മെഡിക്കൽ സ്റ്റോറിൽ നിന്നപ്പോൾ ആണ് ബസ് വന്നു നിന്നത്, ബാക്കി പോലും വാങ്ങാൻ നില്കാതെ അതിൽ ചാടി ക്കേറി. ടിക്കെട്ടിനു പൈസ തിരഞ്ഞപ്പോൾ ആണ് രേണുവിന് മനസിലായത്, 50 പൈസ കുറവ്. രേണു മുന്നിലും പിന്നിലും നോക്കി. ആരും ഇല്ല പരിചയക്കാർ. അവൾ കണ്ടക്ടർ ആരെന്നു നോക്കി. ടിക്കറ്റ് എടുക്കാൻ അയാൾ അടുത്തെത്തി. ഒരു നിവൃത്തിയില്ലാതെ അടുത്തിരുന്ന``ചേച്ചിയോട്'' 50 പൈസ ചോദിച്ചു. ചേച്ചി അടി മുടി ഒരു നോട്ടം കൊടുത്തു. ഇവൾ മാന്യമായി ഡ്രസ്സ് ധരിച്ചു തെണ്ടുന്നോ. ജീൻസ് , ടി-ഷർട്ട് , കൂളിംഗ് ഗ്ലാസ് ചേച്ചി-- പറയാതെ പറഞ്ഞു.
കണ്ടുക്ടരോട് പറയാമെന്നു വച്ചാൽ നാളെ മുതൽ അയളുടെ ചവിട്ടി തിരുമലും, ദ്വയാർധവും സഹിക്കണ്ടെ. എന്നാണോ ഡെബിറ്റ് കാർഡ്, ബസ് ടിക്കെടിനും ടോയ്ലെറ്റ് കൌണ്ടറിലും ഉപയോഗിക്കാനാവുക.
ആ സമയം ചേച്ചി അടുത്തിരിക്കുന്ന ആളിനോട് പറയുന്നു, ``ടിക്കറ്റ് ഞാൻ എടുക്കാം അവർ കണ്ടക്ടർക്ക് 10 രൂപ എടുത്തു കൊടുത്തു ``മറ്റേ ചേച്ചിക്കും' ടിക്കറ്റ് എടുത്തു. രേണു വിചാരിച്ചു, ഇനി കോണ്ടുക്ടരിനെ തന്നെ ആശ്രയിക്കാം.
അപ്പോൾ അതാ ഒരു 50 പൈസ എന്നെ നോക്കി ഞെളിഞ്ഞു നില്ക്കുന്നു, അത് കയ്യിൽ വച്ചിട്ടു വീണ്ടും, ``ചേച്ചി' വീണ്ടും ഒരു നോട്ടം.
``ബാങ്കിൽ അൻപതിനായിരം ഉണ്ടെന്നു പറഞ്ഞിട്ടെന്താ 50 പൈസക്ക് അത് തന്നെ വേണ്ടേ.''-- പൈസ എന്നോട് ചോദിച്ചു. ഇതൊക്കെ തന്റെ പതിവ് പരിപാടി ആയതു കൊണ്ട് വീട്ടില് ഉള്ളവർ കേട്ടഭാവം കാണിച്ചില്ല, അപ്പോഴും രേണു ആലോചിക്ക ആയിരുന്നു, എന്നാണ് ഡെബിറ്റ് കാർഡ്......... എന്ന് .
No comments:
Post a Comment