വരം. അവൻ വീട്ടിനുള്ളിൽ വന്നു. അവൾ ആകെ തളർന്നു, അടുക്കള ലക്ഷ്യമാക്കി പോകുന്നു, കോപത്തോടെ അവൻ മുറിക്കുള്ളിൽ കടന്നു.
അതാ അവിടെ പ്രാണന് വേണ്ടി പിടയുന്ന ഒരു മാർ``ജാരൻ''.
No comments:
Post a Comment